Slider

#ഒരു_പെണ്ണിന്റെ_കഥ

0

രാവിലെ പതിവില്ലാതെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ദീപ ഉറക്കത്തിൽ നിന്ന് എണീറ്റത്
ഉറക്കച്ചടവുകളോടെ ഫോൺ എടുത്ത് അവൾ പറഞ്ഞു
ഹലോ ആരാ
മറു സൈഡിൽ നിന്ന്..
എടീ നീ എണീറ്റില്ലേ? വേഗം എണീറ്റെ ഞാൻ റെഡിയായിക്കഴിഞ്ഞു
ദീപ സ്വരം കടുപ്പിച്ച് ചോദിച്ചു ഹലോ മിസ്റ്റർ നിങ്ങളാരാണ്?
ങേ ഇതാരാ അയ്യോ സോറി നമ്പർ തെറ്റിപ്പോയതാ
അവൾ ഒന്നും പറയാതെ ഫോൺ കട്ടാക്കി കൊണ്ട് പിറുപിറുത്തു ഒരു ഞായറാഴ്ച കിട്ടിയതാ അതും കുളമായി
അർജ്ജുന്റെ വിനോദമാണിത് നമ്പർ കറക്കി കുത്തി വിളിക്കുക എന്നത്. പെൺകുട്ടികൾ ആണെങ്കിൽ പിന്നെയും വിളിച്ച് ശല്യം ചെയ്യും വെള്ളമടിക്കാൻ പല വഴിയും അവൻ കണ്ടെത്തും എന്തും ചെയ്യും ഗേൾസ് അവന്റെ ദൗർബല്യമാണ്
പ്രൈവറ്റ് കമ്പനിയിൽ കാഷ്യറായ അവൻ കിട്ടുന്ന ശമ്പളം വില കൂടിയ വസ്ത്രങ്ങളും മൊബൈൽ ഫോണും ഒക്കെ വാങ്ങി ആഢംബര ജീവിതം നയിച്ചു പോന്നു.
ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ദീപയുടെ നമ്പറിലേയ്ക്ക് വിളിച്ചു
ഹലോ രാവിലെ വിളിച്ചില്ലേ അത് ഞാനാണ്
നിങ്ങൾക്ക് എന്ത് വേണം വെറുതെ എന്നെ വിളിച്ച് ശല്യപ്പെടുത്തരുത്
അയ്യോ ഒന്നിനുമല്ല ആരാന്നറിയാനാണ് പ്ലീസ് പറ
അവൾ ഒന്നും പറയാതെ ഫോൺ പിന്നെയും കട്ടാക്കി.
പിന്നെയും സമയം കിട്ടിയപ്പോഴൊക്കെ അവളെ വിളിച്ചു എടുക്കണില്ല പിന്നെ കോൾ എടുത്തു തുടങ്ങി
അങ്ങനെ പതിയെ പതിയെ അടുത്തു അവർ വാട്സാപ്പിലൂടെയും ഫേസ് ബുക്കിലൂടെയും നല്ല സുഹൃത്തുക്കളായി
സൗഹൃദം പതിയെ പ്രണയത്തിലേയ്ക്ക് വഴിമാറി
അങ്ങനെ ഇരിക്കെ അർജ്ജുന് ഒരു കമ്പനിയിൽ ജോലി കിട്ടി
എന്ന് പറഞ്ഞ് അവളെ വിളിച്ചു.കയ്യിൽ ചില്ലിക്കാശില്ല പോവാൻ പോലും. അഛൻ മരിച്ചു അമ്മയും ചേച്ചിയും ആണ് അർജുന് ഉള്ളത്.. അമ്മ കിട്ടുന്ന പണിക്ക് ഒക്കെ പോയിട്ടാണ് കുടുംബം കഴിയുന്നത് തന്നെ. അവൻ എന്തെങ്കിലും കൊടുക്കും ചിലപ്പോൾ അതുമില്ല. ചേച്ചിക്കും അമ്മയ്ക്കും അവനെ പേടിയാണ് കുടി കഴിഞ്ഞ് കലി തുള്ളുന്ന അവനെ പേടിച്ചല്ലേ പറ്റു..
ദീപ പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി നോക്കുവാണ് വീട്ടിൽ അച്ഛൻ രോഗിയായ അമ്മ അനിയൻ. അനിയൻ പഠിക്കുന്നു അമ്മ ഹൗസ് വൈഫാണ് അച്ചൻ വെള്ളമടിയും അടിപിടിയുമൊക്കെയായി നടക്കുന്നു വീട്ടിലെ ചിലവുകളൊക്കെ നോക്കുന്നത് അവളാണ് അച്ഛനെ ഇനി ഉപദേശിച്ചിട്ടും ഒരു കാര്യോമില്ലന്ന് അവൾക്കറിയാമായിരുന്നു
ഉച്ചയായിട്ടും അർജ്ജുന്റെ കോൾ കാണാഞ്ഞിട്ട് അവൾ തിരിച്ച് വിളിച്ചു
സോറി ടി പൈസ ഇല്ലാരുന്നു തിങ്കളാഴ്ച പോകാനും ഒറ്റ പൈസ ഇല്ല
സാരമില്ലെടാ നമുക്ക് വഴി ഉണ്ടാക്കാം എന്ന് സന്തോഷത്തോടെ
പറഞ്ഞ് ഫോൺ വെച്ചിട്ട് അവൾ കരയുകയായിരുന്നു അവളുടെ കയ്യിലും കാശില്ലായിരുന്നു
വീട്ടിലെ ചിലവുകളും പലിശയ്ക്കെടുത്ത പൈസയുടെ മാസ പലിശയും അനിയന്റെ പഠനത്തിനുള്ള കാശും അമ്മയുടെ മരുന്നും എല്ലാം അവളുടെ ശമ്പളത്തിൽ നിന്നാണ്
അവന് എങ്ങനെ എങ്കിലും പൈസ കൊടുക്കണം എന്ന് വിചാരിച്ച് ആശിച്ച് വാങ്ങിയ മോതിരം പണയം വെച്ചു കയ്യിൽ മുക്ക് മേടിച്ചിട്ട് അവന്റെ ഫോണിൽ 100 രൂപയും കയറ്റി കൊടുത്തു 1500 അക്കൗണ്ടിലും ഇട്ടു അവനെ വിളിച്ചു
അർജ്ജുൻ ഞാൻ പൈസ ഇട്ടു നീ ജോലിക്ക് പോണം ജീവിതത്തെ കുറിച്ച് ഞാൻ പലതും സ്വപ്നം കണ്ടു തുടങ്ങി എന്ന് പറഞ്ഞപ്പോ അവൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞാനും..
പിന്നെയും നുണകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു അവൻ നടത്തിയത് പല പെൺകുട്ടികളോടും
ഒരാഴ്ച കഴിഞ്ഞപ്പോ പിന്നെയും ദീപയെ വിളിച്ചു എടീ ചിലവിന് ഒറ്റ പൈസ പോലുമില്ല നീ എങ്ങനെ എങ്കിലും കുറച്ച് കാശ് കൂടെ ഇടണം ശമ്പളം കിട്ടുമ്പോൾ തരാം
പാവം അവൾ കമ്മലും പണയം വെച്ചു അയച്ചു
പിന്നെയും അവൻ പണം ആവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരുന്നു. ആ പൊട്ടിപ്പെണ്ണ് അവനെ അവളെക്കാളേറെ അവനെ വിശ്വസിച്ചു ഒരിയ്ക്കൽ പോലും നേരിൽപ്പോലും കാണാതെ തന്നെ.
അവൾക്ക് ചിലവിന് പോലും കാശില്ലാത്ത ഒരു ദിവസം വന്നു അവനോട് ചോദിച്ചപ്പോൾ കാണാൻ വരുമ്പോൾ ഒരുമിച്ച് തരാമെന്നും പറഞ്ഞു.
അവൾ ജോലിക്ക് പോയി വരുന്ന പഴഞ്ചൻ ടുവീലർ കേടായി അത് നന്നാക്കിയില്ലെങ്കിൽ ജോലിയും മുടങ്ങും പലരോടും കാശ് കടം ചോദിച്ചു എല്ലാവർക്കും അവരുടെ ആവശ്യങ്ങളായിരുന്നു വലുത് ആരും സഹായിച്ചില്ല അപ്പോഴാണ് അവളുടെ ഫ്രണ്ട് പറഞ്ഞത് എടീ ബ്ലഡ് കൊടുത്താൽ രൂപ കിട്ടും നീ പോയി നോക്ക്.
വണ്ണമില്ലാത്ത അവൾ പോയി 500 രൂപയ്ക്ക് ബ്ലഡ് കൊടുത്തു കിട്ടിയ പൈസയും ആയി വണ്ടി വാങ്ങാൻ ചെന്നപ്പോൾ 700 വേണമെന്ന്
പാവം അവൾ 200 രൂപയ്ക്ക് വേണ്ടി അലഞ്ഞു കിട്ടിയില്ല സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു. തകർന്ന മനസും കലങ്ങിയ കണ്ണുകളുമായി ഉണ്ടായിരുന്ന 500 രൂപ മാറ്റി എടുത്ത് ഓട്ടോയിൽ വീട്ടിൽ ചെന്നു കേറിയപ്പോൾ അർജ്ജുൻ വിളിച്ചു
ദീപ നാളെ നിന്നെ ഞാൻ കാണാൻ വരുന്നു ശമ്പളം കിട്ടി പിന്നെ നിനക്കായി ഗിഫ്റ്റ് ഒക്കെ വാങ്ങിട്ടുണ്ട് പാലക്കാട് വരെ എത്തണം വെളുപ്പിനെ ഉള്ള ട്രയിനിന് കേറാം
അവൾക്ക് സന്തോഷമായി ഒരു വർഷമായി നേരിൽ കാണാത്ത പ്രിയതമനെ കാണാൻ പോകുവാണ് കടങ്ങൾ ഒക്കെ തീർക്കണം പണയം എടുക്കണം എന്നൊക്കെ ഓർത്തപ്പോൾ മനസ് സന്തോഷത്താൽ പൂത്തുലഞ്ഞു
അപ്പോൾ അർജ്ജുൻ മനസ്സിൽ കരുക്കൾ നീക്കി തുടങ്ങിയിരുന്നു നാളത്തെ ദിവസത്തെക്കുറിച്ച്
ദീപയ്ക്ക് ഉറങ്ങാൻ പറ്റിയില്ല ഓരോന്നും ഓർത്തിട്ട്.
അവൾ സുന്ദരിയായി ഒരുങ്ങി അവന്റെ കോൾ പ്രതീക്ഷിച്ച് ലീവെടുത്ത് വീട്ടിൽ ഇരുന്നു രാത്രിയായിട്ടും കോൾ വന്നില്ല പലവട്ടം വിളിച്ചപ്പോഴും മൊബൈൽ സ്വിച്ച്ഡ് ഓഫ്. അവൾ ഒരു ഭ്രാന്തിയെ പോലെ അലറി സങ്കടം സഹിക്കാനാവാതെ..
അവന് എന്ത് സംഭവിച്ചു എന്നറിയാതെ അവനെയോർത്ത് അവൾ ഇന്നും കാത്തിരിക്കുന്നു
നല്ല മഴയത്ത് കൊല്ലത്ത് വെച്ച് തന്നെ രാവിലെ റോഡ് കോസ് ചെയ്തപ്പോൾ പാഞ്ഞ് വന്ന കാർ നിയന്ത്രണം വിട്ട് അവനെ ഇടിച്ചു തെറിപ്പിച്ചു തല കല്ലിൽ ഇടിച്ച് വീണ് അവൻ അപ്പോൾ തന്നെ മരിച്ചു..
അവൻ ഇനി ആരേയും ശല്യം ചെയ്യാൻ പറ്റാത്ത ലോകത്തേയ്ക്ക് യാത്രയായി
ഈ അർജ്ജുനെ പോലെ ഉള്ളവന്മാർ നിങ്ങൾക്ക് ചുറ്റും ഉണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക സോഷ്യൽ മീഡിയയിൽ ആരേയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കാതിരിക്കുക. ജീവിതാനുഭവങ്ങൾ നമ്മെ പലതും പഠിപ്പിക്കും.
അറിഞ്ഞും കേട്ടും വായിച്ചും മനസിലാക്കിയ ഒരു കഥ എന്റെ ഭാവനയിലൂടെ ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo