പ്രണയ ലേഖനം
ഈ കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകലുകളിലാണ്. എട്ടാം ക്ലാസുകാരിയായ എനിക്ക് പാവാടയിൽ നിന്നും ചുരിദാറിലേക്ക് പ്രമോഷൻ കിട്ടിയ കാലം.
കൊണ്ടും കൊടുത്തും വർഷങ്ങൾ കൊണ്ടു പടുത്തുയർത്തിയ സ്വന്തം ഗ്യാംഗ് പല ഡിവിഷനിലായി ചിതറിത്തെറിച്ചു പോയ മനപ്രയാസത്തിൽ അലമ്പൊന്നും കാണിക്കാതെ നല്ല കുട്ടിയായി നടന്നിരുന്ന കാലം.
യു.പി യിൽ നിന്നും ഹൈസ്ക്കൂളിലേക്ക് പോകുമ്പോൾ സാമൂഹ്യപാഠം ഹിസ്റ്ററിയും ജോഗ്രഫിയും ആകുന്ന പോലെ പലതും പലതായി മാറുന്ന കാലം.
കൗമാരസ്വപ്നങ്ങൾ ചിറകു വിരിക്കും കാലം
എവിടെ നോക്കിയാലും നിറം സിനിമയിലെ ഫ്രണ്ട് ഷിപ്പ് ബാന്റും ശുക്രിയയും. നമുക്കങ്ങു ബോളിവുഡ്ഡി ലാ
പിടിയെങ്കിലും അനിയത്തിപ്രാവിലൂടെ പ്രണയത്തിന്റെ ആദ്യാക്ഷരം പഠിപ്പിച്ച ചാക്കോച്ചൻ അന്നും ഇന്നും എന്റെ വീക്ക്നസ്സായിരുന്നു.
പിടിയെങ്കിലും അനിയത്തിപ്രാവിലൂടെ പ്രണയത്തിന്റെ ആദ്യാക്ഷരം പഠിപ്പിച്ച ചാക്കോച്ചൻ അന്നും ഇന്നും എന്റെ വീക്ക്നസ്സായിരുന്നു.
ഒപ്പം നടക്കുന്നവർക്കെല്ലാം ഓരോന്നു വീതമെങ്കിലും പ്രണയമുണ്ട്. ഇന്റർവെൽ സമയത്ത് മൂത്രമൊഴിക്കാൻ പോലും പോകാതെ കിന്നരിക്കാൻ പോകുന്ന സകല എണ്ണത്തിനോടും നല്ല കട്ട കലിപ്പായിരുന്നു അക്കാലത്തെനിക്ക്
വേറൊന്നും കൊണ്ടല്ല അസൂയക്ക് മരുന്നില്ലല്ലോ:
പത്തു വയസ്സിനപ്പുറം നീളം വെച്ചില്ലെങ്കിലും ദിവസം പ്രതി വീതി കൂടി കൊണ്ടിരുന്ന എന്നെയാണേൽ ഒറ്റ ഒരുത്തനും തിരിഞ്ഞു നോക്കുന്നുമില്ല...
മരുന്നിന് പോലും ഒരു പ്രണയമില്ലാതിരുന്ന പാവം
എന്നെ ഓർത്ത് ഞാൻ എത്ര വിഷമിച്ചിട്ടുണ്ട്.
എന്നെ ഓർത്ത് ഞാൻ എത്ര വിഷമിച്ചിട്ടുണ്ട്.
തലങ്ങും വിലങ്ങും ഹംസദൂതുമായി നടക്കുമ്പോൾ സ്വന്തമായൊരു പ്രണയ ലേഖനം കിട്ടാൻ എന്റെ കുഞ്ഞു മനസ്സ് എത്രത്തോളം കൊതിച്ചിരുന്നു എന്നറിയോ?
അങ്ങനെ നീറി നീറി കാലം കഴിച്ചു വരുമ്പോ ... എന്റെ ശല്യം സഹിക്കാഞ്ഞിട്ടാണോ എന്തോ ... ദൈവം എന്റെ വിളി കേട്ടു .
എവിടെ നിന്നോ പ്രണയാർദ്രമായ രണ്ട് മിഴിമുനകൾ എന്നെ തേടി വന്നു.
പ്രണയത്തിൽ കണ്ണില്ലാന്നൊക്കെ വിവരദോഷികൾ പറയുമെങ്കിലും കണ്ണും കയ്യും കാണിക്കാതെ എന്തോന്നു പ്രണയം.
അവനെ കാണാനും അവനെ കാണിക്കാനും വേണ്ടി അവന്റെ മുന്നിലൂടെ ഞാൻ അച്ചാലും മുച്ചാലും നടന്നു.
അവിടുന്നങ്ങോട്ടുള്ള ദിവസങ്ങളിൽ പോസ്റ്റിട്ട് ലൈക്കിനു കാത്തിരിക്കുന്ന പോസ്റ്റ് മുതലാളിടെ അവസ്ഥേലാരുന്നു ഞാൻ...
അവനാണെങ്കിൽ വരാന്തയിലൂടെ നിലാവത്തിട്ട കോഴിയേ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതല്ലാതെ എന്നെ ഒന്നു കമന്റാൻ പോലും വരുന്നില്ല.
അവനിലുള്ള എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു തുടങ്ങിയിരുന്നു.
പക്ഷെ തോന്നലുകളെല്ലാം അസ്ഥാനത്തായ ഒരു ദിവസം അത് സംഭവിച്ചു.
അവൻ എന്നെ വരാന്തയിൽ തൂണും കെട്ടിപ്പിടിച്ച് കാത്തു നിൽക്കുന്നു.
പൂരപ്പറമ്പിൽ വച്ച് പോലും കണ്ട പരിചയം കാണിക്കാതെ .... വർദ്ധിച്ച കുലീനതയോടു കൂടി ഞാൻ ക്ലാസിലേക്ക് കയറാനൊരുങ്ങി ..
കുട്ടീ.... പിന്നീന്നൊരു വിളി.
ഒരു ലോഡ് പ്രണയം കുത്തി നിറച്ചിട്ടുണ്ടായിരുന്നു ആ വിളിയിൽ.
ഞാൻ മെല്ലെ തിരിഞ്ഞു നോക്കി..
''എനിക്ക് കുട്ടിയെ ഇഷ്ടാണ് .എനിക്ക് പറയാനുള്ളതെല്ലാം ഇതിലെഴുതിയിട്ടുണ്ട്.ഇതു വാങ്ങണം. മറുപടി നാളെ തന്നാ മതി... "
ആ വാക്കുകൾ എന്റെ കാതുകളിൽ ഒരു ചാറ്റൽ മഴയായി പെയ്തിറങ്ങി.
ഇത്രയും കാലം കാത്തിരുന്ന ആ സുദിനം . സ്വന്തമായി ഒരു പ്രണയ ലേഖനം എന്ന എന്റെ അന്നത്തെ അന്ത്യാഭിലാഷം
അവിടെ പൂർത്തീകരിക്കപ്പെടുകയായിരുന്നു.
അവിടെ പൂർത്തീകരിക്കപ്പെടുകയായിരുന്നു.
ചന്ദന മഴയിലെ വർഷയെ പോലെ ഇരുന്ന ഞാൻ ആ നിമിഷം അമൃതയുടേം അപ്പുറത്തെ അമൃത ആയി മാറി.
അന്ന് അവിടെ വച്ച് ആദ്യമായി എന്റെ മുഖത്ത് നാണം
റിപ്പോർട്ട് ചെയ്യപ്പെട്ടു.
റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതിന് മൂക സാക്ഷിയായി അവനും
എന്റെ ഉള്ളിലപ്പോൾ തുലാമാസത്തിലെ ഇടിമിന്നലിന്റെ കൂടെ ശിങ്കാരിമേളം തകർക്കുകയായിരുന്നു.
പേടിച്ചും വെപ്രാളപ്പെട്ടും എങ്ങനെയൊക്കെയോ. അവന്റെ കയ്യീന്നതു വാങ്ങി.
അടുത്ത ഗുരുതരമായ പ്രശ്നം അതെങ്ങനെ വായിക്കും എന്നുള്ളതാരുന്നു
ക്ലാസിൽ വെച്ച് വായിച്ചാൽ എല്ലാരും കാണും. എന്റെ ഇമേജിന് ക്ഷീണവും തട്ടും.എന്റെ സ്വകാര്യത എന്റെ മൗലികാവകാശം ആണല്ലോ,
പിന്നെ അടുത്ത ഓപ്ഷൻ ബാത്ത് റൂം ആണ്.മൂത്രമൊഴിക്കാൻ പോലും അതിനകത്തേക്ക് പോകാത്ത ഞാൻ എങ്ങനെ ഈ അമൂല്യ നിധിയും കൊണ്ടതിനകത്ത് കേറും.
അങ്ങനെ വീട്ടിൽ കൊണ്ടു പോയി സ്വസ്ഥമായി വായിക്കാം എന്ന തീരുമാനത്തിൽ സംഭവം ബാഗിനുള്ളിൽ ഭദ്രമായി പൂട്ടി വെച്ചു.
ഒരോ പീരിയഡ് കഴിയുമ്പോഴും പ്രസ്തുത വസ്തു അവിടെ തന്നെ ഭദ്രമല്ലേ എന്നുറപ്പ് വരുത്തി കൊണ്ടിരുന്നു.
ഒരു നിധി കാക്കുന്ന ഭൂതം !!!
പന്ത്രണ്ടിൽ നിന്ന് ഒന്നിലേക്ക് വലിയ സൂചിയെ ചീത്ത വിളിച്ച് ഓടിക്കാറുള്ള ഞാൻ അന്നാദ്യമായി വിശപ്പറി യാതെ ക്ഷമയോടെ ഇരുന്നു.
പ്രണയം ഒരുവനെ ഒരേ സമയം ക്ഷമയുള്ളവനും അക്ഷമനും ആക്കി തീർക്കുന്നു.
ഉച്ച തിരിഞ്ഞ് സീത ടീച്ചറുടെ കെമിസ്ട്രി ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു.
ഞാനാണെങ്കിൽ പ്രതിശ്രുത കാമുകന്റെ കൂടെ ഡ്യൂയറ്റ് പാടാൻ ലൊക്കേഷൻ തിരഞ്ഞലയുകയാണ്.
അങ്ങനെ നല്ല രസമായി ഞങ്ങൾ കൈ കോർത്ത് പിടിച്ച് ഹിന്ദി പാട്ടും പാടി വരുമ്പോ ... പെട്ടെന്നു എന്റെ തലയിൽ എന്തോ വന്നു വീണു.
പുഷ്പവൃഷ്ടി എങ്ങാനും ആണോ എന്നു കരുതി മിഴിച്ചു നോക്കിയപ്പോ മുഴുത്ത ഒരു ചോക്ക് കഷണം.
ചുറ്റും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകൾ:
എവിടൊക്കെ പോയി വന്നു എന്ന ടീച്ചറുടെ ചോദ്യം കൂടി ആയപ്പോ എല്ലാം തികഞ്ഞു
പ്രണയം ഒരുവനെ ഒരേ സമയം ശ്രദ്ധാലുവും അശ്രദ്ധയുള്ളവനുമാക്കുന്നു.
വൈകുന്നേരം നാല് മണി ആയപ്പോഴേക്കും അത്യാവശ്യം ഗുണപാഠങ്ങളൊക്കെ പഠിച്ച് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഞാൻ വീട്ടിലെത്തി -
വീട്ടിലെത്തിയപ്പോ ദോണ്ടെ മുന്നിൽ നിക്കണു
എന്നെ വളർത്തി വഷളാക്കിയ എന്റെ ചങ്ക്
മൈ ഗ്രേറ്റ് ഫാദർ
എന്നെ കണ്ടാൽ കിണ്ണം കട്ടോന്നു തോന്നോ എന്ന ഭാവം കണ്ടിട്ടാകണം കുറച്ച് നേരം ഒന്നും മിണ്ടാതെ മുഖത്തേക്ക് നോക്കി നിന്നു.
എന്തോ ഒപ്പിച്ചിട്ടുള്ള വരവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മൂപ്പർക്കു പിടി കിട്ടി.
കാര്യം ഞാൻ ഭൂലോക തല്ലിപ്പൊളി ആണെങ്കിലും അച്ഛന്റേം അമ്മേടേം അടുത്ത് കള്ളത്തരം പറയാറില്ല.
ഈ സമയം എന്റെ ഉള്ളിൽ മലാഖയും സാത്താനും തമ്മിൽ ഗംഭീരയുദ്ധം നടക്കുകയായിരുന്നു.
ഒടുവിൽ യുദ്ധത്തിൽ മലാഖ വിജയിച്ചതായി ഹൃദയം ഫലപ്രഖ്യാപനം നടത്തി.
എലിമിനേറ്റ് ആയി വിഷണ്ണനായി നിൽക്കുന്ന സാത്താനോട് സഹതാപം തോന്നിയെങ്കിലും ... കാര്യം വിട്ടു കളിക്കാൻ താത്പര്യമില്ലാത്തോണ്ട് ആ വിഷമം.
ഞാനങ്ങു കണ്ടില്ലാന്നു നടിച്ചു.
ഞാനങ്ങു കണ്ടില്ലാന്നു നടിച്ചു.
പ്രണയം ഒരുവനെ ഒരേ സമയം വിവേകിയും അവിവേകിയും ആക്കി തീർക്കുന്നു.
ഈ നേരമൊക്കെ അച്ഛന്റെ നീരീക്ഷണ വലയത്തിനകത്താണു ഞാൻ...
പിന്നെ രണ്ടും കൽപ്പിച്ചങ്ങു പറഞ്ഞു.
"പിന്നണ്ടല്ലോ അച്ഛാ... ഇന്നൊരു സംഭവംണ്ടായി...
എനിക്കൊരു ലവ് ലെറ്റർ കിട്ടി "
എനിക്കൊരു ലവ് ലെറ്റർ കിട്ടി "
വഴീ കിടക്കണത് കണ്ടപ്പോ ... വെറുതെ കളയണ്ട എന്നു കരുതി എടുത്തോണ്ടു പോന്നതാണ് എന്ന ഭാവത്തിൽ അത്രയും സിംപിൾ ആയാണ് ഞാൻ പറയുന്നത്.
ആ നിമിഷം എന്റെച്ഛന്റെ മുഖത്ത് മിന്നി മാഞ്ഞ ഭാവങ്ങൾ എന്തൊക്കെയായിരുന്നു ഇന്ന് ഈ നിമിഷം വരെ എനിക്ക് പിടി കിട്ടിയിട്ടില്ല.
കുറച്ചു നേരത്തിന് അച്ഛൻ ഒന്നും മിണ്ടീല - എനിക്ക്
ഭയങ്കര ടെൻഷനായി നെഞ്ചിടിക്കാൻ തുടങ്ങി.
ഭയങ്കര ടെൻഷനായി നെഞ്ചിടിക്കാൻ തുടങ്ങി.
എന്റെ സകല ആകുലതകളേം കാറ്റിൽ പറത്തിക്കൊണ്ട് അച്ഛൻ ചിരിച്ചു.
ആ ചിരി കണ്ടാ പിന്നെ എന്റെ സാറേ .... ചുറ്റൂള്ളതൊന്നും കാണാൻ പറ്റൂല...
അച്ഛൻ പറഞ്ഞതനുസരിച്ച് വിവാദമായ കത്ത് ഞാൻ പുറത്തെടുത്തു.
നൂറു പേജിന്റെ ഒരു കുഞ്ഞു നോട്ട് ബുക്കിലെ വരയുള്ള കടലാസിൽ പകർത്തി വെച്ച പ്രണയകാവ്യം.
എന്റെ ആദ്യത്തെ പ്രണയലേഖനം
ഞാൻ വായിച്ചു തുടങ്ങി... അതിലെ ഒരോ വരിയിലൂടെയും കടന്നു പോയപ്പോൾ അക്ഷരാർത്ഥത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി...
ഓണപ്പരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും തൊട്ടു മുമ്പ് കേരളത്തിലെ മാറേണ്ട വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് രോഷം കൊണ്ടിരുന്ന എന്നിലെ വിദ്യാർത്ഥി അന്ന് ആ കാലമല്ലാ കാലത്ത് നേരമല്ലാ നേരത്ത് വല്ലാതെ പ്രകോപിതയായി.
I Love You എന്ന ഈ ഒരു വാക്കല്ലാതെ അക്ഷരത്തെറ്റില്ലാതെ എഴുതിയ ഒരു സെന്റൻസു പോലും ആ പ്രണയകാവ്യത്തിൽ ഉണ്ടായിരുന്നില്ല.
കഥ അവിടേയും തീർന്നില്ല.
കത്തിന്റെ ഏറ്റവും അടിയിലായി ചുവന്ന മഷിയിൽ നിറം കൊടുത്ത ഒരു ചുണ്ടിന്റെ ചിത്രം. ഒപ്പം ആയിരം
ചുംബനങ്ങളും.
ചുംബനങ്ങളും.
ജീവിതത്തിൽ ആദ്യായിട്ടും അവസാനായിട്ടും ആയിരം ഉമ്മകൾ ഒരുമിച്ചു തന്നത് അവനാണ്. അതിന് ഞാൻ അവനോട് എന്നെന്നും കടപ്പെട്ടവളായിരിക്കും.
എന്നാലും സ്വന്തം അച്ഛന്റെ മുന്നിൽ ഇരുന്നു കൊണ്ട് ആ ചുംബനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോ പകച്ചു പോയി എന്റെ ബാല്യം.
അവന്റെ ആയിരം ചുംബനങ്ങൾ കണ്ട അച്ഛന്റെ മുഖം
അതൊന്നു കാണേണ്ടതു തന്നെ ആയിരുന്നു. ആ മനസ്സിലപ്പോ എന്തായിരുന്നു എന്ന് അന്നും ഇന്നും എന്നും അജ്ഞാതമാണ്.
അതൊന്നു കാണേണ്ടതു തന്നെ ആയിരുന്നു. ആ മനസ്സിലപ്പോ എന്തായിരുന്നു എന്ന് അന്നും ഇന്നും എന്നും അജ്ഞാതമാണ്.
അച്ഛന്റെ പ്രത്യേക നിർദ്ദേശപ്രകാരം കത്തിലെ അക്ഷരത്തെറ്റുള്ള ഭാഗങ്ങൾ അണ്ടർലൈൻ ചെയ്തു.
അടുത്ത പ്രാവശ്യം ആർക്കെങ്കിലും കത്ത് കൊടുക്കുമ്പോ അക്ഷരത്തെറ്റില്ലാതെ എഴുതണം എന്ന ഒരു ഫ്രീ ഉപദേശം എന്റെ വകയായും എഴുതി ചേർത്തു
അടുത്ത പ്രാവശ്യം ആർക്കെങ്കിലും കത്ത് കൊടുക്കുമ്പോ അക്ഷരത്തെറ്റില്ലാതെ എഴുതണം എന്ന ഒരു ഫ്രീ ഉപദേശം എന്റെ വകയായും എഴുതി ചേർത്തു
ആ കത്ത് പിറ്റേ ദിവസം അതിന്റെ ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്നും എനിക്ക് പ്രേമിക്കാൻ പ്രായമായിട്ടില്ല എന്നും പുറത്ത് നിന്ന് ആര് എന്തു തന്നാലും വാങ്ങിക്കാൻ പാടില്ല എന്നും ആ ഒരൊറ്റ വൈകുന്നേരം കൊണ്ട് ധാരണയായി.
പിറ്റേ ദിവസം പതിവിലും സന്തോഷത്തോടെ സ്ക്കൂളിലെത്തിയ ഞാൻ എന്നെ കാത്തു നിന്ന അവനോട് ഏറ്റവും നന്നായി ചിരിച്ചു കൊണ്ട്
അതങ്ങ് തിരിച്ചു കൊടുത്തു.
അതങ്ങ് തിരിച്ചു കൊടുത്തു.
എന്റെ ആദ്യത്തെ പ്രണയലേഖനം...
പക്ഷെ ദോഷം പറയരുതല്ലോ ... അവൻ നല്ല ഐശ്വര്യമുള്ളവനായിരുന്നു. അവിടുന്നങ്ങോട്ട് ജീവിതത്തിൽ പ്രണയത്തിന് ക്ഷാമമുണ്ടായിട്ടില്ല.
പ്രണയം ഒരുവനെ ഒരേ സമയം ഉള്ളവനും ഇല്ലാത്തവനും ആക്കുന്നു ......
Anju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക