Slider

എടീ.... നിൽക്ക്.....

2

എടീ.... നിൽക്ക്.....
കോളേജിലേക്കല്ലെ...
എന്ന് പറഞ്ഞ് ഞാൻ അവളുടെ കുടയിൽ കയറി പറ്റി...
മഴ തിമർത്തു പെയ്യുന്നു...
ഒരു കുന്നിന്റെ മുകളിലാണ് ഞങ്ങളുടെ കോളേജ്...
അത് അങ്ങനെ ആണല്ലൊ ഒരുവിതം എല്ലാ കുന്നിന്റെ മുകളിലും ഒരു എഞ്ചിനിയറിം കോളേജ് കാണുമല്ലൊ....
നനഞ്ഞ് കുതിർന്ന അവളുടെ ശരീരത്തിൽ പതിഞ്ഞിരുന്ന ചുരിദാർ സ്ലിറ്റ് ശക്തമായ കാറ്റിൽ തെല്ലൊന്ന് പാറി...
നിന്റെ പേരെന്താ...
മഞ്ജു.....
ചേട്ടൻ മെക്കാണൊ..
അതെ....
ഞ്ഞങ്ങൾ കൂടുതൽ സംസാരിച്ചതിൽ നിന്നും അവൾ എന്റെ നാട്ടുകാരിയാണെന്ന് മനസ്സിലായി...
മഴയെ വകവെയ്ക്കാതെ ചീറിപ്പായുന്ന ബൈക്ക് കണ്ടിട്ടാണൊ എന്നറിയില്ല...
"ചേട്ടൻ ഡൈലി ബസ്സിലാണൊ വരാറ് " എന്ന് ചോദിച്ചു....
ഇത്രയുംദൂരം ബൈക്കിൽ ഒറ്റയ്ക്ക്..... പിന്നെ ഒരാളും കൂടെ ഉണ്ടെങ്കിൽ ബൈക്കാണ് നല്ലത് എന്ന് പറഞ്ഞു ഞാൻ നിർത്തി...
വീട്ടിൽ സ്കൂട്ടറും കാറും ഉണ്ട്... കാറാ എനിക്ക് ഇഷ്ടം..
അച്ചന് എന്നെ ഒറ്റയ്ക്ക് വിടാൻ പേടിയാ...
അവൾ സംസാരിച്ച് തീരുന്നതിന് മുമ്പേ.. എന്തോ...,കാൽ സ്ലിപ്പായി വീഴാൻ പോയ എന്റെ ഇടത്തെ കയ്യിൽ പിടിച്ച് അവൾ രക്ഷിച്ചു...
അവളോട് സംസാരിച്ച് നടന്നത് കൊണ്ടോ.... നടത്തതിന്റെ ദൈർഘ്യം കുറഞ്ഞതുപോലെ...
ഞാൻ കോളേജ് വരാന്തയിലേക്ക് ഓടി ക്കയറി...
കൂട്ടുകാരോട് കുശലം പറഞ്ഞ് ക്ലാസിലേക്ക് നീങ്ങുന്ന എന്റെ വലത്തെ ഷോൾഡറിൽ അവൾ പതുക്കെ ഒന്ന് തോണ്ടി...
ചേട്ടാ ഒന്ന് വരോ.... ഒരു കാര്യം ചോദിക്കാനാ...
ഞാനും അവളും കുറച്ച് മാറി നിന്നു...
"ചേട്ടന്റെ കയ്യിൽ ഫസ്റ്റ് ഇയറിലെ ടെക്സ്റ്റ് ബുക്ക് വല്ലതും ഉണ്ടോ.... "
ഒന്ന് രണ്ടെണ്ണം കാണണം ബാക്കി എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ...
കിട്ടുമെങ്കിൽ വലിയ ഉപകാരമായിരുന്നു, ഞാൻ ചേട്ടനെ വിളിക്കാം എന്ന് പറഞ്ഞ് എന്റെ, മൊബൈൽ നമ്പറും വാങ്ങി അവൾ നടന്ന കന്നു...
* മഴയുടെ ആരവങ്ങൾ ഇല്ലാത്ത ഒരു പ്രഭാതം...*
കർട്ടന്റെ വിടവിലൂടെ എന്റെ ശരീരത്തെ ഇളം ചൂട് തലോടുന്നുണ്ട്...
മൊബൈൽ ഫോണിന്റെ കരച്ചിൽ കേട്ടാണ് ഞ്ഞെട്ടി ഉണർന്നത്...
അറിയാത്ത ഒരു നമ്പർ....
ഞാൻ ഫോൺ എടുത്തു..
അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം....
ചേട്ടാ...,
ഇത് ഞാനാ മഞ്ജു..... നമ്മൾ അന്ന് കോളേജിൽ നിന്ന് പരിചയപെട്ട...
ഓ... മനസ്സിലായി.. ടെക്സ്റ്റ് ന്റെ കാര്യം ആണോ...
ആ അത് വേണം....,
ഇപ്പൊ വിളിച്ചത് അതല്ല... അച്ചൻ വണ്ടി എടുത്ത് പോവാൻ സമ്മതിച്ചു... നമുക്ക് ഒരുമിച്ച് പോയാലോ...
കോളേജിലേക്ക്....
എസി യിൽ ഇരുന്ന്....
കാർഓടിച്ച്....
സ്റ്റാറായി കൂട്ടുകാരുടെ ഇടയിലേക്ക് ചെന്ന് ഇറങ്ങുന്നു..... ഔ.....
ഞാൻ സമ്മതം മൂളി....
ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ... അതേ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.
ചേട്ടാ... നേരത്തെ അച്ചൻ അടുത്ത് ഉളളത് കൊണ്ട് പറയാതിരുന്നതാ...
പെട്രോളടിക്കാൻ കയ്യിൽ കാശുണ്ടെങ്കിൽ നീ വണ്ടി എടുത്താൽ മതി എന്ന് പറഞ്ഞു....
ചേട്ടന്റെ കയ്യിൽ കാശ് കാണില്ലെ ...
എരപ്പത്തി...,
ഇല്ലെന്ന് പറയാൻ പറ്റില്ലല്ലൊ....
സപ്ലിക്ക് അടയ്ക്കാൻ വെച്ച പൈസയും നുളളി പ്പെറുക്കി....
അവളോട്‌ പറഞ്ഞ റെഡിമെയ്ഡ് ഷോപ്പിന് മുന്നിലേക്ക് ദൃതിയിൽ പുറപ്പെട്ടു...
കുറഞ്ഞ സമയം അതു വഴി അടുത്തുള്ള കോളേജിലേക്ക് നടന്നു നീങ്ങുന്ന സുന്ദരീമണികളെയും നോക്കി ഉമിനീരിറക്കി....
അവൾ പറഞ്ഞ സമയവും കഴിഞ്ഞിരുന്നു...
അപ്പോഴാണ് ഫോൺ ശബ്ദിച്ചത്...
അവൾ...
ചേട്ടാ... എവിടെ...
ഞാൻ ഇതാ നിഞ്ഞോട് പറഞ്ഞ ഷോപ്പിനു മുന്നിൽ..
എന്നെ കണ്ടോ....
ഇല്ല...
ഞാൻ റോഡിന്റെ ഓപ്പോസിറ്റ് സൈഡിൽ....
ഒരു ബ്ലാക്ക് ഹെൽമറ്റ് വെച്ച് .... റെഡ് സ്കൂട്ടി കണ്ടൊ.....
ശ്ശൊ.. നശിപ്പിച്ചു....
എന്തൊക്കെ ചിന്തകളായിരുന്നു...
ഇന്ന് കോളേജ് ലീവാക്കിയാലോ... എന്ന് വിചാരിച്ചു.... സ്വന്തം നാട്ടുകാരുടെ മുന്നിലൂടെ... അതും സ്കൂട്ടിയിൽ ഏതോ ഒരു പെണ്ണിന്റെ കൂടെ.....
ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി....
ഞാൻ മനസ്സില്ലാ മനസ്സോടെ എന്റെ വെള്ള തൂവാല മുഖത്ത് വരിഞ്ഞ് കെട്ടി..അവളുടെ പിറകിൽ ഇരുന്നു..
ഉളളിൽ ഉടലെടുത്ത ചെറിയ ഭയവും അവളോടുള്ള ദേഷ്യവും...
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു....
കാറ്റിൽ അവളുടെ നീളൻ മുടി എന്റെ മുഖത്ത് തൊട്ട് തലോടുന്നുണ്ടായിരുന്നു...
ഇടയ്ക്ക് എപ്പോഴോ... സഡൻ ബ്രേക്ക് ഇട്ടപ്പോൾ എന്റെ മുഖം അവളുടെ ഹെൽമറ്റിൽ ചെന്നിടിച്ചു...
വണ്ടി നിർത്താൻ പറഞ്ഞ് , നിയന്ത്രണം ഞാൻ ഏറ്റെടുത്തു....
കണ്ണാടിയിൽ കണ്ട അവളുടെ ഉണ്ടക്കണ്ണുകൾ എന്നെ വല്ലാതെ ആകർഷിച്ചു...
അവൾ അരികിലേക്ക് ഒന്ന് ചേർന്ന് ഇരുന്നതുപോലെ തോന്നി...
ഞങ്ങൾ പരസ്പരം സംസാരിച്ചും... കുശലം പറഞ്ഞും നീങ്ങുന്നതിനിടെ എന്റെ ഫോൺ ശബ്ദിച്ചു...
എന്റെ സുഹൃത്ത് അജു....
എടാ നീ എവിടാ...
ഞാൻ കോളേജിലേക്ക് പോവുന്ന വഴിയാ...
നീ ഏതോ പെണ്ണുപിള്ളയുടെ കൂടെ ഒളിച്ചോടീ എന്നൊക്കെ കേൾക്കുന്നല്ലൊ....
നിന്നോട് ആരാ പറഞ്ഞത്....
ഞാൻ മീൻ വാങ്ങാൻ വേണ്ടി ഇറങ്ങിയതായിരുന്നു...
എന്നോടാ എല്ലാവരും ചോദിക്കുന്നത്.....
നീ കോളേജിൽ പോവാതെ പെൺപിള്ളേരുടെ കൂടെ കറങ്ങി നടക്കലാ പണി...
പലരും പലതും പറയുന്നു ....
അത് കൊണ്ട് ഞാൻ വിളിച്ചു നോക്കിയതാ....
ഞാൻ ഫോൺ കട്ട് ചെയ്തു...
കഴിഞ്ഞ ദിവസം,
എണ്ണ തീർന്നപ്പോൾ.... എത്ര കഷ്ടപെട്ടാ ബൈക്ക് ഉന്തി പെട്രോൾ പമ്പിൽ എത്തിച്ചത് എന്നറിയുമോ......
അപ്പോഴൊന്നും ഒരു തെണ്ടിയും കണ്ടതും ഇല്ല സഹായിച്ചതും ഇല്ല....
ഇന്ന്, മുഖത്ത് തവ്വൽ വലിഞ്ഞ് കെട്ടി ഒരു ദുഷ്ചിന്തയും ഇല്ലാതെ ഒരു പെണ്ണിന്റെ കൂടെ പോയപ്പോൾ...
അത് , സകല തെണ്ടികളും കണ്ടു...
ശുഭം....!!
മുഹമ്മദ് ഹാഫിസ് പി.കെ
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo