വിചിത്രം
മൗനമായി പ്രാർത്ഥിക്കുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന ചിലരുണ്ട്.
ഇടക്കൊക്കെ ഉൾവലിഞ്ഞ് വാത്മീകത്തിനുള്ളിൽ സ്വയം ആരാണ് ഞാനെന്ന തേടലോടെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നവർ.
പ്രതീക്ഷകൾ ജീവിതത്തെ മുന്നോട്ടു നയിക്കും
എവിടെയെങ്കിലും അമാന്തിച്ച്
അൽപ്പനേരം നിന്നാൽ,
കർത്തവ്യങ്ങളുടെ ഓർമ്മപ്പെടുത്തലിൽ വിണ്ടും ആ പുഴയുടെ
ഒഴുക്കിലേക്ക് നമ്മളെ നിരക്കിയിറക്കും.
എവിടെയെങ്കിലും അമാന്തിച്ച്
അൽപ്പനേരം നിന്നാൽ,
കർത്തവ്യങ്ങളുടെ ഓർമ്മപ്പെടുത്തലിൽ വിണ്ടും ആ പുഴയുടെ
ഒഴുക്കിലേക്ക് നമ്മളെ നിരക്കിയിറക്കും.
കടമകൾ ഉള്ളവന്
ഈ ഒഴുക്കിനെ സീകരിച്ചേ മതിയാകൂ.
ഈ ഒഴുക്കിനെ സീകരിച്ചേ മതിയാകൂ.
മയിൽ പീലിയിലെ വർണ്ണങ്ങൾ
സ്വപ്നങ്ങൾ കണ്ട ജിവിതത്തിന് നിറം പകരാൻ കരിക്കട്ടകൾ കൊണ്ടെന്തു ചെയ്യും
സ്വപ്നങ്ങൾ കണ്ട ജിവിതത്തിന് നിറം പകരാൻ കരിക്കട്ടകൾ കൊണ്ടെന്തു ചെയ്യും
എന്നിരുന്നാലും സംസാരസാഗരത്തിൻ്റെ അലകൾ ഒന്നിനു പിറകേ ഒന്നൊന്നായി അവിരാമം തുടരുമ്പോൾ.
തെല്ലും ശാന്തതയില്ലാതെ ഇന്നിൻ്റെ പ്രതിഷേധങ്ങൾക്കൊപ്പം കൂട്ടുചേർന്ന്,
അർദ്ധമനസ്സോടെ പലതിലും ഇടപെട്ട് ഒന്നുമാകാതെ പോകുന്നവർ.
അർദ്ധമനസ്സോടെ പലതിലും ഇടപെട്ട് ഒന്നുമാകാതെ പോകുന്നവർ.
വിട്ടുവീഴ്ചയില്ലാത്ത സ്നേഹ സാന്ത്വനംകൊതികുന്നൊരു ഹൃദയവുമായി
പലരും തിരിച്ചറിയാതെയും തെറ്റിദ്ധരിച്ചുമിരിക്കുമ്പോൾ..
പലരും തിരിച്ചറിയാതെയും തെറ്റിദ്ധരിച്ചുമിരിക്കുമ്പോൾ..
വീണ്ടും സ്വയമൊന്ന് ഒതുങ്ങിക്കൂടിയാലോ എന്നു ചിന്തിച്ച്...
നാളുകളും ആഴ്ചകളും ഒന്നുമാവാതെ
കടന്നു പോവും..
നാളുകളും ആഴ്ചകളും ഒന്നുമാവാതെ
കടന്നു പോവും..
എന്നാലും ഒരു പ്രതീക്ഷയുടെ മിന്നാമിനുങ്ങിൻ്റെ തണുപ്പുള്ള പ്രകാശത്തെ സ്വപ്നം കണ്ട് മനസ്സിനോട് സന്തോഷിച്ചോളാൻ പറഞ്ഞാശ്വസിപ്പിക്കും.
അതിൽ പ്രിയപ്പെട്ടവരുടെ അവഗണനയാവും
ഏറ്റവും അസഹനീയം
ഏറ്റവും അസഹനീയം
ബാബു തുയ്യം.
19/11/17.
19/11/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക