ഒരു ദിവസം, നല്ലെഴുത്തിന്റെ കൂടെ..
- - - - - - - - - - - - - - - - - - - - - - - - - - - - -
ഇന്നലെ വൈകുന്നേരത്തെ ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ സമയം ഏഴരയായി. ഇന്ന് വീട്ടിൽ തനിച്ചാണ്. നല്ല ക്ഷീണം തോന്നി. ചായയുണ്ടാക്കി കുടിക്കാനൊന്നും തോന്നിയില്ല. നേരെ റൂമിൽ പോയി കണ്ണുമടച്ച് കുറച്ചുനേരം കിടന്നു. ചുവരിലെ ക്ലോക്കിന്റെ ടിക്, ടിക് ശബ്ദമൊഴിച്ചാൽ ചുറ്റും പൂർണ്ണ നിശ്ശബ്ദത. എപ്പോഴോ ഒന്നു മയങ്ങിപ്പോയി.
പെട്ടെന്ന് ആരോ വിളിച്ചുണർത്തുന്ന പോലെ. " ഉണ്ണീടമ്മേ.., ഉണ്ണീടമ്മേ.." ആരോ തന്നെ കുലുക്കി വിളിക്കുന്നു.
" ഉം.., എന്താ..?"
"ഉണ്ണീടമ്മേ..., ഇത് ഞാനാ.., ഉണ്ണി".
"ഉം.., ന്താ ഉണ്ണീ.., ഈ നേരത്ത് വിളിക്കണേ.."?
" അതേയ്..,.ഞാനമ്മയെ ഒരിടം വരെ കൊണ്ടു പോകാൻ വന്നതാ, എണീക്കമ്മേ.., എണീക്കന്നേയ്".
ഞാൻ വേഗം എണീറ്റിരുന്നു.
"ങ്ഹാ... ങ്ഹാ.., കണ്ണു തുറക്കല്ലേ., ഉണ്ണീടെ കൈ പിടിച്ചോളൂ.., നമുക്കൊരിടം വരെ പോകാം", ഉണ്ണി പറഞ്ഞു.
"എവിടേക്കാന്ന് പറയൂ ഉണ്ണീ".
"ഏയ് അതൊന്നും പറയില്ല, അമ്മക്കൊരു സർപ്രൈസാന്ന് കൂട്ടിക്കോളൂ".
ഉണ്ണി എന്റെ കൈ പിടിച്ച് ഞങ്ങൾ അങ്ങിനെ നടന്നു കൊണ്ടിരുന്നു. ഉണ്ണി വഴി നീളെ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഗേറ്റ് തുറക്കുന്ന ശബ്ദം.
" ഉണ്ണീടമ്മേ..., ദേ നമ്മളെത്തിട്ടോ, കണ്ണു തുറക്കല്ലേ, ഞാൻ പറയുന്നവരേക്കും".
" ഉം.., ശരി ട്ടൊ".
ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും എനിക്കു തോന്നി, ഞാനൊരു വീടിന്റെ മുറ്റത്ത് നിൽക്കുന്നതുപോലെ. സുപരിചിതവും അപരിചിതവുമായ കുറേ ശബ്ദങ്ങൾ. അപ്പോൾ ഉണ്ണി പറഞ്ഞു," ഉം, ഇനിയമ്മ കണ്ണു തുറന്നൊന്നു നോക്കൂ.., നമ്മൾ എവിടേയാണെന്ന് "!
ഞാൻ മെല്ലെ കണ്ണു തിരുമ്മി, വിഷുക്കണി കാണുന്ന പോലെ ചുറ്റും നോക്കി.
"എന്റെ ഈശ്വരന്മാരേ..., ഞാനിതെവിടേയാ നിൽക്കുന്നേ.."!
" അമ്മേ, ഇതാണ് നല്ലെഴുത്ത് തറവാട്. അതിന്റെ നടുമുറ്റത്താണ് നമ്മളിപ്പോൾ. ഹോ! സന്തോഷം കൊണ്ട് എനിക്കൊന്നും പറയാനായില്ല. ഞാൻ ചുറ്റും നോക്കി. അങ്ങിങ്ങായി പലരും ഓരോ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. ഞാനെല്ലാവരേയും ഒന്ന് തിരിച്ചറിയാൻ ഒരു ശ്രമം നടത്തി.
"ടീച്ചറമ്മോ..." പിന്നിൽ നിന്നും ഒരു വിളി. കേട്ടപ്പഴേ മനസ്സിലായി ഗംഗൂട്ടനാണെന്ന്.
" എന്തര്.., സുഖം തന്നാ "?
"ഉo., തന്നെ..., തന്നെ", ഞാൻ മറുപടി പറഞ്ഞു.
അപ്പോഴേക്കും ഗംഗൂട്ടൻ എന്റെ കയ്യും പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു,"ടീച്ചറമ്മ വാ, നമുക്ക് കുറേ പേരെ കാണാനുണ്ട്".
ഞാൻ ചിരിച്ചു കൊണ്ട് അവരുടെ കൂടെ നടന്നു.ഒരു വലിയ ഹാൾ, നടുത്തളത്തിലെത്തി.പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി," ടീച്ചറേ" ന്ന്.തിരിഞ്ഞു നോക്കിയപ്പോൾ, നല്ലെഴുത്തിലെ എല്ലാവരുടേയും പ്രിയങ്കരനായ വല്ല്യേട്ടൻ, കയ്യിൽ വലിയൊരു സഞ്ചിയുമായി നിൽക്കുന്നു. ആ സഞ്ചിയിൽ നിന്നും തേങ്ങലുകൾ, പൊട്ടിച്ചിരികൾ, എന്നിങ്ങനെ പല ശബ്ദങ്ങളും കേൾക്കുന്നു.
ഞാൻ ചോദിച്ചു," എന്താ ബാബു ഈ സഞ്ചിയിൽ "?
"ഓ, ഇതോ, ഇത് ഇന്ന് നല്ലെഴുത്തിൽ വന്ന നല്ല രചനകളുടെ links ആണ്. Writers' Clubൽ പോസ്റ്റാൻ കൊണ്ടു പോകാ. ടീച്ചർ എല്ലാവരേയും കാണൂ. ഞാനീപണി കഴിച്ചിട്ട് വരാം".
പിന്നെ ചുറ്റും നോക്കിയപ്പോൾ വീടിന്റെ പ്രധാന കവാടത്തിന്റെ അരികിൽ ഒരു ചാരുകസേരയിൽ കണ്ണുമടച്ച്, മുഖത്ത് ഒരു പുസ്തകം കമഴ്ത്തിവെച്ച്, ഉണ്ണിമാഷിന്റെ ഒരു കവിതയും മൂളിക്കൊണ്ട് ആരോ ഒരാൾ കിടക്കുന്ന കണ്ടു. അരികെ മുറുക്കാൻ ചെല്ലവും, ഒരു വെളുത്ത കപ്പിൽ ചായയും ഇരിക്കുന്ന കണ്ടു. ഓ, ആളെപിടിക്കിട്ടി.വേഗം അടുത്തു ചെന്ന് ഞാൻ പറഞ്ഞു,"നമസ്തേ പ്രേംജി". പെട്ടെന്ന് ഞെട്ടി എണീറ്റു കൊണ്ട് പറഞ്ഞു, "ഓ ടീച്ചറോ! നമസ്തേ ടീച്ചർ, എപ്പൊ വന്നു"?
" ഞാനിതാ ഇപ്പൊ വന്നേയുള്ളൂ, എല്ലാവരേയും ഒന്നു കാണണമെന്ന് തോന്നി".
"ടീച്ചർ അകത്തേക്ക് ചെല്ലൂ, ഞാനിതാ വരുന്നൂ", എന്ന് പറഞ്ഞ് മുറ്റത്തേക്ക് നീട്ടി തുപ്പി(വായ നിറച്ചും മുറുക്കാനായിരുന്നേയ്...).

പിന്നെ പോയത് സാക്ഷാൽ ഉണ്ണിമാഷിന്റെ ക്യാബിനിലേക്കായിരുന്നു. ഉണ്ണിയോടും ഗoഗൂട്ടനോടും റൂമിലേക്ക് വരരുതെന്ന് ചട്ടം കെട്ടി. അവർ ക്യാബിന് പുറത്ത് നിന്നേയുള്ളൂ. കതകിൽ ടക്, ടക് മുട്ടി, എന്നിട്ട് ചോദിച്ചു," May I come in, Sir"?
ഉsനെ മറുപടി," Yes, come in".
Laptop ൽ കാര്യമായി എന്തോ ചെയ്യുകയായിരുന്ന ഉണ്ണിമാഷക്ക് ആരാണ് വന്നതെന്നു നോക്കാനുള്ള സമയമില്ല.
" Please be seated".
"Ok, thank you". ഞാൻ മാഷിന്റെ മുന്നിലെ കസേരയിൽ ഇരുന്നു.വീണ്ടും മാഷെന്നോട് ചോദിച്ചു,"What can i do for you"?
ചിരി ഉള്ളിലൊതുക്കിക്കൊണ്ട് ഞാൻ സംഭാഷണം തുടർന്നു.
" ഞാനൊരു online എഴുത്തുകാരിയാണ്. എന്റെ കുറേ ചെറുകഥകളും കവിതകളും ചേർത്ത് ഒരു പുസ്തകമാക്കണം എന്നുണ്ട്. ഏത് publishers നെ സമീപിക്കും എന്നറിയാതെ ഇരിക്കുമ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞു, നല്ലെഴുത്ത് പബ്ലിഷേഴ്സിനെ സമീപിച്ചാൽ മതി, വിശ്വസനീയം ആണെന്ന്.
"Ok, രചനകളുടെ കോപ്പീസ് കൊണ്ടുവന്നിട്ടുണ്ടോ? ഞാനൊന്നു വായിച്ചു നോക്കട്ടേ ജി, എന്നിട്ട് മറുപടി പറയാം ജി, by the way, താങ്കളുടെ പേരെന്താണ്"? അപ്പോഴാണ് മുഖമുയർത്തി എന്നെ നോക്കുന്നത്. ഞാൻ എണീറ്റു നിന്ന് തൊഴുകൈകളോടെ പറഞ്ഞു, "നമസ്തേ ഉണ്ണീ, ഞാൻ അംബിക മേനോൻ". മാഷിന്റെ കണ്ണു തള്ളിപ്പോയി! രണ്ടുപേരും പൊട്ടിച്ചിരിച്ചു.
"ഓ, ടീച്ചർ, സോറി ജി. പ്രതീക്ഷിച്ചിരുന്നില്ല, അതു കൊണ്ടാണ് ശ്രദ്ധിക്കാതിരുന്നത്". വേഗം അടുത്തുവന്ന് shake hand തന്നു.
"ഉണ്ണിമാഷെ കണ്ടതിൽ വലിയ സന്തോ ഷം, ഇങ്ങനൊരു വരവ് പെട്ടെന്നായിരുന്നു.".
" എല്ലാവരേയും പരിചയപ്പെട്ടോ"?
അപ്പോൾ ക്യാബിന്റെ പുറത്തു നിന്ന് രണ്ടു തലകൾ ഉള്ളിലേക്ക് എത്തിനോക്കി, എന്നിട്ട് പറഞ്ഞു," ഉണ്ണിയേട്ടാ, ഞങ്ങളാണ് ടീച്ചറമ്മയെ ഇബ്ടെ കൊണ്ടുവന്നേ". എല്ലാവരും പൊട്ടിച്ചിരിച്ചു. " Unni, you carry on, will see you later" എന്ന് പറഞ്ഞ് ഞാനവരുടെ കൂടെ പുറത്തേക്ക് പോന്നു.

നടുത്തളത്തിലെ ഒരു മൂലക്ക് രണ്ടു ബുദ്ധിജീവികൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് നോക്കി അതിലെ രചനകളെ കുറിച്ചുള്ള വിമർശനങ്ങൾ നടത്തി കൊണ്ടിരിക്കുന്നു. ഞാനടുത്ത് ചെന്ന് പറഞ്ഞു,"നമസ്തേജി, how r u ji"? അവർക്ക് എന്നെ മനസ്സിലായില്ല. അവരും എഴുന്നേറ്റു നിന്ന് നമസ്തേ പറഞ്ഞു. രണ്ടുപേരും മുഖത്തോടു മുഖം നോക്കി, പന്തം കണ്ട പെരിച്ചാഴികളെപ്പോലെ നിന്നു. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു," എന്റെ വാമദേവ, അനീഷേ, എന്നെ മനസ്സിലായില്ലേ"?
" ഓ..! ടീച്ചർ നമസ്തേജി, നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം".
നടുത്തളത്തിലെ മറ്റൊരു വശത്ത് രണ്ടു മൂന്നു open cabins ഉണ്ട്. അവിടെ ചില adminട നെ കണ്ടു. എല്ലാവരും തിരക്കിലാണ്. രചനകൾ വായിക്കലും approve ചെയ്യലും തകൃതിയായ് നടക്കുന്നു. അവരിൽ തട്ടത്തിൻ മറയത്തുളള ഒരു admin ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു,"ഓ.., ടീച്ചറമ്മേ, ഇതെപ്പൊ വന്നു, അറിഞ്ഞില്ലല്ലോ..."?
സജു-സജ്ന, എല്ലാവരേയും വിളിച്ചുകൂട്ടാൻ തുടങ്ങി," രശ്മി, പപ്പി, മായാ, ഓടി വരിൻ, ഇതാരാ വന്നിരിക്കുന്നേ എന്ന് നോക്കിൻ"! എല്ലാവരും ഓടി വന്ന് ടീച്ചറമ്മേ ന്ന് വിളിച്ച് കെട്ടിപ്പിടിച്ചു. എല്ലാവർക്കും വലിയ സന്തോഷമായി.
ഒരു മൂലയിൽ നിന്നും, ടോം and ജെറി വഴക്കിടുന്നപോലെ ദുഷുവും ശകുവും പൊത്തും പിടിയും അയ്യോ എന്നുള്ള കരച്ചിലും. സജു അവരുടെ അടുത്തു ചെന്ന് ഉറക്കെ പറഞ്ഞു," എടീ ചിത്തൂ, ഷാജി, ഈ വഴക്കൊന്ന് നിർത്തിക്കൂടേ? നേരം വെളുത്താൽ തുടങ്ങും രണ്ടും കൂടി പൊത്തും പിടിയും.തോറ്റു ടീച്ചറമ്മേ. രണ്ടിനേo പിടിച്ച് നാട് കടത്തിയാലോന്ന് വിചാരിക്കാ.എടീ പെണ്ണേ, ഇതാരാ വന്നിരിക്കുന്നേ എന്ന് നോക്ക് പിള്ളേരെ ". രണ്ടുപേരും വഴക്ക് നിർത്തി എന്റെ നേരെ നോക്കി.പിന്നെ രണ്ടു വഴക്കാളികളും ഓടി വന്ന് കെട്ടിപ്പിടിച്ചു, "ഓ..., ന്റെ ടീച്ചറമ്മേ, എന്താ ഞാനീ കാണുന്നത്? ഇത് ശരിക്കും എന്റെ ടീച്ചറമ്മ തന്നേയാണോ "!ചിത്തു എന്റെ കവിളിൽ തലോടിക്കൊണ്ട് കരയാൻ തുടങ്ങി.
" അതെ ചിത്തു,, ഇത് ടീച്ചറമ്മ തന്നേയാ".ചിത്തുന് സന്തോഷം അടക്കാൻ വയ്യ, എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

അപ്പോഴേക്കും ദാ വരുന്നു നമ്മുടെ പ്രണയകവയിത്രി, " പ്രണയമേ നിന്നോട് ചൊല്ലാനെനിക്കുണ്ട്..." എന്ന് പാടിക്കൊണ്ട് ! എന്നെ കണ്ടതും ടീച്ചറമ്മേന്ന് വിളിച്ചു കൊണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ചു. "ചക്കരെ..., ന്റമ്മേ.., ലബ്യൂ... ഉമ്മ". ഹോ! ശ്വാസം മുട്ടിപ്പോയി.
വല്ല്യേട്ടൻ രചനകളുടെ links post ചെയ്യുന്നതിരക്കിലാണ്. അവിടെത്തന്നെ, താടിയൊക്കെ ആയിട്ട് ഒരാളെ കണ്ടു. നല്ലെഴുത്തിലെ ആസ്ഥാന വിദൂഷകൻ, നിമിഷ കവി, ഒരു നാലക്ഷരം അദ്ദേഹത്തോട് ഒന്ന് പറഞ്ഞു നോക്കൂ, ഉടനെ അത് കവിതയായി പുറത്തു വരും. ആളെ പിടികിട്ടിയോ..?? നമ്മുടെ വാസ്സൻജി. ഞാനവരുടെ അടുത്തു ചെന്നു.
"നമസ്തേ വാസ്സൻജി.". വാസ്സൻജിയും തിരിച്ച് വിഷ് ചെയ്തു.
"വാസ്സൻജി, എന്നെ മനസ്സിലായോ"?
"ഉവ്വ് ടീച്ചറമ്മേ, ഇത് സ്വപ്നമോ യാഥാർത്ഥ്യമോ....! ഞങ്ങളുടെയൊക്കെ ടീച്ചറമ്മ തന്നേയാണോ മുന്നിൽ നിൽക്കുന്നേ..!"
" അതെ വാസ്സൻജി, നിങ്ങളെയൊക്കെ കാണണമെന്ന് തോന്നി. അതാ ഇവിടെ ഓടിയെത്തിയത്."
അപ്പോഴേക്കും സുമുവും ശൈലുവും കോവാലനും അമ്മേന്ന് വിളിച്ചു കൊണ്ട് ഓടിയെത്തി. എല്ലാവരേയും കണ്ടപ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എല്ലാവരും നടുമുറ്റത്ത് വട്ടമിട്ടിരുന്ന് തമാശയും പൊട്ടിച്ചിരികളും. ഓരോ മുഖങ്ങളിലേക്കും മാറി മാറി നോക്കി ഞാൻ. എല്ലാവരുടെ മുഖത്തും സന്തോഷം തന്നെ !
(തുടരും).

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക