പഠിപ്പ് എന്ന വിനോദം (ഓര്‍മകുറിപ്പ് )
അവിശ്വസനീയമായവിധം ലളിതവും മാറ്റങ്ങളില്ലാത്തതുമായിരുന്നു അന്നത്തെ സ്കൂള്‍ പാഠ്യപദ്ധതി.
പത്തോ പന്ത്രണ്ടോ കൊല്ലം കൂടുമ്പോള്‍ മാത്രമെ പാഠപുസ്തകങ്ങള്‍ മാറാറുള്ളു. അതുകൊണ്ട് എട്ടില്‍നിന്ന് ഒമ്പതിലേക്ക് ജയിക്കുന്ന കുട്ടി ഒമ്പതില്‍ നിന്ന് പത്തിലേക്ക് ജയിക്കുന്ന തന്റെ ഏട്ടന്റേയൊ അയല്‍ക്കാരന്റേയൊ പുസ്തകം ഒരവകാശം പോലെ കൈപ്പറ്റിപോന്നു. എട്ടിലെ തന്റെ പുസ്തകത്തിനും അങ്ങനെയൊരവകാശി അയല്പക്കത്തോ വീട്ടിലൊ ഉണ്ടാവാതിരുന്നിട്ടില്ല.
അത്തരം ഒരു ചങ്ങലയിലെ കണ്ണിയായിരുന്നു ഞാനും. എന്റെ ഏട്ടൻ പതതാം ക്ലാസ്സിലും രാമനുണ്ണി എന്ന അയല്പക്കത്തെ സുഹ്രുത്ത് ഒമ്പതാം ക്ലാസിലും അച്യുതന്‍ എന്ന മറ്റൊരു സുഹ്രുത്ത് എട്ടാം ക്ലാസ്സിലും ഞാന്‍ ഏഴാം ക്ലാസിലും അച്യുതന്റെ അനുജത്തി സരസ്വതി ആറാം ക്ലാസിലുമായി ഒരു അഞ്ചു കണ്ണികളുള്ള ചങ്ങലയായിരുന്നു എന്റേത്. ഏട്ടന് അപ്പുറത്തും സരസ്വതിക്ക് ഇപ്പുറത്തുമുള്ള കണ്ണികള്‍ ആരൊക്കെയായിരുന്നുവെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.
ഏട്ടനെ പത്താംക്‌ളാസ്സിൽ പഠിപ്പിച്ച അതെ മത്തായി മാസ്റ്റര്‍ തന്നെയായിരുന്നു പിന്നത്തെ കൊല്ലം രാമനുണ്ണിയെയും അതിനു പുറകെ വന്ന അച്ച്യുതനെയും പിന്നെ എന്നെയും ഇങ്കളീഷ് പഠിപ്പിച്ചത്. സരസ്വതി പെണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനമുള്ള കോണ്‍വെന്റിലായിരുന്നതുകൊണ്ട് അവിടെവെച്ച് അദ്ധ്യാപകന്റെ ശ്രുംഖല മുറിഞ്ഞിരുന്നു.
ഇംഗ്ലീഷ് പഠിപ്പിക്കുമ്പോള്‍ മത്തായി മാസ്റ്റര്‍ എപ്പൊളെപ്പോള്‍ ഏതെല്ലാം ഫലിതങ്ങള്‍ പറയുമെന്നും കണക്കുമാസ്റ്റര്‍ കുഞ്ഞിമാമന്‍ ഏതെല്ലാം കണക്കുകള്‍ ഹോം വര്‍ക്കിന് തരുമെന്നും ഏട്ടൻ രാമനുണ്ണിക്കും രാമനുണ്ണി അച്യുതനും അച്യുതന്‍ എനിക്കും വാമൊഴിയിലൂടെ പകര്‍ന്നുപോന്നു. മാസ്റ്റര്‍ ക്ലാസില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പുസ്തകന്റെ പല വശങ്ങളിലായി രാമനുണ്ണിമാരും അച്യുതന്‍മാരും കുറിച്ചിട്ടിരുന്നതുകൊണ്ട് ഉത്തരംകിട്ടാതെ ആരും കുഴങ്ങാറില്ല.
കാല്‍ക്കൊല്ല പരീക്ഷക്കും അരക്കൊല്ല പരീക്ഷക്കും മുഴുവന്‍ പരീക്ഷക്കും വരുന്ന ചോദ്യങ്ങളും രാമനുണ്ണിമാരില്‍നിന്ന് അച്യുതന്മാരിലേക്ക് വരമൊഴിയായി കിട്ടിപോന്നിരുന്നു. "വാരിയര്‍ ബാങ്ക് പൊളിഞ്ഞപ്പോള്‍ ഓരോ നിസ്വനും ഒരു രൂപക്ക് എണ്‍പതു പൈസവെച്ച് തിരിച്ചുകിട്ടിയെങ്കില്‍ ആയിരത്തി അറുനൂറ്റിപത്ത് രൂപ നിക്ഷെപമുള്ള ഒരു നിസ്വന് എത്ര രൂപതിരിച്ചു കിട്ടും" എന്ന ചോദ്യം ഏഴാം ക്ലാസിലെ അരക്കൊല്ല പരീക്ഷക്ക് മുറതെറ്റാതെ വരാറുണ്ട്. ഉപ്പുണ്ടാക്കാന്‍ പറ്റിയ സ്ഥലം "ചൂസ്" ചെയ്യുന്നതെങ്ങനെയെന്ന എട്ടാം തരത്തിലെ മുഴുവന്‍ പരീക്ഷക്ക് എല്ലാ കൊല്ലവും വരാറുള്ള ചോദ്യത്തിന് ഞാന്‍ പരീക്ഷയെഴുതിയ കൊല്ലം ചെറിയ ഒരു 'ട്വിസ്റ്റ്' ഉണ്ടായി. ഗ്രാമറിന്റെ ആശാനായിരുന്ന ക്രിഷ്ണയ്യര്‍ മാസ്റ്റര്‍ 'ചൂസ്' എന്ന ക്രിയാപദത്തിനു പകരം "ചൂസത്ത്" എന്ന നാമപദം ഉപയോഗിച്ച് ചോദ്യത്തെ സങ്കീര്‍ണവും നിഗൂഢവുമാക്കി. കാണാതെ എഴുതാന്‍ പലവുരു ഉരുവിട്ടു പഠിച്ച ഉത്തരം എഴുതാന്‍ പറ്റാതെ എല്ലാവരും പരുങ്ങി.
ഇത്തരം നിഗൂഢതകളോ സങ്കീര്‍ണ്ണതകളോ ഹിന്ദി പരീക്ഷക്കോ സംസ്ക്രുതം പരീക്ഷക്കോ ഉണ്ടാവാറില്ല. ഉത്തരത്തിന്റെ ആദ്യഭാഗം ചോദ്യത്തില്‍തന്നെ അടങ്ങിയിരിക്കും എന്നതാണ് ഹിന്ദി പരീക്ഷയെ ലളിതമാക്കുന്ന ഒരു കാര്യം. ഉദാഹരണത്തിന് "ഗാന്ധിജി ജവഹര്‍ലാല്‍ കോ കഹാം മിലാ?" എന്നചോദ്യത്തിന് "ഗാന്ധിജി ജവഹര്‍ലാല്‍ കോ------ മില" എന്നാണ് ഉത്തരം. നമുക്ക് അറിയേണ്ടത് ഒരു വാക്ക്. ആ വാക്ക് ചോദ്യരൂപത്തില്‍ തന്ന വാചകത്തില്‍ കുത്തിക്കയറ്റിയാല്‍ ഉത്തരമായി.
കുറെക്കൂടി ലളിതമായിരുന്നു സംസ്ക്രുതം പരീക്ഷയുടെ കാര്യം. മലയാളത്തിന് പകരം തിരഞ്ഞെടുക്കാവുന്ന ഒരു ഐച്ഛിക വിഷയമായിരുന്നു സംസ്ക്രുതം. ജയിക്കാനും മാര്‍ക്കു കിട്ടാനും മലയാളത്തെക്കാള്‍ നല്ലത് സംസ്ക്രുതമായതുകൊണ്ടാണ് പലരും ഈ വിഷയം തെരഞ്ഞെടുത്തിരുന്നത്. സംസ്ക്രുതം പഠിപ്പിച്ചിരുന്ന പിഷാരോടി മാസ്റ്റര്‍ക്കും പരീക്ഷ നടത്തിയിരുന്ന സ്കൂള്‍ ബോര്‍ഡിനും ഈ കാര്യം അറിഞ്ഞിരുന്ന്തുകൊണ്ട് സംസ്ക്രുതം പഠിപ്പിക്കലും അറിവു പരീക്ഷിക്കലും വെറും ഒരു ആചാരം മാത്രമായിരുന്നു.
ഇത്രയും സുതാര്യവും ലളിതവുമായിട്ടും പലകുട്ടികളുo ഒരേ ക്ളാസില് രണ്ടും മൂന്നും കൊല്ലം ജയിക്കാനാവാതെ കുടുങ്ങിക്കിടന്നിരുന്നു.
തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍. ആറാം ക്ലാസ്സില്‍ തോറ്റവര്‍ ഏഴിലും എട്ടിലും ഒന്‍പതിലും തോറ്റിരുന്നു.
ആരെല്ലാം എന്തൊക്കെയാവണമെന്ന് ആദ്യംതന്നെ തീരുമാനിച്ചുറച്ചപോലെയായിരുന്നു സ്കൂളിലെ മാറ്റുനിര്‍ണയരീതി. ആറാം ക്ലാസ്സില്‍ കണക്കില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടി പത്താം ക്ലാസ്സുവരെ അതൊരവകാശം പോലെ നിലനിര്‍ത്തിപ്പോന്നു.
പരീക്ഷ എന്നെന്നോ പരീക്ഷാഫലം എന്നു പ്രസിദ്ധീകരിക്കുമെന്നോ ആരോടും ചോദിക്ക്ക്കേണ്ട ആവ്ശ്യമില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ മാര്‍ച് പത്തിനു തുടങ്ങുകയും അഞ്ചുദിവസംകൊണ്ട് അവ്സാനിക്കുകയും ചെയ്തുപോന്നു. മൈയ് ഇരുപത്തിയഞ്ചിന് പരീക്ഷാഫലം എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരികാപ്പെടും.
ഞങ്ങളുടെ സ്കൂളില്‍ വിജയശതമാനം ഒരിക്കലും നാല്പതില്‍ കൂടാറില്ല. ജയിച്ചവരില്‍ മൂന്നോ നാലോ പേരൊഴികെ മറ്റേല്ലാവര്‍ക്കും നല്പതു ശതമനത്തില്‍ കൂടുതല്‍ മാര്‍ക്കു കിട്ടാറുമില്ല. എല്ലാകുട്ടികളും ജയിക്കുന്ന സ്കൂളുകലില്‍ ആദ്യത്തേത് എല്ലാ വര്‍ഷവും വടവുകോട് സ്കൂള്‍ ആയിരുന്നു.

യുവജനോത്സവങ്ങളിലും കായിക മത്സരങ്ങളിലും ഈ സ്ഥിരത തുടര്‍ന്നു പോന്നു. എന്റെ സുഹ്രുത്ത് സത്യദേവനായിരുന്നു നാലു വര്‍ഷ്ക്കാലം ലളിത സംഗീതത്തിലെ അഗ്രഗണ്യന്‍. വോളിബാളില്‍ ബാലന്റെ ടീമും ബാട്മെന്റന്‍ സിംഗ്ല്ള്‍സില്‍ രാജനും എല്ല വര്‍ഷവും ഒന്നാം സ്ഥാനത്തായിരുന്നു. മലയാളം രചനയിൽ ഒന്നാം സ്ഥാനത്ത് ഞാൻ തന്നെയായിരുന്നു.
സുസ്ത്ഥിരവും ലളിതവുമായ ആ വിദ്യാഭാസപദ്ധതിയെപ്പറ്റി ആര്‍ക്കും ആവലാതികളില്ലായിരുന്നു. നാളേക്ക് ചെയ്തു തീര്‍ക്കേണ്ട ഹോം വര്‍ക്ക് ഓര്‍ത്ത് ആരും ഉറക്കം കളയാറില്ല. മാര്‍ച്ചിലെ പരീക്ഷയില്‍ തോറ്റാല്‍ സെപ്ടംബറിലും പിന്നെയും തോറ്റാല്‍ വീണ്ടൂം മാര്‍ച്ചിലും 'ടെന്‍ഷന്‍' ഒട്ടുമില്ലാതെ ഞങ്ങള്‍ പരീക്ഷകളെഴുതിപ്പോന്നു. ജയിക്കില്ലെന്നു ഉറപ്പായാല്‍ അപ്പന്റെ ക്രുഷിയോ കച്ചവടമോ പിന്‍ തുടര്‍ന്ന് ഭാര്യയും കുട്ടികളുമായി കഴിഞ്ഞുകൂടും. പരാതികളില്ലാതെ.
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക