Slider

. വെളിപാട്

0
.................... വെളിപാട് ......................
കലപിലയൊഴിഞ്ഞ കിളിക്കൂട് ചില നൊമ്പരങ്ങളും, ഓർമ്മകളും, ബാക്കിവയ്ക്കുന്നു...
കടന്നുപോയ കാലത്തിന്റെ അവശേഷിപ്പുകൾപോലെ കാണപ്പെടുന്ന ചില നെരിപ്പോടുകളിൽ നിന്നും ഇപ്പോഴും പുക ഉയരുന്നതും കാണാം...
സീമന്തരേഖയിൽ സൂര്യൻ ചാർത്തിയിട്ടുപോയ സിന്ദൂരത്തിന്റെ ചുവപ്പ്പടർന്നു രാത്രിയുടെ ഇരുളിമയിലേയ്ക്ക് അലിഞ്ഞപ്രത്യക്ഷമായതും കാണാം...
പ്രഭാതത്തിന്റെ പ്രകാശത്തിനുവേണ്ടി ഇരുളിന്റെ മറവിലൊളിച്ച ജീവിതങ്ങളേയും കാണാം...
പ്രതീക്ഷയുടെ പുൽനാമ്പുകൾക്കായിമാത്രം പ്രതീക്ഷയോടെ പുതുദിനത്തെ വരവേൽക്കുന്ന സ്വപ്നാടകരെയും കാണാം...
പരാതികളൊന്നുമില്ലാതെ ഒച്ചിഴയുന്നതുപോലെ കറങ്ങുന്ന ഭൂമിയും ഇടയ്ക്കൊന്നു മൂരിനിവർത്തി മനുഷ്യനെ ഭയപ്പെടുത്താറുണ്ട്...
ഇവിടെയാണ് സ്വർഗ്ഗമെന്ന് വാദിക്കുന്നവരോട് പറയാനുള്ളത് സ്വർഗ്ഗവും, പറുദീസായുമൊക്കെ സൃഷ്ടിക്കേണ്ടത് നമ്മുടെ ഹൃദയങ്ങളിലാണെന്നാണ്...
നാറാണത്തുഭ്രാന്തൻ ചിന്തകളുമായി കല്ലുകൾ ഉരുട്ടികേറ്റുന്ന സദാചാരക്കാരെയും കാണാൻ സാധിക്കുന്നു പകൾവെളിച്ചത്തിൽമാത്രം. രാത്രിയുടെയാമങ്ങളിൽ അവരും കാത്തിരിക്കുന്നു ഇരയുടെമേൽ ചാടിവീണ് സദാചാരം കാറ്റിൽ പറത്തിക്കളയാൻവേണ്ടി...
കുടുംബമെന്താണെന്നും, കുടുംബബന്ധങ്ങളുടെ വിലയെന്താണെന്നുമറിയാതേ ഊരുതെണ്ടുന്ന ചില ഭരണാധികാരികൾ ബൂർഷകൾക്ക് കുടപിടിക്കുന്നത് കാണുമ്പോൾ കന്നുകാലികൾപോലും അയവിറക്കാൻ ഭയപ്പെടുന്നു...
നഗ്നനായി നടന്ന രാജാവിന് ബോധമോതിക്കൊടുത്ത പിഞ്ചുബാലന്റെയത്ര തിരിച്ചറിവില്ലാത്ത പൊതുജനമെന്ന കഴുതയെ ഭരിച്ച് ദുരിതത്തിലാഴ്ത്തുന്ന ഖദർദാരികളെ ചുമന്ന് ഭൂമിയുടെ അച്ചുതണ്ടിനുപോലുമിന്ന് സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നു....
സഹനത്തിന്റെ അവസാനവാക്കായ ഭൂമിയോളം താഴ്ന്നു എന്നത് മാറ്റിപ്പറയേണ്ടിയിരിക്കുന്നു. സ്വയംരക്ഷയ്ക്കുതകുന്ന ആയുധം സ്വയമേ കണ്ടുപിടിച്ച് വേട്ടക്കിറങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല...
സംഭവാമി യുഗേ യുഗേ.......
.................... 📝 മനു .............................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo