ഒരിക്കല്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി റോഡിലൂടെ നടന്നു പോകുമ്പോള്‍ കുറച്ചു ചെറുപ്പക്കാര്‍ വട്ടം കൂടി നിന്ന് അവളെ കമന്റടിച്ചു...
ഒന്നും പ്രതികരിക്കാതെ അവരുടെ മുമ്പിലൂടെ അവള്‍ നടന്നു പോയി...
പിറ്റേ ദിവസവും ആ വഴിയില്‍ വെച്ചു തന്നെ വീണ്ടും അവര്‍ അവളെ ഒന്നുകൂടി സ്ട്രോങ്ങില്‍ കമന്റടിച്ചു...
അന്നും അവള്‍ ഒന്നും പ്രതികരിക്കാതെ അവളുടെ യാത്ര തുടര്‍ന്നു....
അതിന്റെ പിറ്റേ ദിവസവും അതിലും കുറച്ചു കൂടി സ്ട്രോങ്ങായി അവളെ അവര്‍ വര്‍ണ്ണിച്ചു...
അവര്‍ക്ക് കമന്റടിക്കാന്‍ പാകത്തില്‍ അവള്‍ അവരുടെ മുമ്പിലൂടെ നടന്നു പോകുന്നതില്‍ അവര്‍ അവളെ വിലയിരുത്തി...
അവള്‍ പോക്കാണെന്നും... അവള്‍ അവരുടെ ആ കമന്റുകള്‍ ആസ്വദിക്കുകയാണെന്നും പറഞ്ഞു....
അന്നും അവള്‍ ഒന്നും പ്രതികരിച്ചില്ല...
അങ്ങനെ ആ ചെറുപ്പക്കാര്‍ അവരുടെ ആ ജോലി മുടങ്ങാതെ നിര്‍വ്വഹിച്ചു...
ആ പെണ്‍കുട്ടിയും ആ വഴിയിലൂടെ ദിവസവും ഒന്നും പ്രതികരിക്കാതെ നടന്നു പോവുന്നു...
ഒരു ദിവസം അവളോടൊപ്പം അവളുടെ അമ്മയും ചേച്ചിയും കൂടി ആ വഴിയിലൂടെ നടന്നു പോയി...
അന്നും ഈ ചെറുപ്പക്കാര്‍ അമ്മയേയും ചേച്ചിയേയും ഉള്‍പെടുത്തി കമന്റടിച്ചു...
അന്നവള്‍ അവര്‍ക്കെതിരെ അവളുടെ നാവ് ചലിപ്പിച്ചു....
ഇന്നലെ വരെ നിങ്ങളെന്നെ കമന്റടിച്ചിരുന്നത് ഒന്നും മിണ്ടാതെ കേട്ടു നിന്നിരുന്നത് നിങ്ങളെപ്പോലെ ഞാനും ആവരുതെന്ന് കരുതിയിട്ടായിരുന്നു...
പക്ഷേ ഇന്ന് നിങ്ങള്‍ എന്റെ അമ്മയേയും ചേച്ചിയേയും ഉള്‍പെടുത്തിപ്പറഞ്ഞ ആ വൃത്തികെട്ട വാക്കുകള്‍ക്കെതിരെ ഞാന്‍ പ്രതികരിച്ചില്ലേല്‍ നിങ്ങളെക്കാള്‍ തരംതാണവളായി ഞാന്‍ മാറിപ്പോവും....
ഇനിയൊരിക്കല്‍ കൂടി ഇതുപോലെ നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ വഴിയിലെ ഈ നില്‍പ്പും ഈ കമന്റടിയും നിങ്ങള്‍ക്ക് അന്യമാവും...
എന്ത് വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം...
എന്നും പറഞ്ഞ് അവള്‍ നടന്നകന്നു...

തുടര്‍ന്നുള്ള ദിവസവും അവള്‍ അവരുടെ മുമ്പിലൂടെ നടന്നകന്നപ്പോള്‍ അവളെ അവര്‍ തന്റേടിയെന്നും അഹങ്കാരിയെന്നും വിളിച്ചു കമന്റടിച്ചു...
അതും അവള്‍ മിണ്ടാതെ കേട്ടു നടന്നകന്നു...
പിറ്റേ ദിവസം അവളോടൊപ്പം അതിലൊരുത്തന്റെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു....
അന്നവര്‍ അവള്‍ക്കു മുമ്പില്‍ മൗനം പാലിച്ചു...
അത് അവളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീത്വത്തെ ഉണര്‍ത്തി...
അവള്‍ അവരോട് പറഞ്ഞു... സ്വന്തം അമ്മയും പെങ്ങളും മാത്രമേ നിങ്ങളുടെ മുന്നില്‍ പവിത്രത കാത്തുസൂക്ഷിക്കുന്നവരുള്ളൂ എന്നുണ്ടെങ്കില്‍ ഞാനും ഒരു പെങ്ങളാണ്, ഒരു മകളുമാണ്...
എനിക്കുമുണ്ട് നിങ്ങളെപ്പോലുള്ള ഒരു ചേട്ടന്‍...
എനിക്കുമുണ്ട് നിങ്ങളെപ്പോലുള്ള ഒരു അമ്മ...
എനിക്കുമുണ്ട് നിങ്ങളെപ്പോലുള്ള ഒരു അമ്മ...
എന്റെ ചേട്ടനാണ് നിങ്ങളുടെ പെങ്ങളെ ഇത്തരം വൃത്തികെട്ട ഭാഷയില്‍ ചിത്രീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ കേട്ടു നില്‍ക്കുമോ...?
എന്റെ ചേട്ടനാണ് നിങ്ങളുടെ അമ്മയെ കമന്റെടിക്കുന്നതെങ്കില്‍ നിങ്ങള്‍ രണ്ടും കയ്യും കെട്ടി നോക്കി നില്‍ക്കുമോ....?
ഇല്ല...
കാരണം അവര്‍ നിങ്ങളുടെ അമ്മയും പെങ്ങളുമാണ്...
അതു പോലെ പ്രതികരിക്കാന്‍ ശേഷിയില്ലാതെ വീട്ടില്‍ വീല്‍ചെയറില്‍ കഴിയുന്ന ഒരു ചേട്ടന്‍ എനിക്കുമുണ്ട്...
ഒന്നെണീറ്റ് നടക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്റെ കൂടെ ഈ വഴിയിലൂടെ നിങ്ങളുടെ മുമ്പിലൂടെ ഒന്നു വരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ രണ്ടാമത്തെ ദിവസം കമന്റടിക്കാന്‍ ഈ വഴിയില്‍ നിങ്ങള്‍ നില്‍ക്കില്ലായിരുന്നു...
ഇന്നു നിങ്ങള്‍ എന്നെ കമന്റടിക്കാതിരുന്നത് ഇതിലൊരാളുടെ അമ്മയും പെങ്ങളും കൂടെയുള്ളത് കൊണ്ട് മാത്രമാണ്...
ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം
എല്ലാ സ്ത്രീകളും ആരുടേയെങ്കിലും പെങ്ങളാവാം
അല്ലെങ്കില്‍ അമ്മയാവാം
അതുമല്ലെങ്കില്‍ ഭാര്യയാവാം എന്നുള്ളത്...
എല്ലാ സ്ത്രീകളും ആരുടേയെങ്കിലും പെങ്ങളാവാം
അല്ലെങ്കില്‍ അമ്മയാവാം
അതുമല്ലെങ്കില്‍ ഭാര്യയാവാം എന്നുള്ളത്...
അതും പറഞ്ഞ് അവള്‍ നടന്നകന്നു...
പിന്നീടുള്ള ദിവസങ്ങളിലൊന്നും അവള്‍ അവരെ ആ വഴിയില്‍ കണ്ടില്ല...
അവളെ കമന്റടിക്കാന്‍ എന്നല്ല ഒരു പെണ്ണിനേയും കമന്റടിക്കാന്‍ അവര്‍ പിന്നീട് ഒരു വഴികളിലും നിന്നിട്ടുണ്ടാവില്ല...
അവളെ കമന്റടിക്കാന്‍ എന്നല്ല ഒരു പെണ്ണിനേയും കമന്റടിക്കാന്‍ അവര്‍ പിന്നീട് ഒരു വഴികളിലും നിന്നിട്ടുണ്ടാവില്ല...
കാരണം സ്ത്രീ അമ്മയാണ്,,,
ഭാര്യയാണ്,,,
പെങ്ങളാണ്,,,
മകളാണ്,,,
ഒരാണിന് ജന്മം കൊടുക്കുന്നതും മുലയൂട്ടുന്നതും
താരാട്ടിയുറക്കുന്നതും ഒരു സ്ത്രീയാണെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു...
ഭാര്യയാണ്,,,
പെങ്ങളാണ്,,,
മകളാണ്,,,
ഒരാണിന് ജന്മം കൊടുക്കുന്നതും മുലയൂട്ടുന്നതും
താരാട്ടിയുറക്കുന്നതും ഒരു സ്ത്രീയാണെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക