Slider

വിവാഹത്തിനു ശേഷമുള്ള

0
വിവാഹത്തിനു ശേഷമുള്ള വിരുന്നു പോക്കുകളായിരുന്നു അവളുമായിട്ടു ഒന്നിച്ചുള്ള ആദ്യ യാത്രകൾ. ഇന്നലെ വരെ വേറൊരു വീട്ടിൽ, മറ്റൊരു ചുറ്റുപ്പാടിൽ നിന്നു പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച അവളുമായി മാനസ്സികമായി അടുക്കാൻ ഈ യാത്രകൾ നല്ലതായിരുന്നു.
വഴിയരികിലെ മരത്തണലിലെ കടകളിൽ നിന്നും നാരങ്ങ വെള്ളവും ,മോരും വെള്ളവുമൊക്കെ വാങ്ങി കുടിച്ചു ദാഹമകറ്റിയുള്ള യാത്രകൾ.
ബേക്കറിയിൽ നിന്നും , ഫ്രൂട്ട്സ് കടയിൽ നിന്നും സാധനങ്ങളും വാങ്ങി ബൈക്കിന്റെ പുറകേ എന്നോടു ചേർന്നിരിക്കുന്ന അവളുമായുട്ടുള്ള യാത്രകൾ. ആ യാത്രയ്ക്കിടയിൽ ഞങ്ങൾ ഒരുപാടു വിശേഷങ്ങൾ പങ്കുവെയ്ക്കുമായിരുന്നു.
പെണ്ണു കാണാൻ പോയപ്പോൾ ഇട്ട ഷർട്ടിന്റെ നിറം മുതൽ , കല്യാണത്തിന് സദ്യ കഴിച്ചപ്പോൾ എരിവ് നെറുകയിൽ കയറി ചുമച്ചപ്പോൾ അവളുടെ തലയിൽ തട്ടി കൊടുത്ത കാര്യങ്ങൾ വരെ ഓർത്തെടുത്തു പറയുമായിരുന്നു.
പെണ്ണുക്കാണാൻ വന്നപ്പോൾ ഞാനുടുത്തിരുന്ന സാരിയുടെ നിറം ഏട്ടന് ഓർമ്മയുണ്ടോ? ആ ചോദ്യം കേൾക്കുമ്പോൾ ഞാനൊരു ചിരിയിൽ മറുപടി ഒതുക്കും.
അതു കാണുമ്പോൾ അവൾ കളിയാക്കി പറയും. അല്ലെങ്കിലും, ചായയിലും, ബിസ്ക്കറ്റിലുമായിരുന്നില്ലേ ശ്രദ്ധ.
ഏട്ടൻ എത്ര പെണ്ണു കണ്ടു ?
എന്നെ ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടോ ?
അങ്ങനെ വാ തോരാതെ അവൾ സംസാരിക്കും.
ബന്ധു വീടുകളിലെത്തിയാലും എന്റെ ഇഷ്ടങ്ങളെക്കുറിച്ചു മാത്രം അവൾ വാചാലയാകുന്നത് കേൾക്കാമായിരുന്നു.
അവസാനം രാത്രി വൈകി തിരിച്ചു വരുമ്പോൾ എന്റെ തോളിൽ മുഖമമർത്തി അവൾ പറയും.
പതുക്കെ പോയാൽ മതി.
നല്ല രസമുണ്ട് ഏട്ടാ,
രാത്രി ഇങ്ങനെ ബൈക്കിൽ യാത്ര ചെയ്യാൻ...!
രചന: ഷെഫി സുബൈർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo