ഒരു കൊച്ചു ഭൂമി കുലുക്കം,!
=====
''അമ്മേ, ദേ ദുബായീന്ന് അച്ഛൻ വിളിക്കണു, !!
മൊബൈലുമായി മകൾ ഓടി വന്നു,
=====
''അമ്മേ, ദേ ദുബായീന്ന് അച്ഛൻ വിളിക്കണു, !!
മൊബൈലുമായി മകൾ ഓടി വന്നു,
''ഡീ, നീയറിഞ്ഞായിരുന്നോ, ഇന്നലെ രാത്രി ഇവിടെ ഭൂമി കുലുങ്ങിയെടി, ഞങ്ങളെല്ലാം ഫ്ളാറ്റിൽ നിന്നിറങ്ങി ഓടി, രാത്രി ഉറങ്ങിയിയതേയില്ലാ, !!
''അതയോ, എന്താ ചെയ്ക, പിന്നേയ് വിളിച്ചതു നന്നായി ഒരു കാര്യം പറയാനുണ്ട്, ?
നമ്മുടെ വീടിനോട് ചേർന്നു കിടക്കുന്ന അഞ്ചു സെന്റ് ഭൂമി വിൽക്കാൻ പോകുകയാണെത്രേ, വാങ്ങാൻ പ്ളാനുണ്ടോന്ന് ബ്രോക്കർ ചോദിച്ചു , !!
നമ്മുടെ വീടിനോട് ചേർന്നു കിടക്കുന്ന അഞ്ചു സെന്റ് ഭൂമി വിൽക്കാൻ പോകുകയാണെത്രേ, വാങ്ങാൻ പ്ളാനുണ്ടോന്ന് ബ്രോക്കർ ചോദിച്ചു , !!
''നീ ഫോൺ മോളുടെ കൈയ്യിൽ കൊടുത്തേ,
എനിക്കെന്റെ മോളുടെ ശബ്ദമൊന്നു കേൾക്കണം, !!
എനിക്കെന്റെ മോളുടെ ശബ്ദമൊന്നു കേൾക്കണം, !!
''മോളെ ചിന്നു ദേ അച്ച വിളിക്കുന്നു , !!
മകൾ ഓടി വന്നു ഫോൺ വാങ്ങി,
മോളെ, !! അയാൾ വിങ്ങിപ്പൊട്ടി,!
''അച്ഛാ, !!അച്ഛനെന്തിനാ കരയണെ, ??!
''മോളെ, അച്ഛനെല്ലാരേം കാണണം, ഇന്നലെ രാത്രി ഇവിടെ ഭൂമി കുലുങ്ങി ,!!
''അച്ഛാ, എനിക്കൊരു സംശയം, ഈ ഗൾഫിലൊക്കൊ ഭൂമിയുണ്ടോ അച്ഛാ ഇങ്ങനെ കുലുങ്ങാൻ, ഹഹഹ, മകൾ അങ്ങനെ ചോദിച്ു കിലുക്കാം പെട്ടിയെ പോലെ കുലുങ്ങി ചിരിച്ചു, !!
''അയാളും ചിരിച്ചു, വേദനയോടെ ,പിന്നെ ചോദിച്ചു ,
';ചേട്ടായി എന്ത്യേ മോളെ, ??
''ഇവിടുണ്ടച്ഛാ കൊടുക്കാം ,!മകൾ ഫോൺ ചേട്ടായിക്ക് കൈമാറി, !
''എടാ മോനെ നീയറിഞ്ഞായിരുന്നോ, ഇവിടെ ഭയങ്കരമായി ഭൂമി കുലുങ്ങിയെടാ, !!
''എന്റെച്ഛാ, അച്ഛൻ കൊടുത്തയച്ച പെർഫ്യൂമെല്ലാം പക്കാ ഡ്യൂപ്ലീക്കേറ്റാ , അവിടുത്തെ ഭൂമിയും ഡ്യൂപ്ലീക്കേറ്റാണെന്നു തോന്നുന്നു, അതാ ഇടക്കിടെ കുലുങ്ങുന്നത്!!!
,!!''ആ ഫോൺ അച്ഛമ്മയുടെ കൈയ്യിൽ കൊടുക്കെടാ, !
അയാളുടെ അമ്മ ഫോൺ വാങ്ങി,
''ഒരു വിതുമ്പലോടെ ചോദിച്ചു ,
''ന്റെ മോന് കുഴപ്പമൊന്നുമില്ലല്ലോ, ഞാനിന്നലെ രാത്രി ഉറങ്ങിയില്ല മോനെ, കരഞ്ഞും പ്രാർത്ഥിച്ചും നേരം വെളുപ്പിച്ചു
മോനെ, അടുത്ത ലീവിന് വരുമ്പോൾ നമ്മുടെ ക്ഷേത്രത്തിൽ ഒരു പൂജ നടത്തണം ,ഇന്നലെ അമ്മ നേർന്നതാ മോന് ദീർഘായുസിനു വേണ്ടിട്ട്, !!

''അമ്മേ !!!! മൊബൈലിലെ ഡിസ്പ്ളേയിൽ അയാളുടെ കണ്ണു നീർ വീണുടഞ്ഞു,!!
''ശരിയമ്മേ ഫോൺ വച്ചോളൂ, ഞാൻ പിന്നെ വിളിക്കാം ,!!!
സങ്കടം കൊണ്ടു സംസാരിക്കാൻ പറ്റാതെ വന്നു അയാൾക്കപ്പോൾ,
''ശരിയമ്മേ ഫോൺ വച്ചോളൂ, ഞാൻ പിന്നെ വിളിക്കാം ,!!!
സങ്കടം കൊണ്ടു സംസാരിക്കാൻ പറ്റാതെ വന്നു അയാൾക്കപ്പോൾ,
''ശരി മോനെ,!! മിഴികൾ തുടച്ചു കൊണ്ടു അമ്മ ഫോൺ മേശപ്പുറത്ത് വച്ചു,
ഫോൺ കട്ടായി,!!
ഫോൺ കട്ടായി,!!
അപ്പോൾ ,അങ്ങകലെ,
കാതങ്ങൾക്കപ്പുറത്ത്
സ്നേഹത്തിന്റെ സമാധാനത്തിന്റെ , ആശ്രയത്തിന്റെ , ധൈര്യത്തിന്റെ ,
ഒരു വലിയ പ്രകമ്പനം അയാളുടെ ഹ്യദയത്തെ വലയം വെച്ചു, ഒരു കൊച്ചു ഭൂമി കുലുക്കം പോലെ, !!
================
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
ഒരു വലിയ പ്രകമ്പനം അയാളുടെ ഹ്യദയത്തെ വലയം വെച്ചു, ഒരു കൊച്ചു ഭൂമി കുലുക്കം പോലെ, !!
================
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
Dear Shoukath... This is Raja. This was a very touching story. I have adapted the same for a 3 minute short film without knowing the source when i got this from whatsapp. Since I believe you are the original creator of the story, will like to share the credits of the story in your name in the short. i believe I have done justice to your story and donot intend to make any commercial gain on the same. The film shall be removed is you are not ready to give consent on the same. Hope to gain your consent on the same. The link is as below. https://www.youtube.com/watch?v=fGmu9FSBxWM.
ReplyDelete