Slider

#അതിഥി_ദേവോ_ഭവ

0
അപ്രതീക്ഷിതമായി കടന്നു വരുന്ന അതിഥി വീട്ടുകാർക്കെന്നും കുരിശ് തന്നെയാണ്..
ചിലപ്പോ വീടൊക്കെ അലങ്കോലമായി കിടപ്പാവും..
അതൊന്നു തീർക്കാൻ പോലും നേരം കിട്ടിയെന്നു വരില്ല..
മറ്റുചിലപ്പോ ജോലിയൊക്കെ നേരത്തെ തീർത്തു അല്പസമയം കിടന്നുറങ്ങാം എന്നുകരുതുമ്പോഴാവും കുരിശ് കാളിംഗ് ബെല്ലിന്റെ രൂപത്തിൽ പുറത്തു പ്രത്യക്ഷപ്പെടുക..
കുട്ടികളെയൊക്കെ സ്‌കൂളിലേക്കയച്ചു കെട്ട്യോളോട് കൂടെയിരുന്നു ഒന്നു റൊമാന്റിക് ആവാന്നു കരുതി ബോഡിസ്പ്രയൊക്കെ മേലാകെ തൂത്തു പ്രണയരാഗം പാടാൻ തയാറെടുക്കുമ്പോ വന്നുകേറുന്നോരെ അതിഥികളെന്നു വിളിക്കാൻ പറ്റോ..
നിങ്ങളെന്നെ പറ..
എന്നാലോ അവർ വന്നുകേറുമ്പോ ദേഷ്യമൊക്കെ ഉള്ളിലൊതുക്കി പുറമെ ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്തു അവരെ സ്വീകരിക്കുന്ന ആ അഭിനയം കണ്ടാൽ ഓസ്‌കാറിന്‌ പോലും പരിഗണിച്ചു പോവും..
പണികിട്ടാത്തവർ ഇതൊന്നും വായിച്ചു ചിരിക്കേണ്ട...
ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിങ്ങൾക്ക് പാരവെക്കാനായി ഒരതിഥി ജനിച്ചു കഴിഞ്ഞിട്ടുണ്ടാകും..
അതു പ്രകൃതി നിയമമാണ്..
പറഞ്ഞു വരുന്നതു ഇതൊന്നുമല്ല..
മേൽപ്പറഞ്ഞ അതിഥികളിലൊന്നും പെടാത്തൊരു വിചിത്ര ജീവിയുടെ കഥയാണ് ഞാനിന്നു പറയാൻ പോവുന്നത്..
ഒട്ടുമിക്ക ദിവസങ്ങളിലും കക്ഷിവന്നു കേറുക ബ്രേക്ക് ഫാസ്റ്റിന്റെ സമയങ്ങളിലാവും..
കുടുംബാംഗങ്ങളൊക്കെ ഒരുമിച്ചു കഴിക്കുന്നതിനിടയിലൊക്കെയാവും വന്നുകേറുക..
എന്നിട്ടു മീൻ വെട്ടുന്നിടത്തു പൂച്ചയിരിക്കുന്നതു പോലെ കഴിക്കുന്നതും നോക്കിയിരിക്കും...
ആദ്യമൊക്കെ ആതിഥ്യ മര്യാദയോടെ ഞങ്ങളയാളെ സ്വീകരിച്ചിരുത്തുമായിരുന്നു..
എന്നിട്ടുള്ളതിൽ പങ്കു കൊടുത്തു ബാക്കി ഞങ്ങളും കഴിക്കും..
കഴിച്ചതിന്റെ രുചി പിടിച്ചാണോ അതൊ ഇതൊരു സ്ഥിരം ഏർപ്പാടാക്കാം എന്നുകരുതിയാണോ എന്തോ പിന്നെ
പിന്നെ കക്ഷി ഇടക്കിടെ വന്നു തുടങി..
വന്നപാടെ നേരെ അകത്തേക്കു കയറി ഡൈനിങ് ടേബിളിനു മുന്നിലിരിക്കും..
അതൊടെ ഞങടെ കഴിക്കാനുള്ള മൂഡ് പൊയിക്കിട്ടും..
അങ്ങേർക്കു നാണമില്ലെങ്കിലും നമുക്കത് കുറച്ചുണ്ടായിപ്പോയില്ലേ...
ഇനി പുള്ളിക്കാരന്റെ വേറോരു പ്രത്യേകത എന്താന്ന് വെച്ചാൽ കഴിക്കാൻ ക്ഷണിച്ചാൽ വേണ്ടെന്നു പറയുകയും അതെ സമയം ഞങ്ങൾ കഴിക്കുന്നത് ഇടംകണ്ണിട്ടു നോക്കുകയും ചെയ്യും..
മുഴുവനും വിഴുങ്ങാതെ വല്ലതും ബാക്കിവെക്കെടാ എന്നാവും ആ നോട്ടത്തിന്റെ അർത്ഥം..
സഹികെട്ട് വേഗം എഴുന്നേറ്റു പോയാൽ കക്ഷി അപ്പൊത്തന്നെ പാത്രം തുറന്നു വല്ലതും ബാക്കിയിരിപ്പുണ്ടൊന്നു നോക്കും..
എന്തു ചെയ്യാൻ..
മുഖം കറുപ്പിച്ചെന്തേലും പറയാനൊക്കുമോ..
അതോണ്ടതിങ്ങനെ നാളുകളായി സഹിച്ചോണ്ടിരിക്കുന്നു..
പറഞ്ഞു വന്നതു വീടെന്നതു ഒരോരുത്തരുടെയും സ്വകാര്യതയാണ്..
അവരുടെ സന്തോഷങ്ങൾ ദേഷ്യങ്ങൾ പിണക്കങ്ങൾ പരിഭവങ്ങൾ പൊട്ടിത്തെറികൾ ഒക്കെ അതിനുള്ളിലാവും..
അപ്രതീക്ഷിതമായി നിങ്ങൾ ആ സ്വാതന്ത്ര്യത്തിലേക്ക് അവരുടെ ലോകത്തേക്ക് കടന്നു കയറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴിവതും അതൊരു സർപ്രൈസ് ആക്കാതെ മുൻകൂട്ടി വിവരം അറിയിച്ചു പോവുക..
അങ്ങിനാവുമ്പോൾ നിങ്ങളിൽ നിന്നു എങ്ങോട്ടേലും രക്ഷപെടാൻ അവർക്കു ധാരാളം സമയം ലഭിക്കും..
ഹിഹി ചുമ്മാതാട്ടോ..
ഒന്നുല്ലേലും രണ്ടു പരിപ്പ് വടയെങ്കിലും ഉണ്ടാക്കാനുള്ള സമയം കിട്ടുമല്ലോ..
വെറുതെ ബോഡി സ്പ്രൈ വേസ്റ്റ് ആക്കേണ്ട കാര്യവുമില്ല.. 
പിന്നെ ബ്രേക്ഫാസ്റ്റിനു വന്നത് പോലുളള കക്ഷിയാണേൽ ഒരടവും അവരുടെ അടുത്തു നടക്കില്ല മക്കളെ..
അമ്മാതിരി തൊലിക്കട്ടിയാവും..
വേറെവിടെക്കേലും വീടുമാറി പോവുകയേ രക്ഷയുള്ളൂ...
ഒന്നുല്ലെലും മനസ്സമാധാനത്തോടെ ഫുഡ് കഴിക്കാലോ.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo