Slider

ഞാൻ മരിച്ചു കിടക്കുകയാണ്

0
ഞാൻ മരിച്ചു കിടക്കുകയാണ് എനിക്ക് ചുറ്റും ആൾക്കൂട്ടം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമുണ്ട്..
എല്ലാവരെയും ഞാനൊന്ന് നിരീക്ഷിച്ചു..
വീട്ടുകാർ അലറി വിളിച്ചു കരയുന്നുണ്ട്, ചിലർ എന്റെ മുഖത്തേക്കു നോക്കി താടിയിൽ കൈയും വെച്ച് നിൽക്കുന്നുണ്ട്..
കൂട്ടുകാർ വന്നിട്ടുണ്ട് ആരോ അവരെ അറിയിച്ചിട്ടുണ്ട്.ഫോൺ വിളിക്കുമ്പോൾ നീ എവിടെയാ മുത്തേ, ഇനിയും ചതില്ലേ എന്നുപറയുന്ന എന്റെ കൂട്ടുകാരാ. ദേ ഞാൻ ശരിക്കും ചത്തപ്പോ നിന്നു പൊട്ടിക്കരയുന്ന നാണമില്ലാവന്മാർ.എന്റെ അടിയന്തരത്തിന് സദ്യവേണ്ടാ, ബിരിയാണി മതിയെന്ന് പറഞ്ഞ എന്റെ ചങ്കുകൾക്കു. ഇപ്പോ ഒന്നും വേണ്ട എന്നെ മാത്രം മതി. ഇതൊക്കെ കാണുമ്പോൾ അവന്മാരെ കേട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നുണ്ട്, പക്ഷെ ഞാൻ മരിച്ചു കിടക്കുകയല്ലേ എന്തുചെയ്യാൻ കഴിയും ഒന്നും നടക്കില്ല..
നാട്ടുകാരുടെ കാര്യം പറയണോ.
എന്റെ നാട്ടിലെ ചേച്ചിമാർ എന്തൊക്കെയോ കഥകൾ പറയുന്നുണ്ട്. സീരിയൽ ആണോ കുറ്റം പറച്ചിൽ ആണോ എന്നറിയില്ല .പതുക്കെ അവർക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. അല്ലെങ്കിലും പെണ്ണുങ്ങൾ കൂടിനിന്നൽ അവിടെ കുറ്റംപറച്ചിൽ. തന്നെയായിരിക്കും മിക്കവാറും..
അതുവിടാം ചേട്ടന്മാരെ ഒന്ന് നോക്കാം. എല്ലാവരും കുപ്പി വാങ്ങാനുള്ള തിരക്കിലാണ് ഒരാൾ പറയുന്നു ജവാൻ മതിയെന്ന്. വേറൊരാൾ പറയുന്ന mc മതിയെന്ന്.
ഹോ ..മദ്യമില്ലാതെ മലയാളിക്കെന്തു ആഘോഷവും ദുഃഖവും അല്ലെ.
എല്ലാവരും എത്തിച്ചേർന്നപ്പോൾ നാട്ടിലെ ചില ചടങ്ങുകൾ ഉണ്ടല്ലോ....
നാട്ടിലെ കാരണവർ പറഞ്ഞു. ചേട്ടന്മാരോട് ചടങ്ങിനുവേണ്ടാ കാര്യങ്ങൾ ചെയ്യാൻ..
എന്നെ കുളിപ്പിക്കാനാണ് പ്ലാൻ എണ്ണയും എല്ലാം എന്റെ ദേഹത്തേക്ക് തേച്ചു. വെള്ളം ഒഴിച്ചു സോപ്പും തേച്ചു. വെള്ളമൊഴിക്കുമ്പോൾ..
അതുകണ്ട് അടിച്ചു പാമ്പായി നിൽക്കുന്ന ശിവേട്ടൻ..
പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു.
"ഡാ അവന്റെ മൂക്കിൽ വെള്ളം പോയാൽ അവനു ജലദോഷംവരും നോക്കി കുളിപ്പിക്കടാ..."
ഇതുകേട്ട് മരണവീട്ടിൽ എല്ലാവരുടെയും മുഖത്ത് ചിരി പടർന്നു.
ചിലർ അടക്കിപീടിച്ചു ചിരിക്കുന്നു. ചിലർ മാറി നിന്ന് ചിരിക്കുന്നു..
ഇതുകേട്ടാൽ ചിരിക്കാതിരിക്കുമോ.പിന്നെ മരിച്ചു കിടക്കുന്നവന്റെ മൂക്കിൽ വെള്ളം പോയാൽ ജലദോഷം വരുമെന്ന് പറഞ്ഞാലോ....
മദ്യത്തിന്റെ ഒരു സ്നേഹം കണ്ടോ..
എന്തായാലും ന്റെ ശിവേട്ടാ..
നിങ്ങളാണ് താരം...
ഞാനും ചിരിച്ചു പെട്ടെന്നൊരു ശബ്‌ദം. അമ്മയാണ് എന്താടാ ഉറക്കത്തിൽ കിടന്നു ചിരിക്കുന്നത്..
അപ്പോഴാണ് മനസ്സിലായത് ഇതൊരു സ്വപ്‌നമാണെന്ന്...
പാവം ഞാൻ സ്വപ്നത്തിൽ മരിച്ചുപോയി..
സ്നേഹത്തോടെ ...ധനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo