എൻ്റെ ആത്മ'ഗഥ'-ഭാഗം 4
ഒരു പാട്ടുകാരൻ്റെ ശപഥം(ദേവാസുരം മോഡൽ).....
............................................................
ഇത് കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്. നമ്മ്ടെ ആൻ്റണി സാർ ചാരായം നിരോധിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പുള്ളത്....നമ്മ്ടെ നാട്ടിലെ മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ പേരാണ് രാഗം...അക്കാലത്ത് ഓണാഘോഷ പരിപാടി നടത്തുന്നത് രാഗം സ്റ്റഡിസർക്കിളാണ്.നാട്ടിലെ ചെറുപ്പക്കാരികൾ എസ്.ജാനകിയും ചിത്രയും ആയും ചെറുപ്പക്കാർ യേശുദാസും എം.ജി.ശ്രീകുമാറുമായും പരകായ പ്രവേശനം നടത്തുന്നത് ഈ ഓണാഘോഷ പരിപാടിയിലാണ്..നമ്മള് പിള്ളേര് തവളച്ചാട്ടവും മുട്ടായി പൊറുക്കലുമായി അങ്ങനെ കഴിയും....
ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ്,എന്നും ഈ തവളച്ചാട്ടവും മുട്ടായി പൊറുക്കലുമായി നടന്നാൽ നമ്മളെ ആരും തിരിച്ചറിയില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്....അടുത്ത തവണത്തെ ഓണാഘോഷത്തിന് എനിക്കും സ്റ്റേജിൽ കയറണം.എൻ്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ഗായകനെ ഉണർത്തണം.നാലാളുകളുടെ മുന്നിൽ എൻ്റെ ആ കഴിവ് തെളിയിക്കണം.അതിനായി നമ്മ്ടെ ചങ്ക് ചെങ്ങായി പ്രവീണിനെ കണ്ടു.ക്ലാസ്സിലെ ആസ്ഥാന ഗായകനാണെന്നാണ് മൂപ്പരുടെ വിചാരം.പക്ഷെ എൻ്റെ ഏഴയലത്ത് എത്തൂലാന്ന് എനിക്കല്ലേ അറിയു.പക്ഷെ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ല കേട്ടോ!! അന്നത്തെ ഹിറ്റ് പാട്ടായ 'കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി(കിരീടം)'എന്ന പാട്ട് അവനെനിക്ക് എഴുതി തന്നു..വീട്ടിൽ വന്ന് പാട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ എം.ജി.ശ്രീകുമാറിനെ തോല്പിച്ച് ആ വർഷത്തെ സംസ്ഥാന അവാർഡ് വാങ്ങുന്നത് വരെ ഞാൻ സ്വപ്നം കണ്ടു.പാട്ട് പാടി കൊണ്ടിരിക്കുമ്പോൾ ഈ പാട്ട് ഇങ്ങനെയല്ലല്ലോ വേണ്ടത് എന്നായി എൻ്റെ ചിന്ത.മുമ്പേ ഭയങ്കര സാഹിത്യകാരനായത് കൊണ്ട് തെറ്റുകൾ കണ്ടുപിടിക്കാൻ ഞാൻ മിടുക്കനാ...ഇനിയിപ്പോൾ കൈതപ്രത്തിന് തെറ്റിയതാണോ?അതോ എം.ജി.ശ്രീകുമാറിനോ? ഇനിയഥവാ ഞാൻ പാട്ടുപാടി സമ്മാനം വാങ്ങുന്നതിൽ അസൂയ പൂണ്ട പ്രവീണാണോ പാട്ട് തെറ്റിച്ച് എഴുതിയത്?
എൻ്റെ രീതിയിൽ എങ്ങനെ പാടിയിട്ടും അങ്ങട് ശരിയാവണില്ല..
പരിപാടി തുടങ്ങി.. ഓരോരുത്തരായി പാടി തുടങ്ങി.പരിപാടി കാണാൻ നിറയെ ആൾക്കാരുമുണ്ട്...നാട്ടിലെ(ഏമ്പേറ്റ്) പാൽ സൊസൈറ്റിയുടെ മുന്നിലാണ് പരിപാടി നടക്കുന്നത്. റോഡിന് അപ്പുറം ചാരായഷാപ്പാണ്...അതിന്റെ മുകളിലെ നിലയിൽ വിശാലമായ വരാന്തയുണ്ട്...രണ്ടെണ്ണം അടിച്ച് കോൺ തെറ്റിയവരും വെള്ളമടിക്കാത്ത കുറച്ച് ചെറുപ്പക്കാരും ആ വരാന്തയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.. അവിടെയിരുന്നാൽ നല്ല വ്യക്തമായി പരിപാടികൾ കാണാം...
അതാ എൻ്റെ പേര് വിളിക്കുന്നു.ഷർട്ടിൻ്റെ കോളർ ഒന്ന് മുകളിലേക്ക് വലിച്ചിട്ട് ഞാൻ സ്റ്റേജിലേക്ക് കയറി..എൻ്റെ ആ മനോഹര ശബ്ദത്തിൽ ഞാൻ പാടി..'ഒരു കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി' ആദ്യവരി പാടിയപ്പോൾ തന്നെ കൂവൽ തുടങ്ങി..കൺട്രീ ഫെലോസ്...ഇവരെന്തിനാ ഇങ്ങനെ കൂവണേന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല...പാട്ട് നിർത്തിയില്ല പിന്നെയും പാടി 'ഒരു കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി'ആൾക്കാർ ചിരിക്കാൻ തുടങ്ങി.ഇവരെന്തിനാ ഇങ്ങനെ ചിരിക്കുന്നത്.കൈതപ്രം എഴുതിയ തെറ്റായ വരികൾ ഞാൻ തിരുത്തി പാടി എന്നേയുള്ളു... അലെങ്കിൽ നിങ്ങളൊന്ന് പാടി നോക്കൂ. 'കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി' എന്നാണോ 'ഒരു കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി' എന്നാണോ ശരിക്കും വേണ്ടത്..പാട്ടിൻ്റെ മനോഹാരിത കൊണ്ടാണോന്ന് അറിയില്ല ചാരായഷാപ്പിൻ്റെ മുകളിൽ നിന്ന് ചില സംസ്കൃത പദങ്ങൾ എന്നെ തേടി വന്നു...പാൽ സൊസൈറ്റിയുടെ തൊട്ട് താഴെയുള്ള പറമ്പിലാണ് പോസ്റ്റ് ഓഫീസ് ഉള്ളത്.അവിടെ തന്നെയാണ് പോസ്റ്റ്മാഷും കുടുംബവും താമസിക്കുന്നത്...അവരുടെതാണെന്ന് തോന്നുന്നു ആ പറമ്പിലെ പശു വികളി പിടിച്ചത് മാതിരി നടക്കുന്നുണ്ട്... കൂക്കലും ഇറങ്ങിപോടാന്നുള്ള വിളിയും ഉണ്ടായെങ്കിലും പാട്ട് മുഴുവനും പാടിയിട്ടെ ഞാൻ സ്റ്റേജ് വിട്ടുള്ളു...സ്റ്റേജിൽ നിന്നറങ്ങി സീറ്റിൽ വന്നിരുന്നപ്പോൾ ഒരത്ഭുത ജീവിയെ നോക്കുന്നത് പോലെ എല്ലാവരും എന്നെ തന്നെ നോക്കുന്നു....
ഒടുവിൽ ഫല പ്രഖ്യാപനം വന്നു..ഇത്ര മനോഹരമായി പാടിയ എനിക്ക് വെറും മൂന്നാം സമ്മാനം(മൂന്ന് പേരെ ആകെ ഉണ്ടായിരുന്നുള്ളൂ)അതും ഒരു സോപ്പ് പെട്ടി...
അന്ന് ഞാനൊരു ശപഥമെടുത്തു ഇനിമുതൽ ഇത്തരം ആഭാസൻമാരുടെ മുന്നിൽ കളയാനുള്ളതല്ല എൻ്റെ പാടാനുള്ള കഴിവ്...ഒന്നുകിൽ ഇവന്മാർക്ക് എൻ്റെയത്രയും പാടാനുള്ള കഴിവുണ്ടാകണം അല്ലെങ്കിൽ ഞാനും ഇവരെ പോലെ ആഭാസനാവണം അത് രണ്ടും നടക്കാതിടത്തോളം കാലം ഞാൻ പാടിയിട്ട് കാര്യമില്ല..ഇതോടെ സ്റ്റേജിൽ കയറിയുള്ള എൻ്റെ പാട്ട് ഞാൻ എന്നേന്നേക്കുമായി അവസാനിപ്പിച്ചു....
വർഷങ്ങൾക്കിപ്പുറം പാട്ട് പാടിയതിന് സൗദി പോലീസ് പിടിച്ച് ജയിലിൽ ഇട്ടപ്പോഴാണ് അന്ന് എനിക്കു കിട്ടിയ സമ്മാനം പാട്ടു പാടിയതിനല്ല മറിച്ച് ഇനിമുതൽ പാട്ട് പാടാതിരിക്കാനായിരുന്നു എന്ന് മനസ്സിലായത്....
ബിജു പെരുംചെല്ലൂർ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക