അലാറം കേട്ട് അഞ്ചു മണിക്ക് ഉണർന്നെങ്കിലും പതിവു പോലെ എഴുനേൽക്കാൻ തോന്നിയില്ല. മേലാസകലം വരിഞ്ഞു മുറുക്കുന്ന വേദന. തലക്കാണെങ്കിൽ വല്ലാത്ത ഭാരവും.
സാധാരണ അലാറം കേൾക്കുമ്പഴേക്കും ചാടി എണീക്കുന്നതാ. ഇന്നെന്തോ അവൾക്ക് എണീക്കാൻ തോന്നിയില്ല.
ഈ സൂര്യനെന്തിനാ ഇത്രയും കൃത്യനിഷ്ഠ. ഇങ്ങേരെന്തിനാ മുടങ്ങാതെ എന്നും കെട്ടിയൊരുങ്ങി വരണത്.
ഇന്നൊരു ദിവസം എണീറ്റില്ല എന്നു വെച്ച് ലോകം അവസാനിക്കാനൊന്നും പോകുന്നില്ലല്ലോ. തല വഴി പുതച്ചു മൂടി വീണ്ടും ചുരുണ്ടു കൂടി കിടന്നു.
നിർത്താതെ അടിച്ചു കൊണ്ടിരിക്കുന്ന അലാറത്തെ ശപിച്ചു കൊണ്ട് ഭർത്താവുണർന്നു.
അയാൾ അവളുടെ പുതപ്പ് വലിച്ചു മാറ്റി.
"ഡീ ... നീയെന്താ എണീക്കാത്തെ? നേരം കുറേ ആയി.
വേഗം ചായയുണ്ടാക്ക് .
വേഗം ചായയുണ്ടാക്ക് .
എനിക്കിന്ന് നേരത്തെ പോകണം. വേഗം എണീക്ക് "
''എനിക്ക് വയ്യ... ശരീരത്തിന് നല്ല സുഖമില്ല"
"ഇന്നലെ കിടക്കുന്ന വരെ നിനക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ".അയാൾ ശബ്ദം ഉയർത്തി.
''നിന്നോടാണ് എണീറ്റു ചായയുണ്ടാക്കാൻ പറഞ്ഞത്. "
"ഇപ്പോ ഏട്ടനോടല്ലേ ... ഞാൻ മലയാളത്തിൽ പറഞ്ഞത് ... എനിക്ക് വയ്യാന്ന്...
നല്ല ക്ഷീണം... ഞാൻ കുറച്ചു കൂടി നേരം കിടക്കട്ടെ....
രാവിലെ തന്നെ കിണു കിണാ പറയാതെ എണീറ്റ് ചായ ഉണ്ടാക്കാൻ നോക്ക് ഏട്ടാ... പിന്നെ എനിക്ക് കട്ടൻ കാപ്പി മതി .മധുരം കൂടുതലായിക്കോട്ടെ ... "
തന്നെ നോക്കി അന്തം വിട്ടു നിൽക്കുന്ന അയാളെ നോക്കി അവൾ കൈ ചൂണ്ടി...
''നടക്കുന്നുണ്ടോ അടുക്കളയിലേക്ക് .. "
എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാൾ അടുക്കളയിലേക്ക് പോയി.
മെല്ലെ എണീറ്റ് ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഉമേഷം തോന്നി.
കഴിഞ്ഞ പതിമൂന്നു വർഷങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും തനിക്കിങ്ങനെയൊരു ബുദ്ധി തോന്നാഞ്ഞതെന്തേ ...
അവൾ മെല്ലെ താഴേക്കിറങ്ങി ചെന്നു. പത്രം എടുത്തു
നിവർത്തി വായിക്കാനാരംഭിച്ചു.
നിവർത്തി വായിക്കാനാരംഭിച്ചു.
"കാപ്പി ഇനിയും ആയില്ലേ..." അവൾ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു.
കാപ്പി ...അയാളുടെ ശബ്ദം അവളെ വായനയിൽ നിന്നുണർത്തി.
"നിന്റെ ഉദ്ദേശം എന്താ? നീയെന്താ അടുക്കളയിലേക്ക് വരാത്തെ?"
"എന്നും ഒരേ അടുക്കള .ഒരേ പാത്രങ്ങൾ.. എനിക്ക് ബോറടിച്ചു തുടങ്ങി. പിന്നെ ഇന്നു തീരെ വയ്യ താനും.
ഏട്ടനും ഒന്നു ചെയ്തു നോക്കൂ ഇതെല്ലാം."
ഏട്ടനും ഒന്നു ചെയ്തു നോക്കൂ ഇതെല്ലാം."
ഒന്നും മിണ്ടാതെ അരിശത്തോടെ തിരിഞ്ഞു നടക്കുന്ന അയാളെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു.
അപ്പോഴേക്കും മക്കൾ ഉണർന്നെണീറ്റ് വന്നു
അവരുടെ കരച്ചിലും ബഹളവുമൊന്നും കേട്ടിട്ടും യാതൊരു മൈൻഡുമില്ലാതെ ആസ്വദിച്ച് കാപ്പിയും കുടിച്ചിരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ രണ്ടെണ്ണം പൊട്ടിക്കണം എന്നു കരുതിയതാണ് അയാൾ.
പിന്നെ ഏതു വരെ പോകും എന്ന് നോക്കാം എന്ന് കരുതി ക്ഷമിച്ചു.
പിന്നെ ഏതു വരെ പോകും എന്ന് നോക്കാം എന്ന് കരുതി ക്ഷമിച്ചു.
"പിന്നേ ഏട്ടാ... ദോശമാവ് ഫ്രിഡ്ജിലുണ്ട്. എനിക്കു
ചട്ണി മതി... മക്കൾക്കു തക്കാളി ചമ്മന്തിയാ ഇഷ്ടം.
ചട്ണി മതി... മക്കൾക്കു തക്കാളി ചമ്മന്തിയാ ഇഷ്ടം.
ഉച്ചക്കലത്തേക്ക് മോരു കറി മതി ... പയറു കൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കോളു. ഫ്രീസറിൽ വറുക്കാൻ ഉള്ള മീൻ മസാല തേച്ചു വെച്ചിട്ടുണ്ട്. വേണം ച്ചാൽ പപ്പടവും
കാച്ചിക്കോളൂ."
കാച്ചിക്കോളൂ."
അവളിതെല്ലാം പറയുമ്പോൾ അവളെ ആദ്യമായി കാണുന്ന പോലെ തോന്നി അയാൾക്ക്.
"എനിക്കിതൊന്നും ഉണ്ടാക്കാൻ അറിയില്ല ". അയാൾ പറഞ്ഞു.
"പഠിച്ചു പരീക്ഷ പാസ്സായിട്ടല്ല ഞാൻ ഇതെല്ലാം ചെയ്യുന്നത്. അറിയുന്നത് പോലെ എന്താച്ചാൽ ഉണ്ടാക്കിക്കോളൂ. വെറുതെ സംസാരിച്ച് നേരം കളയണ്ട ഏട്ടാ... വേഗം നോക്കിക്കോളൂ.കുട്ടികളുടെ ബസ്സ് വരാറായി... എനിക്കും ഇന്നു നേരത്തെ ഓഫീസിൽ പോകണം."
"അമ്മേ യൂണിഫോം എവിടെ?"
''അതോ ... അമ്മ ഇന്നലെ ഇസ്തിരിയിട്ടു വെക്കാൻ മറന്നു."
''അപ്പോ ... നീ ഇന്നലെ ആരുടേം ഡ്രസ്സ് ഇസ്തിരിയിട്ടിട്ടില്ലേ.. "
"ഇല്ലാ.. ഞാൻ മറന്നൂന്ന് പറഞ്ഞില്ലേ ഏട്ടാ..."
"അമ്മേ ഷൂ പോളിഷ് ചെയ്തില്ലേ?"
"ഇല്ല കുട്ടാ... അമ്മക്കു വയ്യാ...
അച്ഛനോട് പറയൂ..."
"അമ്മ ഇന്നലെ എന്റെ ബാഗ് റെഡിയാക്കി വെച്ചിട്ടില്ലേ..
"ഇല്ലാ......അത് അമ്മേടെ കുട്ടി തന്നത്താൻ ഒന്നു ചെയ്തു നോക്കു "
"അമ്മയെന്താ എന്നെ കുളിപ്പിക്കാത്തെ" ?
"അതോ... അമ്മക്ക് തീരെ വയ്യ... മോളൂട്ടീനെ ഇന്നച്ഛൻ കുളിപ്പിച്ചു തരും ട്ടോ..."
"അതോ... അമ്മക്ക് തീരെ വയ്യ... മോളൂട്ടീനെ ഇന്നച്ഛൻ കുളിപ്പിച്ചു തരും ട്ടോ..."
''അമ്മക്കെന്താ പറ്റിയേ?"
"അമ്മക്കൊന്നും പറ്റിയിട്ടില്ല വാവേ ... പക്ഷെ ഇങ്ങനെ കുറേ ദിവസം പോയാൽ അമ്മക്കെന്തെങ്കിലും പറ്റും. അതു കൊണ്ട് ഇനി കുറച്ച് കാലത്തേക്ക് അമ്മ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അമ്മ കുറച്ച് ദിവസത്തേക്ക് ഈ വീട്ടിൽ നിന്നും ലീവ് എടുക്കാൻ പോകുന്നു."
പെട്ടെന്നുള്ള അവളുടെ ഈ പ്രഖ്യാപനം കേട്ട് ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കി നിൽക്കുകയാണ് അച്ഛനും മക്കളും
അവളൊരു മൂളിപ്പാട്ടും പാടിക്കൊണ്ട് മെല്ലെ എഴുന്നേറ്റ് മുകളിലെ മുറിയിലേക്ക് പോയി.
ഓഫീസിലെ ചേച്ചിമാർ ഓരോരുത്തരും ഭർത്താക്കന്മാർ അടുക്കളയിൽ സഹായിക്കുന്നതിന്റെ വീരസ്യങ്ങൾ പറയുന്നത് കേട്ടു മടുത്തു.
ഇവിടെ ഏട്ടനാണെങ്കിലോ മടി തന്നെ മനുഷ്യാവതാരം പൂണ്ട കൂട്ടാണ്.
എല്ലാം ഒറ്റക്ക് ചെയ്ത് ചെയ്ത് മടുപ്പായി .
മുടിയിലാകെ എണ്ണ തേച്ച്.... ദേഹത്തൊക്കെ കുഴമ്പ് പുരട്ടി ... ചൂടുവെള്ളത്തിൽ വിസ്തരിച്ചൊന്നു കുളിക്കണം.മേല് വേദനക്കും കുറച്ചാ ശ്വാസം കിട്ടും എന്നും ചിന്തിച്ചവൾ കുളിമുറിയിലേക്ക് പോയി...
കുളി കഴിഞ്ഞു വന്ന് മുടി വിടർത്തിയിട്ട് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് അവൾ തന്നെത്തന്നെ ഒന്നു നോക്കി..
നെറ്റിയിൽ ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു. കണ്ണിനു ചുറ്റും കറുപ്പ് .നല്ല ക്ഷീണമുണ്ട് മുഖത്തിന് .
എന്നാലും ഇന്നെന്തോ മനസ്സിനൊരു തണുപ്പുണ്ട്.
എന്നാലും ഇന്നെന്തോ മനസ്സിനൊരു തണുപ്പുണ്ട്.
രാവിലത്തെ ശ്വാസം കിട്ടാതെയുള്ള ഓട്ടപ്പാച്ചിലില്ലാത്തതു കൊണ്ടാകും .
വെറുതെ കുറച്ച് നേരം ഫോണിൽ തോണ്ടിയിരിക്കണം എന്നു കരുതിയപ്പോഴാണ് താഴെ നിന്നും മക്കളുടെ ശബ്ദം കേൾക്കുന്നത്.
മക്കൾ ഇതു വരേയും പോയിട്ടില്ലേ. അവരെ വിടാതെ ഈ ഏട്ടനെന്താ തലങ്ങും വിലങ്ങും ഫോൺ ചെയ്തു നടക്കുന്നത്.
അവൾ മെല്ലെ താഴേക്കിറങ്ങി ചെന്നു.
തൊട്ടപ്പുറത്ത് താമസിക്കുന്ന വല്യേട്ടനും ചേച്ചിയും അമ്മയും എല്ലാവരും എത്തിയിരിക്കുന്നു താഴെ...
നിനക്കെന്താ പറ്റിയേ എന്നും ചോദിച്ച് എല്ലാവരും ചുറ്റും കൂടിയപ്പോൾ... അവളാകെ അസ്വസ്ഥയായി.
''എനിക്കെന്തു പറ്റാൻ. ശരീരത്തിന് നല്ല സുഖമില്ല. അതു കൊണ്ട് ഒന്നു വിശ്രമിക്കണം എന്നു കരുതി. എല്ലാ ജോലിയും ഒറ്റക്കു ചെയ്ത് ചെയ്ത് മടുത്തു. വയ്യാതായി. ഇനി ഇങ്ങനെ ഓടാൻ വയ്യ. ഞാനും ഒരു മനുഷ്യനല്ലേ...അത്രേ ഉള്ളൂ." അവൾ പറഞ്ഞു.
"സാരം ല്യ.... വയ്യെങ്കിൽ നീ കുറച്ചു നേരം പോയി കിടക്ക്. "അയാൾ അവളെ മുറിയിലേക്ക് കൂട്ടി ക്കൊണ്ടു പോയി ...
അവളോട് കിടന്നോളാൻ പറഞ്ഞ് വാതിൽ ചാരി അയാൾ തിരികെ പോയി.
അവൾക്ക് എല്ലാം കൂടി നല്ല രസം തോന്നി.
താഴേന്ന് പിന്നേയും എന്തൊക്കെയോ ശബ്ദങ്ങൾ. അവൾ വാതിൽ തുറക്കാൻ നോക്കി.
വാതിൽ പുറത്ത് നിന്നും പൂട്ടിയിരിക്കുന്നു. അവൾ പതിയെ ചെവിയോർത്തു.
ഭർത്താവിന്റെ ശബ്ദമാണ്
"കഴിഞ്ഞ പതിമൂന്നു വർഷമായി എതിർത്ത് ഒരു വാക്ക് പറയാത്തവളാണ്.ഇപ്പോ ഇങ്ങനെയൊക്കെ പെരുമാറുന്നത്. എന്തൊക്കെയാ അവൾ കാണിച്ചു കൂട്ടുന്നത്.
അവളുടെ നോട്ടവും ഭാവവും ഒന്നും പന്തിയല്ല.
തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ മാറാവുന്നതേ ഉണ്ടാകുകയുള്ളൂ. ഇന്നു തന്നെ കൊണ്ടു പോയി അഡ്മിറ്റാക്കാം. കുട്ടികൾ ഇവിടെ നിൽക്കട്ടെ.
തൽക്കാലം ആരും ഇതൊന്നും അറിയണ്ട."
തൽക്കാലം ആരും ഇതൊന്നും അറിയണ്ട."
പിന്നീടൊന്നും കേൾക്കാൻ അവൾക്കു കഴിഞ്ഞില്ല കണ്ണിലാകെ ഇരുട്ട് കയറുകയായിരുന്നു. കാലുകൾ
തരിച്ചിട്ട് ചലിക്കാൻ പറ്റുന്നില്ല
തരിച്ചിട്ട് ചലിക്കാൻ പറ്റുന്നില്ല
"ഞാൻ വെറുതെ ... ഒരു രസത്തിന് ... ഏട്ടാ...ഒന്ന് വാതില് തുറക്കു.. പ്ലീസ്... എനിക്ക് അടുക്കളയിൽ പണിയുണ്ട്.... ഏട്ടാ.... "
അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചു കൊണ്ടിരുന്നു.
Anju Shyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക