1990
വ്യക്തമായി പറഞ്ഞാൽ 27 വർഷങ്ങൾക്കു മുന്നേ നടന്ന ഒരു സംഭവമാണിത്.......!
വ്യക്തമായി പറഞ്ഞാൽ 27 വർഷങ്ങൾക്കു മുന്നേ നടന്ന ഒരു സംഭവമാണിത്.......!
ഇന്നത്തെ കാലം പോലെ വിരൽത്തുമ്പിൽ ലോകം സഞ്ചരിക്കുന്ന കാലമായിരുന്നില്ല...,
ടൂർ പോകുമ്പോൾ പോലും ഫോട്ടോ എടുക്കാൻ ക്യാമറ എന്നു കിട്ടുന്നോ അന്നത്തേക്ക് ടൂർ പ്ലാൻ ചെയ്തു പോയ്ക്കൊണ്ടിരുന്ന കാലം.....,
ഫിലിം റോളെല്ലാം വാങ്ങി ലോഡ് ചെയ്ത് എല്ലാം ശരിയായോ എന്നറിയാൻ ഒരു ഫോട്ടോ എടുത്തു നോക്കുമ്പോൾ പോലും പേടിയാണ് ആകെ 36 എണ്ണത്തിൽ ബാക്കിയുള്ളത് ഇനി 35 എണ്ണം മാത്രമാണെന്ന ഭയം.....!
ആ ഭയത്തിനൊരു സുഖമുണ്ടായിരുന്നു ആ ഫോട്ടോകൾക്കെല്ലാം ഒരു കാലഘട്ടത്തിന്റെ ഒാർമ്മകളുടെ സുഗന്ധവും ഉണ്ടായിരുന്നു....!
നാട്ടിലെ പേരു കേട്ട തറവാടാണ് അൻവറിന്റെത് ഇക്കാക്കമാരും അൻവറും ഒക്കെ ഗൽഫിൽ തന്നെ...,
ഇന്നത്തെതു പോലെ എപ്പോൾ വിളിച്ചാലും കിട്ടുന്ന ദൂരത്തായിരുന്നില്ല അന്ന് ഗൾഫ് മലയാളികൾ...
ആഴ്ച്ചയിലൊരിക്കൽ വെള്ളിയാഴ്ച്ച വിരുന്നുക്കാരനെപ്പോലെ കടന്നു വരുന്ന ഫോൺ കോളുകൾക്ക് പിന്നിലെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന മലബാർ ദേശം....,
അങ്ങിനെയൊരു വെള്ളിയാഴ്ച്ചയാണ് അൻവറിന്റെ ഇക്കാക്ക വീട്ടിലെക്ക് വിളിച്ച് അവർ മൂന്നാൾക്കും ഒന്നിച്ച് ലീവ് കിട്ടാൻ സാധ്യതയുണ്ടെന്നും അതു കൊണ്ട്
ഈ വരവിൽ എന്തായാലും അൻവറിന്റെ കല്ല്യാണം നടത്തണമെന്നും ഇനി ഒന്നിച്ച് ഇങ്ങനെ ഒരു ലീവ് കിട്ടാൻ സാധ്യതയില്ലെന്നും അറീയിച്ചത്....,
ആ വിവരം വീട്ടിലെത്തിയത്തോടെ ആകെ ബഹളമായി അതോടെ ഉപ്പയും ഉമ്മയും സഹോദരിമാരും അളിയൻമാരും ഏടത്തിമാരും എല്ലാം ചേർന്ന് അൻവറിനു മണവാട്ടിയെയും തിരഞ്ഞിറങ്ങി...,
അൻവറാണെങ്കിൽ നല്ല വെളുത്ത് തുടുത്ത് അന്നത്തെ മമ്മൂട്ടിന്റെ മൊഞ്ചാണ്....!
ഇക്കാക്കമാർക്ക് ഒന്നര മാസം ലീവുണ്ടെങ്കിലും അൻവറിന് ആകെ പതിനഞ്ചു ദിവസത്തെ ലീവാണു കിട്ടിയത് അതൊടെ അൻവറിനു മുന്നേ ഇക്കാക്കമാർ നാട്ടിലെത്തി അവരും അവരുടെതായ വഴിക്ക് ആലോചനകളും തുടങ്ങി....,
പക്ഷെ നിർഭാഗ്യവശാൽ ഒരു ആലോചനയും ഒത്തു വന്നില്ല....,
ദിവസം ചെല്ലും തോറും അവരുടെ വേവലാധിയും കൂടി വന്നു....,
ദിവസങ്ങൾ എങ്ങും എത്താതെ കടന്നു പോയതോടെ...,
ഒന്നും ശരിയാവുന്നില്ലെന്നു കണ്ട് പഴയ ലീസ്റ്റ് എടുത്ത് എന്തെങ്കിലും ചെറിയ കാരണം കൊണ്ട് ഒഴിവാക്കിയ ഏതെങ്കിലും കേസുണ്ടെങ്കിൽ അതൊന്നു നോക്കിയാലെന്താന്ന് മൂത്ത ഏടത്തിയാണ് ചോദിച്ചത്....,
ആ തീരുമാനം സ്വമേദയ എല്ലാവരും അംഗീകരിച്ചു. പിന്നെ എല്ലാവരും ചേർന്ന് പഴയ ലീസ്റ്റ് എല്ലാം വീണ്ടും പുനപരിശോധനക്ക് വിധേയരാക്കി...,
അങ്ങിനെയാണ് ശാലീന സുന്ദരിയായ സഫിയക്ക് അൻവറിന്റെ മണവാട്ടി ആകാനുള്ള നറുക്ക് വീഴുന്നത്....!
പിന്നെ ആകെ എടുപ്പിടിന്നാണ് കാര്യങ്ങളെല്ലാം കല്ല്യാണം വരെയെത്തിയത്...,
ലീവിന്റെ പ്രശ്നം കാരണം കല്ല്യാണ തലേന്നേ അൻവറിനു വരാൻ കഴിയുമായിരുന്നുള്ളൂ....,
അതു കൊണ്ടു തന്നെ ഉപ്പയും സഹോദരങ്ങളും എല്ലാ കുറവുകളും പരിഹരിച്ച് ഗനഗംഭീരമായ രീതിയിലാണ് അൻവറിന്റെ കല്ല്യാണ ഒരുക്കങ്ങൾ നടത്തിയത്....,
തറവാടിന്റെയും അൻവറിന്റെ ആഗ്രഹസമ്പൂർണ്ണതയോടെയും നിറച്ചാർത്തിൽ മുങ്ങി വീടിനു മുന്നിൽ അൻവറിന്റെ കല്ല്യാണ പന്തലുയർന്നു.....!!
തറവാടിന്റെയും അൻവറിന്റെ ആഗ്രഹസമ്പൂർണ്ണതയോടെയും നിറച്ചാർത്തിൽ മുങ്ങി വീടിനു മുന്നിൽ അൻവറിന്റെ കല്ല്യാണ പന്തലുയർന്നു.....!!
അൻവറിനെ കൂട്ടാൻ ആഘോഷമായി തന്നെയാണ് കുടുംബം ഒന്നാകെ പോയത് തുടർന്ന് വീട്ടിലെത്തിയ അൻവറിന് ബിരിയാണിയും കൊഴി പൊരിച്ചതും നൈസ് പത്തിരിയും ചിക്കൻ കറിയും ഒക്കെ ചേർത്ത് വിഭവസമൃതമായ ഉച്ച ഭക്ഷണമൊരുക്കി ഉമ്മ മകനെ സ്വീകരിച്ചു....,
ഭക്ഷണശേഷം ഉമ്മ തന്നെയാണ് സഫിയയുടെ ഫോട്ടോ അടങ്ങിയ കവർ അൻവറിന്റെ കൈയ്യിൽ കൊടുത്തത്....!
കവർ തുറന്നു നോക്കിയ അൻവറിന്റെ മുഖം പെട്ടന്ന് മങ്ങലേറ്റ് ചുളുങ്ങി അപ്പോൾ തന്നെ ഫോട്ടോ അതെ കവറിലിട്ട് അൻവറത് മേശപ്പുറത്തേക്കിട്ടു.....!
അതുവരെയുള്ള സർവ്വരുടെയും സകല സന്തോഷങ്ങളെയും തല്ലി കെടുത്തുന്നതായിരുന്നു അൻവറിന്റെ ആ പ്രവൃത്തി.....!
അതു കണ്ട് ഉമ്മ ഒാടി വന്ന് അവനോട് ചോദിച്ചു...,
എന്താ മോനെ നിനക്കവളെ ഇഷ്ടമായില്ലെയെന്ന്....??
എന്താ മോനെ നിനക്കവളെ ഇഷ്ടമായില്ലെയെന്ന്....??
ഗൗരവം വിടാതെ തന്നെ അവൻ പറഞ്ഞു...,
എനിക്കൊന്നും വേണ്ട
ആ കറുത്തപ്പെണ്ണിനെ.....!
പിന്നെ ഈ കല്ല്യാണ്ണോം ...!!
പിന്നെ ഈ കല്ല്യാണ്ണോം ...!!
അതും പറഞ്ഞ് അൻവർ മുറിയിൽ കയറി വാതിലടച്ചു....!
ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു പോയി.....!!
സംഭവം പെൺക്കുട്ടി ഇത്തിരി ഇരു നിറമാണ് അൻവറിനു അവന്റെ നിറം വെച്ചു നോക്കുമ്പോൾ അവൾ കറുത്തതായി തോന്നാം...,
പക്ഷെ അൻവറിന്റെ ഭാവി ജീവിതവും, കുടുംബമഹിമയും ,പെൺക്കുട്ടിയുടെ വിദ്യാഭ്യാസവും , മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയും , ഒരുപാട് പണമുണ്ടായിട്ടും അതിന്റെ ഒന്നും തലക്കനം ലവലേശം പോലുമില്ലാത്തതും , ഏവരോടും ഊഷ്മളമായ രീതിയിൽ ഇടപഴകുന്നതും കൂടി മനസ്സിലാക്കിയപ്പോൾ നിറം കുറവ് ഒരു അഭംഗിയായി ആർക്കും തോന്നിയില്ല എന്നതായിരുന്നു സത്യം....!!
സമയ കുറവുമൂലം ഫോട്ടോ അയച്ചു കൊടുക്കുവാനുള്ള സാഹചര്യവുമുണ്ടായിരുന്നില്ല....,
ഇപ്പോൾ എല്ലാവരുടെയും ഹൃദയം ഒന്നായി നിലച്ചു പോയ ഒരവസ്ഥ....!
ഇനി എന്തു ചെയ്യും എന്ന മുഖഭാവത്തോടെ എല്ലാവരും പരസ്പരം നോക്കി എന്നാൽ ആർക്കും ഒന്നും പറയാനും ഉണ്ടായിരുന്നില്ല.....!
ഇനി എന്തു ചെയ്യും എന്ന മുഖഭാവത്തോടെ എല്ലാവരും പരസ്പരം നോക്കി എന്നാൽ ആർക്കും ഒന്നും പറയാനും ഉണ്ടായിരുന്നില്ല.....!
അൻവറിൽ നിന്നു ഇങ്ങനെ ഒരു സമീപനം ആരും പ്രതീക്ഷിച്ചതല്ല അതു കൊണ്ടു തന്നെ അതവർക്കെല്ലാം വല്ലാത്ത ഹൃദയനോവുണ്ടാക്കി....!!
നാളെയാണ് വിവാഹം.....!!!
വരുന്നവരോടും പെണ്ണു വീട്ടുക്കാരോടും എന്തു സമാധാനം പറയും....??
നാടൊട്ടുക്ക് വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്നു പറഞ്ഞാൽ....??
എന്തും ചെയ്യും എന്ന് ഒരു എത്തും പിടിയുമില്ലാതെ എല്ലാവരും വീടിന്റെ നടുത്തളത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ താടിക്കു കൈയ്യും കൊടുത്തിരുന്നു.....!!
സമയം ചെല്ലും തോറും വേവലാതി കൂടിയതല്ലാതെ കുറഞ്ഞില്ല...,
അവസാനം
ഉപ്പ തന്നെ അതിനൊരു ഉപായം കണ്ടെത്തി....!
തുടർന്ന്..,
അവന്റെ വാതിൽ തട്ടി വിളിച്ചു..,
ഉപ്പ തന്നെ അതിനൊരു ഉപായം കണ്ടെത്തി....!
തുടർന്ന്..,
അവന്റെ വാതിൽ തട്ടി വിളിച്ചു..,
വാതിൽ തുറന്നു വന്ന അൻവറിനോട് ഉപ്പ പറഞ്ഞു...,
" മോനെ നാട്ടുക്കാരെയും വീട്ടുക്കാരെയും കുടുംബക്കാരെയും ഒക്കെ വിളിച്ചു വരുത്തി ഒരു കല്ല്യാണത്തിന്റെ സകല ഒരുക്കങ്ങളും പൂർത്തിയായ ഈ വിവാഹം ഇനി മാറ്റി വെക്കാനാവില്ല....,
അതു കേട്ടതും അൻവറിന്റെ മുഖം പിന്നെയും നിറം മങ്ങി....,
അതു കേട്ടതും അൻവറിന്റെ മുഖം പിന്നെയും നിറം മങ്ങി....,
തുടർന്നും ഉപ്പ പറഞ്ഞു..,
നാളെ നീ ആ പെൺക്കുട്ടിയെ വിവാഹം കഴിക്കുക അതിനു ശേഷം പിറ്റേ ദിവസം എന്തെങ്കിലും കിരണം പറഞ്ഞ്
നാളെ നീ ആ പെൺക്കുട്ടിയെ വിവാഹം കഴിക്കുക അതിനു ശേഷം പിറ്റേ ദിവസം എന്തെങ്കിലും കിരണം പറഞ്ഞ്
നമ്മുക്കവളെ
മൊഴിച്ചൊല്ലാം...."
(വിവാഹ ബന്ധം വേർപ്പെടുത്താം)
(വിവാഹ ബന്ധം വേർപ്പെടുത്താം)
അതാവുമ്പോൾ വിവാഹവും നടക്കും...,
നീ അടുത്ത പ്രാവശ്യം പോയി വരുമ്പോഴെക്കും നിനക്ക് ഉചിതമായ ഒരു പെണ്ണിനെ ഞങ്ങൾ കണ്ടെത്തി തരുകയും ചെയ്യാം...!
നീ അടുത്ത പ്രാവശ്യം പോയി വരുമ്പോഴെക്കും നിനക്ക് ഉചിതമായ ഒരു പെണ്ണിനെ ഞങ്ങൾ കണ്ടെത്തി തരുകയും ചെയ്യാം...!
ഉപ്പയുടെ ആ പദ്ധതി സർവ്വാത്മനാ അൻവർ അടക്കം സകലരും അംഗീകരിച്ചു....!
അങ്ങിനെ അൻവറിന്റെ വിവാഹം കെങ്കേമമായി നടന്നു....!!
രാത്രിയായതോടെ കല്ല്യാണത്തിന്റെ സന്തോഷമെല്ലാം പലരുടെയും മുഖത്തു നിന്നു മാഞ്ഞു തുടങ്ങി.....,
സഫിയയെ അൻവറിന്റെ മുറിയിലെക്ക് കൈയ്യിൽ പാൽ ഗ്ലാസുമായി മണവാട്ടിയെ പോലെ ആനയിക്കുമ്പോൾ ആരുടെയും മുഖത്ത് രക്തയോട്ടം ഒട്ടും ഉണ്ടായിരുന്നില്ല....!
നടന്നതൊന്നും അറിയാതെ സന്തോഷവും സമാധാനപരവുമായ ഒരു കൊച്ചു കുടുംബജീവിതം സ്വപ്നം കണ്ടും കൊതിച്ചും വന്ന നിഷ്ക്കളങ്കയായ ഒരു പെൺക്കുട്ടിയെ ചതിക്കാൻ കൂട്ടു നിൽക്കുന്നതിന്റെ മനോഭാരം ഒരോ മുഖത്തും നിറമാടി കൊണ്ടെയിരുന്നു.....!!
ആ രാത്രി അവർക്കാർക്കും ഉറക്കം വന്നില്ല...,
വീടിന്റെ നടുത്തളത്തിൽ അവരെല്ലാം ചരിഞ്ഞും ചാരിയും ഇരുന്നും കിടന്നും എങ്ങിനെയൊക്കയോ അവർ നേരം വെളുപ്പിച്ചു....!
രാവ് പുലർന്നതോടെ എല്ലാവരുടെയും ശ്രദ്ധ അൻവർന്റെ മുറിയുടെ വാതിലിനു മുകളിലായി....!
തലേന്ന് പറഞ്ഞുറപ്പിച്ച പ്രകാരം ആ പെൺക്കുട്ടിയെ വീട്ടിൽ തിരിച്ചു കൊണ്ടാക്കാനുള്ള ടാക്സി കാർ വരെ വീടിനു മുന്നിൽ വന്നു കാവൽ കിടന്നു.....,
പരസ്പരം മുഖത്തോട് മുഖം നോക്കി ജാഗരൂഗരായിരിക്കുന്ന അവരുടെ മുന്നിലെക്ക് അൻവറിന്റെ മുറിയിലെ ലോക്ക് തുറക്കുന്നതിന്റെ ശബ്ദമെത്തി....,
അവരുടെ നെഞ്ചിടിപ്പിന്റെ വേഗം ശരീരത്തിനു വെളിയിൽ കേൾക്കും വിധം ഉച്ചത്തിലായി....!
എല്ലാവരും അൻവറിനെ പ്രതീക്ഷിച്ചിടത്ത് വാതിൽ തുറന്ന് പുറത്തു വന്നത് സഫിയ..."
മുറിക്കു പുറത്ത് എല്ലാവരും നിൽക്കുന്നതു കണ്ട് അവരെയെല്ലാം നോക്കി ഒന്നു ചിരിച്ച് അവൾ അടുക്കള ഭാഗത്തേക്ക് നടന്നു നീങ്ങി....,
എല്ലാവരും പരസ്പരം നോക്കി എന്തു സംഭവിക്കാൻ പോകുന്നു എന്നറിവില്ലാതെ...."
അവൾ ചായയുണ്ടാക്കി ഒരു ഗ്ലാസ് ചായയുമായി വീണ്ടും അൻവറിന്റെ മുറിയിലെക്ക് നടന്നു പോയി....,
തുടർന്ന് കൈയ്യിൽ ചായഗ്ലാസ്സുമായി ഇരുവരും കൂടി ഒന്നിച്ച് മുറിക്കു പുറത്തേക്ക് വന്നു അവൾ അടുക്കളാ ഭാഗത്തേക്ക് നടന്നു പോയതോടെ ഉപ്പയും സഹോദരങ്ങളും കൂടി മടിച്ചു മടിച്ച് അൻവറിനോടു ചോദിച്ചു...,
അപ്പോൾ സഫിയ...?
യാതൊരു ഭാവമാറ്റവുമില്ലാതെ അവന്റെ മറുപടി വന്നു..,
അവൾക്കെന്താ..?
അവളിവിടെ നിന്നോട്ടെ...!!!
അവളിവിടെ നിന്നോട്ടെ...!!!
അതു കേട്ടതും ഉപ്പയുടെ ഉള്ളിൽ നിന്നും
ഒരു ദൈവ വിളിയുയർന്നു..,
ഒരു ദൈവ വിളിയുയർന്നു..,
അൽഹംദുലില്ലാ...."
തുടർന്ന്
പോക്കറ്റിൽ നിന്ന് നൂറിന്റെ നോട്ടെടുത്ത് മൂത്തമകനു നേരെ നീട്ടി അവനോടു പറഞ്ഞു...,
പോക്കറ്റിൽ നിന്ന് നൂറിന്റെ നോട്ടെടുത്ത് മൂത്തമകനു നേരെ നീട്ടി അവനോടു പറഞ്ഞു...,
ഈ പൈസ കൊടുത്ത് സന്തോഷമായി പറഞ്ഞു വിടടാ ആ ടാക്സിയെന്ന്....,
പെണ്ണുങ്ങളെല്ലാം അതു കേട്ടതോടെ അടുക്കളയിലെക്കോടി തുടർന്ന് ഒരോർത്തരായി വന്ന് അവളെ ആലിംഗനം ചെയ്തു...,
അവൾക്കൊന്നും മനസിലായില്ലെങ്കിലും അവർക്കെല്ലാം തന്നെ ഇഷ്ടമാണെന്നറിഞ്ഞതിൽ അവൾ ഹൃദയം നിറഞ്ഞ് പുഞ്ചിരിച്ചു....!
ആ മണിയറയിൽ എന്തു മഹാത്ഭുതമാണ് സംഭവിച്ചത് എന്നു ചോദിക്കരുത്....!
കാരണം...,
അവിടെ മഹത്തരമായ ഒന്നും സംഭവിച്ചിട്ടില്ല..,
നിഷ്ക്കളങ്കയായ ഒരു പെൺക്കുട്ടി യാതൊന്നും അറിയാതെ തന്റെ ഹൃദയത്തിലെ സത്യസന്ധമായ
സ്നേഹവും ഇഷ്ടവും തന്റെ ശരീരവും
ചേർത്തു വെച്ച് തന്റെ ഭർത്താവിനെ സ്വീകരിച്ചു സ്നേഹിച്ചു....
സ്നേഹവും ഇഷ്ടവും തന്റെ ശരീരവും
ചേർത്തു വെച്ച് തന്റെ ഭർത്താവിനെ സ്വീകരിച്ചു സ്നേഹിച്ചു....
ഒരു പെണ്ണിന്റെ
യഥാർത്ഥ സ്നേഹത്തിനു മുന്നിൽ അവളുടെ ശരീരത്തിന്റെ നിറത്തിനു യാതൊരു പങ്കുമില്ലെന്ന് മനസ്സിലാക്കാൻ
ഒരു രാത്രിയുടെ നീളം തന്നെ അധികമാണെന്ന്
യഥാർത്ഥ സ്നേഹത്തിനു മുന്നിൽ അവളുടെ ശരീരത്തിന്റെ നിറത്തിനു യാതൊരു പങ്കുമില്ലെന്ന് മനസ്സിലാക്കാൻ
ഒരു രാത്രിയുടെ നീളം തന്നെ അധികമാണെന്ന്
പടച്ചോനവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.......!!!!!!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക