''കണക്കെടുപ്പ്, (നർമ്മ ഭാവന)
====\==
====\==
'ഉമ്മറത്ത് ചാരുകസേരയിലിരുന്ന് പോസ്റ്റ് മൊതലാളീ വേലക്കാരനെ നീട്ടി വിളിച്ചു,
''എടാ മത്തായി, !
''എടാ മത്തായി, !
വേലക്കാരൻ ഓടി വന്നു,
വായിക്കെടാ, !
കൈയ്യിൽ പിടിച്ചിരുന്ന മൊബൈലെടുത്ത് വേലക്കാരൻ മൊതലാളീടെ ഫേസ്ബുക്ക് എടുത്തു, ഇന്ന് കണക്കെടുപ്പാണ് എഫ് ബി വാർഷിക കണക്കെടുപ്പ്,
'മൊതലാളീ, ഈ നടപ്പു സാമ്പത്തിക വർഷത്തിൽ ആകെ സുഹ്യത്തുക്കൾ 1500.
300 സ്ത്രീകൾ, ബാക്കി പുരുഷന്മാർ, !!
300 സ്ത്രീകൾ, ബാക്കി പുരുഷന്മാർ, !!
''മൊതലാളി ചാരു കസേരയിൽ ഒന്നമർന്നിരുന്നു എന്നിട്ട് വേലക്കാരനോട് പറഞ്ഞു, തനിക്കറിയോ ,
കേവലം നാല് സുഹ്യത്തുക്കളെ വച്ച് ആറ് കൊല്ലം മുമ്പ് ഒരു പാതിരാത്രി തുടങ്ങി വച്ച ഫേസ്ബുക്ക് കച്ചോടമായിരുന്നു, !!
കേവലം നാല് സുഹ്യത്തുക്കളെ വച്ച് ആറ് കൊല്ലം മുമ്പ് ഒരു പാതിരാത്രി തുടങ്ങി വച്ച ഫേസ്ബുക്ക് കച്ചോടമായിരുന്നു, !!
അന്ന് മൂത്തമകന് പ്രായം ഒന്നര, , പണിക്ക് പോകാതെ ദിവസവും ഫേസ്ബുക്ക് നോക്കി വീട്ടിലിരുന്ന എന്നോട് ചിലവിന് തന്ന് മടുത്ത എന്റെപ്പൻ അലറി പറഞ്ഞു, '' കെട്ട്യോളേം വിളിച്ച് ഇറങ്ങി പോകെടാ എന്ന്, അന്ന് ഭാര്യയുടെ കൈയ്യിൽ കൊച്ചിനേയും കൊടുത്ത് പല സുഹ്യത്തുക്കൾക്കും റിക്വസ്റ്റയച്ച് ഞാൻ ആ വീട്ടിൽ നിന്നിറങ്ങി, ഇന്നെനിക്ക് അഭിമാനമുണ്ടെടാ അഭിമാനമുണ്ട് !!
മൊതലാളി . കരയാതെ ഞാൻ ബാക്കി വായിക്കട്ടെ , ദേ ,റിക്വസ്റ്റ് വന്ന് കിടക്കുന്നത് 125.മൊതലാളി റിക്വസ്റ്റ് കൊടുത്തത് 1050 അതും പെണ്ണുങ്ങൾക്ക് മാത്രം 1000. ഇനി,
കഴിഞ്ഞ വർഷം കൊഴിഞ്ഞ് പോയതും, മൊതലാളി കഴുത്തിന് പിടിച്ച് ഇറക്കി വിട്ടതും 150.പേർ, ഒരേഒരു ഫോളേഅപ്പ്,!!
കഴിഞ്ഞ വർഷം കൊഴിഞ്ഞ് പോയതും, മൊതലാളി കഴുത്തിന് പിടിച്ച് ഇറക്കി വിട്ടതും 150.പേർ, ഒരേഒരു ഫോളേഅപ്പ്,!!
''അതാരാടാ,??
''ഈ ഞാൻ, !!
''ഈ ഞാൻ, !!
ഓകെ,ബാക്കി വായിക്കു,
മൊതലാളിക്ക് ആകെ കിട്ടിയ ലൈക്ക് അറുപതിനായിരം, മുൻ വർഷത്തേക്കാൾ നാലിരട്ടി വർദ്ധന,സ്റ്റിക്കർ കമന്റ് ഇരുപതിനായിരം, പൂച്ചെണ്ട് 1345.
നാക്ക് വെളിലിട്ട സ്റ്റിക്കർ 1500.
ചുമ്മാ ചിരിച്ച സ്റ്റിക്കർ 1200
നാല്പ്പത് ഷെയർ,
പാതിരാത്രി ചാറ്റാൻ പോയ കിളിക്കൂട് 346.
നാക്ക് വെളിലിട്ട സ്റ്റിക്കർ 1500.
ചുമ്മാ ചിരിച്ച സ്റ്റിക്കർ 1200
നാല്പ്പത് ഷെയർ,
പാതിരാത്രി ചാറ്റാൻ പോയ കിളിക്കൂട് 346.
പതുക്കെ പറയെടാ അവളകത്തുണ്ട്, !!
ശരി മൊതലാളി ,ചാറ്റാൻ ചെന്നപ്പോൾ '' പോടാ പട്ടി ' എന്നു പറഞ്ഞ
കിളികൾ ,300.
ആങ്ങളയായി കണ്ടത് 16
ചാറ്റി സുഖിപ്പിച്ചവർ 30 പേർ അവർ ആണുങ്ങളാണെന്ന് പിന്നീട് തെളിഞ്ഞു, !
കിളികൾ ,300.
ആങ്ങളയായി കണ്ടത് 16
ചാറ്റി സുഖിപ്പിച്ചവർ 30 പേർ അവർ ആണുങ്ങളാണെന്ന് പിന്നീട് തെളിഞ്ഞു, !
തമ്മിൽ കണ്ടിട്ട് മൊതലാളിയെ അൺഫ്രണ്ടാക്കിയവർ 125 പേർ,
കവർ ഫോട്ടോ മാറിയത് 35 തവണ
പ്രൊഫൈൽ മാറിയത് 15 തവണ
ആഘോഷങ്ങളിൽ കിട്ടിയ ആശംസകൾ 115.
അപ്പൻ മരിച്ചപ്പോൾ കിട്ടിയ ആദരാഞ്ജലികൾ 400.
കവർ ഫോട്ടോ മാറിയത് 35 തവണ
പ്രൊഫൈൽ മാറിയത് 15 തവണ
ആഘോഷങ്ങളിൽ കിട്ടിയ ആശംസകൾ 115.
അപ്പൻ മരിച്ചപ്പോൾ കിട്ടിയ ആദരാഞ്ജലികൾ 400.
ഇത്രയുമാണ് മൊതലാളി ഈ നടപ്പു സാമ്പത്തിക വർഷവലോകന എഫ് ബി കണക്ക് !!!
വൈറലിന്റെ കണക്ക് വായിച്ചില്ലല്ലോടാ, !!
മറന്നു , ഭാര്യയുടെ ഒരു ് വീഡിയോ വൈറലായിട്ടുണ്ട്,
അത് ഏതാടാ !!??
ഭാര്യ ഉലക്കയുമായി മൊതലാളീടെ പിറകെ എത്തുന്നത്, !!!
ചേട്ടാ, !!അകത്ത് നിന്നൊരു വിളി,
ഡാ മത്തായി വേഗം വിട്ടോ, ദാണ്ടേ അവൾ വിളിക്കുന്നുണ്ട്, !! മൊതലാളി എഴുന്നേറ്റു,
ദൈവമേ, ഈ നടപ്പ് സാമ്പത്തിക വർഷത്തിലെങ്കിലും ലൈക്കുകൾ ഒരു ലക്ഷത്തിലെത്തണെ,അങ്ങനെ പ്രാർത്ഥിച്ച്
നാളത്തെ പോസ്റ്റിനെ പറ്റി ഓർത്തു കൊണ്ട്
പോസ്റ്റു മൊതലാളി അകത്തേക്കോടി, !!
=================
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് , !!!
നാളത്തെ പോസ്റ്റിനെ പറ്റി ഓർത്തു കൊണ്ട്
പോസ്റ്റു മൊതലാളി അകത്തേക്കോടി, !!
=================
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് , !!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക