തിരുവോണ സദ്യ കഴിയുമ്പോഴെ എന്നും എന്തോ ഒരു നഷ്ടബോധം
തോന്നാറുണ്ട്. പഴയ ഓണം ഓർമ്മകൾ അപ്പോഴാണ് അലട്ടുന്നത്.
നിറയെ ഓണപാട്ടുകളും, ഓണകളികളും, അമ്മ ഉണ്ടാക്കുന്ന ഒരുപാട്
തരം പലഹാരങ്ങളും, ഊഞ്ഞാലും ഒക്കെ ഇല്ലാതെ പണ്ട് ഒരു ഓണം
പോലും കടന്നു പോയിട്ടില്ലായിരുന്നു രാത്രിയിൽ കേൾക്കുന്ന കുരവയ്
ക്കുവേണ്ടി കാതോർക്കുമായിരുന്നു കളിക്കാൻ ഓടാൻ.ലക്ഷമണ
രേഖയെ കുറിച്ച് ടെൻഷനില്ലാതെ കളിക്കാൻകിട്ടുന്ന അവസരം
ഓണകാലം മാത്രമായിരുന്നു. പൂക്കളുടെ നിറങ്ങളും ഓണകോടിയുടെ
മണവും, കളികളുടെ ശബ്ദങ്ങളുമായി നിറവ് മാത്രം തന്ന ഓണ
ക്കാലങ്ങളായിരുന്നു അന്ന്.അന്ന് കുട്ടികൾക്ക് ഓണമാകുന്നു എന്നു
കേൾക്കുമ്പോഴെ ഓണ കോടിയും ,ഉഞ്ഞാലും സ്വപ്നം കണ്ടാണ്
നടക്കുന്നത്,അതിനു വേണ്ടിയുള്ളകാത്തിരിപ്പാണ് പിന്നെ കിട്ടുമെന്ന്
ഉറപ്പുണ്ടങ്കിലും എന്തിനെന്ന് അറിയാത്ത ഒരു ടെൻഷനാണ്.
അതിന്റെ സുഖം,നേരവും കാലവും ഇല്ലാതെ കൈഎത്തും ദൂരത്ത്
എപ്പോൾ വേണമെങ്കിലും കിട്ടുന്നതു കൊണ്ട്ഇന്നത്തെ തലമുറയ്ക്ക്
തോന്നാൻ വഴിയില്ല.
എന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന രണ്ട് ഓണകോടി
കളുണ്ട്. അമ്മ പപ്പയോടൊത്ത് ജോലി സ്ഥലത്താകുന്ന അവസരങ്ങ
ളിൽ ഞാനും ചേച്ചിയും അമ്മൂമയോടൊപ്പമാകും താമസിക്കുന്നത്.
അങ്ങനെയൊരു തിരുവോണത്തിന് സദ്യയും തട്ടി,പുളിമരത്തിൽ കെട്ടി
യ ഊഞ്ഞാലിൽ ആഞ്ഞു ചില്ലിയാട്ടം പറന്ന് പുളിയിലകടിച്ചു കൊണ്ടു
വരാൻ ശ്രമിക്കുന്നതിനിടയിൽ കണ്ടു, കല്യാണം കഴിഞ്ഞു പോയ കു
ഞ്ഞമ്മ വന്നു നിൽക്കുന്നു. അഭ്യാസത്തിന് ബ്രേക്കിട്ട് ആവേശത്തോടെ
ചെന്നപ്പോൾ കുഞ്ഞമ്മ പുതിയ ഫ്രോക്കിട്ടു തന്നു.ആറു വയസ്സിൽ
കിട്ടിയ ആ ഓണക്കോടി കിട്ടിയപ്പോൾ ഉണ്ടായ അത്ഭുതവും സന്തോഷ
വും ഇന്നും മായാതെ മനസ്സിൽ കിടക്കുന്നത് എന്താണന്ന് എനിക്കറിയില്ല
അതിന്റെ നിറവും ഫാഷനും ഇന്നും എന്റെ മനസ്സിൽ ഉണ്ട്.കുഞ്ഞമ്മ
ബോംബേന്ന് കൊണ്ടുവന്നതാണന്ന് ഞാൻ പറഞ്ഞു നടന്നു. ബോംബെ
ഡൈയിംഗിൽ നിന്നും വാങ്ങിയതാണന്നു പറയുന്ന കേട്ട് കാര്യം പിടി
കിട്ടാതെ തട്ടിയ മണ്ടത്തരം മനസ്സിലായപ്പോഴും ദുഃഖം പറഞ്ഞു നടന്ന
ത്,മണ്ടത്തരമായിരുന്നല്ലോന്ന് ഓർത്തായിരുന്നില്ല, മറിച്ച് കുഞ്ഞമ്മ
ബോംബേന്ന് കൊണ്ടുവന്നതല്ലല്ലോന്നുള്ളതായിരുന്നു.
5th മുതൽ കോൺവെന്റ് സ്കൂളിന്റെ അത്ഭുതങ്ങളിലായിരുന്നു.
നോർത്ത് ഇൻഡ്യയിൽ പലയിടത്തും പപ്പാ ജോലി ചെയ്തതുകൊണ്ട്
ഡ്രസ്സുകളും ,പല സാധനങ്ങളും കാണിച്ച് പഴയ സ്കൂളിൽ തെളിഞ്ഞു
നടന്നതു പോലെ,പുതിയ അന്തരീക്ഷത്തിൽ നടക്കില്ലന്നൊരു സന്ദേഹം
ആദ്യമേ ഉണ്ടായി. പുതിയ അറിവുകളിൽ എന്നെ ഏറ്റവും കുഴപ്പിച്ചത്
പല കൂട്ടുകാരും വാങ്ങും എന്ന് പറഞ്ഞ ഒരു ഡ്രസ്സിന്റെ പേരായിരുന്നു..
അമ്മയോട് കഥകൾ വിസ്തരിക്കാൻതുടങ്ങുമ്പോഴെ പേര് മറന്നുപോ
കും.അവസാനം പേപ്പറിൽ എഴുതികൊണ്ടുവന്നു.പഞ്ചാബികളാ സൽ
വാർ കമ്മീസ് ഇടുന്നത് ,നമ്മളല്ലന്ന് അമ്മ പറഞ്ഞതൊന്നും ഞാൻ
ചെവികൊണ്ടില്ല.പപ്പയ്ക്കിപ്പൊൾ കത്തെഴുതണമെന്ന് പറഞ്ഞ് ഞാൻ
വാശി പിടിച്ചു. കത്തെഴുതേണ്ടി വന്നില്ല,ആഓണത്തിന്പപ്പാ ഉണ്ടായിരു
ന്നു. ആഗ്രഹിച്ച സാധനം കിട്ടി,പപ്പാ ബോംബേന്ന് കൊണ്ടുവന്നന്ന്
പറഞ്ഞു നടന്നില്ല,11 വയസ്സിലെ തിരിച്ചറിവ്. ഒരുപാട് ആഗ്രഹിച്ച്
കിട്ടിയതുകൊണ്ടാവും ആ ഓണകോടിയും മനസ്സിൽ നിന്ന് മായാത്തത്.
ഒരു പാട് ആഗ്രഹിച്ച് കിട്ടുന്നതിന്റെയും കൊടുക്കുന്നതിന്റെയും
മൂല്യം അളക്കാൻ പറ്റില്ലന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവിടെ വില
യ്ക്കൊ, സാധനത്തിനൊ അല്ല പ്രാധാന്യം, മനസ്സിനാണ്. നമുക്ക് നിറ
മനസ്സോടെ കിട്ടുന്നത് നിറവുണ്ടാകും. ആ നിറവിന്റെ തിളക്കം നമ്മു
ടെ മുഖത്ത് ഉണ്ടാകും.അപ്പോൾ thanks എന്ന ഭംഗിവാക്ക് നമ്മൾ
മറന്നു പോകുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ചടങ്ങുപോലെയൊ
ബാധ്യതയുടെ പേരിലൊ കിട്ടുന്നതൊന്നും നമ്മിലൊരു നിറവും
ഉണ്ടാക്കില്ല, അത് നമ്മളെ സന്തോഷിപ്പിക്കുമെന്നും തോന്നുന്നില്ല.
രണ്ട് ഓണകോടികളും എനിക്ക് തന്ന നിറവ് പ്രായഭേദമന്യേ എല്ലാവർ
ക്കും ഉണ്ടാകട്ടെ,നന്ദിയെന്ന ഭംഗിവാക്ക് മറന്ന് അത് പ്രിയപ്പെട്ടവരിൽ
നിന്നു വാങ്ങാൻ എല്ലാവർക്കും ഭാഗ്യവും ഉണ്ടാകട്ടെ.
Rajasree S

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക