നിനക്കാതെ കിട്ടിയ സന്തോഷവാർത്തയിൽ
പ്രീയസഖിയുടെ ഉദരത്തിൽ തലോടി
ഇനിയുംവിടരുന്ന സുപ്രഭാതങ്ങൾക്ക്
സ്വാഗതമരുളുമീയച്ഛൻ.
ദിനങ്ങൾ കൊഴിഞ്ഞ് മാസങ്ങളാകവേ
ഉണ്ണി പിറന്നെൻ വീട്ടിൽ.
അമ്മിഞ്ഞപാൽ നുകർന്നു നീ
മയങ്ങുമ്പോൾകുഞ്ഞിക്കവിളിൽ
മുത്തമിട്ടുണർത്തുമീയച്ഛൻ.
നെഞ്ചിൽകിടത്തി താരാട്ടുപാടിയും
വിരൽത്തുമ്പിൽ പിടിച്ചാദ്യാക്ഷരം കുറിച്ചും
നീയൊന്നു തേങ്ങിയാൽ ഞാൻതൊട്ടാവാടിയായ്
നിന്നുയർച്ചയും അച്ഛന്റെ മകനെന്നു ശ്രവിക്കുമ്പോൾ
തെല്ലഹങ്കാരമെന്നിൽ നിറഞ്ഞുവോ?
വർഷങ്ങളെല്ലാം കൊഴിഞ്ഞുപോകവേ,
മകന്റെയച്ഛനെന്നു കുറിച്ചപ്പോൾ
എന്നിൽ വാർദ്ധക്യം വന്നെന്നു തിരിച്ചറിഞ്ഞു.
ഞാനറിയാതെ കരളൊന്നു മുറിഞ്ഞുവോ?
മനസേ, നീ തേങ്ങരുതേ!
കാലമാണല്ലോ എന്നും സാക്ഷി.
പ്രീയസഖിയുടെ ഉദരത്തിൽ തലോടി
ഇനിയുംവിടരുന്ന സുപ്രഭാതങ്ങൾക്ക്
സ്വാഗതമരുളുമീയച്ഛൻ.
ദിനങ്ങൾ കൊഴിഞ്ഞ് മാസങ്ങളാകവേ
ഉണ്ണി പിറന്നെൻ വീട്ടിൽ.
അമ്മിഞ്ഞപാൽ നുകർന്നു നീ
മയങ്ങുമ്പോൾകുഞ്ഞിക്കവിളിൽ
മുത്തമിട്ടുണർത്തുമീയച്ഛൻ.
നെഞ്ചിൽകിടത്തി താരാട്ടുപാടിയും
വിരൽത്തുമ്പിൽ പിടിച്ചാദ്യാക്ഷരം കുറിച്ചും
നീയൊന്നു തേങ്ങിയാൽ ഞാൻതൊട്ടാവാടിയായ്
നിന്നുയർച്ചയും അച്ഛന്റെ മകനെന്നു ശ്രവിക്കുമ്പോൾ
തെല്ലഹങ്കാരമെന്നിൽ നിറഞ്ഞുവോ?
വർഷങ്ങളെല്ലാം കൊഴിഞ്ഞുപോകവേ,
മകന്റെയച്ഛനെന്നു കുറിച്ചപ്പോൾ
എന്നിൽ വാർദ്ധക്യം വന്നെന്നു തിരിച്ചറിഞ്ഞു.
ഞാനറിയാതെ കരളൊന്നു മുറിഞ്ഞുവോ?
മനസേ, നീ തേങ്ങരുതേ!
കാലമാണല്ലോ എന്നും സാക്ഷി.
ശോശാമ്മാ ഡാർവിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക