പണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അടുത്തിരിക്കുന്ന കുട്ടിയുടെ നോട്ട് ബുക്കിൽ കുത്തിവരഞ്ഞതിന് ആ കുട്ടി കരഞ്ഞു കൊണ്ട് മാഷിനോട് പരാതി പറഞ്ഞപ്പോൾ ഒത്തിരി വഴക്കുപറഞ്ഞതിന് ശേഷം നാളെ അച്ഛനെ കൂട്ടി വന്നിട്ട് ക്ലാസ്സിൽ കയറിയാ മതീന്ന് ശബ്ദം കനപ്പിച്ച് പറഞ്ഞപ്പോൾ
മുൻ ബെഞ്ചിലിരിക്കുന്ന അശ്വതിയാണ് ഒരു പരിഹാസ രൂപത്തിൽ '' അതിന് അവൾക്ക് അച്ഛനില്ല മാഷേ'' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞത്...
മുൻ ബെഞ്ചിലിരിക്കുന്ന അശ്വതിയാണ് ഒരു പരിഹാസ രൂപത്തിൽ '' അതിന് അവൾക്ക് അച്ഛനില്ല മാഷേ'' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞത്...
ഒാർമ്മ വെച്ചതിന് ശേഷം അന്നാദ്യമായാണ് ഞാൻ അച്ഛനില്ലാത്തതിന്റെ വേദന അനുഭവിച്ചറിഞ്ഞത്....
പിന്നീടങ്ങോട്ടുള്ള എന്റെ ഓരോ വളർച്ചയിലും അച്ഛന്റെ ലാളനയും സ്നേഹവും ഉത്തരവാദിത്തവും ഇല്ലാത്തത് പലപ്പോഴും എന്നെ ധർമ്മസങ്കടത്തിലാക്കിയിട്ടുണ്ട്...
കൂടെ പഠിച്ചവരൊക്കെ അച്ഛൻ വാങ്ങിത്തരുന്ന ചോക്ലേറ്റുകളുടേയും പുത്തനുടുപ്പുകളുടേയും കളിപ്പാട്ടങ്ങളുടേയും മഹാത്മ്യം വിളിച്ചോതുമ്പോൾ ഞാൻ മാത്രം അച്ഛൻ വാങ്ങിത്തരുന്ന ചോക്ലേറ്റിന് പകരം അമ്മയുടെ ശർക്കരപ്പായസത്തിന്റെ മാധുര്യം പറയും...
അന്നും ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ചോക്ലേറ്റും പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങിത്തന്നില്ലേലും എന്റെ അച്ഛനെ ഒന്ന് കൺകുളിർക്കെ കാണാനെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു....
അച്ഛനെ കണ്ട ഓർമ്മയെനിക്കില്ല.
വീടിന്റെ കോലായിൽ ഫ്രെയിം ചെയ്ത ഫോട്ടോക്കു മുകളിൽ മാല തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെ ചിരിക്കുന്ന മുഖം മാത്രമേ എനിക്കറിയൂ...
വീടിന്റെ കോലായിൽ ഫ്രെയിം ചെയ്ത ഫോട്ടോക്കു മുകളിൽ മാല തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെ ചിരിക്കുന്ന മുഖം മാത്രമേ എനിക്കറിയൂ...
കുഞ്ഞായിരിക്കുമ്പോൾ മുതൽ പല സന്ദർഭങ്ങളിലും അച്ഛനില്ലാത്തവൾ എന്ന നോവിപ്പിക്കുന്ന വാക്കുകൾ കേട്ട് കേട്ട് അമ്മയോട് ചോദിക്കുമായിരുന്നു
എന്റെ അച്ഛനെന്തിനാണമ്മേ ഇത്ര നേരത്തെ മരിച്ചത്..
എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എല്ലാവരേയും പോലെ അച്ഛന്റെ കെെപിടിച്ച് സ്കൂളിൽ പോകാർന്നില്ലേ എന്ന്...
എന്റെ അച്ഛനെന്തിനാണമ്മേ ഇത്ര നേരത്തെ മരിച്ചത്..
എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എല്ലാവരേയും പോലെ അച്ഛന്റെ കെെപിടിച്ച് സ്കൂളിൽ പോകാർന്നില്ലേ എന്ന്...
എന്റെ എല്ലാ സംശയങ്ങളും തീർത്തുതരുന്ന എന്റെ അമ്മക്ക് ഈ ഒരു ചോദ്യത്തിനു മാത്രം ഉത്തരം പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല അന്നും ഇന്നും...
അച്ഛനെന്ന് ഞാൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകളെ പുറത്തേക്കൊഴുക്കി വിടാതിരിക്കാൻ പാടുപെടുന്ന എന്റെ അമ്മയുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിലാവും അച്ഛനില്ലാത്തതിന്റെ വേദന ഞാൻ അനുഭവിക്കുന്നതിനേക്കാൾ എത്രയോ പതിൻമടങ്ങ് ചെറുപ്പത്തിൽ തന്നെ തന്റെ നല്ല പാതി തന്നെ തനിച്ചാക്കിപ്പോയതിന്റെ സങ്കടം എന്റെ അമ്മ അനുഭവിക്കുന്നുണ്ടെന്ന്...
സ്കൂൾ ജീവിതം കഴിഞ്ഞ് കലാലയ ജീവിതത്തിലേക്ക് കടന്നപ്പോഴും അച്ഛനില്ലാത്തതിന്റെ കുറവ് എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു...
സമൂഹത്തിൽ ഒരുപറ്റം ആൾക്കാര് അച്ഛനില്ലാത്ത കുട്ടിയാണെന്നുള്ളതിന്റെ പേരിൽ ഓരു തരം സഹതാപവും സിംപതിയൊക്കെ കാഴ്ചയിൽ കൊണ്ടുവരുമ്പോൾ
വേറൊരു പറ്റം അച്ഛനില്ലാത്തതിന്റെ പേരിൽ അവഗണിച്ച് മാറ്റിനിർത്തുകയാണ് ചെയ്തിരുന്നത്...
അന്നു മുതലേ വാശിയായിരുന്നു ജീവിതത്തോട്...
പഠിക്കണം, പഠിച്ച് വലിയ നിലയിലെത്തണം...
പഠിക്കണം, പഠിച്ച് വലിയ നിലയിലെത്തണം...
അച്ഛനില്ലാത്തതിന്റെ പേരിൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടലുകളും സമൂഹത്തിന്റെ മുന്നിൽ അനാഥക്കുട്ടിയെന്ന പേരിൽ മാറ്റി നിർത്തപ്പെട്ട പല കാര്യങ്ങൾക്കു മുന്നിലും അന്തസ്സോടെ തലയുയർത്തി നിൽക്കാനുള്ള
ഒരു പദവിയിലെത്തണം...
ഒരു പദവിയിലെത്തണം...
അച്ഛന്റെ ചൂരും ചൂടും സ്നേഹവും ലാളനയും കുസൃതിത്തരങ്ങളും അനുഭവിക്കാൻ യോഗമില്ലാത്ത എന്നെപ്പോലെയുള്ള കുട്ടികൾക്ക് അച്ഛനും അമ്മയും ആവണമെന്നുള്ള വാശി...
എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിന്നിരുന്ന എന്റെ അമ്മയുടെ അനുഗ്രഹമാണ് എന്റെ വിജയവും...
ഇന്ന് എന്റെ നാട്ടിലെ തന്നെ ഗവൺമെന്റ് സ്കൂളിലെ ഒരു അധ്യാപികയാണ് ഞാൻ...
മാസം എനിക്ക് കിട്ടുന്നതിന്റെ ഒരു പങ്ക് എന്റെ അമ്മയുടെ കയ്യിൽ ഏൽപിക്കുന്നതോടൊപ്പം ഒരു പങ്ക് നാട്ടിൽ തന്നെയുള്ള ഒത്തിരി അനാഥക്കുട്ടികൾ പഠിക്കുന്ന അനാഥാലയത്തിലേൽപ്പിക്കും....
അച്ഛനില്ലാത്ത കുഞ്ഞുമക്കളുടെ മനസ്സിലേക്ക് പരിഹാസവാക്കുകൾ കുത്തി നിറക്കുമ്പോൾ ഒന്നോർക്കുക....
അച്ഛനെന്ന തണലിൽ ജീവിക്കാൻ കഴിയാതെ പോയത് അവരുടെ കുറ്റമല്ല,, അവർക്കാഗ്രഹമില്ലാഞ്ഞിട്ടല്ല എന്നുള്ള സത്യം....
അച്ഛനെന്ന തണലിൽ ജീവിക്കാൻ കഴിയാതെ പോയത് അവരുടെ കുറ്റമല്ല,, അവർക്കാഗ്രഹമില്ലാഞ്ഞിട്ടല്ല എന്നുള്ള സത്യം....
അച്ഛന് പകരമാവാൻ അമ്മയ്ക്കോ അമ്മയ്ക്ക് പകരമാവാൻ അച്ഛനും കഴിയില്ല...
ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് അച്ഛനും അമ്മയും..
അതിൽ ഒന്നിന്റെ ശ്വാസം നിലച്ചാൽ കഴിഞ്ഞു എല്ലാ സൗഭാഗ്യങ്ങളും...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക