കാത്തിരിപ്പിന്റെ സുഖം
=================
നിന്നു നിന്നു കാലു കിഴച്ചു. എത്രനേരമായി ഈ നിൽപു തുടങ്ങിയിട്ട്. 10. 30 ന്റെ ബസും പോയി. അതിലും അവളില്ല. കിളി രണ്ടാം ബെല്ലടിച്ചു വിടും വരെ ഞാൻ കണ്ണു നാട്ടുനോക്കി. അവിടവിടെയായി പത്തിരുപതുപേര് വേറെയും നില്പുണ്ട്. അവരുടേം ലക്‌ഷ്യം അവൾതന്നെയാണെന്നു തോന്നുന്നു. പക്ഷേ ആരും ഒന്നും മനസ്സ് തുറന്ന് എന്നോട് പറയുന്നുമില്ല. ഞാൻ ഒട്ടു ചോദിച്ചുമില്ല. ചിലരൊക്കെ പതിവായി ഇവിടെ കണ്ടുമുട്ടി അഗാധമായ സൗഹൃദത്തിലായപോലെ. എങ്കിലും ഏത് ബസ് വരുമ്പോഴും എല്ലാരിലും കഴുകന്റെ നോട്ടമാണ്. കടുത്ത വേനൽ എന്റെ മേനിയിൽ കുത്തിനോവിക്കുമ്പോഴും കിനിയുന്ന ജലകണം നെറ്റിയിൽ ചിത്രങ്ങൾ വരച്ചു. പക്ഷേ അവൾ..... അവളെ ഒരുനോക്കു കണ്ടിരുന്നെങ്കിൽ.... എത്ര ദിവസമായി ഒന്നു കണ്ടിട്ട്... മനസ്സ് ആവലാതിപ്പെട്ടുകൊണ്ടിരുന്നു...

ഈശ്വരാ.... ഇന്നും വന്നില്ലെങ്കിൽ..... എന്റെ കണ്ണുകളിൽ പ്രതീക്ഷ മാത്രമാണ് ബാക്കി...
ഇന്നലെ വൈകുവോളം കാത്തുനിന്നു.... ഇനിയും കാത്തിരിക്കാൻ തയ്യാറാണ്... പക്ഷേ ഒരേയൊരാഗ്രഹം അവൾ കടാക്ഷിക്കണം. അവളുടെ വിരലുകൾ ഒരിക്കലെങ്കിലും എനിക്കുവേണ്ടി ചലിക്കണം... കണ്ണുകൾ എങ്കിലും എന്നോടൊരുവാക്കു സംസാരിക്കണം.

ഇവിടെ കൂടിനിൽക്കുന്നവരും അതുതന്നെയാണോ ആഗ്രഹിക്കുന്നത് ? പക്ഷേ ആരോടും ചോദിയ്ക്കാൻ മനസ്സുവന്നില്ല. എവിടോന്നൊ ഒക്കെ കയ്യിൽ വന്നുചേർന്ന അവളുടെ നമ്പറിൽ ഒന്നു വിളിച്ചുനോക്കണോ ? കുഴപ്പമാകുമോ ?
ഓരായിരം ചോദ്യങ്ങൾ ഞാൻ എന്നോടുതന്നെ ചോദിക്കുന്നതിനിടയിൽ നീണ്ട ഹോൺ മുഴക്കി ഒരു നീല ബസ് സ്റ്റോപ്പിൽ വന്നു നിന്നു.
എന്റെ മിഴികളെയും മനസ്സിനെയും ആനന്ദത്തിൽ ആറാടിച്ചു അവൾ വലതുകാൽ വെച്ചിറങ്ങി.

ഉലഞ്ഞ മുടിച്ചാർത്തു കോതിയൊതുക്കി, സാരിത്തുമ്പ് ഇടുപ്പിനോട് ചേർത്തുപിടിച്ചു അവൾ മന്ദം മന്ദം മുന്നോട്ടു നടന്നു. ഞങ്ങൾ ആരുടേയും മുഖത്ത് അവളൊന്നു നോക്കിയതുപോലുമില്ല... അവൾ ആ കെട്ടിടത്തിനകത്തേക്കു കയറിപ്പോയി... അവളുടെ സീറ്റിൽ ഉപവിഷ്ടയായി.
ക്ഷമനശിച്ച പലരും എന്റെ പിന്നിൽ അവളുടെ റൂമിന് മുന്നിലായി അണിനിരന്നു.
അവൾ മുഖമുയർത്തി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു. "എന്ത് വേണം ?"
ഞാൻ പറഞ്ഞു "എനിക്കൊരു വരുമാന സർട്ടിഫിക്കറ്റു വേണം ".

വില്ലേജ് ഓഫീസർ എന്നെഴുതിയ സീൽ ആ സമയം അവരെടുത്തു മേശപ്പുറത്തു വെക്കുന്നുണ്ടായിരുന്നു...
ലാൽകഷ്ണം (അനീഷ്ലാൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക