കരിവളയും കൺമഷിയും
......................................
ഏറെ നാളായാശിച്ചെൻ
അടിവയറ്റിലൊരു ജീവൻ
.തുടിച്ചു.
ഒരു നൂറു സ്വപ്നങ്ങൾ
പട്ടുനൂൽ പോലെ ഞാൻ
നെയ്തുകൂട്ടി.
......................................
ഏറെ നാളായാശിച്ചെൻ
അടിവയറ്റിലൊരു ജീവൻ
.തുടിച്ചു.
ഒരു നൂറു സ്വപ്നങ്ങൾ
പട്ടുനൂൽ പോലെ ഞാൻ
നെയ്തുകൂട്ടി.
കൺമഷിയും കരിവളയും
കുഞ്ഞുടുപ്പും
ഞാൻ കാത്തു വെച്ചു
ഓമനയ്ക്കുറുങ്ങുവാനായി
താരാട്ടുപാട്ട് മനസ്സിൽ കുറിച്ചിട്ടു.
കുഞ്ഞുടുപ്പും
ഞാൻ കാത്തു വെച്ചു
ഓമനയ്ക്കുറുങ്ങുവാനായി
താരാട്ടുപാട്ട് മനസ്സിൽ കുറിച്ചിട്ടു.
കാത്തുവെച്ച പൊന്ന്
ചാപിള്ളയായപ്പോൾ
സ്വപ്നം
കരിവളപ്പോലെയുടഞ്ഞുപ്പോയി
ചുരത്താത്ത മാറിടവും
അമ്മയെന്ന പൂർണ്ണതയും
കണ്ണീരിലലിഞ്ഞു പോയി
ചാപിള്ളയായപ്പോൾ
സ്വപ്നം
കരിവളപ്പോലെയുടഞ്ഞുപ്പോയി
ചുരത്താത്ത മാറിടവും
അമ്മയെന്ന പൂർണ്ണതയും
കണ്ണീരിലലിഞ്ഞു പോയി
by Sumesh K
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക