Slider

പ്രണയം (കവിത )

0

പ്രണയം (കവിത )
-------------------------------
എന്‍റെ പ്രണയമേ..
നിന്നിലലിഞ്ഞില്ലാതാകുവാന്‍
ഏറെ കൊതിപ്പൂ ഞാനിപ്പോഴും..
ബന്ധനങ്ങളാകുമീ;
ബന്ധങ്ങളൊക്കെയും
പൊട്ടിച്ചെറിഞ്ഞു നിന്‍
സ്നേഹമഴയില്‍ നനയാനായാല്‍
അതുമാത്രമാണെന്‍െറ സ്വര്‍ഗ്ഗം..
അതിനാകുമായിരുന്നെങ്കില്‍;
എന്നേ ഞാന്‍ നിന്നിലേക്കോടിയെത്തിയേനെ..
നിന്നെ മറക്കണമെങ്കില്‍
മരിക്കണം ഞാന്‍..
അങ്ങനെ ഞാന്‍ മറന്നുവെന്ന്
നീ കരുതുന്നുവെങ്കില്‍
ഞാന്‍ മരിച്ചൂ എന്നുകൂടി കരുതുക!
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo