തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കുഞ്ഞി പോക്കറിന് ഉറക്കം വരുന്നില്ല.. നാട്ടിൽ ഒരു പണിയും തൊഴിലും ഒന്നുമില്ലാതെ നടന്നത് കൊണ്ട് പണം പലിശക്ക് വാങ്ങിയ പാണ്ടികളുടെ ശല്യം സഹിക്കാൻ വയ്യാതെ പ്രവാസി ആയതാണ് മൂപ്പര്..
കഴിഞ്ഞ മാസം വരെ പെയ്സ് ബുക്കിലെ (നമ്മുടെ എച്ചിക്കാനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആത്മരതിക്കാരുടെ ) സാഹിത്യ ഗ്രൂപ്പുകളിലെ മിന്നും താരമായിരുന്നു മൂപ്പര്.ആഴ്ചയിൽ മൂന്നോ നാലോ കഥകളുമായി കൊട്ട കണക്കിന് ലൈക്ക് മേടിച്ചവൻ..
പോക്കർസ് പോപ്പിൻസ് സ്മോക്കീ എന്ന തൂലികാനാമത്തിൽ.. ചളി കഥകളും വായനക്കാരെ കണ്ണിരിലാഴ്ത്തുന്ന സെന്റി കഥകളുമായി ഗ്രൂപ്പുകളിലെ നിറസാന്നിധ്യം.
കോടീശ്വരൻ പ്രോഗ്രാമിൽ സുരേഷ് ഗോപി പറഞ്ഞത് പോലെ ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയുവാൻ എന്നത് പോക്കറിന്റെ ജീവിതത്തിലും സംഭവിച്ചു.ഒരൊറ്റ പോസ്റ്റ് കൊണ്ട് ജീവിതം മാറി മറിഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു .. ഭാര്യയെ കുറിച്ച് വളരെ മനോഹരമായ ഒരു പോസ്റ്റ്.. നിന്നെ വിട്ട് ഈ പ്രവാസം സ്വീകരിച്ചതിൽ പിന്നെയാണ് പെണ്ണെ എനിക്ക് നിന്റെ വില മനസ്സിലായത്... നീയില്ലാത്ത ജീവിതം അതില്ലാത്ത ഇത് പോലെയാണ് എന്നൊക്കെ പറഞ്ഞുള്ള ഒരു കഥ... ഭാര്യ കഥകൾ ഗ്രൂപ്പുകളിൽ ഒരു ട്രെൻഡ് ആയ സമയമായിരുന്നു.
ഒരു പാട് ലൈക്കും കമന്റുകളും വാരി വൈറലായിക്കൊണ്ടിരുന്ന സമയത്താണ് മൂപ്പരുടെ കെട്ടിയൊള് കുഞ്ഞാമിനയുടെ ഒരു കമന്റ്.. (കഷ്ടകാലത്തിന് കെട്ടിയോളുമായി ചെറിയ സൗന്ദര്യ പിണക്കത്തിലായിരുന്നു അന്നേരം )...
മടി കാരണം ഒരാഴ്ചയോളം അലക്കാതെ ഇട്ട മുഷിഞ്ഞ തുണികൾ കാണുമ്പോഴായിരിക്കും അല്ലെങ്കിൽ ജോലി കഴിഞ്ഞ് വന്ന് ക്ഷീണം വകവെക്കാതെ ഭക്ഷണം ഉണ്ടാക്കുമ്പോഴായിരിക്കും നിങ്ങൾക്ക് എന്നെ ഓർമ്മ വരുന്നത് എന്ന് ..
ആ ഒരൊറ്റ കമന്റ് കൊണ്ട് കുഞ്ഞാമിന തിളങ്ങി...മൂപ്പരുടെ പോസ്റ്റിന് കിട്ടിയ ലൈക്കിനെക്കാൾ കൂടുതൽ ലൈക്കുകൾ ഏറ്റുവാങ്ങി... നിങ്ങൾ പൌളിക്ക് ഞങ്ങളുടെ കൂടെ എന്ന് പറഞ്ഞ് അവളുടെ ഫ്രീക്ക് ഫ്രണ്ട് സുകൾ സ്മൈലികൾ വാരി വിതറി.പോക്കറിന്റെ സ്നേഹത്തിന്റെ പാപ്പരത്തം നെടുനീളൻ കമന്റുകളാൽ അവർ പൊളിച്ചടുക്കി..ഗത്യന്തരമില്ലാതെ പോസ്റ്റ് ഡിലീറ്റണ്ടി വന്നു പോക്കറിന്...
അന്ന് മുതൽ പോക്കറിനെ ഭാവന കൈവെടിഞ്ഞു.. അന്തം വിട്ട് കുന്തം മുണുങ്ങിയ അവസ്ഥ.. എന്ത് കഥ എഴുതും എന്ന് ഒരു പിടിയും ഇല്ല.
ഉമ്മയെ കുറിച്ച് ഒരു പോസ്റ്റ് ഇടാമെന്ന് വെച്ചാൽ അതും പ്രശ്നമാണ്... അമ്മ കഥകളെ കൊണ്ട് തട്ടി തടഞ്ഞിട്ട് നടക്കാൻ വയ്യ.. അതു മാത്രമല്ല. ഉമ്മയുടെ സ്നേഹത്തെ കുറിച്ചും ഉമ്മയോടുള്ള സ്നേഹത്തെ കുറിച്ചും ഒക്കെ എഴുതുമ്പോൾ.....
( ഉമ്മാക്ക് വിളിച്ചിട്ട് പത്ത് ദിവസമായി.. ഒന്നൂല്ല.. മുമ്പ് വിളിച്ചപ്പോൾ നാട്ടിൽ നിന്ന് പുണ്യസ്ഥലങ്ങളായ അജ്മിറിലേക്കും ഏർവാടിയിലേക്കും ഒക്കെ ടൂർ പോകുന്നുണ്ട് .. അതിന് പൈസ അയച്ച് കൊടുക്കാൻ പറഞ്ഞിരുന്നു.. ഇവിടെ ആണെങ്കിൽ ഈ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞത് കാരണം ഒടുക്കത്തെ സാമ്പത്തിക മാന്ദ്യവും. ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായി)... അതും ചിലപ്പോൾ കെട്ടിയോൾ പൊളിച്ചടുക്കാൻ മതി. അവളുടെ കലിപ്പ് ഇത് വരെ തീർന്നിട്ടില്ല. (അതും സാമ്പത്തിക ഇടപാടിന്റെ പേരിലാണ്.. ഒന്നൂല്ല. വിസക്ക് വേണ്ടി അവളുടെ ആഭരണങ്ങൾ പണയം വെച്ചത് എടുത്തിട്ടില്ല..)....

ഇറി കച്ചറ ബാല്യത്തിനെ പറ്റി ഒരു കഥ എഴുതാമെന്ന് വെച്ചാൽ സ്വന്തം വീട്ടിൽ മാവ് ഉണ്ടായിട്ടും ആരാന്റെ മാവിന് എറിഞ്ഞ കല്ലുകൾ തലയിൽ വന്ന് വീഴുന്നത് കാരണം ഗ്രൂപ്പുകളിൽ ഹെൽമറ്റ് ഇട്ട് കയറേണ്ട അവസ്ഥയാണ്..
പിന്നെയുള്ളത് അൽപം എരിവും പുളിയും ചേർത്ത മസാല കഥകൾ.. അത് എഴുതാനാണെങ്കിൽ ചെറിയ ഒരു ഭയം. പണ്ട് ഒന്ന് എഴുതിയതിന് ഒരു സാദാചാര കമ്മറ്റിക്കാരൻ ഇൻബോക്സിൽ വന്ന് കൈയും കാലും തല്ലിയൊടിക്കും എന്ന ഭീഷണിയും നിലനിൽക്കുന്നു..
ഇനി എന്തിനെ പറ്റി എഴുതും....
പിന്നെ ഉള്ളത് ആർത്തവ കഥകളാണ്.. അതും പത്ത് ലൈക്ക് കിട്ടുന്ന വിഷയമാണ്. വേണമെങ്കിൽ ഒരു പിടി പിടിക്കാം. ആർത്തവ സമയത്താണ് ഒരു ഭാര്യക്ക് ഭർത്താവിന്റെ ഏറ്റവും കൂടുതൽ കരുതലും സ്നേഹവും സാമിപ്യവും ഒക്കെ വേണ്ടത് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു കഥ...
പക്ഷെ... ആ സമയത്താണ് എന്നെ എന്റെ വീട്ടിലേക്ക് വിരുന്ന് പറഞ്ഞയക്കാറ് എന്ന നഗ്ന സത്യം കുഞ്ഞാമിന എങ്ങാനും പോസ്റ്റിന് കമന്റ് ഇട്ടാൽ..... പണി പാളും...
പക്ഷെ... ആ സമയത്താണ് എന്നെ എന്റെ വീട്ടിലേക്ക് വിരുന്ന് പറഞ്ഞയക്കാറ് എന്ന നഗ്ന സത്യം കുഞ്ഞാമിന എങ്ങാനും പോസ്റ്റിന് കമന്റ് ഇട്ടാൽ..... പണി പാളും...
അപ്പോൾ അതും നടക്കൂല....
ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ പണ്ട് എഴുതിയ പോസ്റ്റുകൾക്ക് കിട്ടിയ ലൈക്കും കമന്റും നോക്കി ആത്മ നിർവൃതിയടഞ്ഞു.. മുപ്പര്...
അവസാനം അതിൽ തൃപ്തനാകാതെ പുതിയ ഒരു പോസ്റ്റ് എഴുതാൻ തുടങ്ങി.. പരിസ്ഥിതി സംരക്ഷണം.. ഈ വരൾച്ചയുടെ കാലത്ത് അതാണ് ട്രെൻഡ്.. (പണ്ട് പുഴയിൽ മണൽ വാരി വിറ്റതും പഴുത്ത ഇലകൾ മുറ്റത്തേക്ക് വീഴാതിരിക്കാൻ വേണ്ടി അതിരിൽ ഉള്ള അയൽവാസിടെ പ്ലാവിന്റെയും മാവിന്റെയും അടിയിൽ ആസിഡ് ഒഴിച്ച കഥ ആരും കമന്റൊതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ....
.....................................................................................
ഇതിലെ ഈ പോക്കര് പോപ്പിൻസ് സ്മോക്കി നീ അല്ലേ എന്ന് ചോദിക്കരുത് എന്ന് പറയുന്നില്ല. ഒന്നൂല്ല .പറഞ്ഞിട്ട് കാര്യമില്ല.
.....................................................................................
ഇതിലെ ഈ പോക്കര് പോപ്പിൻസ് സ്മോക്കി നീ അല്ലേ എന്ന് ചോദിക്കരുത് എന്ന് പറയുന്നില്ല. ഒന്നൂല്ല .പറഞ്ഞിട്ട് കാര്യമില്ല.
By
Mansoor

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക