Slider

വേട്ടക്കാരൻ. (കവിത )

0

വേട്ടക്കാരൻ. (കവിത )
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
മുനിഞ്ഞു കത്തുന്ന ചിത്ര വിളക്കിൻെറ
വെളിച്ചമുള്ള നിൻെറ മനസ്സ്
എനിക്കു വേണ്ട പെണ്ണെ...!
ഇന്നലെ പെയ്ത മഴയിൽ
മുളച്ചുയർന്ന തകര പോലെ ,
വികാരം വിടരുന്ന നിൻെറ
ശരീരം എന്നുമെനിക്കു വേണം.!
മദ്യത്തിൻെറയും,മയക്കു മരുന്നിൻെറയും
ലഹരിക്ക് രുചി വ്യത്യാസങ്ങളുണ്ട്.
നിൻെറ ഇളം മേനിക്ക് എന്നും
ഒരേ ലഹരിയാണെന്നറിയാം.!
ഞാൻ വേട്ടക്കാരനാണ്.!
ഇരകൾ തേടി അലയാനും,
ഇരയെ കീഴ്പ്പെടുത്തുന്നതിൽ
സായൂജ്യം കണ്ടെത്താനും
ഞാൻ കൊതിക്കുന്നു.!
കാർക്കിച്ചു തുപ്പി കടന്നുപോകുന്ന
അവളുടെ മനസ്സെന്തിനാണ്.?
കാറ്റടിക്കുംബോൾ പാറിയകലുന്ന
കടലാസു പൂ പോലത്തെ
മനസ്സിനെ എനിക്കു വെറുപ്പാണ്.!
കാരിരുമ്പിൻെറ കരുത്തൊടെ
എന്നിൽ ചുറ്റിപ്പടരുന്ന,
വിഷപ്പാമ്പിൻെറ വന്യമായ
സൗന്ദര്യവും,ശക്തിയുമാണ്
എനിക്കാവശ്യം.!
ഞാൻ വേട്ടക്കാരനാണ്.
വേട്ടയുടെ ലഹരിയും അതാണ്.!!
*************************************
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo