മനുഷ്യന്റെ സകല ദുഃഖങ്ങൾക്കും കാരണം മനസ്സാണ് ....
ഭയപ്പെടേണ്ട സമയങ്ങളിൽ അതീവ ധൈര്യം കാണിക്കും ....ധൈര്യം കാണിക്കേണ്ട സമയങ്ങളിൽ ഭയന്നു പിന്മാറും ...കാരണമൊന്നുമില്ലാതെ സങ്കല്പങ്ങളെയും , പ്രതീക്ഷകളെയും വളർത്തി വേദനിപ്പിക്കും . ഭൂതകാലത്തെ ചിന്തിച്ചു അലറി കരയും ....ഭാവികാലത്തെ ഓർത്തു ഭയപ്പെടും ...മറ്റുള്ളവർക്ക് സാന്ത്വനം ആവശ്യമായ വരുന്ന സന്ദർഭങ്ങളിൽ സാന്ത്വനമേകും ..പക്ഷെ അതെ സാന്ത്വനം സ്വയം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ തളർന്നു പോകും .....

പച്ചപ്പിനെ കണ്ടു മയങ്ങും ,വരൾച്ചയെ കണ്ടു വിങ്ങും .......സ്വന്തങ്ങൾക്കു വേണ്ടി ഉരുകും ......മോഹങ്ങൾ നെയ്തു കൂട്ടും......അതെ മനസ്സ് തന്നെ ഒരു ഘട്ടത്തിൽ മരവിച്ചു പോകും .......മനസ്സിന്റെ സൃഷ്ടിയാണ് മനുഷ്യ സൃഷിടിയുടെ മാനദണ്ഡം ..
മനസ്സ് കൈകളിലുള്ള പൂവിന്റെ വാസനയറിയാൻ ശ്രമിക്കില്ല കൈകളിലില്ലാത്ത പൂവിന്റെ വാസനയെ സങ്കല്പങ്ങളിൽ കാണാൻ ശ്രമിക്കുന്ന മനസ്സ് .....നിറവേറിയ ആഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കാതെ നിറവേറാത്ത ആഗ്രഹങ്ങൾക്കായി മരണം വരെ പോരാടും .മറ്റുള്ളവരുടെ പുകഴ്ത്തലുകളിൽ സന്തോഷിക്കുന്നു ....ഇകഴ്ത്തലുകളിൽ വേദനിക്കുന്നു ഒരായിരം കെട്ടുകൾ കൂട്ടി പിണഞ്ഞു ഒരിക്കലും പുറത്തു വരാൻ കഴിയാത്ത വിധം സ്വയം തീർത്ത ചക്രവ്യൂഹത്തിൽ സ്വന്തം ചിതയൊരുക്കുന്നു മനുഷ്യർ ....

ചപലവും ചഞ്ചലവുമല്ലാത്ത ഒരു മനസ്സും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവില്ല ഇന്നേവരെ ....മണ്ണിനും ,അഗ്നിക്കും ഇരയാകുന്ന ശരീരത്തിന് എന്തിനാണ് ചഞ്ചലം ?വിടപറഞ്ഞകന്നവർക്കു വേണ്ടി നാം മിഴിനീരൊഴുക്കുന്നു .നമുക്ക് വേണ്ടി നാളെ മറ്റുള്ളവരും അതു തന്നെ ചെയ്യും ..അതോടെ മറവി എന്ന മാസ്മരികതയുള്ള മരുന്നുമായി "കാലം" എന്ന വൈദ്യൻ വരുമെന്ന പ്രതീക്ഷയിൽ ഒരു തനിയാവർത്തനമാണീ മനുഷ്യ ജീവിതം
മഴ പെയ്തു തോർന്നാലും.. അനന്തമായ ആകാശം പിന്നെയും ബാക്കിയാണ് അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടർന്നു കൊണ്ടേയിരിക്കുന്നു ..
സൗമ്യ സച്ചിൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക