Slider

'അമ്മ മനസ്

1

'അമ്മ മനസ്
പതിവിലും വൈകിയാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്,ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ സാധാരണ കയറാറുള്ള എല്ലാ ബസുകളും പോയിരുന്നു. അല്പസമയം സ്റ്റോപ്പിൽ നിന്നപ്പോളേക്കും ഒരു ബസ് വന്നു. ഭാഗ്യം അതിൽ തിരക്ക് നന്നേ കുറവായിരുന്നു,എനിക്ക് കയറിയപ്പോൾ തന്നെ ഇരിക്കുവാന്‍ സീറ്റ് കിട്ടി. ഞാൻ അങ്ങിനെ സീറ്റിൽ ആശ്വസിച്ചിരുന്നപ്പോൾ പെട്ടെന്നാണ് അടുത്തിരുന്ന അമ്മച്ചി എന്റെ കണ്ണിൽ പെട്ടത്. ഏകദേശം ഒരു 65 വയസ്സ് കാണും. മുടി കുറച്ചു നരച്ചിട്ടുണ്ട്.സാരി ആണ് വേഷം. അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുകയാണ് . ഞാൻ ഇടക്കിടെ അവരുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. അവർ പുറത്തേക്കു നോക്കി കൊണ്ടിരിക്കയാണ്.എങ്കിലും കൺനീര് അല്പം പോലും കുറഞ്ഞിട്ടില്ല. എനിക്ക് ഇത് കണ്ടിട്ട് മനസിന് വല്ലാത്ത വിഷമം. എന്തിനാ കരയുന്നത് എന്നു ചോദിക്കണം എന്നുണ്ട് എനിക്ക്, ആദ്യമായി കാണുന്ന ഒരു വെക്തി, ഞാൻ ചോദിക്കുന്നത് അവർക്കു ഇഷ്ടം ആയില്ലെങ്കിലോ? ഞാൻ എന്റെ ശ്രെദ്ധ അവരിൽ നിന്നും മാറ്റാൻ ശ്രെമിച്ചു.എന്നാൽ എന്റെ ശ്രെമങ്ങൾ എല്ലാം വിഫലമായി .അവസാനം ആ അമ്മയോട് കാരണം തിരക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മച്ചി കുറെ നേരം ആയല്ലോ കരയുന്നേ? എന്തിനാ അമ്മച്ചി കരയുന്നേ? എന്നോട് പറയാൻ പറ്റുന്നതാണെ പറയുക. അങ്ങിനെ അമ്മച്ചിടെ മനസിന്റെ ഭാരം അല്പം കുറഞ്ഞാലോ?അത് കേട്ട് അവർ ഒന്ന് നോക്കുക മാത്രം ചെയ്തു.അതിനുശേഷം ദൂരത്തേക്ക് കണ്ണും നട്ടിരുന്നു. അപ്പോളും ആ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു
.ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാൻ ഇറങ്ങാനായി എഴുനേറ്റു.അപ്പോൾ ആ അമ്മച്ചി എന്റെ കയ്യിൽ കയറി പിടിച്ചു,. ഞാൻ വേഗം ആ അമ്മയെയും വിളിച്ചു ബസിൽ നിന്നും ഇറങ്ങി. എവിടെയാ അമ്മക്ക് പൊകേണ്ടേ? എന്തിനാ 'അമ്മ കരയുന്നേ? പോകേണ്ടിടത്തു ഞാൻ കൊണ്ടുപോയി വിട്ടാല് മതിയോ എന്നു ചോദിച്ചു. അപ്പോൾ ആ 'അമ്മ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു ചാകാൻ വേണ്ടി പുറപ്പെട്ടതാ മോളെ ഞാൻ . ചകാനുള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല. എവിടെ പോകണം എന്നോ എന്തു ചെയ്യണം എന്നോ ഒരു എത്തും പിടിയും ഇല്ല . എനിക്ക് ഇത് കേട്ടപ്പോൾ ആ അമ്മച്ചിയെ അവിടെ ഇട്ടിട്ടു പോകാൻ മനസുവന്നില്ല ഞാൻ വേഗം ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു. അതിനുശേഷം അമ്മച്ചി രാവിലെ വല്ലതും കഴിച്ചായിരുന്നോ എന്നു ആരാഞ്ഞു . ഇല്ല മോളെ ഞാൻ ഇന്നലെ രാത്രി മുതൽ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഞാൻ വേഗം അമ്മയുമായി അടുത്തുകണ്ട ഹോട്ടലിൽ കയറി ആഹാരം വാങ്ങി കൊടുത്തു. അതിനു ശേഷം ഞാനും അമ്മയും കൂടി മറൈൻ ഡ്രൈവിൽ ഒരു ഒഴിഞ്ഞ കോണിലേക്ക് മാറിയിരുന്നു. രാവിലെ ആയതു കൊണ്ടാവാം അവിടംവളരെ ശാന്തം ആയിരുന്നു. 'അമ്മ എന്നോട് പതിയെ സംസാരിക്കാൻ തുടങ്ങി.
ഭർത്താവു മരിച്ചിട്ട് അഞ്ചു വര്ഷം ആയി. കല്യാണം കഴിഞ്ഞു പത്തുവർഷത്തോളം മക്കളില്ലാതെ കാണാവുന്ന പള്ളികളിലെല്ലാം നേർച്ചയും കാഴ്ചയും വച്ചുണ്ടായതാണ് ഈ മകൻ. അതുകൊണ്ടു വളരെ ലാളിച്ചാണ് ഞങ്ങൾ അവനെ വളർത്തിയത്. അവനു ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഞാനും ഭർത്താവും ഏറെ ശ്രെദ്ധിച്ചിരുന്നു. അവന്റെ എല്ലാതീരുമാനങ്ങൾക്കും മാർഗദർശി ഞങ്ങൾ ആയിരുന്നു. അവനു അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഞങ്ങളെ . അതുപോലെ ഞങ്ങൾക്കും.ഭർത്താവിന്റെ മരണശേഷം ഞാനും മകനും തനിച്ചായി. അവനു വിവാഹപ്രായം ആയതിനാൽ ഭർത്താവ് മരിച്ചു ഒരുവർഷം തികഞ്ഞപ്പോൾ തന്നെ ഞാൻ അവനു കല്യാണ ആലോചനകൾ നോക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞാൽ എനിക്ക് ഒരു കൂട്ടാകുമല്ലോ എന്നുകരുതി. അപ്പോൾ ആണ് അവൻ ഒരു കുട്ടിയെ ഇഷ്ടപെടുന്ന കാര്യം എന്നോട് പറഞ്ഞത്.ആ കുട്ടിയെ പറ്റി അന്നേഷിച്ചപ്പോള് അത്ര നല്ല അഭിപ്രായം അല്ല കിട്ടിയതെങ്കിലും മകന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അതിനു സമ്മതിച്ചു. ഈ വിവാഹം നടക്കണമെങ്കിൽ ഭർത്താവിന്റെ പേരിലുള്ള വീടും പറമ്പും മകന്റെ പേരിൽ എഴുതികൊടുക്കണം എന്നു പെൺകുട്ടിയുടെ വീട്ടുകാർ വാശിപിടിച്ചു, അവന്റെ സന്തോഷത്തെ പ്രതി ഞാൻ അതിനു സമ്മതിച്ചു. അങ്ങനെ വിവാഹം നല്ല കേമമായി തന്നെ നടന്നു.
ആദ്യ മൂന്നുമാസങ്ങൾ വളരെ സന്തോഷകരമായിരുന്നു. 'അമ്മ എന്നു എന്നെ തികച്ചു വിളിക്കില്ലായിരുന്നു എന്റെ മോൾ. അതുപോലെ തന്നെ ആയിരുന്നു അന്നും എന്നും എനിക്കവള്. ഞങ്ങളുടെ ഈ സ്നേഹം കണ്ടു നാട്ടുകാർക്ക് മുഴുവൻ അസൂയ ആയിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവളിൽ ചിലമാറ്റങ്ങൾ വരൻ തുടങ്ങി. ആദ്യമൊക്കെ എന്റെ തോന്നലായാ ഞാൻ കരുതിയെ, പതിയെ എന്റെ തോന്നൽ യാഥാർഥ്യം അകാൻ തുടങ്ങി. എന്തുകൊണ്ടാണ് അങ്ങിനെ ഒരു മാറ്റം ഉണ്ടായതു എന്നു അത്ര ആലോചിച്ചിട്ടും ഒരു അതും പിടിയും കിട്ടീട്ടില്ല മോളെ. മകൾക്കും മകനും ഞാൻ നാശം പിടിച്ച തള്ള ആയി. ഇന്നലെ രാവിലെ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ വഴിയിൽ വച്ച് ഒരു പരിചയക്കാരിയെ കണ്ടു. അവർ എന്നോട് ആ തങ്കം പോലുള്ള മകളോട് നീ അങ്ങിനെ ചെയ്യരുതായിരുന്നു . ഇത് കേട്ട് ഞാൻ വാ പൊളിച്ചു. എന്താ നീ പറയുന്നേ എനിക്ക് ഒന്നും മനസിലാകുന്നില്ല എന്നു പറഞ്ഞപ്പോൾ നിങ്ങളുടെ അഭിനയം എന്നോട് വേണ്ട മരുമകൾ എല്ലാം എന്നോട് പറഞ്ഞു ' അവളെ നിങ്ങൾ ഗ്യാസ് ഓൺചെയ്തു വച്ച് കൊല്ലാന്‍ നോക്കില്ലേ ഇന്നലെ എന്നു . ഇത് കേട്ടപ്പോൾ എന്റെ തലയിൻ എന്തോ ഇരച്ചു കയറുന്നപോലെ തോന്നി. ഒരു വിധം നടന്നു ഞാൻ വീട്ടിലെത്തി.
അപ്പോൾ അവിടെ മകൻ ജോലിസ്ഥലത്തും നിന്നും തിരിച്ചെത്തി അവളുമായി എന്തോ സംസാരിക്കുകയായിരുന്നു. എന്നെ കണ്ട മാത്രയിൽ അവൻ ചാടി എഴുനേറ്റു ഇനി നിങ്ങളെ ഈ വീട്ടിൽ കണ്ടു പോകരുത് , എപ്പോൾ തന്നെ ഇറങ്ങി കൊള്ളണം എന്നു പറഞ്ഞു എന്റെ പുറത്തു ആഞ്ഞു ചവിട്ടി.ഞാൻ നെഞ്ഞടിച്ചു താഴെ വീണു. അവൻ എന്നെ കുറെ ഉപദ്രവിച്ചു. എന്നെ വലിച്ചിഴച്ചു പുറത്തേക്ക്‌ഇട്ടു വാതിലടച്ചു. രാത്രി മുഴുവൻ ഞാൻ പുറത്തായിരുന്നു.ഇന്നു രാവിലെ പുറപെട്ടതാണ് എന്നു പറഞ്ഞു ഏങ്ങി കരഞ്ഞു.ഞാൻ വേഗം ആ കണ്ണുകൾ തുടച്ചു. എനിട്ട്‌ അടുത്തുള്ള സ്റ്റേഷനിൽ പോയി പരാതി കൊടുക്കാം എന്നു പറഞ്ഞു. ആ 'അമ്മ അതിനു സമ്മതിച്ചില്ല. ഞാൻ കാരണം എന്റെ മകൻ സ്റ്റേഷനിൽ കയറി ഇറങ്ങി ഒരു നാണക്കേട് വരുത്തേണ്ട എന്നു പറഞ്ഞു. ഞാൻ വേഗം അമ്മയിൽ നിന്നും മകന്റെ നമ്പര്‍ വാങ്ങി ഫോൺ വിളിച്ചു..ഫോൺ റിങ് ചെയ്‌തെങ്കിലും പ്രീതികരണം ഉണ്ടായില്ല. ഞാൻ തല്ക്കാലം അമ്മയെ എന്റെ വീട്ടിലേക്കു കൊണ്ട് പോകാൻ തീരുമാനിച്അമ്മയെയും വിളിച്ചു ബസ്‌സ്റ്റാണ്ടിലേക്കു നടന്നു.
സ്റ്റാൻഡിൽ എത്തിയപ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ ഫോൺ എടുത്തു ഹലോ പറഞ്ഞു. അപ്പോൾ എന്റെ ഫോണിൽ മിസ് കാൾ കണ്ടു വിളിച്ചതാണ് എന്നായിരുന്നു മറുപടി. അതുകേട്ടപ്പോൾ തന്നെ അമ്മയുടെ മകൻ ആണെന്ന് എനിക്ക് മനസിലായി. ഞാൻ വേഗം അവനോടു ഫോൺ ഒന്ന് അമ്മക്ക് കൊടുക്കാമോ എന്ന് ചോദിച്ചു. അവൻ ആദ്യം ഒന്ന് പരുങ്ങി . ഞാൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ അവൻ മടിച്ചു മടിച്ചു കാര്യം പറഞ്ഞു .അമ്മയെ രാവിലെ മുതൽ കാണാനില്ല.ഞാൻ അമ്മയെ പോകാവുന്നിടത്തെല്ലാം അനേഷിച്ചിട്ടു കാണാഞ്ഞിട്ട് പോലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടു വരികയാ..എന്നു പറഞ്ഞു പൊട്ടിക്കരയുന്നത്‌എനിക്ക് ഫോണിലൂടെ കേൾക്കാമായിരുന്നു. ആ കരച്ചിലിൽ എനിക്ക് അവന്റെ വിഷമം ആത്മാര്ഥമാണ് എന്നു ബോധ്യമായി. ഞാൻ അവനോടു 'അമ്മ എന്റെ കൂടെ ഉണ്ടെന്നും അമ്മയെ കാണണം എങ്കില്‍ എന്റെ വീട്ടിലേക്കു വരണം എന്നും പറഞ്ഞു. അവൻ വരാം എന്നു സമ്മതിച്ചു ഫോൺ കട്ട് ചെയ്തു.
ഏതാണ്ട് വൈകുനേരം ആയപ്പോൾ എന്റെ വീടിനു മുന്നിൽ ഒരു കാറു വന്നു നിന്നു.അതിൽ നിന്നും രണ്ടു പേര് പുറത്തിറങ്ങി. അപ്പോൾ 'അമ്മ പറഞ്ഞു ആ പൊക്കം കൂടിയ കുട്ടിയാ മോളെ എന്റെ മകൻ എന്നു. ഞാൻ അമ്മയെ മുറിയിൽ ഇരുത്തിയതിനു ശേഷം വേഗം പുറത്തേക്കു ഇറങ്ങി ചെന്ന് രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു. ഞാൻ 'അമ്മ മരിക്കാനായി പുറപെട്ടതാണെന്നും , അമ്മയെ കണ്ടതും എല്ലാം അവനോടു വിവരിച്ചു പറഞ്ഞു. അത് കേട്ടപ്പോൾ അവൻ പൊട്ടി കരഞ്ഞു കൊണ്ട് ചേച്ചി ഞാൻ വലിയ തെറ്റാ അമ്മയോട് ചെയ്തത്. ഞാൻ എന്റെ ഭാര്യയെ അമ്മയേക്കാൾ വിശ്വസിച്ചു. അതാ ഞാൻ ചെയ്ത തെറ്റ്. അവളെ 'അമ്മ ഗ്യാസ് ഓൺ ചെയ്തു കൊല്ലാന് ശ്രെമിച്ചു എന്നു പറഞ്ഞപ്പോൾ എനിക്ക് അമ്മയെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു. അതുകൊണ്ടാ അമ്മയെ ചവിട്ടി പുറത്താക്കി ഞാൻ വാതിൽ അടച്ചത്.
രാവിലെ ഞാൻ എഴുനേറ്റപ്പോൾ അവൾ ഫോണിൽ വിളിച്ചു ആരോടോ നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചെയ്തു. എല്ലാം ശുഭമായി എന്നു പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത്. ഞാൻ അവളോട് നീ ആരോടാ സംസാരിച്ചത് എന്നു ചോദിച്ചപ്പോൾ അവൾ മിണ്ടില്ല. ഞാൻ ഫോൺ വാങ്ങി നോക്കിയപ്പോൾ അവളുടെ വീട്ടിലെ നമ്പർ ആയിരുന്നു. ഞാൻ അവളോട് കൂടുതൽ ചോദിച്ചപ്പോൾ ആണ് വീട്ടിലെ അപ്പനും അമ്മയും പറഞ്ഞിട്ടാ ഞാൻ അങ്ങിനെ പറഞ്ഞതെന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അവളുടെ മുഖത്തു ആഞ്ഞു ഒരടി കൊടുത്തു. എന്നിട്ടു വേഗം വാതിൽ തുറന്നു അമ്മയെ നോക്കിയപ്പോൾ കണ്ടില്ല. ഞാൻ നേരെ പള്ളിയിലും 'അമ്മ പോകാറുള്ള സ്ഥലങ്ങളിൽ എല്ലാം നോക്കി. അവസാനം ഇവൻ പറഞ്ഞിട്ടാ ഞാൻ പോലീസിൽ കംപ്ലൈന്റ് കൊടുത്തേ ചേച്ചി . എനിക്ക് എന്റെ അമ്മയെ ഇപ്പോള് തന്നെ കാണണം എന്നു പറഞ്ഞു പൊട്ടി കരഞ്ഞു.
ഞാൻ അകത്തു പോയി അമ്മയെ കൂട്ടികൊണ്ടു വന്നു. അമ്മയെ കണ്ട മാത്രയിൽ അവൻ അമ്മയുടെ കാലിൽ വീണു മാപ്പു പറയാൻ തുടങ്ങിയപ്പോൾ 'അമ്മ അവനെ പിടിചെഴുനെല്പിച്ചു നീ ഒന്നും പറയേണ്ട മോന് തെറ്റ് മനസിലായല്ലോ എന്നു പറഞ്ഞു ആശ്വസിപ്പിച്ചു. ഇതു കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. എനിക്ക് അവനെ ഉപദേശിക്കേണ്ട കാര്യം വന്നില്ല . അതിനു മുന്നേ അവൻ പറഞ്ഞു ചേച്ചി ഇനി ഞാൻ ഒരിക്കലും അമ്മയെ വിഷമിപ്പിക്കില്ല, ഞാൻ ചേച്ചിക്ക് തരുന്ന വാക്കാണ് . എന്റെ അമ്മയെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ തന്നതിന് ഞാൻ തരുന്ന വാക്ക് , എന്ന്പറഞ്ഞു അവൻ അമ്മയുടെ കൈയുംപിടിച്ചുകാറുലക്ഷ്യമാക്കി നടന്നു അപ്പോൾ ആ അമ്മയുടെ മുഖത്തുണ്ടായ സന്തോഷംപറഞ്ഞറിയിക്കാവുന്നതിലും ഉപരി ആയിരുന്നു

By
Honeymol Joseph

1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo