Slider

ചാറ്റ് മാറിപ്പോയതാ

0
"എടാ ഇന്നലെ ഫേസ്‌ബുക്കിൽ നിന്നെയൊരു പെണ്ണുമ്പിള്ള തെറിവിളിച്ചൂന്നു കേട്ടല്ലോ.."?
"ഒന്നും പറയേണ്ടടാ..
ചാറ്റ് മാറിപ്പോയതാ.."
"ങേ ഒരു ചാറ്റ് അങ്ങോട്ടുമിങ്ങോട്ടും മാറിയതിനാണോടാ നിന്നെ ആ സ്ത്രീ പച്ചക്കു തെറിവിളിച്ചതു.."
"അവരെ പറഞ്ഞിട്ടു കാര്യമില്ലെടാ..
ഈ മെസ്സഞ്ചറിൽ നോട്ടി വരുമ്പൊ തലയും കാണിക്കുന്ന ചാറ്റ്‌ ഹെഡില്ലേ..
സാധാരണ അതു ഓഫ്‌ ചെയ്തിടാറാ പതിവു..
ഇന്നലെ പുതിയ അപ്ഡേറ്റ് വന്നപ്പൊ അക്കാര്യം മറന്നു..
ആ സമയത്താ അവരു ഓൺലൈൻ വന്നതും..
വല്ലപ്പോഴുമൊക്കെ എന്തേലും മിണ്ടാറുള്ളതാ.."
"മ്മ് എന്നിട്ടു.."
"അവരു വന്നു കാര്യങ്ങളൊക്കെ പറയുന്നതിനിടെൽ വർഷങ്ങളായി അവർക്കു കുഞ്ഞുങ്ങളുണ്ടാവാത്തതിനെ പറ്റിയും മറ്റുള്ളവർ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നതിനെ പറ്റിയുമൊക്കെ കുറെ പറഞ്ഞു.."
"അതു ശരിയാ മക്കളില്ലാത്തോർക്ക് മാത്രെ അതിന്റെ വിഷമം അറിയുള്ളൂ..
എന്നിട്ടെന്താ ഉണ്ടായെ.."?
"അതൊ..
അതിനിടെൽ മ്മടെ ആയിഷ ഓൺലൈൻ വന്നു ഇന്നലെ പറഞ കാര്യം എന്തായെന്ന് ചോദിച്ചു..
ഓള് ഭർത്താവറിയാതെ കുറച്ചു സ്വർണ്ണം ബാങ്കിൽ പണയം വെച്ചിരുന്നു..
അതു തിരികെയെടുക്കാൻ കുറച്ചു കാശ് കടമായി ചോദിച്ചാരുന്നു ഇന്നലെ..
അതുണ്ടൊന്നു ചോദിക്കാൻ വന്നതാ.."
"മ്മ് നിനക്കോളുമായുള്ള ചുറ്റിക്കളി ഞാനറിയുന്നുണ്ട് പഹയാ.."
"പോടാ..
നമ്മളെക്കൊണ്ടാവുന്ന ഒരു സഹായം.."
"അതെന്തെലുമാവട്ടെ..
അതും ഇതുമായിട്ടെന്താ ബന്ധം.."?
"അതാടാ പറഞ്ഞു വരുന്നതു..
ഞാൻ ആയിഷക്ക് ടൈപ്പ് ചെയ്ത മെസ്സേജ്‌ അറിയാതെ സെൻറ് ആയിപ്പോയത് ആ സ്ത്രീക്കാണെടാ.."
"അതിനു നീയെന്താരുന്നു ടൈപ്പിയത്.."?
"ഭർത്താവ് അറിയണ്ട..
എന്നെക്കൊണ്ടാവുന്ന പോലെ ഞാനും സഹായിക്കാന്നു.."!!!!!
"ങേ.. 😮😮😮
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo