Slider

ചെറുമീനുകൾ

0

ചെറുമീനുകൾ
..........................
ആദ്യം ശാന്തമായിക്കിടക്കുന്ന
കുളങ്ങൾ കലക്കി മറിക്കണം.
പിന്നെ
ചെറിയ കണ്ണികളുള്ള വലവിരിക്കണം.
കണ്ണികൾ കുരുങ്ങുമ്പോൾ
സാവധാനം മേലേക്കു വലിക്കണം.
കരയ്ക്കടുപ്പിച്ചു
മെല്ലെ വലതുറക്കുമ്പോൾ
ജീവവായുവിനായി പിടയുന്ന
ചെറുമീനുകൾ
നേതൃത്വമില്ലാതെ
നൃത്തം വെക്കുമ്പോൾ
കൂടെ ചുവടു വെക്കണം.
നൃത്തം കഴിഞ്ഞു
ഉറക്കമാവുമ്പോൾ
കുട്ടകളിൽ താങ്ങി
വറവുചട്ടികളിലേക്കു നയിക്കണം.
വലക്കണ്ണികൾ
വരിഞ്ഞു കെട്ടിക്കുണ്ടാക്കിയത്
ചെറുമീനുകൾക്ക് വേണ്ടി മാത്രമാണ്.
പിട യാതെ
തോണി മറിച്ചിടാതെ
അനുസരണയോടെ കീഴടങ്ങാൻ
ചെറുമീനുകൾക്കേ കഴിയൂ.
വലകൾ ഇനിയും
നെയ്തെടുക്കണം.
തടാകത്തിനപ്പുറത്തും
വിശാലമായൊരു ലോകമുണ്ടെന്നറിയാതെ
വലക്കണ്ണികൾ തേടുന്ന നീന്തലിന്
ചെറുമീനുകളോടൊപ്പമെത്താൻ
മറ്റാർക്കും കഴിയില്ലല്ലോ.
ശബ്നം സിദ്ദീഖി
11-03-2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo