'വിടരാതെ കൊഴിഞ്ഞ വസന്തം...... ചെറുകഥ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജെസിബിയുടെയും ട്രിപ്പറുകളുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്. ലൈറ്റ് പോലും ഓഫാക്കിയിട്ടില്ല. ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം പത്ത് മണി. ഇശാ നമസ്കാരം കഴിഞ്ഞ് വന്ന് വെറുതെ ഒന്ന് കിടന്നതാണ്.പെട്ടെന്ന് ഉറങ്ങി പോയി. വേഗം എണീറ്റ് മേശപ്പുറത്തുണ്ടായിരുന്ന വെള്ളം എടുത്തു കുടിച്ചു. മുറിയിൽ നിന്നും പുറത്തിറങ്ങി ഭക്ഷണപ്പാത്രത്തിനടുത്തേക്ക് നീങ്ങി. ഉച്ചക്ക് കഴുകി വച്ച പാത്രം അതേ പോലെ ഇരിക്കുന്നു. ഇന്ന് ആരും ഭക്ഷണം കൊണ്ട് വന്നിട്ടില്ലേ?. ഇന്ന് പട്ടിണിയാകുമോ?. അഞ്ചു മണിക്ക് ചായ കുടിച്ചതാണ്. തട്ടുകളായുള്ള ചോറ്റുപാത്രം എടുത്തു പൊന്തിച്ചു നോക്കി. ഭാരമില്ല.അതിനകത്തൊന്നുമില്ലാ എന്ന് മനസ്സിലായി. മുകൾ നിലയിൽ നിന്നും താഴോട്ടിറങ്ങി. അവിടെ കോണിപ്പടിയിലും കൊണ്ട് വന്ന് വയ്ക്കാറുണ്ട് ഭക്ഷണം. ഇല്ല. അവിടെയും ഇല്ല. ഇത് ഇടയ്ക്കിടക്ക് സംഭവിക്കുന്നുണ്ട്. ഇനി ഇത് സ്ഥിരമാകും.ഇതിനു മുമ്പും പലതവണ ഉണ്ടായിട്ടുണ്ട്. ഉറക്കം വർദ്ധിക്കാതിരിക്കാൻ ഭക്ഷണം കുറക്കുന്നതിനാൽ പെട്ടെന്ന് വിശക്കാറുണ്ട്. ഭക്ഷണം കിട്ടാത്ത വിവരം ആരോടും ഇതുവരെ പറഞ്ഞിട്ടില്ല.
രണ്ട് മാസത്തെ സേവനത്തിന് വേണ്ടിയാണ് ഈ ഉൾനാടൻ ഗ്രാമത്തിലെ നാൽക്കവലയ്ക്കടുത്തുള്ള പള്ളിയിൽ ഉസ്താദായി എത്തിയത്.നിലവിൽ ഇവിടെ ഉണ്ടായിരുന്ന ആൾ ഹജ്ജിന് പോയ ഒഴിവിലാണ് ഞാനിവിടെ എത്തിപ്പെട്ടത്.ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ജനങ്ങളോട് അടുത്തിടപഴകുന്നതിൽ വലിയ താൽപര്യം കാണിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ അടുത്ത സൗഹൃദങ്ങൾ ഒന്നും പ്രദേശത്ത് ഉണ്ടായതുമില്ല.. ആരെങ്കിലും സംശയം ചോദിച്ചാൽ സംശയ നിവർത്തി വരുന്നത് വരെ അവരോട് സംസാരിക്കും. അതും വിഷയാധിഷ്ഠിതമായി.മുഖത്ത് ഗൗരവഭാവം എപ്പോഴും നിലനിർത്തിയിരുന്നു. പള്ളിയിൽ പൂർണ്ണ അച്ചടക്കം കൊണ്ടുവരാനുള്ള ശ്രമം താൻ നടത്തിയിരുന്നു. അലസമായി ചുമരിൽ ചാരി ഇരിക്കുന്നവരെയും സംസാരിക്കുന്നവരെയും നന്നായി വഴക്കു പറഞ്ഞു. പള്ളിക്കുള്ളിൽ ഇരുന്ന് സംസാരിച്ച കമ്മറ്റിക്കാരോട് പുറത്തിറങ്ങിപ്പോവാൻ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ജുമുഅ പ്രസംഗങ്ങൾ മുഴുവൻ കമ്മറ്റിക്കാരെ ലക്ഷ്യം വച്ചായിരുന്നു.
ഇതിൽ നീരസം പൂണ്ട കമ്മറ്റിക്കാരുടെ പ്രതിഷേധങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഭക്ഷണം ഇടയ്ക്കിടക്ക് മുടക്കുക. അവർക്ക് തന്നെ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.പക്ഷെ പകരം ഒരാളെ കിട്ടാനുള്ള പ്രയാസം കാരണമാണ് ഒഴിവാക്കാത്തത്.

വേഗം റൂമിലേക്ക് കയറി ഷർട്ടെടുത്തിട്ടു.പേഴ്സ് എടുത്ത് അരയിൽ തിരുകി. താഴെ ഇറങ്ങി അകത്തെ പള്ളി പൂട്ടി. വരാന്തയുടെ ഗ്രിൽസ് ചാരി ഒന്നൊഴികെ ബാക്കിയുള്ള ലൈറ്റുകളെല്ലാം ഓഫാക്കി. അങ്ങാടി ലക്ഷ്യം വച്ച് നടന്നു. ഹോട്ടലുകളെല്ലാം എന്ന് മാത്രമല്ല കടകളെല്ലാം അടച്ചിരിക്കുന്നു. തണുപ്പില്ലാത്ത കളർ സോഡകളുടെ പെട്ടികൾ കടക്ക് പുറത്ത് ഇരിക്കുന്നുണ്ട്. ഫ്രൂട്ട് സുകൾക്കു മുകളിൽ പോളിത്തീനുകൾ കൊണ്ട് മൂടിവരിഞ്ഞു കെട്ടിയിരിക്കുന്നു. ട്രിപ്പർ ലോറികൾ മണ്ണുമായി ചീറിപ്പായുന്നു.
വെളളം കിട്ടുന്ന ഒരു കടയും ഇല്ല.. അങ്ങാടിക്കു പുറത്ത് വർക്ക്ഷോപ്പിനടുത്ത് ഒരു പെട്ടിക്കടയുണ്ട്. ആ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു. ഭാഗ്യം പെട്ടിക്കട അടച്ചിട്ടില്ല.
എല്ലാം കഴിഞ്ഞിരിക്കുന്നു.. അയാൾ അടയ്ക്കാനുള്ള ശ്രമത്തിലാണ്. എന്തെങ്കിലും വേണം കഴിക്കാൻ എന്നാവശ്യപ്പെട്ടപ്പോൾ ഓംലറ്റ് അടിച്ചു തന്നു.കൂടെ ബ്രഡും. ഒരു പൊതിയാക്കി പള്ളിയിലേക്ക് പോന്നു.
പള്ളിയുടെ ഗൈറ്റ് തുറന്ന് അകത്ത് കടന്നപ്പോഴുണ്ട് ഒരു വയസ്സൻ ഗിൽസും ചാരി ഇരിക്കുന്നു. ഇതയാൾ തന്നെ. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കൂടെയുണ്ടായിരുന്ന ആൾ. ഇയാളി തുവരെ പോയില്ലെ?. ഭിക്ഷാടനമാണോ ഇയാളുടെ പരിപാടി ?.. ഉറങ്ങാനായി വന്നതായിരിക്കും. ഏതായാലും തന്റെ പിതാവിന്റെ പ്രായമുണ്ടാകും ഇയാൾക്ക്.
ആ വൃദ്ധനെയും കൂട്ടി ഞാൻ മുകൾ നിലയിലേക്ക് നടന്നു. പാത്രങ്ങൾ കഴുകി എടുത്തു വച്ചു. ഫ്ളാസ്കിൽ നിന്നും ചുടുവെള്ളമെടുത്ത് കട്ടൻ ചായ ഉണ്ടാക്കി. രണ്ട് ഗ്ളാസുകളിലായി പകർന്നു.അദ്ദേഹത്തിന് കഴിക്കാൻ ഒരു മടി. ഞാൻ നിർബന്ധിച്ചു. മുഴുവനായും നരച്ച താടിരോമങ്ങളിൽ കൂടി കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. കാരണം ചോദിച്ചില്ല. ഭക്ഷണത്തിന് ക്ഷണിച്ച സന്തോഷം കൊണ്ടായിരിക്കാം.

പള്ളി വരാന്തയിൽ രണ്ട് മൂന്ന് പേർ കിടന്നുറങ്ങുന്നുണ്ട്. അതിലൊരാൾ കാദർ കാക്കയാണ്. ഇന്ന് വീട്ടിൽ വിരുന്നുകാരാരെങ്കിലും ഉണ്ടാകും. വീട്ടിൽ സ്ഥലമില്ലാത്തപ്പോൾ പള്ളിയെയാണ് ആശ്രയിക്കാറ്. കാദർ കാക്കാന്റെ അടുത്ത് തന്നെ ആ വൃദ്ധനും വിരിപ്പ് വിരിച്ച് കിടന്നു.മറ്റുള്ളവർ നല്ല ഉറക്കമായെന്നാണ് തോന്നുന്നത്. കാദർ കാക്ക പരിചയപ്പെടൽ ചടങ്ങ് ആരംഭിച്ചു എന്നാണ് തോന്നുന്നത്. രണ്ട് പേരുടെയും സംസാരം കേൾക്കുന്നു.
ഞാൻ റൂമിനകത്ത് കയറി വാതിലടച്ചു.ഇനി കിടയ്ക്കുക തന്നെ വേറെ പരിപാടിയൊന്നുമില്ല. കിടന്നെങ്കിലും ഉറക്കം വരുന്നുണ്ടായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി വല്ലാത്ത ടെൻഷൻ. ഓരോരോ ആലോചനകൾ മനസ്സിലേക്ക് കടന്നു വരികയാണ്. കണ്ണുനീർ ഒലിപ്പിച്ചു കൊണ്ടിരിക്കുന്ന ഉമ്മാന്റെ മുഖമാണെപ്പോഴും. ഇനിയെന്നാണ് ആ മുഖമൊന്ന് തോർന്നു കാണുക.'
എന്നും തന്റെ ആഗ്രഹവും അതു തന്നെയായിരുന്നു. മഹാനായ ഒരു പണ്ഡിതന്റെ ശിഷ്യനായി കഴിയുമ്പോഴും അതുപോലെയുള്ള ഒരു പണ്ഡിതനാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല.സമ്പാദ്യം വേണമെന്ന് ആഗ്രഹിച്ചില്ല. ഒരേയൊരാഗ്രഹം മാത്രം.ഉമ്മാന്റെ കണ്ണുനീർ തോരണം. അട്ടപ്പാടി ചുരമിറങ്ങുമ്പോഴും അതു തന്നെയായിരുന്നു തന്റെ ആഗ്രഹം.

തമിഴ്നാട് അതിർത്തിയോട് ചേർന്ന അഗളി എന്ന പ്രദേശം. അട്ടപ്പാടി ചുരം കയറി വരുന്നവർക്കറിയാം അഗളി എന്ന പ്രദേശത്തെ കുറിച്ചും. അവിടെ ഒരു കൊച്ചു വീടും എന്റെ കുടുംബവും. എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണത്രെ ഏകദേശം ഇരുപത്തിയഞ്ച് വർഷം മുമ്പ് ബാപ്പ തൊഴിൽ തേടി അട്ടപ്പാടി ചുരമിറങ്ങിയത്.തിരൂരിലേക്കാണെന്നാണ് പറഞ്ഞത് എന്ന് ഉമ്മ പറഞ്ഞിരുന്നു. ബാപ്പാന്റെ ഒരു അകന്ന ബന്ധു തിരൂരിൽ എവിടെയോ കൂലിപ്പണി എടുക്കുന്നുണ്ട് . അങ്ങോട്ട് പോവുകയാണെന്നാണ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് പോയി വരാനുള്ള ദൂരമെ ഉള്ളൂ എങ്കിലും പുറം ലോകവുമായി വലിയ ബന്ധമില്ലാത്ത ബാപ്പയുടെ കാര്യത്തിൽ ഉമ്മാക്ക് ഭയങ്കര പേടിയായിരുന്നു.ഉമ്മ പേടിച്ചത് പോലെ തന്നെ സംഭവിച്ചു. ഒഴിവിനനുസരിച്ച് വരണ്ട് എന്നു പറഞ്ഞ ബാപ്പ ഒരു മാസം കഴിഞ്ഞിട്ടും വന്നില്ല. ഉമ്മ അന്വോഷിക്കാവുന്നിടത്തോളം അന്വോഷിച്ചു. ചുരമിറങ്ങി മണ്ണാർക്കാടെത്തി. അവിടെ പലരോടും അന്വോഷിച്ചു. മണ്ണാർക്കാടുനിന്നും ധാരാളം പേർ തിരൂർ ഓഗത്തേക്ക് ജോലിക്ക് പോയിരുന്നു- അവരുടെ വീടുകളിലെല്ലാം പോയി അന്വോഷിച്ചു. തിരൂർ ഭാഗത്ത് നിന്നും അട്ടപ്പാടിയിൽ വന്ന് തോട്ടം വാങ്ങിയവരും മലഞ്ചരക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവരോടെല്ലാം കണ്ടാൽ വിവരം പറയണമെന്ന് അഭ്യർത്ഥിച്ചു.
മാസങ്ങൾ കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടാത്തതിനാൽ എന്നെയും കൂട്ടി ഉമ്മ അതിരാവിലെ തന്നെ ചുരമിറങ്ങി മണ്ണാർക്കാടെത്തി.അവിടെ നിന്നും തിരൂർ ബസ്റ്റിൽ കയറി. തിരൂരിലിറങ്ങി മണ്ണാർക്കാട്ടുകാർ കൂടുതൽ താമസിക്കുന്ന പ്രദേശത്തെല്ലാം ചെന്ന് അന്വോഷിച്ചു.അന്ന് ഒരങ്ങാടിയിൽ രാത്രി വാഹനവും ഭക്ഷണവും കിട്ടാതെ ഉമ്മയും ഞാനും നിന്ന് കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അവിടെ നിന്ന് നാട്ടുകാരെല്ലാം കൂടി പിരിവെടുത്ത് കുറച്ച് പൈസ സംഘടിപ്പിച്ച് ഭക്ഷണം വാങ്ങിത്തന്ന് ആണുങ്ങളില്ലാത്ത ഒരു വീട്ടിൽ താമസിപ്പിച്ചു.അതിന് ശേഷം ബാപ്പയെ അന്വേഷിച്ച് ദൂരം വഴിക്കൊന്നും ഉമ്മ പോയിട്ടില്ല. രാത്രിയായാൽ ഒരു വിളക്കും കത്തിച്ച് ഉമ്മറപ്പടിയിൽ കാത്തിരിക്കും. ഉറങ്ങാൻ സമയമായാൽ ജനവാതിൽ തുറന്ന് വഴിയിലേക്ക് നോക്കിയിരിക്കും. ഉമ്മ എപ്പോഴാണ് ഉറങ്ങിയിരുന്നത് എന്ന് അറിയില്ലായിരുന്നു.ബാപ്പ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എവിടെയെങ്കിലും വേറെ പെണ്ണ് കെട്ടി കഴിയുന്നുണ്ടോ എന്നും അറിയില്ല. എന്നെങ്കിലും ഒരു ദിവസം വരുമെന്നുള്ള പ്രതീക്ഷയിൽ ഉമ്മ കണ്ണീരൊലിപ്പിച്ച് കാത്തിരിക്കുകയാണ്.

ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞു.ബാപ്പ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാകുമോ? ഉണ്ടെങ്കിൽ എങ്ങിനെയായിരിക്കും രൂപം..? അതോ വേറെ പെണ്ണ് കെട്ടി എവിടെയെങ്കിലും ഒതുങ്ങിക്കഴിയുന്നുണ്ടാകുമോ..? വികാരങ്ങളുടെ വേലിയേറ്റമാണ് മനസ്സിൽ നടക്കുന്നത്.ആർത്തിരമ്പുന്ന തിരമാലകൾ കണക്കെ തന്നെ മുച്ചൂടും മഥിച്ചു കൊണ്ടിരിക്കുന്നു.ഉമ്മയുടെ കണ്ണീരിനു മുന്നിൽ നിസ്സഹായതയുടെ നീർ കുമിളകളായിരുന്നു താൻ. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.ഉമ്മാക്ക് മുമ്പിൽ താനും ഒരു വിവാഹ ജീവിതം വേണ്ടെന്നു വച്ചു.
പെട്ടെന്ന് വാതിലിൽ കൊട്ടുന്ന ശബ്ദം. വേഗം എണീറ്റ് വാതിൽ തുറന്നു.. നോക്കുമ്പോഴുണ്ട് കാദർ കാക്ക പരിഭ്രമിച്ച് നിൽക്കുന്നു. കാദർ കാക്കാന്റെ പിന്നാലെ ചെന്നപ്പോഴുണ്ട് വരാന്തയിൽ വൃദ്ധന് മറ്റു രണ്ടു പേർ ചേർന്ന് വെള്ളം കൊടുക്കുന്നു.
'' സക്കറാത്തിന്റെ ഹാലിലാ" (മരണാസന്നൻ) കാദർ കാക്കാന്റെ മൊഴി.
വേഗം അദ്ദേഹത്തിന്റെ അടുത്തിരുന്നു. ബാഗിൽ നിന്ന് ബ്രഷെടുക്കാൻ ആവശ്യപ്പെട്ടു.

"വീടെവിടാണ്. മക്കളില്ലെ?"
ഞാൻ ആ വൃദ്ധനോട് ചോദിച്ചു.
ഞാൻ ആ വൃദ്ധനോട് ചോദിച്ചു.
"ഓർമ്മയില്ലാ ഒന്നും ഓർമ്മയില്ലാ" വളരെയധികം പ്രയാസപ്പെട്ടു കൊണ്ട് ആ വൃദ്ധൻ പറഞ്ഞു.
ഞാൻ കാദർ കാക്കാനോട് ബ്രഷ് ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു.
ഞാൻ വേഗം അദ്ദേഹത്തിന് ദിക്ർ(അവസാനമായി ചൊല്ലേണ്ട വാചകം) ചൊല്ലിക്കൊടുത്തു.
എന്നിട്ട് അദ്ദേഹത്തിന്റെ ബാഗെടുത്തു പരിശോധിച്ചു. ബാഗിലുള്ള സാധനങ്ങൾ മുഴുവനും പുറത്തേക്ക് കൊട്ടി. കടലാസ് കഷണങ്ങൾക്കിടയിൽ ഒരു അഡ്രസിനായി പരതി.ഏതെങ്കിലും ഒരു ഫോൺ നമ്പറെങ്കിലും.പക്ഷെ കിട്ടിയത് ഒരു ഫോട്ടോയായിരുന്നു. ഒരു കുടുംബ ഫോട്ടോ.. പഴകി ജീർണ്ണിച്ച ഫോട്ടോ.. അതെടുത്തു ഞാൻ വെളിച്ചത്തിലേക്ക് പിടിച്ചു.അത് കണ്ട് ഞാൻ ഞെട്ടി...... എന്റെ കുടുംബ ഫോട്ടോ... ഫോട്ടോയിലേക്കും ആ മനുഷ്യന്റെ മുഖത്തേക്കും ഞാൻ സൂക്ഷിച്ചു നോക്കി. ബാപ്പ എന്റെ ബാപ്പ...
ഇത്ര കാലം ഞങ്ങൾ കാത്തിരുന്ന ബാപ്പ..
ഉമ്മറപ്പടിയിൽ വിളക്കും കത്തിച്ചു കാത്തിരിക്കുന്ന ഉമ്മ.ഉമ്മയെ ചേർന്ന് ഇരുന്നുറങ്ങുന്ന അഞ്ച് വയസുകാരൻ.ഉമ്മാന്റെ മടിയിൽ കിടന്നുറങ്ങുന്ന മൂന്നും ഒന്നും വയസ്സായ രണ്ട് പിഞ്ചു പൈതങ്ങൾ.. ഉമ്മാ.... ഉമ്മാ..... അലറി വിളിക്കണമെന്നുണ്ട് പക്ഷെ.....ശബ്ദം പുറത്തേക്ക് വരുന്നില്ല.
"തീർന്നു,, ദിക്ർ ചൊല്ലീക്ക്ണ്"
കാദർ കാക്ക എന്തോ പറയുന്നുണ്ടല്ലൊ...?
അതെ എല്ലാം തീർന്നിരിക്കുന്നു - ഉമ്മാന്റെ കാത്തിരിപ്പും എന്റെ അന്വോഷണവും.

ബാപ്പാ എന്ന് വിളിക്കാൻ ശേഷിയുണ്ടായിരുന്നില്ല. ശരീരം ആകെ തളർന്നു കഴിഞ്ഞിരുന്നു. മെല്ലെ ഞാൻ താഴെ ഇരുന്നു.പിന്നെ പിന്നിലേക്ക് മറിഞ്ഞു വീണു.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക