ഓർമ്മകളിലെ തീച്ചൂളകൾ
(ഓർമ്മക്കുറിപ്പുകൾ )
വർഷം1983 ജൂൺ ആറാം തിയ്യതിപുൽപ്പള്ളി പോലീസ് വെടിവയ്പ്പിനെത്തുടർന്ന് എന്റെ അപ്പൻ സഖാവ് ഇട്ടൂപ്പ് ജോസ് വെടിയേറ്റ് പരിക്കുപ്പറ്റി ഒളിവിൽ പോയ കാലം .......
അപ്പന്റെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾ കാരണം ഞങ്ങൾക്ക് തറവാട് വിട്ടിറങ്ങേണ്ടി വരികയും ഞങ്ങൾ പാതിരിക്കാടിന്റെ അരികിൽ വീടില്ലാത്തത് കൊണ്ട് മരത്തിന് മുകളിൽ ഏറുമാടം കെട്ടിയായിരുന്നു അന്ന് ജീവിച്ചിരുന്നത്......
പണി അന്വോഷിച്ചു പോയ അമ്മയ്ക്ക് ആരും ജോലി കൊടുത്തില്ല സാരിമുറുക്കിയുടുത്ത് അമ്മ ക്ഷീണിച്ച് വന്നപ്പോൾ എന്റെ ചേട്ടൻ റോയി ഒരു കപ്പക്കിഴങ്ങുമായി വന്നു പറഞ്ഞു അമ്മച്ചി .... ഇത് തേക്കലക്കാട്ടിലെ വല്യേട്ടൻ തന്നതാണെന്ന് അമ്മ അൽപ്പം വൈക്കോൽ കൊണ്ട് വന്ന് താഴേ തീയ് പിടിപ്പിച്ചു അതു വേവിച്ചു കഴിക്കാൻ തുടങ്ങുമ്പോഴാണ് തേക്കലക്കാട്ടിലെ വല്യേട്ടന്റെ മക്കൾ അപ്പച്ചനും, പാപ്പച്ചനും അങ്ങോട്ടു വരുന്നത്..
"എടീ..... മേരീ..... "
പുറകേ വന്നത് കേട്ടാലറയ്ക്കുന്ന തെറികൾ.... "നിന്റെ മകൻ റോയി.... ആ കള്ളക്കഴുവേറി.. ഞങ്ങളുടെ കപ്പമാന്തി ... കള്ളൻ... വിളിക്കവനേ... "
പറഞ്ഞതും കൈയ്യിലിരുന്ന മുളവടി കൊണ്ട് (വികലാംഗനായ പാപ്പച്ചൻ ചേട്ടൻ മുളവടിയും കുത്തിയാണ് നടക്കുന്നത് ) കപ്പപുഴുങ്ങിയ പാത്രം അടച്ചുപ്പൊട്ടിച്ചു...!
"തള്ളയ്ക്കും മക്കൾക്കും വെശക്കുവാണേൽ കമ്യൂണിസം അടുപ്പിലിട്ട് പുഴുങ്ങി തിന്നെടി... " "ഇനിയെങ്ങാനും എന്റെ പറമ്പിൽ കയറുന്നത് കണ്ടാൽ കുതികാലു വെട്ടും ഞാൻ..."........
"തള്ളയ്ക്കും മക്കൾക്കും വെശക്കുവാണേൽ കമ്യൂണിസം അടുപ്പിലിട്ട് പുഴുങ്ങി തിന്നെടി... " "ഇനിയെങ്ങാനും എന്റെ പറമ്പിൽ കയറുന്നത് കണ്ടാൽ കുതികാലു വെട്ടും ഞാൻ..."........
പ്രതികരണ ശേഷി നഷ്ടപ്പെട്ട അമ്മ വായപ്പൊത്തിപ്പിടിച്ച് സ്തംഭിച്ചു നിന്നു പോയി..!
പിന്നെത്തെ രണ്ട് മൂന്ന് ദിവസങ്ങൾ മുഴുപ്പട്ടിണിയായിരുന്നു. ഞങ്ങളുടെ കുഴിഞ്ഞ കണ്ണുകൾ കണ്ട് ഗതികെട്ട അമ്മ വീണ്ടും പണി തിരഞ്ഞു പോയി നടന്നു തളർന്നതുകൊണ്ടും വിശപ്പു കൊണ്ടും തളർന്ന അമ്മ തിരിച്ച് ഏറുമാടത്തിലേക്ക് വരുമ്പോഴാണ് ഏതൊരമ്മയുടെയും ഹൃദയം തകരുന്ന ആ കാഴ്ച്ച കണ്ടത്.. കുറേന്നേരം കഴിഞ്ഞപ്പോൾ എന്റെ ചേട്ടൻ റോയി പറഞ്ഞു "കൊച്ചേ നമ്മക്ക് കൊറേക്കഴിയുമ്പോൾ വല്ല്യേട്ടന്റെ തൊഴുത്തിൽ പോയി പിണ്ണാക്കെടുത്തു തിന്നാം നല്ല രുചിയാ ..."
" അയ്യോ!! ഞാനില്ല.....ആ അപ്പച്ചൻ ചേട്ടൻ നമ്മളെക്കൊല്ലും ... "
ഞാൻ പേടിച്ചു പറഞ്ഞു ചേട്ടൻ പറഞ്ഞു "നമ്മക്കൊളിച്ചിരിക്കാം ചേട്ടൻ പോയിക്കഴിഞ്ഞ് പോകാം "
അങ്ങനെ ഞങ്ങൾ ഒരു വലിയ മരത്തിന്റെ ചോട്ടിലൊളിച്ചു അന്ന് തേക്കലക്കാട്ടിൽ വല്ല്യേട്ടന് ധാരാളം പശുക്കളും എരുമകളും ഉണ്ടായിരുന്നു പാപ്പച്ചൻ ചേട്ടനായിരുന്നു അതിനെ കാട്ടിൽ കൊണ്ട് വന്ന് തീറ്റുന്നതും നോക്കുന്നതുമെല്ലാം പിണ്ണാക്കും തവിടും കൊടുക്കാനും പാൽക്കറക്കുന്നതും അപ്പച്ചൻ ചേട്ടനായിരുന്നു ഉച്ചയ്ക്ക് കറവകഴിയുന്നത് വരെ ഞങ്ങൾ കാത്തിരുന്നു അപ്പച്ചൻ പോയിക്കഴിഞ്ഞ് പിന്നേം കുറേ നേരം കഴിഞ്ഞ് എന്നെ മരത്തിന്റെ ചുവട്ടിൽത്തന്നെയിരുത്തി
യട്ട് രണ്ട് മൂന്ന് തേക്കില പറിച്ചു കൊണ്ട് ചേട്ടൻ തൊഴുത്തിൽക്കയറി കുറച്ച് കഴിഞ്ഞപ്പോൾ തേക്കിലക്കുമ്പിളിൽ നിറയെ പശുവിനും എരുമയ്ക്കും കൊടുത്ത കാടിവെള്ളത്തിന്നടിയിൽ ബാക്കി കിടന്ന പുളിച്ച ചോറാണ് ചേട്ടൻ വാരിക്കൊണ്ടുവന്നത് വയറു വിശന്നു കാളിയിരുന്ന ഞങ്ങൾ അതും കൊണ്ട് നേരേ പുഴയിലേക്കോടി കഴുകി വാരിത്തിന്നോണ്ടിരിക്കുമ്പോഴാണ് അമ്മ തിരിച്ചു വരുന്നത് ചുറ്റും പരതുന്ന അമ്മയെക്കണ്ടു ഞാൻ ഭയന്നു തെല്ലുറക്കേപ്പറഞ്ഞു...
യട്ട് രണ്ട് മൂന്ന് തേക്കില പറിച്ചു കൊണ്ട് ചേട്ടൻ തൊഴുത്തിൽക്കയറി കുറച്ച് കഴിഞ്ഞപ്പോൾ തേക്കിലക്കുമ്പിളിൽ നിറയെ പശുവിനും എരുമയ്ക്കും കൊടുത്ത കാടിവെള്ളത്തിന്നടിയിൽ ബാക്കി കിടന്ന പുളിച്ച ചോറാണ് ചേട്ടൻ വാരിക്കൊണ്ടുവന്നത് വയറു വിശന്നു കാളിയിരുന്ന ഞങ്ങൾ അതും കൊണ്ട് നേരേ പുഴയിലേക്കോടി കഴുകി വാരിത്തിന്നോണ്ടിരിക്കുമ്പോഴാണ് അമ്മ തിരിച്ചു വരുന്നത് ചുറ്റും പരതുന്ന അമ്മയെക്കണ്ടു ഞാൻ ഭയന്നു തെല്ലുറക്കേപ്പറഞ്ഞു...
"ഞാനല്ലമ്മേ എനിക്കു വിശന്നപ്പോൾ ചേട്ടായിയാണ് വാരിക്കോണ്ട് വന്നത്...." അമ്മ ഒന്നും പറഞ്ഞില്ല
ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട് ഞങ്ങളേയും വിളിച്ചു കൊണ്ട് ഏറുമാടത്തിലേക്ക് പോയി..
മാടത്തിന്റെ മുകളിൽ ചെന്ന ശേഷം എന്തോ ആലോചിച്ചുറപ്പിച്ച മാതിരി അമ്മ കുറേ ഉപദേശങ്ങൾതന്നു..................എന്തോ അമ്മ കരയുന്നത് കണ്ടിട്ടാവണം ഞങ്ങളും കൂടെക്കരഞ്ഞു. അൽപ്പം കഴിഞ്ഞ് പഴയ ചെറിയ ട്രംഗ് പെട്ടി ( തകരപ്പെട്ടി) തുറന്നൊരു പഴയ സാരിയെടുത്തു കൊണ്ടമ്മ താഴേക്കിറങ്ങി, കൂടെ ഞങ്ങളും.....
"നിങ്ങളിവിടെ കളിച്ചോ ഞാൻ വിറകു പെറുക്കിക്കൊണ്ട് വരാം " എന്നു പറഞ്ഞു കൊണ്ടമ്മ കാട്ടിലേക്ക് കയറിപ്പോയി. ഞങ്ങളെ നോക്കിയാൽ കാണാവുന്ന ദൂരത്തിൽ അവിടെ ഒരു വലിയ ചിതൽ പുറ്റുണ്ടായിരുന്നു അതിനു മുകളിൽ കയറിയാൽ അടുത്ത് നിൽക്കുന്ന ചടച്ചിമരത്തിന്റെ കൊമ്പിൻ പിടുത്തം കിട്ടും അമ്മ ചിതൽപ്പുറ്റിന് മുകളിൽ കയറി കൈയ്യിലിരുന്ന സാരി ചടച്ചി മരത്തിന്റെ കൊമ്പിൽ കെട്ടിമുറുക്കി താഴോട്ട് വലിച്ചു. അപ്പോഴും ഞങ്ങൾ കരുതിയത് ഉണക്ക വിറകു കമ്പ് വലിച്ചൊടിക്കുവാണെന്നാണ് സാരിയുടെ ഒരു തല കഴുത്തിലിട്ട് അമ്മവീണ്ടും ഞങ്ങളെ നോക്കി.......!
അപ്പോഴാണ് ഒരു കൂട്ടം കുരങ്ങൻമാർ ഒച്ചവച്ചു കൊണ്ടങ്ങോട്ട് വന്നത് ബാല്യത്തിന്റെ കുസൃതി കൊണ്ടോ എന്തോ ചേട്ടൻ കല്ലെടുത്ത് കുരങ്ങിൻ കൂട്ടത്തിനിട്ടെറിഞ്ഞു ചിതറി മാറിയ കുരങ്ങൻമാർ അലറിക്കരഞ്ഞു ഒച്ചവച്ചു... കൊണ്ട് ഞങ്ങളുടെ നേരേ ഓടി വന്നു ഭയന്നു പോയ ചേട്ടൻ അടുത്തു കിടന്ന വിറകിൻ കഷണമെടുത്ത് "പോ കൊരങ്ങാന്ന്.. " പറഞ്ഞ് വീശാൻ തുടങ്ങിയതും ഞാൻ അലറിവിളിച്ചു......
"അമ്മച്ചിയേ..... ഓടിവായോ ഈ കൊരങ്ങൻമ്മാർ... ഞങ്ങളെക്കൊല്ലുന്നേ.... "
കഴുത്തിൽ നിന്ന് കുടുക്ക് വലിച്ചെറിഞ്ഞ് അലറിക്കൊണ്ട് അമ്മച്ചി ഞങ്ങളുടെ അടുത്തേക്കോടി വന്നു......അമ്മച്ചിയുടെ അലർച്ച കേട്ടിട്ടാവണം കുരങ്ങന്മാർ ഓടിമരത്തിൽ കയറി മുക്രയിട്ടു. ഞങ്ങളെ രണ്ടു പേരേയും കെട്ടിപ്പിടിച്ച് അമ്മ അവിടെയിരുന്നു കരഞ്ഞു.....! ഒരര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും കാടിന്റെ ഉള്ളിൽ നിന്ന് ആരോ വരുന്ന ശബ്ദം കേട്ട് ഫോറസ്റ്റ്കാരെന്നു കരുതി ഞങ്ങൾ ഒരു വലിയ മരത്തിന്റെ ചുവട്ടിലൊളിച്ചു പക്ഷേ വന്നത് നാലഞ്ച് ആദിവാസികളും കുട്ടികളും അവർ എതോ വള്ളിപറിച്ചു അതിന്റെ ചുവടു കണ്ട് പിടിച്ചു മാന്തിത്തുടങ്ങി ഒരു തരം കിഴങ്ങ് അവർ മാന്തിയെടുത്തു ഇതു കണ്ടിട്ട് അമ്മ ഞങ്ങളെ അവിടെയിരുത്തി അങ്ങോട്ട് ചെന്നു ചോദിക്കാൻ മടിയുള്ളത് കൊണ്ട് അവർ പറിച്ചിട്ട വള്ളികളിൽ ഒരെണ്ണമെടുത്തു കൊണ്ട് വന്ന് അതു പോലെയുള്ള വള്ളികളുടെ ചുവട് തിരയുവാൻ തുടങ്ങി അഭിമാനക്കൂടുതൽ കൊണ്ടൊ എന്തോ അവർ പോകുന്നത് വരെ കാത്തിരുന്നു തിരിച്ചു മാടത്തിൽ പോയി നാടൻതൂമ്പാ എടുത്തു കൊണ്ട് വന്ന് കണ്ടു പിടിച്ച വള്ളിയുടെ ചുവട് മാന്തിക്കിഴങ്ങെടുത്തു പിന്നീടറിയുന്നത് ഞങ്ങൾ പറിച്ച കിഴങ്ങിന്റെ പേര് നൂറോൻ കിഴങ്ങെന്ന് (കാട്ടു കാച്ചിൽ )
അതിനു ശേഷം പട്ടിണിയെന്നത് ഞങ്ങളറിഞ്ഞിട്ടില്ല .ഇപ്പോഴും നടുക്കത്തോടെ ഞാനോർക്കുന്നത് അന്ന് ആ കുരങ്ങൻമാർ കൂട്ടമായി വന്നില്ലായിരുന്നെങ്കിൽ..... ഓർക്കുമ്പോൾ തന്നെ ഭയമാവുന്നു ..
അതിനു ശേഷം പട്ടിണിയെന്നത് ഞങ്ങളറിഞ്ഞിട്ടില്ല .ഇപ്പോഴും നടുക്കത്തോടെ ഞാനോർക്കുന്നത് അന്ന് ആ കുരങ്ങൻമാർ കൂട്ടമായി വന്നില്ലായിരുന്നെങ്കിൽ..... ഓർക്കുമ്പോൾ തന്നെ ഭയമാവുന്നു ..
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക