ഓർക്കാൻ. (കവിത)
============================
ഒന്നും മറക്കുവാനല്ല,
ഓർക്കാനാണിഷ്ടം.!
ഇത്തികണ്ണികൾ
പറ്റി പിടിച്ച മരം പോലെ,
എൻെറ നെൻചിലിന്നും
നിൻെറ ഓർമ്മകളാണ്.!
ഇത്തിക്കണ്ണികൾ മരത്തെ
നശിപ്പിക്കുമെന്നറിയാം.
നിൻെറ നശിച്ച ഓർമ്മകൾ
എന്നെയും.!
എൻെറ അലമാര നിറയെ
ഷിവാസ് റീഗളിൻെറ
നിറഞ്ഞതും,ഒഴിഞ്ഞതുമായ
കുപ്പികളാണ്.!
നിന്നെ മറക്കാനായല്ല
ഞാനിന്നും കുടിക്കുന്നത്
ഓർക്കാൻ.!
അബൂ ഇഷാക്കിൻെറ *
കവിതകൾ പാടി
എന്നെ ഉത്തേജിപ്പിക്കാൻ
നീ വരുന്നതും കാത്ത്,
ശീഷയുടെ പുകയും
ആഞ്ഞു വലിച്ച്
ഞാൻ കാത്തിരുന്ന
ആ നാളുകൾ ഓർക്കാൻ.!!
^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^-^
* പേർഷ്യൻ കവി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക