ഒരു എഴുത്തുകാരന്റെ ധീര രോദനം (നര്‍മ്മ കഥ )
************************************************
************************************************
സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നതിന് ഉസ്താദായിരുന്നു കുട്ടന്‍ . എത്ര കടുപ്പമേറിയ ഗെയിമും രണ്ട് ദിവസം കൊണ്ട് അവന്റെ വിരലുകളുടെ വരുതിയിലാകും.
മുഖപുസ്തകത്തില്‍ പ്രോഫൈല്‍ ചിത്രങ്ങള്‍ മാറ്റുകയാണ് അവന്റെ മറ്റൊരുഹോബി.
വളരെ യാദൃശ്ചികമായാണ് ആ സാഹിത്യഗ്രൂപ്പില്‍ അംഗമാകുന്നത്. പിന്നീടങ്ങോട്ട് ഒഴുക്കായിരുന്നു. കഥകളുടെയും, കവിതകളുടെയും തീരാത്ത ഒഴുക്ക്.
ഇരുന്നും, നടന്നും, കിടന്നും, എന്തിന്, ബാത്ത്റൂമിലും വായന. വായന തലക്ക് പിടിച്ച് ചെക്കന് ഒരു പൊട്ട ബുദ്ധിതോന്നി.
എന്തുകൊണ്ട് തനിക്കൊരു കഥയോ, കവിതയോ എഴുതികൂടാ.........?
എഴുതി ...., ഒന്ന് , രണ്ട് കവിതകള്‍ എഴുതി ഗ്രൂപ്പിലിട്ടു. ചിലര്‍ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ചില്ലറ ലൈക്കും കമന്റും കിട്ടിട്ടുണ്ട്.
സംഗതി കുഴപ്പമില്ല....
ഒന്നാഞ്ഞുപ്പിടിച്ചാല്‍ ഇപ്പോള് പ്രോഫൈല്‍ പിക്ച്ചറിന് കിട്ടുന്നതിനേക്കാള്‍ കൂടുതല് ലൈക്ക്കിട്ടും.
ഒന്നാഞ്ഞുപ്പിടിച്ചാല്‍ ഇപ്പോള് പ്രോഫൈല്‍ പിക്ച്ചറിന് കിട്ടുന്നതിനേക്കാള്‍ കൂടുതല് ലൈക്ക്കിട്ടും.
ചെക്കന്‍ ബെഡ്റൂമില്‍ കയറി വാതിലടച്ചു. വൈകുന്നേരം വാതിലു തുറന്നത് ഒന്നാന്തരം ഒരു കഥയും കൊണ്ടാണ്. ''മരുഭൂമിയിലെ മഴ ''
''മരുഭൂമിയിലെ മഴ'' തനിക്ക് തരാന്‍ പോകുന്ന പ്രശംസകളും ആശംസകളും ഒാര്‍ത്ത് ചെക്കന്റെ മനസ്സ് കുളിര്‍ത്തു.
കഥ ഫോണില്‍ ടൈപ്പുചെയ്തു കഴിഞ്ഞപ്പോഴേക്കും അര്‍ദ്ധരാത്രിയായി.
''ഇനിയിപ്പോ ഇന്നു പോസ്റ്റണ്ട..... ഐശ്വര്യമായി നാളെയാവാം''
ചെക്കന്‍ നിദ്രയില്‍ മുഴുകി....
കാലത്തെ എഴുന്നേറ്റ് തന്റെ മരുഭൂമിയിലെ മഴ സാഹിത്യഗ്രൂപ്പിലേക്ക് പോസ്റ്റി. കിട്ടാന്‍ പോകുന്ന ലൈക്കിനും കമന്റിനും ആര്‍ത്തിയോടെ കാത്തിരുന്നു.
മീശമാധവനില്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞതുപോലെ കാറ്റ് തട്ടി തണുക്കുബോള് രണ്ടുതുള്ളി..... എന്നതോതിലായിരുന്നു ലൈക്കും കമന്റും.
ചെക്കന്റെ കഷ്ടകാലത്തിന് അന്ന് കര്‍ക്കിടകവാവായിരുന്നു. പ്രേതകഥകളുടെയും, പ്രേതത്തെ പ്രണയിച്ചവന്റെ കഥകളുടെയും, പ്രേതത്തെ പേടിച്ചോടിയ നര്‍മ്മകഥകളുടെയും ഒഴുക്കില്‍ ചെക്കന്റെ ''മരുഭൂമിയിലെ മഴ'' മുങ്ങിപ്പോയി.
രാത്രി പത്തുമണിവരെ കാത്തുനിന്നിട്ടും കിട്ടിയ ലൈക്കിലും കമന്റിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.
മലയാള സാഹിത്യലോകത്തിന് ഒരു യുവ എഴുത്തുകാരനെയായിരുന്നു ആ സംഭവത്തോടെ നഷ്ടമായത്.
അതോടെ ചെക്കന്‍ എഴുത്ത് നിര്‍ത്തി. സാഹിത്യഗ്രൂപ്പില്‍ നിന്നും ലഫ്റ്റടിച്ചു. ഇപ്പോ പുതിയ ഗെയിമിലും, പുതിയ ഫോട്ടോ എഡിറ്റ് ചെയ്യുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് പാവം.....
By
Dinenan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക