Slider

വിലകയറ്റം, (മിനിക്കഥ )!

0

വിലകയറ്റം, (മിനിക്കഥ )!
========
ഡെെനിംങ്ങ് ടേബിളിനു മുന്നിൽ യുദ്ധം ആരംഭിച്ചു ,
വിശപ്പും, കഞ്ഞിക്കലവും തമ്മിലുളള പൊരിഞ്ഞ യുദ്ധം,
വിശപ്പിന്റെ തീവ്രവാദി ആക്രമണത്താൽ വെളുത്ത ചോറിൻ പറ്റുകൾ കഞ്ഞിക്കലത്തിൽ തീർന്നു കൊണ്ടേയിരുന്നു, 
 ഞാൻ . ചോറ് പ്ളേറ്റിൽ ,
വിരലുകൾ കൊണ്ട് യുദ്ധം ചെയ്ത് മുന്നേറുകയാണ്,
എന്റെ വിരലുകൾക്കിടയിൽ കുടുങ്ങുന്ന ചോറിൻ പറ്റുകളെ ഞെക്കി കൊന്ന് വായിലേക്ക് തളളി
ഇതു കണ്ടിട്ടാകണം ഭാര്യ പറഞ്ഞു,
''അരിക്ക് വില കൂടി, !!
''ങെ, ! ഒരിക്കിള്, കൂട്ടം കൂടി ആമാശയത്തിലേക്ക് പുറപ്പെട്ട ചോറുകൾ തൊണ്ട കവലയിൽ കുടുങ്ങി,
പടയാളി ഒന്ന് പകച്ചു, യുദ്ധത്തിന്റെ വേഗത കുറഞ്ഞു, , വിരലുകൾക്കിടയിൽ നിന്ന് രണ്ട് മൂന്ന് ചോറ് പറ്റുകൾ സൂത്രത്തിൽ ചാടി രക്ഷ പെട്ടു, ആസ്വദിച്ച് കഴിക്കുമ്പോളാ അവളുടെ മുടിഞ്ഞ വില നിലവാര പട്ടിക,!
ഞാൻ ശാപ്പാട് നിർത്തി,
മുന്നിലിരിക്കുന്ന ഗ്ളാസിലെ വെളളം എടുത്തപ്പോൾ തണുത്ത വെളളം,
''ചൂടുവെളളമില്ലേ, '' ഞാൻ ചോദിച്ചു,!
''അതിന്റെ ചൂടാറിയോ, ?
''ങും, ഞാൻ മൂളി,
''ഗ്യാസിനും വില കൂടി, '' അഡ്ജസ്റ്റ് ചെയ്യ്,!
ഭാര്യയുടെ മറുപടി, !
വെളളം കുടിച്ചു, ത്യപ്തിയല്ലാത്ത ഒരേമ്പക്കം പുറത്തേക്ക് പോയി, ഞാൻ കെെ കഴുകി,
സോഫയിൽ വന്നിരുന്നു , നല്ല ചൂട്,
ഫാനിട്ടു, ഫാനിന്റെ ശബ്ദം കേട്ടതേ ഭാര്യ
യുടെ സ്വരം,
''കരണ്ട് ബില്ലും കൂടുന്നുണ്ട്, ! ഡെെനിങ്ങ് ടേബിളിൽ നിന്ന് പാത്രങ്ങളെടുത്തോണ്ടാണ് ഭാര്യയുടെ പറച്ചിൽ,
ഫാൻ ഓഫ് ചെയ്ത് പുറത്തേക്കിറങ്ങി ,മുറ്റത്ത് നിന്നു ,ചെറിയ കാറ്റുണ്ട്, ദെെവം അയക്കുന്ന കാറ്റിന് കാശൊന്നും ആകുലല്ലോ, !
''ചൂട് സമയത്തെ കാറ്റ് കൊണ്ടാൽ മേലാകെ പൊരിഞ്ച് പിടിക്കും, ആന്റിബയോട്ടിക്കിനൊക്കൊ ഭയങ്കര വിലയാണേ, !
''ശൊ, ഇത് ബല്ലാത്ത ജാതിയാണല്ലോ , എല്ലാത്തിനും ന്യായം പറഞ്ഞോണ്ട് പിന്നാലെ കൂടിയേക്കുകയാണല്ലോ, !! എനിക്ക് കലി കയറി,
ഞാനകത്തേക്ക് ഓടി കയറി, വാതിലടച്ചു, ജനലുകളെല്ലാം വലിച്ചടച്ചു, കരണ്ടെല്ലാം ഓഫാക്കി, ഉടുത്തിരുന്ന ലുങ്കി അഴിച്ചു,!
''ഇതെന്തിന്റെ കേടാ മനുഷ്യാ നിങ്ങൾക്ക്,
അയ്യേ, ആ ലുങ്കി എടുത്ത് ഉടുക്ക് മനുഷ്യാ, !
പിളേളരിപ്പം സ്കൂള് വിട്ട് വരും, അയ്യേ നാണക്കേട് ഛെ,!!
''എന്നേത്തിനാ, നേരം വെളുത്തപ്പോ മുതല് തൊടങ്ങീതല്ലേ, അരിക്ക് വില കൂടി,
ഗ്യാസിന് വില കൂടി,
 കരണ്ടിന് വില കൂടി,
അങ്ങനെ ഓരോന്നിനും വില കൂടിയ കണക്ക് , അതിനർഥം എല്ലാത്തിന്റേയും ഉപയോഗം കുറയ്ക്കണമെന്നല്ലേ, ഇവിടെ ഞാനും നീയും മാത്രമല്ലേയുളളു ,എന്നേത്തിനാ തുണി, ''
''_ലുങ്കിക്കൊക്കെ ഇപ്പം എന്താ വില, !! 👅
=====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo