Slider

മഴ. ചർച്ചകൾ തുടങ്ങട്ടെ. ഒപ്പം പ്രാർത്ഥനയും.

0

മഴ. ചർച്ചകൾ തുടങ്ങട്ടെ. ഒപ്പം പ്രാർത്ഥനയും.
ആദ്യം ഈ ആകാശവും ഭൂമിയുമെല്ലാം വെറും ധൂളികൾ മാത്രമായിരുന്നു. ശൂന്യമായ വിഹായസ്സിൽ പാറിപ്പറക്കുന്ന വെറും പൊടിപടലങ്ങൾ. പിന്നീട് ആ പൊടിപടലങ്ങളെയെല്ലാം ദൈവം കൂട്ടിച്ചേർത്തു.അതിൽ നിന്ന് ഭൂമിയെ വേർപെടുത്തി, ആകാശത്തെ ഉയർത്തി. എന്നിട്ട് ഭൂമിയിൽ നീതിയുടെ തുലാസ് സ്ഥാപിച്ചു.
നീതി എന്ന് നഷ്ടപ്പെടുന്നുവോ അന്ന് ആ കാശഭൂമികളുടെ സന്തുലിതാവസ്ഥ ആകെ തകിടം മറിയും. കാരണം നീതിയുടെ തുലാസിലാണ് ആകാശഭൂമികളെ നിലനിർത്തുന്ന തൂൺ സ്ഥാപിച്ചിട്ടുള്ളത്.
തുലാസ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് കച്ചവടക്കാരെയാണ്. സർവ്വസാധനങ്ങളിലും മായം ചേർത്തിയിട്ടാണ് ഇന്ന് കച്ചവടം പൊടിപൊടിക്കുന്നത്. സർവ്വതിലും മായം.
പൊതുവിതരണ ശൃംഘലയെയാണ് പാവങ്ങൾ ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ മായം കലർന്നിട്ടുള്ളതും റേഷൻ വസ്തുക്കളിലാണ്.
ഉദാഹരണത്തിന് അരി. കാലങ്ങൾക്ക് മുമ്പേ കർഷകരിൽ നിന്ന് ഗവൺമെന്റ് ഏറ്റെടുക്കുന്ന ഗുണമേന്മ കുറഞ്ഞ അരി ആവശ്യക്കാരില്ലാതെയോ, ആവശ്യമായ നടപടിക്രമങ്ങളുടെ അഭാവം മൂലമൊ വിൽപന നടക്കാതെ കെട്ടിക്കിടക്കുകയും ഗോഡൗണുകളിലും പുറത്തും വെയിലും മഴയും ചൂടും കൊണ്ട് ഗുണമേന്മ നഷ്ടപ്പെടുകയും തന്നി മിത്തം പുഴുക്കൾ വന്ന് ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. ഇങ്ങിനെ ഉപയോഗശൂന്യമാകുന്ന അരി വീണ്ടും സംസ്കരിച്ചെടുക്കുന്നതിന്റെ ഭാഗമായി മാരകമായ കീടനാശിനികൾ ചേർത്ത് പുഴുക്കളിൽ നിന്ന് സംരക്ഷിക്കുന്നു.
ഇങ്ങനെ ഗുണമേന്മ നഷ്ടപ്പെട്ട് കീടനാശിനികൾ ചേർത്ത ആർക്കും വേണ്ടാത്ത അരിയാണ് നമ്മുടെ റേഷൻ ഷോപ്പുകളിൽ വിതരണത്തിനെത്തുന്നത് എന്ന ദുഃഖസത്യം നാം ഒരിക്കലും വിസ്മരിച്ചുകൂട.
പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന അരിയിൽ കൂത്തൻ എന്ന ചെറു ജീവി ഉണ്ടാകും. അരിയിൽ കൂത്തനെ കണ്ടാൽ മനസിലാക്കാം അതിൽ കൂത്ത നെപ്പോലെയുള്ള ചെറുജീവിയെ കൊല്ലാനുള്ള വിഷം പോലും ചേർന്നിട്ടില്ലാ എന്ന്. എന്നാൽ റേഷൻ ഷാപ്പിൽ നിന്നും വാങ്ങുന്ന അരിയിൽ കൂത്തനെ കാണാൻ കഴിയില്ല. കാരണം അതിൽ നിറയെ വിഷമാകുന്നു.
മഴയെ കുറിച്ച് നാം പരിതപിക്കുമ്പോൾ വിഷം ഇല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്ക് വേണ്ടിയും, കൃത്രിമം ചെയ്യാത്ത കച്ചവടക്കാരന് വേണ്ടിയും നാം ഉറക്കെചിന്തിക്കേണ്ടിയിരിക്കുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo