പ്രണയം. (കവിത.)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഞാൻ പ്രണയിച്ചിരുന്നു.!
സ്വന്തം മത വിശ്വാസത്തിൻെറയും,
വിശുദ്ദ വേദ പുസ്തകത്തിൻെറയും
വിലക്കുകൾ മറികടന്ന്,
ശരീരം കാഷായ വേഷത്തിൽ
പൊതിഞ്ഞ്,
രുദ്ധ്രാക്ഷ മാല കഴുത്തിലിട്ട്
ഗ്വോളിയോറിൻെറ സ്നാന ഘട്ടിൽ,
എരിഞ്ഞടങ്ങുന്ന ചിതകൾക്കരികിൽ
തണുപ്പകറ്റാനായ് ഇരിക്കുംബോൾ
സിരകളിൽ ധൂമ പടലമായ്
അലിഞ്ഞിറങ്ങിയിരുന്ന
കൻചാവിൻെറ ലഹരിയെ.!
ഹരിദ്വാറിൻെറ കല്പടവുകളിൽ,
പൂർണ്ണത്ത്രയേശ്വൻെറ
മന്ത്രങ്ങളുരുവിടാൻ
കൈവിരലുകളിൽ ഞാൻ സൂക്ഷിച്ച
രുദ്ധ്രാക്ഷ ജപമാലയെ.
ഞാൻ പ്രണയിച്ചിരുന്നു.!
ഒരിക്കൽ,
ജപമാലയിലെ മണികൾ
പൊട്ടിച്ചിതറിയപ്പോൾ,
മന്ത്രങ്ങളും ആശ്വാസ മാകാതെ
വന്നപ്പോൾ,
ഗംഗയുടെ ആഴങ്ങളിൽ
ആത്മഹത്യാ കുറിപ്പെഴുതാൻ
മുങ്ങാം കുഴിയിട്ടമരണത്തെ ഞാൻ
വല്ലാതെ പ്രണയിച്ചിരുന്നു.!
തിരിച്ചറിവിൻെറ സൂര്യൻ
ലഹരിയുടെ പുക വിട്ട്
ഉദിച്ചുയർന്നപ്പോൾ,
ഞാനെൻെറ നിഴലിനെ
പ്രണയിച്ചിരുന്നു.!
പ്രകാശത്തിൽ ഞാൻ തിരിച്ചറിഞ്ഞ
അന്തകാരത്തിൽ
തിരിച്ചറിയാതിരുന്ന
എൻെറ നിഴലിനെ.!!
******************************
അസീസ് അറക്കൽ.
*******************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക