ഓജോബോർഡ്
ഓജോബോർഡ് എന്ന് കേട്ടിട്ടുണ്ടെങ്കിലും , അത് എങ്ങനെ ചെയ്യും എന്നൊന്നും വല്യ ധാരണയുണ്ടായിരുന്നില്ല; സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് , ആ ഒരു പരിചയം മാത്രം. ഒരു തവണ ബന്ധുവീട്ടിൽ വിരുന്നു പോയപ്പോഴാണ് ഞങ്ങളുടെ ഇടയിൽ ഈ വിഷയം കയറി വന്നത്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ, ലേഖ, സ്വരൂപേട്ടൻ, അപ്പു. നാലു പേരും കോളേജിൽ പഠിക്കുന്ന സമയo. ഓജോബോര്ഡിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. പക്ഷെ സ്വരൂപേട്ടനൊഴിച്ചു ആരും അത് പരീക്ഷിച്ചിട്ടില്ല. ചേട്ടൻ കോളേജ് ഹോസ്റ്റലിൽ ഇത് വെച്ച് പ്രേതത്തെ വിളിച്ചതും, പ്രേതം ഭാവി ഭൂത വർത്തമാന കാര്യങ്ങൾ എല്ലാം കിറു കൃത്യമായി ഒക്കെ പറഞ്ഞു തന്നെന്നും ഒക്കെ കേട്ടപ്പോൾ ഞങ്ങൾക്കും ആവേശമായി.
അങ്ങനെ ഞങ്ങൾ തീരുമാനിച്ചു ആ രാത്രി തന്നെ പ്രേതത്തെ വിളിക്കാൻ. "എന്തൊക്കെയാ വേണ്ടത് ഓജോബോർഡ് കളിക്കാൻ?" ഞങ്ങൾ സ്വരൂപേട്ടനോട് ചോദിച്ചു.
"ഒരു കാർഡ്ബോർഡ് പേപ്പർ , അതിൽ A to Z , 0 to 9 , YES and NO , അത്രേം എഴുതണം.പിന്നെ ഒരു രൂപ കോയിൻ, ഒരു മെഴുകുതിരി , ഒരു ഗ്ലാസ്സ് . അത്രേം മതി. " സ്വരൂപേട്ടൻ പറഞ്ഞു.
"ആഹ്, എന്നിട്ട് എങ്ങനെയാ പ്രേതത്തെ വിളിക്യാ ?" അപ്പു ആകാംക്ഷയോടെ ചോദിച്ചു.
സ്വരൂപേട്ടന്റെ മറുപടി കിട്ടാൻ ഞങ്ങളെല്ലാവരും നോക്കിയിരുന്നു.
"എല്ലാ ലൈറ്സും ഓഫ് ചെയ്തു, മെഴുകുതിരി കത്തിച്ചു വെച്ച് , YES and NO വിന്റെ അടുത്തായി ഗ്ലാസ് വെക്കുക. അതിനു അടുത്ത് തന്നെ ഒരു രൂപ തുട്ടു വെച്ച് അതിനു മേലെ ചൂണ്ടു വിരൽ വെക്കുക. എന്നിട്ടു ഗുഡ് സ്പിരിറ്റ് പ്ളീസ് കം എന്ന് വിളിക്കുക. ഗുഡ് സ്പിരിറ്റ് എന്നെ വിളിക്കാവു. വല്ല ദുഷ്ട പ്രേതവും വന്നാൽ നമ്മുടെ പണി തീർന്നു കിട്ടും. അത് നമ്മളെ ചിലപ്പോൾ ഉപദ്രവിക്കും, നമ്മുടെ അടുത്തുന്നു പോവില്ല. പ്രേതം വന്നാൽ ഗ്ലാസ് അനങ്ങാൻ തുടങ്ങും. അപ്പൊ നമ്മൾ ചോദിക്കണം , ഗുഡ് സ്പിരിറ്റ് യു ആർ ഹിയർ എന്ന് അപ്പൊ ആ കോയിൻ തനിയെ yes ലേക്ക് പോകും, പിന്നെ നമ്മൾ ചോദിക്കുന്നതിനോക്കെ ആൻസർ കിട്ടും.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം , ഓജോബോർഡ് കളിക്കണ മുറിയിൽ ദൈവത്തിന്റെ ഫോട്ടോസ് ഒന്നും ഉണ്ടാവാൻ പാടില്ല. ദൈവം ഉള്ളിടത്തു പിശാച് വരില്ലല്ലോ " സ്വരൂപേട്ടൻ പറഞ്ഞു നിർത്തി.

അതെന്താണാവോ പ്രേതത്തിനു മലയാളത്തിൽ ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ അറിയില്ലേ? മലയാളി പ്രേതം ആയിരിക്കല്ല ലെ , അതാവും. പക്ഷെ അന്നത്തെ ടെൻഷനിൽ ഈ ചോദ്യം ഒന്നും ഞങ്ങൾ ചോദിച്ചില്ല.
അത്താഴമൊക്കെ നേരത്തെ കഴിച്ചു , ഞങ്ങൾ തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങി.. വേഗം കാർഡ്ബോർഡ് ഒക്കെ തപ്പി പിടിച്ചു.അതിൽ സ്വരൂപേട്ടന്റെ നിർദേശ പ്രകാരം എല്ലാം എഴുതി , ബാക്കി സാധനങ്ങളും എടുത്തു വെച്ച് തയ്യാറായി ഇരുന്നു. അപ്പോഴാണ് സ്വരൂപേട്ടൻ പറഞ്ഞത്. "ഈ റൂമിൽ ഇരുന്നാൽ ചിലപ്പോ പ്രേതം വരില്ല ട്ടോ , ഇത് നമ്മുടെ ദൈവത്തിന്റെ റൂമിനു പാരലൽ ആയിട്ടുള്ള റൂം ആണ്. നമുക്ക് മുകളിലത്തെ മുറിയിൽ പോകാം." അങ്ങനെ ഒരു 11.45 ആയപ്പോഴേക്കും ഞങ്ങൾ എല്ലാ സാധനങ്ങളും എടുത്തു വെച്ച് , ലൈറ്സ് എല്ലാം ഓഫ് ചെയ്തു മെഴുകുതിരി കത്തിച്ചു വെച്ച് , സമയം നോക്കി ഇരുപ്പായി.
ഓരോ നിമിഷങ്ങളും ഇഴങ്ങി നീങ്ങുന്നതായി തോന്നി. സമയം 12 ആവുന്നു. സ്വരൂപേട്ടൻ ഓജോബോര്ഡിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. ചൂണ്ടുവിരൽ ഒരു രൂപ തുട്ടിനു മേലെ വെച്ചു പതുക്കെ പറയാൻ തുടങ്ങി."ഗുഡ് സ്പിരിറ്റ് പ്ളീസ് കം " ഞങ്ങളും കൂടെ പറയാൻ തുടങ്ങി ."ഗുഡ് സ്പിരിറ്റ് പ്ളീസ് കം ,ഗുഡ് സ്പിരിറ്റ് പ്ളീസ് കം" അത് ആവർത്തിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ ഗ്ലാസിന് ഒരു അനക്കവും കാണാനില്ല. ഞങ്ങളുടെ ക്ഷമ തീരാറായപ്പോൾ സ്വരൂപേട്ടൻ എന്നെ നോക്കി പറഞ്ഞു . "ഒരുപക്ഷെ എന്റെ കയ്യിൽ ചരട് കെട്ടിയിട്ടുള്ളത് കൊണ്ടാണോ എന്തോ സ്പിരിറ്റ് വരാത്തത് ,ഒരു കാര്യം ചെയ്യ് നീ ഒന്ന് വിളിച്ചു നോക്ക്".
ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും കോളേജ് കുമാരിയായ ഞാൻ അത് പുറത്തു കാണിക്കാൻ പാടില്ലല്ലോ. അതുകൊണ്ടു ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു.
സ്വരൂപേട്ടൻ മാറി തന്നു, ഞാൻ ഓജോബോര്ഡിനു മുന്നിൽ ഇരുന്നു , വിരൽ വെച്ച് ആദ്യം ഒന്നും ദൈവത്തെ മനസ്സിൽ വിചാരിച്ചു പിന്നെ പ്രേതത്തിനെ വിളിച്ചു. "ഗുഡ് സ്പിരിറ്റ് പ്ളീസ് കം ഗുഡ് സ്പിരിറ്റ് പ്ളീസ് കം" ഒരു പത്തു തവണ ഞങ്ങൾ ഒരുമിച്ചു വിളിച്ചിട്ടുണ്ടാവും, ഒരു നിമിഷം ഞങ്ങളെല്ലാം ഞെട്ടി പോയി. ഞങ്ങളുടെ മുന്നിലെ ഗ്ലാസ് ചെറുതായി ഇളകുന്നു . എന്റെ കയ്യും പതിയെ അനങ്ങാൻ തുടങ്ങി. സ്പിരിറ്റ് എത്തിയോ എന്ന് ചോദിയ്ക്കാൻ ശ്രമിച്ചെങ്കിലും എന്റെ നാവു പൊങ്ങിയില്ല. അപ്പുവാണ് അതേറ്റെടുത്തത് .
"ഗുഡ് സ്പിരിറ്റ് ആർ യു ഹിയർ ?"
ശ്ശ്
ഒരു നിമിഷാർദ്ധം കൊണ്ട് എന്റെ വിരൽ നേരെ YES ലേക്ക് പോയി. അതുവരെ ധൈര്യം ഭാവിച്ചിരുന്നെങ്കിലും എന്റേം ലേഖയുടെയും മുഖഭാവം ഒക്കെ അങ്ങ് മാറി. ഞാൻ എന്റെ കയ്യ് എടുത്തു മാറ്റാൻ ശ്രമിച്ചു , പക്ഷെ എന്തോ ഒരു ശക്തി എന്റെ കയ്യിനെ മാത്രം നിയന്ത്രിക്കുന്ന പോലെ ഒരു തോന്നൽ.

സ്വരൂപേട്ടൻ ചോദിച്ചു ."വാട്ട്'സ് യുവർ നെയിം?"
പെട്ടന്ന് എന്റെ കയ്യ് YES ഇൽ നിന്ന് ഇംഗ്ലീഷ് ആല്ഫബെറ്സ് ലേക്ക് നീങ്ങി.
F - A - R - H - A - N
മിന്നൽ വേഗത്തിൽ ഓരോ അക്ഷരങ്ങളിലേക്കും എന്റെ വിരൽ നീങ്ങിക്കൊണ്ടിരുന്നു.
"ഫർഹാൻ " ഞങ്ങൾ ഒരുമിച്ചു അത് ചേർത്ത് വായിച്ചു.
"വെർ ഈസ് യുവർ നേറ്റീവ് ?"
D -E -L -H -I

ഓ അപ്പൊ ഈ നാട്ടുകാരനൊന്നുമല്ല. ഇനി ഹിന്ദിയിൽ സംസാരിക്കേണ്ടി വരോ ? എനിക്കാണെങ്കിൽ ഹേ ഹൈ ഹും ഒന്നും ശരിയാവാറുമില്ല, ഞാൻ പ്ലസ് ടുവിന് സെക്കന്റ് ലാംഗ്വേജ് സംസ്‌കൃതം ആയിരുന്നല്ലോ. ശോ കഷ്ടായിപ്പോയി. ഇടയിൽ ഞാൻ ഓർത്തു.
ആ സമയം കൊണ്ട് അടുത്ത ചോദ്യം വന്നു.
"ഹൌ ഡിഡ് യു ഡൈ?"
A -C -C-I -D -E -N -T
"ഹൌ ഡിഡ് യു ഡൈ?"
A -C -C-I -D -E -N -T
എന്റെ കൃഷ്ണാ ആക്‌സിഡന്റൊ ? ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ മരിച്ച ആത്മാവാണ് , പെട്ടു ....ഇനീപ്പോ ആഗ്രഹങ്ങൾ നിറവേറ്റാൻ എന്നും പറഞ്ഞു എന്റെ മേലെ കൂടോ ആവോ? എന്റെ ചിന്തകൾ കാടുകേറി.
ഞാൻ അവിടെ ഇരുന്നു വിയർക്കാൻ തുടങ്ങി. സ്വരൂപേട്ടൻ പറഞ്ഞു " നീ മാറ്, ഞാൻ ഇരിക്കാം , സ്പിരിറ്റിനോട് പറ , ഞാൻ ഇപ്പോൾ മാറുന്നു, പിന്നേം വരാം എന്ന് ".
എന്റെ ഈശ്വര ഇനി ഇതിനെ ഇംഗ്ലീഷിൽ ആക്കണ്ടേ . ഞാൻ ഓർത്തു .
"ഐ വിൽ ബി ബാക്ക്" എന്നും പറഞ്ഞു അവിടന്ന് എണീറ്റു. ഭാഗ്യം എന്റെ കയ്യ് എന്റെ കൂടെ വന്നു. ഞാൻ ആശ്വാസത്തോടെ മാറി ഇരുന്നു.
എന്റെ ഈശ്വര ഇനി ഇതിനെ ഇംഗ്ലീഷിൽ ആക്കണ്ടേ . ഞാൻ ഓർത്തു .
"ഐ വിൽ ബി ബാക്ക്" എന്നും പറഞ്ഞു അവിടന്ന് എണീറ്റു. ഭാഗ്യം എന്റെ കയ്യ് എന്റെ കൂടെ വന്നു. ഞാൻ ആശ്വാസത്തോടെ മാറി ഇരുന്നു.
പിന്നത്തെ ചോദ്യങ്ങളൊക്കെ പ്രേതത്തെ പരീക്ഷിക്കാൻ ഉള്ളതായിരുന്നു. ഞങ്ങളുടെ ഒക്കെ പേരിന്റെ ആദ്യാക്ഷരം, ജനന ദിവസം.പ്രേതം എല്ലാം കൃത്യമായി പറഞ്ഞു തന്നു. അതൊക്കെ ആയപ്പോഴേക്കും ഞങ്ങൾക്ക് വിശ്വാസം കൂടി വന്നു. പിന്നെ സ്വരൂപേട്ടൻ സ്വന്തം ഭാവിയെ പറ്റി ചോദിച്ചു കൊണ്ടിരുന്നു.
അതും കഴിഞ്ഞു ലേഖ, അപ്പു, പിന്നെ ഞാൻ അങ്ങനെ ഓരോരുത്തരും ഓജോബോര്ഡില് അവരവരുടെ കാര്യങ്ങൾ പ്രേതത്തിനോട് ചോദിച്ചു.
അടുത്ത പരീക്ഷക്ക് ഫുൾപാസ്സ് ആവുമോ, ജോലി കിട്ടുമോ അങ്ങനെ ഓർമ വന്നതൊക്കെ ചോദിച്ചു. കുറ്റം പറയാൻ പറ്റില്ല . നല്ല പോസിറ്റീവ് പ്രേതം ആണെന്ന് തോന്നുന്നു. ഞങ്ങളെ ആരേം വിഷമിപ്പിച്ചില്ല. എല്ലാ ഉത്തരവും നമ്മുടെ ആഗ്രഹപ്രകാരം പോസിറ്റീവ് ആയിട്ടുതന്നെ പറഞ്ഞു. കല്യാണക്കാര്യം കൂടി ചോദിക്കണം എന്നുണ്ടായിരുന്നു , പിന്നെ വേണ്ടാന്നു വെച്ചു . സമയം ഉണ്ടല്ലോ വേണമെങ്കിൽ ഇനിം വിളിക്കാലോ. അങ്ങനെ പ്രേതത്തിനോട് സംസാരിച്ചു ഞങ്ങളുടെ ഭയം ഒക്കെ ഒന്ന് മാറി തുടങ്ങി.
ഓരോരുത്തരുടേം ഊഴം അനുസരിച്ചു ചോദ്യങ്ങൾ ചോദിച്ചു അവസാനം സ്വരൂപേട്ടനാണ് കളി അവസാനിപ്പിച്ചത് .

അങ്ങനെ ഞങ്ങളൊക്കെ ഹിമാലയം കീഴടക്കിയ സന്തോഷത്തിൽ ഉറങ്ങാൻ പോയി. താഴെ ഹാളിൽ ആണ് എല്ലാര്ക്കും കിടക്ക വിരിച്ചിരിക്കുന്നത്. മുതിർന്നവരുടെ വർത്തമാനം അപ്പോഴും തീർന്നിട്ടില്ല. അമ്മയും അമ്മാവനും വല്യമ്മയും അമ്മായിയും ഒക്കെ ചേർന്ന് എന്തൊക്കെയോ അന്താരാഷ്ട്ര പ്രശ്നങ്ങൾ വിശകലനം ചെയ്യുകയായിരുന്നു ആ സമയം. താഴേക്കു ഇറങ്ങുന്നതിന്റെ ഇടയിലാണ് ചേട്ടൻ ചോദിച്ചത് , നിങ്ങൾ ഓജോബോര്ഡില് നിന്ന് കയ്യ് മാറ്റുന്നതിന് മുൻപ് പ്രേതത്തിനോട് യാത്ര പറഞ്ഞോ ?
ഞങ്ങൾ എല്ലാം കൂടെ ഒരു പൊട്ടിച്ചിരി. പ്രേതം എന്താ നമ്മുടെ കുഞ്ഞമ്മേടെ മോനോ യാത്ര പറഞ്ഞു വിടാൻ. അപ്പോഴാണ് സ്വരൂപേട്ടൻ ആ നടുക്കുന്ന സത്യം പറഞ്ഞത്. ഓജോബോർഡിൽ നിന്ന് കയ്യ് എടുക്കുന്നതിനു മുൻപ് പ്രേതത്തിനോട് പറയണം , ഞാൻ മാറുന്നു , പ്രേതം പൊക്കോ എന്ന്. ഇല്ലെങ്കിൽ അത് നമ്മെ വിട്ടു പോകില്ല. ഞങ്ങളുടെ ഒക്കെ പാതി ജീവൻ അങ്ങ് പോയി.
ഞങ്ങൾ ചർച്ച തുടങ്ങി . "ഇനി ഇപ്പൊ എന്ത് ചെയ്യും ? ഒന്നും കൂടി ഓജോബോർഡ് കളിച്ചു നോക്കിയാലോ , ആ പ്രേതം പോയോ ഇല്ലയോ എന്നറിയാലോ " അപ്പു പറഞ്ഞു.
"എന്നിട്ടു വേണം പുതിയ പ്രേതം വന്നു, അതും കൂടെ ചേർന്ന് നമ്മളെ പേടിപ്പിക്കാൻ" ലേഖയുടെ മറുപടി.

"സംസാരിച്ചതൊക്കെ മതി . സമയം 2 മണിയായി. കിടന്നുറങ്ങു പിള്ളേരെ" 'അമ്മ വഴക്കു പറഞ്ഞു ഞങ്ങളെ ഉറങ്ങാൻ നിർബന്ധിച്ചു.
"അല്ല അമ്മെ, അതെന്താന്നറിയോ ...." എന്നെ കൊണ്ട് മുഴുവൻ പറയിപ്പിക്കാൻ 'അമ്മ സമ്മതിച്ചില്ല, അതിനു മുന്നേ അമ്മയുടെ മറുപടി വന്നു .
"മര്യാദക്ക് വന്നു ഉറങ്ങിക്കോ, ഇല്ലെങ്കിൽ ഇപ്പോ എൻ്റെ കയ്യിന്നു കിട്ടും നിനക്ക് "
"മര്യാദക്ക് വന്നു ഉറങ്ങിക്കോ, ഇല്ലെങ്കിൽ ഇപ്പോ എൻ്റെ കയ്യിന്നു കിട്ടും നിനക്ക് "
അനുസരണ ശീലം കൂടുതൽ ഉള്ളത് കൊണ്ടല്ല, തല്ലു കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തതു കൊണ്ട് ഞാൻ പോയി കിടന്നു. ബാക്കി ഉള്ളവരും എന്നെ അനുഗമിച്ചു.
ഞങ്ങൾക്ക് ആർക്കും ഉറക്കം വരണില്ല . ഞങ്ങളുടെ മനസ് വായിച്ചിട്ടെന്നോണം സ്വരൂപേട്ടൻ പൂജാമുറിയിൽ പോയി, രണ്ടു ദൈവത്തിന്റെ പടങ്ങൾ കൊണ്ട് വന്നു , ഞങ്ങളുടെ കിടക്കയുടെ അടുത്ത് വെച്ച് തന്നു. തല്ക്കാലം പ്രേതം അടുത്ത് വരാതിരിക്കാൻ.അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു കണ്ണടച്ച് കിടന്നു.
അങ്ങനെ എങ്ങനെയൊക്കെയോ ഞങ്ങൾ നേരം വെളുപ്പിച്ചു

കാലത്തു എഴുന്നേറ്റു എല്ലാവരും തലേന്നത്തെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. പ്രേതം പോയോ ഇല്ലയ്യോ എന്നറിയാതെ ആർക്കും സമാധാനമില്ല. വലിയ ചർച്ചകൾക്ക് ഒടുവിൽ ഞങ്ങൾ ഒന്നു തീരുമാനിച്ചു എല്ലാവരും പെട്ടന്ന് ഒന്ന് തയ്യാറായി , ഒന്നും കൂടെ ഓജോബോർഡ് കളിക്കാം. പ്രേതം പോയോ ഇല്ലയോ എന്നറിയാൻ വേണ്ടി മാത്രം. പകൽ പ്രേതം വരുമോ ഇല്ലയോ എന്നുള്ളത് ഒരു സംശയം ആണ്. പക്ഷെ വിരുന്നു വന്നത് കൊണ്ട് ഉച്ചക്ക് ശേഷം ഞാനും ലേഖയും ഞങ്ങളുടെ വീട്ടിൽ പോകും. അത് കൊണ്ട് രാത്രി വരെ കാത്തിരിക്കാൻ പറ്റില്ല.
അങ്ങനെ എല്ലാരും പെട്ടന്ന് ഒരുങ്ങി , പ്രാതൽ ഒക്കെ കഴിഞ്ഞു. മുകളിലെ നിലയിൽ പോയി , തലേന്ന് ചെയ്ത പോലെ എല്ലാം ഒരുക്കി. സ്വരൂപേട്ടനാണ് ബോർഡിൻറെ മുന്നിൽ ഇരുന്നത്. ഇത്തവണ ഗുഡ് സ്പിരിറ്റ് പ്ളീസ് കം ഒന്നും ചോദിച്ചില്ല,പകരം ഇതായിരുന്നു ചോദ്യം. " ഫർഹാൻ ആർ യു ഹിയർ ?"
ഒറ്റ ചോദ്യം മതി ജീവിതം മാറാൻ എന്ന് ഞങ്ങൾക്കു അന്നാണ് മനസ്സിലായത്. ഒരിക്കൽ പോലം ആ ചോദ്യം ആവർത്തിക്കേണ്ടി വന്നില്ല, ശ്ശ് ...... സ്വരൂപേട്ടന്റെ കയ്യ് നേരെ YES ഇൽ പോയി നിന്നു
ഞങ്ങളെല്ലാം ഇരുന്നു വിയർക്കാൻ തുടങ്ങി.ഇനി എന്താ ചെയ്യേണ്ടത് എന്ന് ആർക്കും ഒരു രൂപവുമില്ല. ലേഖ പതിയെ പറഞ്ഞു ." അതിനോട് പോവാൻ പറഞ്ഞു നോക്ക് "
സ്വരൂപേട്ടൻ പറഞ്ഞു . "പ്ളീസ് ലീവ് ഫ്രം ഹിയർ "
അടുത്ത സ്ഫോടനം. NO
അപ്പോൾ തീരുമാനമായി. നമ്മളേം കൊണ്ടേ പോവൂ അല്ലെ.
"എന്തെങ്കിലും തന്നാൽ പോവോ എന്ന് ചോദിച്ചു നോക്ക് സ്വരൂപേട്ട, ചിലപ്പോ ആഗ്രഹിക്കണ കാര്യങ്ങൾ കിട്ടിയാൽ അത് പോവുമായിരിക്കും." ഞാൻ പറഞ്ഞു.
ഇനി വല്ല ആൾക്കോരോടും പ്രതികാരം ചെയ്യാൻ സഹായം തന്നാലേ പോവുള്ളു എന്ന് പറയോ? എന്റെ കൃഷ്‌ണാ പരീക്ഷിക്കല്ലേ ... തത്കാലം ഡൽഹി വരെ പോയി ഒരു പ്രതികാരം ചെയ്യാനുള്ള അവസ്ഥയിൽ അല്ല ഞങ്ങളാരും എന്ന് ഞാൻ മനസ്സിലോർത്തു.
"വാട്ട് യു വാണ്ട്?" സ്വരൂപേട്ടന്റെ ചോദ്യം.
ആ വിരലുകളുടെ അനക്കം ഞങ്ങൾ സസൂക്ഷ്‌മം വീക്ഷിച്ചു കൊണ്ടിരുന്നു. അതാ ആ വിരലുകൾ നീങ്ങുന്നു.
D-R-Y-F-I-S-H
D-R-Y-F-I-S-H
ങേ ....... ഉണക്കമീനാ .......................ഞങ്ങൾ എല്ലാവരും ഞെട്ടലോടെ പറഞ്ഞു. അപ്പോൾ തോന്നിയത് ചിരിയാണോ കരച്ചിലാണോ പുച്ഛമാണോ പരിഹാസമാണോ എന്നൊന്നും അറിയില്ല.
പാവം ആത്മാവ്. ചിലപ്പോൾ ഉണക്കമീൻ കിട്ടാതെ വിഷമിച്ചു മരിച്ചതായിരിക്കുമോ ?
പക്ഷെ ഇനി ഉണക്കമീൻ എവിടന്നു സംഘടിപ്പിക്കും?
"ഇന്നലത്തെ അയില വറുത്തത് ബാക്കിയുണ്ടോ എന്ന് അമ്മായിയോട് ചോദിച്ചു നോക്കാം?" ലേഖ പറഞ്ഞു.
"ഇന്നലത്തെ അയില വറുത്തത് ബാക്കിയുണ്ടോ എന്ന് അമ്മായിയോട് ചോദിച്ചു നോക്കാം?" ലേഖ പറഞ്ഞു.
"പക്ഷെ അത് ഉണക്ക അല്ലല്ലോ പച്ച മീൻ അല്ലെ "
എങ്കിലും ഒന്ന് അപേക്ഷിച്ചു നോക്കാം എന്ന് തീരുമാനിച്ചു ഞങ്ങൾ ആത്മാവിനോട് ചോദിച്ചു അയില മതിയോ എന്ന്? പക്ഷെ ആള് അതിലൊന്നും വഴങ്ങിയില്ല.
ഇനി എന്ത് ചെയ്യും ? ഞങ്ങൾ എല്ലാവരും പരസ്പരം ചോദിച്ചു .
അവസാനം അപ്പു അടുത്ത് വീട്ടിൽ പോയി ഉണക്കമീൻ കടം മേടിച്ചു കൊണ്ട് വന്നു. അത് ഓജോബോര്ഡില് വെച്ച് ആത്മാവിനോട് പോകാൻ അപേക്ഷിച്ചു - "ഗുഡ് സ്പിരിറ്റ് പ്ളീസ് ലീവ് ";അത് തന്നെ ആവർത്തിച്ചു , ഞങ്ങൾ കാത്തിരുന്നു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നതായി തോന്നി. പെട്ടന്ന് മുന്നിലിരുന്ന ഗ്ലാസ് മറിഞ്ഞു വീണു. ഒരു നിമിഷം ഞങ്ങൾ എല്ലാവരും ഞെട്ടി. ആത്മാവ് പോയി കാണുമോ ? ഞങ്ങൾ വീണ്ടും ചോദിച്ചു.
"ഫർഹാൻ ആർ യു ഹിയർ "? ഇല്ല അനക്കം ഒന്നും ഇല്ല.ഞങ്ങൾ ഒരു ദീർഘനിശ്വാസം എടുത്തു.

അപ്പോഴേക്കും താഴെ നിന്ന് വിളി വന്നു.
"ലേഖേ , രമ്യേ ഈ പിള്ളേര് എന്തെടുക്കാ , താഴേക്ക് വന്നു ഭക്ഷണം കഴിക്ക് , നമുക്ക് പോകണ്ടേ".ആശ്വാസത്തോടെ ഞങ്ങൾ താഴെ ഇറങ്ങി.
"ലേഖേ , രമ്യേ ഈ പിള്ളേര് എന്തെടുക്കാ , താഴേക്ക് വന്നു ഭക്ഷണം കഴിക്ക് , നമുക്ക് പോകണ്ടേ".ആശ്വാസത്തോടെ ഞങ്ങൾ താഴെ ഇറങ്ങി.
എന്തായാലും ഒരു കാര്യം ഞങ്ങൾക്കു മനസ്സിലായി - ആത്മാവിനെ വിളിച്ചു വരുത്തുന്നതിനേക്കാൾ കഷ്ടപ്പാടാണ് തിരിച്ചയക്കാൻ. ആ കഷ്ടപ്പാടോർത്തു പിന്നീട് ഞങ്ങളാരും ആ സാഹസത്തിനു മുതിർന്നിട്ടില്ല.
അങ്ങനെ ഓജോബോർഡ് കളി അന്നത്തോടെ നിർത്തി. അല്ലെങ്കിലും എന്തിനാ ലെ വെറുതെ മരിച്ചു പോയവരെ വീണ്ടും ഭൂമിയിൽ വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുന്നത്
:) ?
അങ്ങനെ ഓജോബോർഡ് കളി അന്നത്തോടെ നിർത്തി. അല്ലെങ്കിലും എന്തിനാ ലെ വെറുതെ മരിച്ചു പോയവരെ വീണ്ടും ഭൂമിയിൽ വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുന്നത്

Thanks
Dana
Dana
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക