കാർമേഘങ്ങൾ
..........................
ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ
എത്ര സമയം തിളങ്ങുന്ന സൂര്യനെ
ഒളിപ്പിച്ചു വെക്കും?
അടങ്ങിയൊതുങ്ങിക്കഴിഞ്ഞ
സമുദ്രജലത്തെ
ആകാശത്തോളം വലിയ
സ്വാതന്ത്ര്യം കാണിച്ചു വശീകരിച്ചു
തട്ടിക്കൊണ്ടുപോയപ്പോൾ
ഒന്നുമില്ലാതെയാകുമെന്ന്
സ്വപ്നം പോലും കണ്ടിരുന്നില്ല.
..........................
ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ
എത്ര സമയം തിളങ്ങുന്ന സൂര്യനെ
ഒളിപ്പിച്ചു വെക്കും?
അടങ്ങിയൊതുങ്ങിക്കഴിഞ്ഞ
സമുദ്രജലത്തെ
ആകാശത്തോളം വലിയ
സ്വാതന്ത്ര്യം കാണിച്ചു വശീകരിച്ചു
തട്ടിക്കൊണ്ടുപോയപ്പോൾ
ഒന്നുമില്ലാതെയാകുമെന്ന്
സ്വപ്നം പോലും കണ്ടിരുന്നില്ല.
കാർ മേഘങ്ങൾ വെറും
ഇരുട്ടുപാളികൾ മാത്രവുമല്ല.
വെളിച്ചത്തിലേക്കുറ്റുനോക്കുന്ന
കണ്ണുകൾ ഇരുട്ടിനുള്ളിലും
പ്രകാശിച്ചു കാണാം.
ഇരുട്ടുപാളികൾ മാത്രവുമല്ല.
വെളിച്ചത്തിലേക്കുറ്റുനോക്കുന്ന
കണ്ണുകൾ ഇരുട്ടിനുള്ളിലും
പ്രകാശിച്ചു കാണാം.
കാർ മേഘങ്ങൾ
പ്രതീക്ഷകൾ കൂടിയാണ്.
തെറ്റിനൊപ്പം ഒളിച്ചോടിയ
തണ്ണീർ തുള്ളികൾ
തെറ്റുതിരുത്തിക്കരഞ്ഞു
മഴയായ് പെയ്തൊഴിയുന്നതു കാണാം.
പ്രതീക്ഷകൾ കൂടിയാണ്.
തെറ്റിനൊപ്പം ഒളിച്ചോടിയ
തണ്ണീർ തുള്ളികൾ
തെറ്റുതിരുത്തിക്കരഞ്ഞു
മഴയായ് പെയ്തൊഴിയുന്നതു കാണാം.
കാർമേഘങ്ങൾ കണ്ടു
നൃത്തം വെക്കുന്ന
മയിൽക്കൂട്ടങ്ങളുടെ
കാൽപാദങ്ങൾ നോക്കുക.
വൈരൂപ്യത്തിന്റെ
അറ്റങ്ങൾ കാണാം..
നൃത്തം വെക്കുന്ന
മയിൽക്കൂട്ടങ്ങളുടെ
കാൽപാദങ്ങൾ നോക്കുക.
വൈരൂപ്യത്തിന്റെ
അറ്റങ്ങൾ കാണാം..
ശബ്നം സിദ്ദീഖി
14-03-2017
14-03-2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക