Slider

അമ്മമനസ്സ് (കൊച്ചു കഥ)

0

അമ്മമനസ്സ് (കൊച്ചു കഥ)
-- - - - - - - - - - - - - - - - - - - - - -
ഒരു തള്ളക്കോഴിക്ക് നാല് കോഴിക്കുഞ്ഞുങ്ങൾ......, നാലും സുന്ദരിക്കുട്ടികൾ...., അതിലൊരെണ്ണം പഞ്ഞിപോലെ, വെളുത്ത തൂവലും റോസ് നിറത്തിലുള്ള കുഞ്ഞികൊക്കുമുള്ളത്.....! തള്ളക്കോഴിയുടെ കൂടെ എല്ലായിടത്തും ചുറ്റി നടന്ന് കിട്ടുന്നതെല്ലാം കൊത്തിത്തിന്ന് അവയെല്ലാം വളരാൻ തുടങ്ങി. ഒരു പരുന്തോ, കഴുകനോ കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി പറക്കുന്ന കണ്ടാൽ തള്ളക്കോഴി, കുട്ടികളെ തന്റെ ചിറകുകൾക്കു കീഴേ ഒളിപ്പിച്ചുവെക്കും. നമ്മുടെ സുന്ദരി കോഴിക്കുഞ്ഞ് എന്നും അമ്മയോട് ചോദിക്കും....," അമ്മേ..., ആ മരത്തിലിരിക്കുന്ന കാക്ക പറക്കുന്ന പോലെ എന്താ നമുക്ക് പറക്കാൻ കഴിയാത്തേ...? ദോ..., ആകാശത്തിലൂടെ എത്ര പറവകളാണ് പറന്നു നടക്കുന്നത്...! എനിക്കും അവരോടൊപ്പം പറക്കണം... ". ഇതു കേട്ടപ്പോൾ അമ്മക്കോഴി പറഞ്ഞു... "നീ.. ഒന്നു മിണ്ടാതിരിക്ക്..., നമുക്കത്ര ഉയരങ്ങളിൽ പറക്കാനാകില്ല..., വലിയ മോഹങ്ങളെല്ലാം മനസ്സിൽ നിന്നും കളഞ്ഞേക്ക്". പക്ഷെ, നിത്യേന ആ കോഴിക്കുഞ്ഞ് തനിയെ പറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... തന്റെ കുഞ്ഞിച്ചിറകുകൾ കൊണ്ട് കുറച്ച് ചിറകിട്ടടിക്കുമ്പോഴേക്കും അത് താഴത്തേക്ക് തന്നെ വീഴും. ഇതു കണ്ട് അമ്മക്കോഴി പറഞ്ഞു....," നീയെന്തിനാ സാധിക്കാത്ത കാര്യങ്ങൾ മോഹിക്കുന്നത്....? നമ്മളാൽ ഒരിക്കലും പറക്കാനാകില്ല.... ". ഇതു കേട്ടപ്പോൾ, പാവം, ആ സുന്ദരിക്കുട്ടിക്ക് സങ്കടമായി, അതു പറഞ്ഞു...," ഇല്ല...., പറ്റില്ല...., എനിക്കും പറക്കണം..., ആ പറവക്കൂട്ടങ്ങളുടെ കൂടെ പറന്ന് പറന്ന് ആകാശത്തിന്റെ അങ്ങേ തലയ്ക്കലെത്തണം.....". തള്ളക്കോഴിക്ക് ദ്വേഷ്യം വന്നു....," നീ എത്ര പറഞ്ഞാലും കേൾക്കില്ല... ല്ലേ...?" പാവം..., ആ തള്ളക്കോഴി നമ്മുടെ സുന്ദരി കോഴിക്കുഞ്ഞിന്റെ ഒരു ചിറക് അറുത്തിട്ടു.. വേദന സഹിക്കാനാകാതെ അത് പിടഞ്ഞു കരഞ്ഞു... അതു കണ്ട് തള്ളക്കോഴി അതിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു... ,അതിനും സങ്കടം സഹിക്കാനായില്ല.....
( കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.....!
Dream the higher....., then you will find a way to reach there.....!
നിങ്ങൾ ഇതിൽ ഏതിനോട് യോചിക്കുന്നു...?)
Ambika Menon,
15/03/2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo