Slider

ആത്മ സംഗമം

0
Image may contain: 1 person, selfie, tree, outdoor and closeup

എന്നും രാത്രിയിൽ ഒരു മണിക്ക്
നന്ദിനിചേച്ചിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഉണ്ണി ഞെട്ടി ഉണരാറുണ്ടായിരുന്നു. ഉണ്ണിയുടെ വീടിനടുത്താണ് ചേച്ചിയുടെ വീട്. അവന്റെവീട്ടിലെ കിണറ്റിൽ നിന്നാണ് ചേച്ചിവെള്ളം എടുക്കുന്നത്.
പാളതൊട്ടിയും കയറും ഉള്ള കിണറ്റിൽ നിന്നും ചേച്ചിവെള്ളം കോരുമ്പോൾ നോക്കി ചിരിക്കും " എന്താ ഉണ്ണീ, ഇന്ന് ക്ലാസില്ലേ " ചേച്ചിയുടെ മുലക്കച്ചയിൽ നോക്കി ആ അംഗലാവണ്യം ആസ്വദിക്കുന്ന മായാലോകത്തായിരുന്നു. ചേർത്തു നിർത്തി " നന്നായി പഠിക്കേട്ടോ " എന്ന് പറയും. ചേച്ചിയുടെ നിശീഥിനിയുടെ ഇരുണ്ട യാമങ്ങളിലുള്ള നിലവിളിക്ക് കാരണം അന്യോഷിക്കാൻ തീരുമാനിച്ചു.
അന്ന് നാട്ട് രാജ്യമുണ്ടായിരുന്നപ്പോൾ ആ നാട്ടിലെ രാജാവായിരുന്നുവത്രെ ചേച്ചിയുടെ അച്ചച്ചൻ. അദ്ദേഹത്തിനു സുന്ദരിയായ മോളുണ്ടായിരുന്നു മാധവി എന്നായിരുന്നു അവളുടെ പേര് നിതംബം മറയ്ക്കുന്ന കാർകൂന്തലും കണ്ണു കൊണ്ടു കടുകു വറക്കുന്ന അവളുടെ നോട്ടവും ആ നാട്ടിലെ മീശ മുളച്ചു വരുന്ന 'പുരുഷ കേസരി'കളുടെ സിരകളിൽക്കൂടി മിന്നൽപ്പിണർ പായിച്ചിരുന്നു.
ഒരു ദിവസം അവളുടെ വീട്ടിൽ തേങ്ങ പറിക്കുവാൻ വന്ന കണാരനുമായി മാധവി അടുപ്പത്തിലായി. തെങ്ങിൻ മുകളിൽ നിന്നും മാധവിയുടെ കണ്ണുകളിലേക്ക് കണാരൻ നോക്കിയിരിക്കും." കണാരേട്ടാ ഒരു ഇളനീർ തരുമോ " എന്ന് അവൾ ചോദിച്ചു. ഇതു കേട്ട മാത്രയിൽ കണാരൻ തെങ്ങിൽ നിന്നും ഊർന്നിറങ്ങി അവളുടെ അടുത്തേക്ക് വരും .ചെത്തിയ ഇളനീരിൽ നിന്നും ഇളനീർ അവളുടെ വായിലേക്ക് ഒഴിച്ചു നൽകും. കണാരന്റെ വിരിമാറിലേക്ക് അവളുടെ മുല കണ്ണുകൾ അമരും.
കണ്ണിൽ കണ്ണിൽ നോക്കി അവരങ്ങനെ നിൽക്കും. പണിക്കാരത്തി പെണ്ണുങ്ങൾ ഇതു കാണുമ്പോൾ അടക്കം പറഞ്ഞു ചിരിക്കും " തമ്പ്രാട്ടി കുട്ടിക്ക് വേഗം തമ്പ്രാൻപുടവ കൊടുപ്പിച്ചില്ലേൽ, ഓക്കാനവും ഛർദ്ദീം തുടങ്ങും" .
പല രാത്രിയും അവരുടെ വികാരവിചാരങ്ങൾ പങ്കിടുന്നതിനു സാക്ഷ്യം വഹിച്ചു. " ഞാൻ കണാരേട്ടന്റെയല്ലെങ്കിൽ ' അറപ്പുരയിൽ ഞാന്നു കിടക്കും" അവൾ പറയും.കാച്ചിയ എണ്ണ മണമുള്ള അവളുടെ മുടിയിഴകളിൽ തലോടി 'ഇല്ല,മാധവി ,നിന്നെ ഞാൻ വിടില്ലായെന്ന്, പറഞ്ഞ് വരിഞ്ഞുമുറുക്കും.
അന്ന് ആണ് അതു സംഭവിച്ചത് തേങ്ങാപ്പുരയുടെ വാതിലിൽ മുട്ടുകേട്ടപ്പോൾ വാരിപ്പുണർന്ന് നിൽക്കുന്ന യുവമിഥുനങ്ങൾ ഞെട്ടി. വാതിൽക്കൽ അച്ചൻ നിൽക്കുന്നു ." മാധവീ "എന്നു അച്ചൻ വിളിച്ചു. അയാളുടെ മുഖത്ത് യാതൊരു ഭാവ വിത്യാസവും ഇല്ലായിരുന്നു അപ്പോൾ. മാധവിക്ക് ആശ്വാസമായി. അവൾ മുഖം കുനിച്ച് ഓടിപ്പോയി "കണാരാ വടക്കേപ്പുറത്ത് പോയ്ക്കോ, നിനക്ക് കഞ്ഞി കുടിച്ച് പോകാം " കണാരന് ആശ്വാസമായി.
കിളിവാതിലിലൂടെ കണാരൻ കഞ്ഞി കുടിക്കുന്നതും മറഞ്ഞു വീണ അയാളുടെ ശരീരം പാതാളക്കുഴിയിലേക്ക് ചവിട്ടിയിട്ട് മരവാതിൽ പതുക്കെ അടച്ചു പൂട്ടുന്ന അഛനെയുമാണവർ കണ്ടത്.
പിറ്റേ ദിവസം നേരം പുലർന്നത് വടക്കേനിയിലെ ഞാലിയിൽ തൂങ്ങുന്ന മാധവിയായിരുന്നു. അവളെ കണ്ട അഛൻ യാതൊരു ഭാവവേദവുമില്ലാതെ കയർ അറുത്തുമാറ്റിപാതാളക്കുഴിയിലേക്ക് അവളേയും ചവിട്ടി താഴ്ത്തി "അശ്രീകരം " എന്ന് പറഞ്ഞ് കഴുത്തിലെ രുദ്രാക്ഷത്തിൽ പിടിച്ച് നടന്നു നീങ്ങി. കണാരന്റെ നെഞ്ചിൽ തല ചായ്ച്ച് അവൾ കിടന്നു.
എല്ലാ ദിവസവും രാത്രി പന്ത്രണ്ടു മണിയാകുമ്പോൾ നന്ദിനിചേച്ചിയുടെ ശരീരത്തിൽ മാധവിവരുമത്രേ..
നന്ദിനിചേച്ചിയുടെ നിലവിളി ഉയരും അപ്പോൾ കണാരേട്ടൻ ഉണ്ണിയെ വിട്ട് നക്ഷത്രങ്ങളെ നോക്കി പറന്നുയർന്നു

By: Saji varghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo