നേർക്കാഴ്ച്ച
------------------
നീതി മരിച്ചു.... നീതിയുടെ ശവമടക്കിനുള്ള എല്ലാ ചിലവും വഹിച്ചത് അനീതിയാണ്... ഇനി നീതിയുടെ പേരിലുള്ളത് എല്ലാം അനീതിക്ക് സ്വന്തം... നീതിയുടെ ശവമടക്കിന് വയസ്സായ സത്യവും ധർമ്മവും വടിയും കുത്തിപ്പിടിച്ചു വന്നിട്ടുണ്ടായിരുന്നു.... കൂടെ ചെറുപ്പക്കാരായ അസത്യവും അധർമ്മവും.... സത്യവും ധർമ്മവും ഇപ്പോൾ വാർദ്ധക്യ സഹജമായ വിശ്രമത്തിലാണ് അതിനാൽ അപൂർവ്വം ചില നേരിട്ട് വരുന്ന കാര്യങ്ങളിൽ മാത്രമേ അവർ ഇടപെടുന്നുള്ളൂ... ബാക്കി എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അസത്യവും അധർമ്മവുമാണ്.... നീതിയുടെ ശവശരീരത്തിൽ നോക്കി സത്യവും ധർമ്മവും നിന്നു... അവരുടെ മനസ്സിൽ പണ്ട് ഒരുമിച്ചു നടന്നിരുന്ന ആ സുവർണ്ണ കാലങ്ങൾ തെളിഞ്ഞു... ഇന്നോ നാളെയോ തങ്ങളും നീതിയെ പോലെ മരിച്ചയ് കിടക്കേണ്ടി വരുമെന്ന് സത്യത്തിനും ധർമ്മതിനും അറിയാം.... അതിനിനി അധികം സമയമില്ല എന്നും... കാരണം അവർ അത്രക്ക് അവശരായിരിക്കുന്നു.... അപ്പോൾ അപ്പുറത്ത് അനീതിയും അസത്യവും അധർമ്മവും ഒരുമിച്ചു കൂടി ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു.... അതെ ഇനി അവരുടെ ലോകം... അവരുടെ നിയമം....
ജയ്‌സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക