Slider

ആണായി പിറന്നവൻ ഭാഗം (3)

0

ആണായി പിറന്നവൻ
ഭാഗം (3)
ഞങ്ങളുടെ പതിനൊന്നാം വിവാഹ വാർഷിക ദിനം .
സത്യത്തിൽ ഈ വിവാഹ വാർഷികങ്ങൾ ഒന്നും ഞങ്ങൾ ഓർമ്മിച്ചിട്ടില്ല.
ഞാൻ ഓർമ്മിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.
ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാകാൻ പലതും മറന്ന് പോയി.
"അതേ നാളെ മാർച്ച് ഇരുപത്തിനാലാണ് ."അവൾ പറഞ്ഞു
"അതിനെന്താ എല്ലാവർഷവും വരുന്നതല്ലെ ആ ദിവസം " നമ്മുടെ വിവാഹവാർഷികം അല്ലേ "
"അതല്ല നാളെയാണ് മഞ്ചുവിന്റെ കല്യാണം പോകണം എല്ലാ പേരേയും വിളിച്ചതാ നിങ്ങളും ഉണ്ടാകണം"
"ഓ അപ്പൊ നാളെ ഞാനും വരണം അത്രയല്ലേ ശരി വരാം."
അവൾക്ക് സമാധാനം ആയി
ഞാൻ അവളെ കെട്ടിയത് മുതൽ അവൾ എന്നെ
അതെ, ദാണ്ടെ, പിന്നേ, നിങ്ങൾ, കേട്ടാ എന്നൊക്കെയാണ് വിളിക്കുന്നത് . അത് അവളുടെ ഇഷ്ടം.
നാളെ വിവാഹത്തിന് പോകണം. എന്ത് കൊടുക്കും പിന്നെ എന്റെ ചിന്ത അതായിരുന്നു. കാര്യമായി എന്തെങ്കിലും കൊടുക്കേണ്ടി വരും. കയ്യിൽ അതിനുള്ള പൈസയും ഇല്ല.
മഞ്ചു അവളുടെ കൂട്ടുകാരി ആണ് . കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ചവർ . വയസ് മുപ്പത്തിനാല് ആയെങ്കിലും ഇപ്പോഴാണ് കല്യാണം ആയത്.
അല്ല. ഇപ്പോഴാണ് കല്യാണത്തിന് അവസരം കിട്ടിയത് എന്ന് പറയുന്നതാകും ശരി. അവൾ ഇന്ന് അറിയപ്പെടുന്ന ഒരു അഡ്വക്കേറ്റാണ് . കോളേജ് ജീവിതം മുതൽ കൂടെ പഠിച്ച വിനീതിനെ സ്നേഹിച്ചവൾ, സമപ്രായക്കാർ , താഴ്ന്ന ജാതിക്കാരൻ , അഭിമാനിയായ അച്ഛൻ സമ്മതിക്കാത്തതിനാൽ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചവൾ. ഇപ്പോൾ അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞു . തന്റെ ആഗ്രഹത്തിന് എതിര് നിൽക്കാൻ ആളില്ലാതായി. അവരാണ് നാളെ വിവാഹം കഴിക്കാൻ പോകുന്നത്.
നാളെ എന്ത് കൊടുക്കും .
മോളേയും കൂട്ടി കവലയിലേക്ക് പോയി
ആദ്യം കണ്ട തുണിക്കടയിൽ കയറി. സാരി, ചുരിദാർ അങ്ങനെ ഓരോന്നായി നോക്കി. കയ്യിലുള്ള പൈസക്ക് ഒടുവിൽ ഒരു സാരി വാങ്ങി മോളുടെ കളർ സെലക്ഷൻ .ഒപ്പം മോൾക്ക് ഒരു മിഡിയും വാങ്ങി.
തിരികെ വന്നു. ഞങ്ങളെക്കാത്ത് ഉമ്മറപ്പടിയിൽ അവൾ നിൽക്കുന്നുണ്ടായിരുന്നു.
സാരി അവളെ കാണിച്ചു.
''ഇതു കുറച്ചു കൂടെ നല്ലത് വാങ്ങാമായിരുന്നില്ലെ '' അവളുടെ ചോദ്യം '
"കയ്യിൽ ഉള്ള പൈസക്കല്ലേ വാങ്ങാൻ പറ്റുള്ളു ."
"അല്ലെങ്കിൽ എപ്പഴാ നിങ്ങളുടെ കയ്യിൽ വല്ലതും കാണുന്നത്. "അതും പറഞ്ഞ് അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
ഇതിപ്പോൾ സ്ഥിരമായി പറയുന്ന കാര്യമാണ്. അവരുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. പിന്നെന്തിനാ അവൾ ഇപ്പോൾ ഇങ്ങനെ പറയുന്നത്.
മോൾക്ക് ഒരു മാല വാങ്ങണം എന്ന് കുറേ നാളായി പറഞ്ഞപ്പോൾ , ഞാനെന്റെ സ്വന്തം ചിലവ് ചുരുക്കി. മിച്ചം പിടിച്ച് വാങ്ങി കൊടുത്തു ഒരു പവൻ വരുന്നൊരു മാല .
കൊണ്ട് വന്നപ്പോഴെ. അതങ്ങ് വാങ്ങി. എവിടെയെങ്കിലും പോകുമ്പോൾ ഇട്ട് കൊടുക്കാം ഇപ്പോൾ എന്റെ കഴുത്തിൽ കിടക്കട്ടെ എന്നും പറഞ്ഞ്.
പൊന്നിനോട് പെണ്ണിനെന്നും ആർത്തിയാണ്. എന്റെ ജീവിതത്തിലേക്ക് അവൾ വന്നപ്പോഴും കഴുത്തിലോ, കാതിലോ ഉണ്ടായിരുന്നും ഇല്ല. ഇതു വരെ എനിക്കൊന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുമില്ലായിരുന്നു.
വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാനുള്ള ഒരു അവസരം അവൾ വളരെ സന്തോഷവതി ആയിരുന്നു.
അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും എല്ലാം സ്വന്തമായി വാഹനം ഉണ്ട്. ഞങ്ങൾക്കും ഉണ്ട് . സാധാരണക്കാരന്റെ സ്വന്തം വാഹനം . കെ.എസ് . ആർ.ടി.സി ബസ്സിൽ.
ഒരു മണിക്കൂർ യാത്ര ഉണ്ട് വിവാഹ സ്ഥലം വരെ എത്താൻ അവളും മോളും മുന്നിൽ ലേഡീസ് സീറ്റിൽ ഇരുന്നു.
ഞാൻ പിറകിലായി കണ്ടക്ടർ സീറ്റിന് മുന്നിലായി സൈസ് സീറ്റിലും ,
വിവിധ ഇടങ്ങളിൽ നിന്നും വരുന്ന, വിവിധ തരം ആൾക്കാർ, വ്യത്യസ്ഥ ചിന്താഗതിക്കാർ, പല ജാതി, മതം, നിറം , പലതരം , ആശയങ്ങൾ, പല പല ലക്ഷ്യങ്ങൾ എന്നിട്ടും എല്ലാ പേരുടേയും യാത്ര ഒരേ ബസിൽ. ആരും പരസ്പരം മിണ്ടുന്നു പോലും ഇല്ല. പക്ഷേ എല്ലാ പേരോടും മിണ്ടിയും പറഞ്ഞും കണ്ടക്ടർ ടിക്കറ്റ് നൽകി.
മുന്നിലെ സീറ്റിലിരുന്ന രണ്ട് ചെറിയ കുട്ടികൾ വിന്റോയിൽ കൂടി പുറത്തേക്ക് നോക്കി ഓരോ നല്ല വീടുകൾ കാണുമ്പോഴും അതെന്റെ വീട്, അതെന്റെ വീട് എന്ന് മത്സരിച്ച് ചൂണ്ടിക്കാണിക്കുന്നു. ഇടക്കിടെ പിണങ്ങുന്നു. ഞാനാ ആദ്യം പറഞ്ഞത് എന്ന് പറഞ്ഞ്.
മോളും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും. നല്ലൊരു വീട് പോലും ഇല്ല. നാട്ടിലെ ഏറ്റവും പഴയതും, ഭംഗിയില്ലാത്തതുമായ വീട് അത് ഇപ്പോൾ ഞങ്ങളുടേതാണ്.
ബസ്സ് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. സ്റ്റാന്റിൽ പാർക്ക് ചെയ്തു.
ചിന്തകൾക്ക് വിരാമം.
ഞങ്ങൾ ഇറങ്ങി.
വിവാഹ ആഡിറ്റോറിയം ലഷ്യമാക്കി നടന്നു.
കിർ ർർ ർ ർ ഉച്ചത്തിൽ മണി ശബ്ദ്ദിച്ചു .
കോടതി പിരിഞ്ഞിരിക്കുന്നു. ഇനി ഉച്ചയ്ക്ക് ശേഷം രണ്ട് മുപ്പതിനേ കോടതി ആരംഭിക്കു കൂടെ വന്ന പോലീസുകാർ അക്ഷമരായി. നേരുത്തേ പോകാം എന്ന് കരുതിയതാ. ഇതിപ്പോൾ പെട്ടല്ലോ .... അവർ പിറുപിറുത്തു.
"നിനക്ക് വിശക്കുന്നുണ്ടോ. ഭക്ഷണം കഴിക്കാം. "
പോലീസുകാരന്റെ ചോദ്യം
വേണ്ട.....
എന്നാൽ വേണ്ട നീ ബാക്കി പറ.......
തുടരും
സ്വന്തം
എസ്.കെ
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo