പ്രയാണം.. (തുടർക്കഥ. ഭാഗം മൂന്ന്)
കറകറ ശബ്ദത്തോടെ കറങ്ങുന്ന ഫാനിന്റെയും പടിഞ്ഞാറൻ കാറ്റിൽ ഉലയുന്ന തകരഷീറ്റിന്റെയും കുര്യാക്കോസ് ചേട്ടന്റെ കൂർക്കംവലിയുടെയും അതർ സ്റ്റേറ്റുകാരുടെ ഉച്ചത്തിലുള്ള റെക്കോർഡ് ഗാനങ്ങളുടെയും ബഹളത്തിനിടയിലും റൂമിലുള്ള എല്ലാവരും നല്ല ഉറക്കത്തിലാണ്. സമയം രണ്ട് മണിയാണെങ്കിലും ഉച്ചഭക്ഷണം കഴിച്ചുള്ള മയക്കം പതിവായതിനാൽ ആരെയും പുറത്ത് കാണാനില്ല. ഇനി നാല് മണി കഴിയണം തമ്പ് സജീവമാകാൻ.ഗയിറ്റിൽ കാവൽക്കാരന്റെ വേഷത്തിൽ ഇരിക്കുന്ന പണ്ഡിറ്റ് അയാളുടെ അടുത്ത് പോയാലൊ? വേണ്ട അയാളെ തംബാക്കിന്റെ മണമാണ്. എപ്പോഴും തംബാക്ക് കയിൽ വച്ച് ഇടക്കിടക്ക് വായിലിട്ട് തുപ്പിക്കൊണ്ടിരിക്കും. എനിക്കീ പാൻ വസ്തുക്കളെ മണം തല കറക്കമുണ്ടാക്കും. ഇവിടത്തന്നെ കിടക്കാം. ഉറക്കം വരുന്നില്ല. തലേന്ന് ഉച്ചക്ക് കണ്ട പെൺകുട്ടിയുടെ മുഖം മനസിലേക്ക് തെളിഞ്ഞു വരുകയാണ്- പാവം തട്ടിക്കൊണ്ട് വന്നതായിരിക്കും. അല്ലെങ്കിൽ കോഴിക്കോട് എന്നു കേട്ടപ്പോൾ കരഞ്ഞതെന്തിനാ.? എല്ലാം ചോദിക്കാമായിരുന്നു.കരഞ്ഞതു കണ്ടപ്പോൾ തന്നെ ഭയം പിടികൂടി. ഇന്നവിടെ ഉണ്ടാവുമോ ആവോ? ഉണ്ടെങ്കിൽ എല്ലാം ചോദിച്ചറിയണം.
ഇന്നലെ മഹേന്ദ്ര ഭായിയുടെ വരവ് കണ്ടപ്പോൾ ആകെ ഭയന്നു പോയി. സത്യത്തിൽ അയാൾ ഇപ്പോൾ കമ്പനിയുടെ പാർട്‌ണറാ. പാർട്ണർഷിപ്പ് കൊടുക്കാതെ കമ്പനി മുന്നോട്ട് കൊണ്ടുപോകാൻ അയാൾ സമ്മതിക്കില്ല. അയാളുടെ നൂറ് കണക്കിന് വരുന്ന ഗുണ്ടകൾക്ക് ജോലിയും കൊടുക്കണം. ഒരു കണക്കിന് കമ്പനിക്ക് വളരെ ഉപകാരപ്പെടും ആ തീരുമാനം.കാരണം നാട്ടുകാരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങളെ അവർ കൈകാര്യം ചെയ്തോളും.

ഓരോന്നാലോചിച്ച് കിടക്കുകയല്ലാതെ ഉറക്കം വരുന്ന ലക്ഷണമില്ല.എല്ലാവരും നല്ല ഉറക്കമാണ്. ഞാൻ തിരിഞ്ഞു കിടന്നു.തമ്പ് മറക്കാനുപയോഗിച്ച ഇരുമ്പു ഷീറ്റിനെ ചാരിയാണ് കട്ടിൽ ഇട്ടിരിക്കുന്നത്. ഷീറ്റിൽ ഉണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ ഞാൻ ഒന്ന് വെറുതെ പുറത്തേക്ക് നോക്കി. ഒറ്റക്കണ്ണു കൊണ്ട് കാണുന്ന രൂപത്തിൽ ഞാൻ പുറത്തെ കാഴ്ചകൾ കാണാൻ ശ്രമിച്ചു.പുറത്ത് ഒരു പ്ളാസ്റ്റിക് ചാക്കു കൊണ്ട് മറച്ച ചെറിയ ഒരു ഷെഡ്. അതിൽ കറുത്ത് മെലിഞ്ഞ് ഒരു സ്ത്രീ കുഞ്ഞിന് മുലകൊടുക്കുന്നു - ഒരു മെലിഞ്ഞ മനുഷ്യൻ ആഷെഡിലേക്ക് കയറി പോകുന്നു. ഷെഡിന്റെ മൂലയിൽ ഒരു കുട്ടി ചുരുണ്ടുകൂടി കിടക്കുന്നു അയാൾ ആ കുട്ടിയെ ഉണർത്തുന്നു. അയാൾ കയ്യിലെ പൊതി ആ കുട്ടിക്ക് കൊടുക്കുന്നു. അയാൾ ആ ഷെഡിൽ നിന്ന് ഇറങ്ങി പോകുന്നു. ഷെഡിൽ ചാരി വച്ച കുരിശു പോലുള്ള ഒരു കോല് - അതിൽ നിറയെ ബലൂണുകൾ. അയാൾ ബലൂൺ കച്ചവടക്കാരനാണ്. ഇന്ന് വിറ്റുകിട്ടിയ പൈസ കൊണ്ട് ആ കുട്ടിക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുന്നു. ഇപ്പോൾ ആ സ്ത്രീയുടെ മാറിടം പൂർണമായും കാണാം.കുട്ടി ചപ്പാത്തി ആർത്തിയോടെ തിന്നുന്നു. പെട്ടെന്ന് അകത്താക്കാനുള്ള ആ കുട്ടിയുടെ ശ്രമം പക്ഷെ ആ സ്ത്രീ തടഞ്ഞു.ആ കുട്ടിയിൽ നിന്ന് അപ്പം ഒറ്റ വലിക്ക് വാങ്ങി . കുട്ടി വായ തുറന്ന് ഉറക്കെ കരയുന്നു. ആ സ്ത്രീയും കരയുന്നു.എന്നിട്ട് ഒരു കഷ്ണം അപ്പം വായിലിട്ട് ബാക്കി ആ കുട്ടിക്ക് കൊടുത്തു. ഇന്നൊന്നും കിട്ടിയിട്ടുണ്ടാവില്ല. പാവങ്ങൾ വിശന്നുവലഞ്ഞിരിക്കുകയായിരിക്കും.
അല്ല ! ഞാനെന്താ നോക്കിയിരിക്കുന്നത്.? എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമല്ലൊ. ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്ന് ഇറങ്ങി റൂമിന്റെ മൂലയിലെ ഗോതമ്പ് ചാക്കിന്റെ മുകളിലുണ്ടായിരുന്ന ബ്രഡിന്റെ പാക്കറ്റ് എടുത്തു - കട്ടിലിൽ കയറി ഇരുമ്പു ഷീറ്റിന്റെ മുകളിലെ ഗ്യാപ്പിലൂടെ താഴേക്ക് ഇട്ടു. എന്നിട്ട് ഒന്നുമറിയാത്ത പോലെ കിടന്നു ഞാൻ പഴയതുപോലെ പുറത്തേക്ക് നോക്കി. അന്തം വിട്ടു നിൽക്കുകയാണ് അമ്മയും കുഞ്ഞും.പിന്നെ ആ കുഞ്ഞ് ഓടി വന്ന് രണ്ടു ഭാഗത്തേക്കും നോക്കി. ആരുമില്ലാ എന്ന് ഉറപ്പായപ്പോൾ ബ്രഡിന്റെ പായ്ക്കറ്റ് എടുത്ത് ആ കുഞ്ഞ് ഓടി. ഒരു സഹായം ചെയ്ത നിർവൃതിയിൽ ഞാൻ തിരിഞ്ഞു കിടന്നു.
"ടേയ്, എണീക്കെടെ" വിനോദാണ് വിളിക്കുന്നത്.
"എന്തിനാ "
"വാ ടൗണിലൊന്ന് കറങ്ങി വരാ"
ഞാൻ ചാടിയെണീറ്റു.വിനോദ് വളരെ മുമ്പ് തന്നെ കമ്പനിയിലെത്തിയ ആളാ. തിരുവനന്തപുരത്ത് കാരൻ.ജാതകദോഷം ഉള്ളതിനാൽ മുപ്പത്തിയഞ്ചു വയസ്സ് വരെ പെണ്ണ് കെട്ടാൻ പാടില്ല. വീട്ടുകാരോടുള്ള പ്രതിഷേധം അവനെ ഇവിടെ എത്തിച്ചു. വസ്ത്രം മാറി പുറത്തേക്കിറങ്ങിയപ്പോൾ എന്റെ നോട്ടം പഴം വിൽപനക്കാരിലേക്കായിരുന്നു. അവൾ അവിടെ ഇരിക്കുന്നുണ്ട്.കൂടെ തടിച്ച് കൊഴുത്തുരുണ്ട ഒരു സ്ത്രീയും.വിനോദ് ചെറിയ ഒരു ഞരമ്പായതിനാൽ അവന്റെ നോട്ടവും നടത്തവും ഒക്കെ ഒരു പ്രത്യേക സ്‌റ്റൈലിലാ.എക്സിക്യൂട്ടീവ് ലുക്ക് എന്നൊക്കെ പറയുന്ന മാതിരി .പെൺകുട്ടികളെ ആകർഷിക്കാനാണത്രെ. അല്ലെങ്കിലും പുറത്തിറങ്ങുമ്പോൾ എക്സിക്യൂട്ടീവ് ലൂക്കിൽ ഇറങ്ങണമെന്ന് തന്നെയാണ് കമ്പനിയുടെ താൽപര്യവും ആ പെൺകുട്ടിയുടെ അടുത്തെത്തിയപ്പോൾ തീരെ മൈന്റ് ചെയ്യുന്നില്ല. ആ തള്ളയുണ്ടായത് കൊണ്ടായിരിക്കും എന്ന് ഞാനും കരുതി എന്നാൽ വിനോദ് അവളിൽ ഒരു നോട്ടമിട്ടിരുന്നു. അതവന്റെ നടത്തത്തിൽ നിന്ന് എനിക്ക് മനസ്സിലായി. കുറച്ചപ്പുറത്തെത്തീട്ടും അവൻ തിരിഞ്ഞു നോക്കുക തന്നെയാണ് - അത് കണ്ട് ഞാനും ഒന്ന് നോക്കി. അപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു.വിനോദ് എന്റെ കൈയിൽ അമർത്തിപ്പിടിച്ചു.കൂടാതെ തെങ്കാശിപ്പട്ടണം സിനിമയിലെ ലാലിന്റെ ഡയലോഗും."നീ ഒടുക്കത്തെ ഗ്ളാമറാടാ......... ഞാൻ ഗ്ലാമറായിട്ടൊന്നുമല്ല. അവൾ മലയാളിയാ. തട്ടിക്കൊണ്ടുവന്നതാണോ എന്നൊരു സംശയമുണ്ട്." ഞാൻ പറഞ്ഞു നിർത്തി.
.................
ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.വിനോദ് പഴം വിൽപനക്കാരിയുടെ നിത്യസന്ദർശകനായി മാറി - എന്നെ കൂട്ടാതെയായിരുന്നു അവന്റെ ഒളിച്ചു കളിയെല്ലാം. ഒരു ദിവസം വൈകുന്നേരം വിനോദിന്റെ കൂടെ റെയിൽവെ സ്റ്റേഷൻ വരെ പോകേണ്ടി വന്നു - മലയാളിയായ പുതിയ കുക്ക് എഴുന്നള്ളുന്നുണ്ട്. നന്നായി സ്വീകരിച്ചാനയിച്ചിട്ടില്ലെങ്കിൽ പിന്നെ വറ്റിൽ കല്ല് കടിക്കും. അതു കൊണ്ട് തന്നെ പണ്ടാലിയെ താക്കാടാൻ തന്നെ തീരുമാനിച്ചു.
ആളെ കണ്ടെത്തി റൂമിലെത്തി നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഞങ്ങൾ പണ്ടാലിയുടെ ചുറ്റും വട്ടമിട്ടിരുന്നു. നാട്ടിലെ വിശേഷങ്ങൾ അറിയാൻ നാട്ടിൽ നിന്നു വരുന്നവരോട് പത്രങ്ങൾ കൊണ്ട് വരാൻ ആവശ്യപ്പെടാറാണ് പതിവ്. അതു കൊണ്ട് തന്നെ പത്രക്കെട്ട് കെട്ടഴിച്ച് ഓരോന്നെടുത്തു വായിക്കാൻ തുടങ്ങി.അതിനിടയിലാണ് ചരമ കോളത്തിൽ ഒരു ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. തന്റെ പിതാവിന്റെ പഴയ ഫോട്ടം പോലെ തോന്നി. അതിന്റെ മുകളിലെ തലേക്കെട്ടും വായിച്ചു നോക്കി. " മകന്റെ മൂന്നാം ചരമവാർഷികത്തിൽ പിതാവും മരിച്ചു. "
ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അത് തന്റെ പിതാവ് തന്നെയാണെന്ന് ഉറപ്പായി. വയറിന്റെ അടിത്തട്ടിൽ നിന്നും ഒരു കാളൽ. അത് മുകളിൽ ഹൃദയത്തിൽ തികട്ടി നിൽക്കുന്നു. വിറക്കുന്ന കൈകളോടെ ആ വാർത്ത വായിച്ചു പൂർത്തിയാക്കി.മൂന്ന് വർഷം മുമ്പ് ഇതേ ദിവസം ഒരു മകൻ ഗൾഫിൽ നിന്നു മരിച്ചിരുന്നു.
കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. ഹൃദയത്തിൽ അടിഞ്ഞുകൂടിയ വികാര വിക്ഷോഭങ്ങൾ ഒന്നിച്ചുയർന്ന് പ്രകമ്പനം കൊള്ളുന്നു.തൊണ്ട വരളുന്നു.ശരീരം ആകെ തളർന്നിരിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മറ്റുള്ളവർ മനസിലാക്കുന്ന മുമ്പെ ഞാൻ മലർന്നടിച്ച് വീണു കഴിഞ്ഞിരുന്നു.

തുടരും ഹുസൈൻ എം കെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക