Slider

തീവ്രം

0

തീവ്രം
വെറുതേ അലസമായ് നീ ചിരിക്കും
അതു കണ്ടു വിരിയുന്ന പൂക്കളെ നോക്കവേ
വശ്യതയാർന്ന നിൻ ചാരത്തിരിക്കുവാൻ
ഏറെ മോഹിച്ചെെൻറ ഉളളം തുടിക്കുന്നു
വർണ്ണമയൂഖ മായ് പീലി വിടർത്തുന്ന
മായിക മോഹങ്ങളെന്തു ഭംഗി
ഒട്ടു കുറുമ്പിനാൽ കൂടും കൂട്ടി നീ
നൽകിയതേനൂറും നിർവൃതികൾ
ഇത്രയും നവ്യ മാമനുഭൂതിയിലിന്നേവരേ
പാറിപ്പറന്നില്ലെതെന്ന സത്യം
നോക്കായ് വാക്കായ്കളിയും ചിരിയുമായ്
മതി വരുന്നില്ലെടോ പ്രണയകാലം
ഒരു കുഞ്ഞു പൂമ്പാറ്റ വിരിയും പോലേ
ചിറകുകളാവർണ്ണ മണിയും പോലേ
കാണുന്ന തൊക്കെയും സുന്ദരമാവുന്ന
വേഗത്തിൻ കാലമോ പ്രണയകാലം
കണ്ണാടിയിലേറേ സൗന്ദര്യമെന്തിന്
കൻമദക്കൂട്ടിനു മധുരമതെത്തിന്
ഉളളിൽ നിറയുന്ന ലഹരിയുണ്ടെങ്കിൽ
എൻ പ്രിയക്കെന്നും നൂറഴ കാണെങ്കിൽ
കയ്പ്പും മധുരവും രുചിഭേതമില്ലല്ലോ !
12/01/17
ബാബു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo