Slider

വിരഹസുഖം

0

വിരഹസുഖം
--------------------
വിരഹങ്ങൾ എത്രയെത്ര വിഷാദങ്ങളുടെ ആഴങ്ങളായിരുന്നൂ തീർത്തതെങ്കിലും
ശേഷമുള്ള കൂടിച്ചേരലുകളിലെ ആദ്യ ചുംബനം തന്നെ നഷ്ടമായ എത്രയെത്ര
ജന്മാന്തരങ്ങളെയായിരുന്നൂ തിരികെ
തന്നിരുന്നത്?
ഉയർന്നുതാഴ്ന്ന് ഏങ്ങലടിക്കുന്ന നെഞ്ചകത്തിലെ ഏതഗാധതയിലാണ്
നമ്മൾ സ്നേഹത്തിന്റെ കുഞ്ഞരുവി
ഒളിച്ചു വെച്ചിരുന്നത്??
മിണ്ടാനാവാത്ത ചലിക്കാനാവാത്ത ആ
ശിലാനിമിഷങ്ങളിൽ കവിളിണകളിലൂടെ
നമ്മുടേതു മാത്രമായ ഒരു കടൽ ഒലിച്ചു പോയത്...നമ്മളതിൽ നമ്മളറിയാതെ
മുങ്ങാംകുഴിയിട്ടു കുളിച്ചു കയറിയത്?
പല ജന്മങ്ങളുടെ പടവുകൾ താണ്ടി കൈകോർത്തു നടന്നു.
ഒടുവിൽ കണ്ണുതുറന്നപ്പോൾ അതുവരെ ചൂഴ്ന്നുനിന്ന വിരഹനോവ് ഓർമ്മകളിൽ
പോലുമില്ലാതെ എവിടെയാണ് പോയ്മറഞ്ഞിരുന്നത്?
ഋതുഭേദങ്ങൾ മാറിമറിഞ്ഞുതിണർത്ത ചുണ്ടുകളിൽ ഒരു വസന്തം പൂത്തുലഞ്ഞു
നിൽക്കുമ്പോൾ മറുപടി ഇനി ആരോടാണ്
തിരയുക? ദൂരങ്ങൾ എത്രയോ പിന്നിട്ടു പോയിരിക്കുന്നു.
ഇനിയിപ്പോൾ പറയാനൊന്നുമില്ല.
ഏതു വിരഹത്തിന്റെയും ആഴങ്ങൾ താണ്ടാൻ നിന്റേയുമെന്റേയും
ചുണ്ടിണകൾക്കാവുമെന്നിരിക്കെ
ഈ നിമിഷങ്ങൾക്കായി നമുക്കിനിയുമൊരു
വേർപിരിയൽ ആവാമല്ലേ ?
പ്രണയം നിന്നെയുമെന്നേയും ഏറെ മനോഹരമാക്കുന്നതീ വേർപിരിയലുകളിലാണല്ലോ...
••••
അനുഭവസ്ഥർക്കായ് സമർപ്പിക്കുന്നു.അല്ലാത്തവർ കാത്തിരിക്കുക.
വിരഹത്തിന്റെ ലഹരി....കൂടിച്ചേരലിൽ
അനിർവചനീയം.
ലിൻസിഅരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo