Slider

വാത്മീകിയും വേടനും - കഥ

1

വാത്മീകിയും വേടനും
കഥ ,പടുതോള്‍
തന്നെ ശപിച്ച വാത്മീകിയെ നോക്കി വേടന്‍ ചിരിച്ചു.
'' നന്ന്, മഹാമുനേ, അങ്ങയുടെ ജീവസ്നേഹം!'' വേടന്‍ പരിഹസീച്ചു.''വേടനായി നടന്ന അങ്ങയുടെ പൂര്‍വ്വാശ്രമം അങ്ങു സൗകരൃപൂര്‍വ്വം മറന്നല്ലോ! കൊന്നും തിന്നും മോഷ്ടിച്ചും തട്ടിപ്പറച്ചും നടന്ന അക്കാലത്തൊരിയ്ക്കല്‍ താങ്കള്‍ക്ക് ഇരയായ കുറെ സാധു സനൃാസിമാര്‍ തിങ്കള്‍ക്ക് മാപ്പ് തന്നുവെന്നും താങ്കള്‍ക്ക് അമരമന്ത്രം ഉപദേശിച്ചുവെന്നും ഞാന്‍ കേട്ടിട്ടുണ്ട്.വംശം നാശം ഭവിയ്ക്കട്ടെ എന്നെന്നെ ശപിച്ചപ്പോള്‍ ആ ഗുരുക്കന്മാര്‍ അങ്ങയ്ക്കുപദേശിച്ച ഭൂതദയൂടെ മന്ത്രം അങ്ങ് എന്തേ മറന്നു പോയത്? എന്നെ ഉപദേശിച്ച് നന്നാക്കാനൂള്ള സത്ബുദ്ധീ അങ്ങയ്ക്കെന്തുകൊണ്ടുണ്ടായില്ല?'' വേടന്റെ ശരതുലൃമൂര്‍ച്ചയുള്ള ചോദൃം വാത്മീകിയെ നോവിച്ചു.പക്ഷെ കെെവിട്ട വാക്കു തിരിച്ചെടുക്കാനാവില്ലെന്ന് അയാള്‍ അറിഞ്ഞു.
''ഭക്ഷണത്തനു വേണ്ടി മാത്രമാണ് ഞാന്‍ ഈ കിളിയെ അമ്പെയ്ത് വീഴ്ത്തിയത്. യാഗം ചെയ്യാനും മോക്ഷം കിട്ടാനുമല്ല.'' എന്ന് വേടന്‍ തൂടര്‍ന്നപ്പോള്‍ മാമുനിയ്ക്ക് വീകാരാവേശത്തില്‍ താന്‍ ചൊല്ലിയ ശാപവാക്കോര്‍ത്ത് വൃസനം തോന്നി.
''എന്റെ ശാപം തെറ്റാണെങ്കില്‍ അതു ഫലിയ്ക്കാതെ പോവും'' വേടന്റെ തോളില്‍ കെെ വെച്ചുകൊണ്ട് വാത്മീകി അയാളെ ആശ്വസിപ്പിച്ചു. '' മോക്ഷത്തെക്കാള്‍ പ്രധാനമാണോ ഭക്ഷണമെന്ന് തിരിച്ചറിയാന്‍ എനിക്ക് ഇനിയും ഏറെ കാലം തപം ചെയ്യേണ്ടിവന്നേക്കാം.''

By
Rajan Paduthol
1
( Hide )
  1. നന്നാക്കാനൂള്ള സത്ബുദ്ധീ അങ്ങയ്ക്കെന്തുകൊണ്ടുണ്ടായില്ല?

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo