Slider

താരാട്ട് .

0

താരാട്ട് .
അകത്ത് കുഞ്ഞിന്റെ കരച്ചിൽ കെട്ടുകൊണ്ടാണ് ബിനോയ് കതക് തുറന്നത് .
മൂന്ന് വയസുകാരിയായ മോൾ കസേരയ്ക്ക് താഴെ ഇരുന്നു കരയുന്നു .
അയാൾ ഓടിച്ചെന്ന് മോളെ വാരിയെടുത്തു അടുക്കളയിലും ,ബാത്റൂമിലെ ഓക്കേ നോക്കി ഇവൾ ഇത് എവിടെപ്പോയി .അപ്പഴാാണ് പോക്കറ്റിൽ നിന്ന് മൊബൈൽ ശബ്‌ധിച്ചത് ...എടുത്ത് നോക്കിയ ഭാര്യ ലിസി ..അത് അറ്റൻഡ് ചെയ്തപ്പോഴത്തേയ്ക്കും അവൾ പറഞ്ഞു തുടങ്ങി .
അതേ """ഞാൻ എന്റെ കൂടുക്കാരിടെ ബ്യുട്ടിപാർലറിലാ "".അവളെ കൂട്ടിയാൽ അവൾ ശല്യം ചെയ്യും .ബിനോയ് ഇപ്പോൾ എത്തും എന്ന് അറിയാവുന്നത് കൊണ്ട അവളെ വീട്ടിൽ വിട്ടിട്ട് വന്നത്.
എല്ലാം മേശപ്പുറത്ത് വച്ചിട്ടുണ്ട് കൊടുത്താൽ മതി ..തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പേ അങ്ങേ തലയ്ക്കൽ ഫോൺ കട്ട് ചെയ്തു .
വിങ്ങി വിങ്ങി ഒറ്റയ്ക്കായതിൽ പേ ടിച്ചു കരയുന്ന മോൾടെ മുഖം കണ്ടപ്പോൾ അയാൾ വല്ലാണ്ടായി ..ദേഷ്യവും , സങ്കടവും ,ഒന്നിചൂ വന്നു ..അത് ഉള്ളിൽ ഒതുക്കികൊണ്ട് മോളെ ആശ്വസിപ്പിചുകൊണ്ടിരുന്നു അയാൾ .
അടുത്ത മുറിയിലെ കൂട്ടുകാരന്റെ അച്ഛൻ കരച്ചിൽ കേട്ട് അങ്ങോട് വന്നു ...
എന്താ ബിനോയ് മോൾ ഇങ്ങനെ കാരയുന്നെ അവളെവിടെ ലിസി . സങ്കടം ഉള്ളിൽ ഒതുക്കികൊണ്ട് ഒരു വിധം പറഞ് ഒപ്പിച്ചു ..അവൾ അടുക്കളേലുണ്ട് .....ഞാൻ പുറത്തു പോയിരുന്നു അതാ ..
ഉം ..മോനെ ബിനോയെ ..."" നിങ്ങൾക്ക് രണ്ട്‌ പോർക്കും ജോലി ഉണ്ടല്ലോ ..നിന്റെ അമ്മയേയും അച്ഛനെയും കൊണ്ടുവന്നുടെ ....ഇങ്ങോട്ട് ..അത് അവർക്കും ഒരു ആശ്വാസമാകും ...എന്ന ശരി ഞാൻ പോവ്വാ .....
ബിനോയ് മകളെ നോക്കി അവളുടെ വിതുമ്പി നിൽക്കുന്ന മുഖം കണ്ടപ്പോൾ അയാളുടെ ഉള്ളിൽ എവിടെനിന്നോ ഒരു പിതാവിന്റെ വികാരം ....ഉണർന്നു ....
മോൾ ഒന്ന് കരഞ്ഞപ്പോൾ , ഒറ്റപ്പെട്ടപ്പോൾ എന്റെ മനസ് ഇത്ര മാത്രം വേദനിചൂ ...എങ്കിൽ ....
ഒരു നിമിഷം അയാളുടെ ചിന്തകൾ ........വീട്ടിൽ ..ആറു മക്കളാണ് . രണ്ട് പെണ്ണും നാലാണും . എല്ലാവരും വിദേശത്താണ് .....ഞാൻ ഏറ്റവും ഇളയവൻ .
കുറച്ചു കാലം ഗൾഫിൽ ജോലിനോക്കി ചില്ലറ പ്രാരാബ്ധങ്ങൾ തീർന്നാൽ നാട്ടിൽ അപ്പച്ചന്റെയും ,അമ്മച്ചിടേയും കൂടെ കഴിയണം എന്നായിരുന്നു ..എന്റെ ആഗ്രഹം
..ഇവിടെ വന്നപ്പോൾ ..ലീസിയെ കണ്ടതും ഇഷ്ടപ്പെട്ടതും , അവൾ നേഴ്സാണ് , എന്നെക്കാളും മൂന്നിരട്ടി ശമ്പളവും ഉണ്ട് ..
അവളുടെ വീടുക്കാരൊക്കെ ഇവിടെ തന്നെ .ആലോചിച്ചപ്പോൾ എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു .
നാട്ടിൽ അപ്പച്ചനും ,അമ്മച്ചിയും ..തനിച്ചയതും...ചില്ലറ. അസുഖങ്ങളും ഉള്ളത് കൊണ്ട് അവരെ നോക്കാൻ. ആരുമില്ല
അവളും അവളുടെ വീട്ടുകാരും കൂടി എന്റെ അപ്പച്ചനും അമ്മച്ചിക്കും വേണ്ടി കണ്ടുപിടിച്ച മാർഗ്ഗമാണ് . ഏറ്റവും മികച്ച സേവനങ്ങൾ ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ""വൃദ്ധസദനം """
അയാളുടെ മനസ് ഉഴുതു മറിക്കുന്ന പോലെ അയാൾക്ക് തോന്നി...ദേഷ്യം ,വാശി ,സങ്കടം ,നിരാശ ....എല്ല ഭാവങ്ങളും ,കുട്ടിക്കാലത്തെ ഓർമ്മകൾ ....ഒന്നിന് പിറകെ ഒന്നായി കടന്ന് പോയി ...
മോളെ കുളിപ്പിച്ചു...ഭക്ഷണം കൊടുത്ത് താരാട്ട് പാടി .. ..അയാൾ. ഉറക്കി ....
പുറത്ത് വന്ന്‌ ഹാളിലെ ഒരു കസേരയിൽ ഇരുന്നു ...ഭാവങ്ങൾ. പലതും. അയാളുടെ മനസിലേക്ക് വീണ്ടും വീണ്ടും കടന്നു വന്നു ...
എന്തൊക്കെയോ ചില കണക്കു കൂട്ടലുകൾ അയാളുടെ ഉള്ളിൽ. .....കോളിംഗ് ബെല്ലിന്റെ ഒച്ച
കേട്ടപ്പോളാണ് സ്വബോധം ..കിട്ടിയത് .
എഴുന്നേറ്റ് പോയി കതക് തുറന്നു ലിസി ആയിരുന്നു ..
അവൾ ഉറങ്ങിയോ ..? വല്ലതും കഴിച്ചിരുന്നോ ..? ജോലിക്ക് പോകാൻ വൈകി ...ഇന്ന് നൈറ്റാ... എന്റെ ഡ്യുട്ടി ഡ്രസ് തേച്ചില്ലേ ..? അയാൾ. ഒന്നും മിണ്ടിയില്ല..
ഇതെന്താ. ഒന്നിനും മറുപടി ഇല്ലേ ..?
ഉണ്ട് ഏല്ലാത്തിനും മറുപടി ഉണ്ട് ..
ഞാൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നു ...മക്കൾ ആറെണ്ണം ഉണ്ടായിട്ടും അപ്പച്ചനും ,അമ്മച്ചിക്കും ""ഏല്ലാ വിധ ആധൂനിക സൗകര്യങ്ങൾ ഉള്ള വൃദ്ധ സാധനത്തിൽ കഴിയേണ്ടി വന്നു ....
ഇന്ന് മോൾ തനിച്ചയപ്പോൾ ..അവളുടെ കുഞ്ഞു മനസ് ഒറ്റപ്പെടലിന്റെ വേദനയിൽ ഒന്ന് കരഞ്ഞപ്പോൾ അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു ...
ഒറ്റപ്പെടലിന്റെ വേദനയിൽ നീറുന്ന എന്റെ മാതാപിതാക്കളുടെ മുഖം .
ഓ ഇപ്പഴാണോ ..? അവരെ ഓക്കേ ഓർമ്മ വന്നത് മക്കളായിട്ട് വേറെയും ഉണ്ടല്ലോ അഞ്ചുപേർ അവർക്ക് വേണ്ടെങ്കിൽ. പിന്നെ നിങ്ങൾക്ക് മാത്രം. എന്താ ഇത്ര ദെണ്ണം...?
അവരുടെ കാര്യം എനിക്ക് അറിയേണ്ട അതെ ഒരു. മകൾ ജനിക്കേണ്ടി വന്നു അവരുടെ വില അറിയാൻ
ഞാൻ തീരുമാനിച്ചു കഴിഞ്ഞു ..നമ്മൾ അമ്പലത്തിലും , പള്ളീലും ആയിരവും അതിൽ കൂടുതലും മുടക്കി ആഴ്ചയിലും, മാസത്തിലും വഴിപാട് കഴിക്കുന്നുണ്ടല്ലോ ...
ജന്മം തന്ന ദൈവങ്ങളെ പടിക്ക് പുറത്താകീട്ട് ...ഇനി ഒരു. വഴിപാടും വേണ്ട ഞാൻ തീരുമാനിച്ചു നിനക്ക്‌ എന്തുവേണമെങ്കിലും. തീരുമാനിക്കാം ..
ആദ്യമായിട്ടാണ് ബിനോയ് ഇങ്ങനെ ഇത്ര. ധൈര്യയിട്ട്. സംസാരിക്കുന്നെ ...അവൾക്ക് ഒന്നും മനസിലായില്ല .....ഞാൻ. എന്ത് തീരുമാനിക്കും അവളുടെ എല്ലാവരും അവിടെ അടുത്ത് ഉണ്ട് ....
ആലോചിച്ചു പറയ് ..ഒരു മാസം. അതിനുള്ളിൽ നാട്ടിൽ പോകണം. അപ്പാച്ചന്റെയും അമ്മച്ചിടേയും കൂടെ ...മോളെ .........ഞാൻ കൊണ്ട് പോകും ....
ഇങ്ങനെ ജീവിതം ഹോമിക്കുന്നവർക്കു വേണ്ടി..... ആ. തീരുമാനം ....നിങ്ങൾക്ക്. വിടുന്നു ...
ചന്ദ്രശേഖരൻ .പി .അടൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo