Slider

:::::ഇരുൾജീവിതം :::::

0

:::::ഇരുൾജീവിതം :::::
::::::::::::::::::::::::::::::::::::
ഇരുൾ അടഞ്ഞ എന്റെ ജീവിതത്തിനു ഇപ്പോൾ മൂന്ന് മാസം... നഷ്ടവും എനിക്ക് മാത്രം... നേട്ടം ആർക്... അറിയില്ല. എന്തായിരുന്നു എന്റെ ഈ വിധിക്കു കാരണം... അതെ തെറ്റ് എന്നു പറയണ്ടയിടത് ഞാൻ അത് പറഞ്ഞില്ല...നോ പറയേണ്ടയിടത് പറഞ്ഞില്ല.... എനിക്ക് പറയുവാൻ കഴിഞ്ഞില്ല... എന്തെന്നാൽ ഞാൻ ഒരച്ഛനായി പോയി... തന്റെ കഷ്ടപ്പാട് മകൻ അറിയരുത് എന്ന് ഞാൻ ചിന്തിച്ചു പോയി... ഞാൻ മാത്രമല്ല ഏതൊരു അച്ഛനും അതാണ് ചിന്തിക്കുന്നത്.....
ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ജനിച്ചത് .. . ഓർമ്മ വെച്ച കാലം മുഴുവൻ മദ്യപാനിയായ അച്ഛന്റെ കാട്ടിക്കൂട്ടലുകൾ കണ്ടാണ് വളർന്നത്....സ്നേഹം ആവശ്യത്തിന് കിട്ടിയില്ലങ്കിലും അവഗണന ആവശ്യത്തിന് കിട്ടി.. വളരെ കഷ്ട്ടപെട്ടു ഞാൻ പഠിച്ചു പാസ് ആയി.... ജോലി നേടി.... അതിനു മുമ്പ് അച്ഛൻ കാലം ചെയ്തു..... അച്ഛന്റെ മരണം ഞങ്ങളുടെ കുടുംബത്തിന് വലിയ മാറ്റം വരുത്തിയില്ല... വളർന്ന കാലം മുതൽ അച്ഛൻ എന്ന വെക്തി ഞങ്ങൾക്ക്.... ആ തോന്നൽ ഉണ്ടായില്ല... എന്നാൽ അവസാന കാലത് ഞങ്ങള്ക് സ്നേഹം നൽകുവാൻ കഴിയാത്തതിന്റെ വിഷമം ഞാൻ കണ്ടു.... ആ അവസ്ഥ എനിക്ക് ഉണ്ടാവരുത് എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു... അതാണ് എന്റെ ജീവിതത്തിൽ കരിനിഴൽ വീണത്....
എനിക്ക് അച്ഛൻ എന്ന സൗഭാഗ്യം നൽകികൊണ്ട് എന്റെ ജിത്തു മോൻ എനിക്കരികിൽ എത്തിയത്.. എന്റെയും എന്റെ ഭാര്യ സജിതയുടെയും ഒരേയൊരു മകൻ.... ഞങ്ങൾ അവനെ ജീവനെ പോലെയാണ് സ്നേഹിച്ചത്.... ഞങ്ങൾ അവനു വേണ്ടത് കൊടുത്തു... കൂട്ടത്തിലും വേണ്ടാത്തതും.... വാശിയാണ് അവനു... അവന്റെ വാശികൾക് ഞങ്ങൾ വഴങ്ങി കൊടുത്തു.... ഒരു മകന് കൊടുക്കുന്നതിനു ഏതൊരു അച്ഛനും പരിധിയുണ്ട്... അത് ഞാൻ മറികടന്നു.... അന്ന് അവൻ കോളജിൽ നിന്നും വന്നത് ഒരു ആവശ്യവുമായാണ്.... ആദ്യം ഞങ്ങൾ എതിർത്തു... ഇപ്പോൾ അത് ആവശ്യമില്ല എന്നായിരുന്നു... എന്റെ നിഗമനം.... മറ്റൊന്നുമല്ല സൂപ്പർ ബൈക്ക്... ഞങ്ങള്ക് ഭയമായിരുന്നു.... പക്ഷെ അവന്റെ വാശി.... അവനോടുള്ള ഞങ്ങളുടെ സ്നേഹം അതായിരുന്നു ബലഹീനത. ഒടുവിൽ ഞങ്ങൾ വഴങ്ങി...അവന്റെ പിറന്നാൾ ദിനം ഞങ്ങൾ ആ സമ്മാനം നൽകി... അന്ന് അവന്റെ സന്തോഷം... അത് കണ്ട ഞങ്ങള്ക് തോന്നിയത് നേരത്തെ ആവാമായിരുന്നു എന്ന് ....
കാലത്തിന്റെ ചിന്താഗതി അത് നമുക്കു തിരിച്ചറിയാൻ കഴിയില്ല..... ഒരിക്കൽ ഞാൻ ഓഫീസിൽ ഇരികുമ്പോൾ ആണ് ഒരു കാൾ വന്നത്. ........ ഞാൻ പതിയെ ഫോൺ എടുത്തു..
ഹാലോ.....
ഹലോ.ഞാൻ എസ് ഐ.. പ്രദീപ് ആണ് ...നിങ്ങൾ സജിത്തിന്റെ പാപ്പയാണോ...
നെഞ്ചിൽ ഒരു ആന്തൽ.... ഭയം മുറുകി.....
യെസ്... ഇറ്റ് ഈസ് മി....
ഓക്കേ.... നിങ്ങൾ ഉടൻ സിറ്റി ഹോസ്പിറ്റൽ വരെ വരണം .....
എന്റെ കൈയും കാലും തളരാൻ തുടങ്ങി....
സർ ..... എന്ത് പറ്റി....
നതിങ്.. അവന്റെ വണ്ടിയിടിച്ചു ഒരാൾക് പരുക്ക് പറ്റി... ചികിത്സ ചിലവ് നിങ്ങൾ നേരിട്ട് വഹിക്കണം...
സർ... അവനെന്തെങ്കിലും....
ഏയ്... ഹി ഈസ് ഓൾ റൈറ്റ്...
ഓക്കേ... സർ.. ഞാൻ വേഗം വരം....
ഞാൻ വേഗം വണ്ടിയെടുത്തു ഹോസ്പിറ്റലിലേക് വെച്ച് പിടിച്ചു..... അവിടെയെത്തിയപ്പോൾ അവന്റെ കുട്ടുകാരെ കാണുവാൻ സാധിച്ചു... പക്ഷെ അവരുടെ കണ്ണുകളിൽ എന്തോ മറക്കുന്നു. .... ഞാൻ നടന്നു അവിടെ എന്നെ കാത്തു പോലീസ് ഓഫീസർ നിൽക്കുന്നുണ്ടായിരുന്നു... അയാൾക് എന്നെ പരിചയപ്പെടുത്തേണ്ട ആവശ്യം വന്നില്ല...
സർ...
നിങ്ങൾ സമാധാനപൂർവം കേൾക്കണം... ആ ആക്‌സിഡന്റിൽ.... നിങ്ങളുടെ മകൻ.....
ഉത്തരം മൂടിപുതച്ച ശരീരവുമായി എന്റെ അരികിൽ എത്തി.... തളർന്നു വീണത് മാത്രം ഓർമ്മയുണ്ട്....... ഇപ്പോൾ അവന്റെ ചിതയെരിയുന്നത് നോക്കി നിൽകുവാനെ സാധിച്ചുള്ളൂ....വൈകിയെങ്കിലും ഞാൻ ആ സത്യം അറിഞ്ഞു... അമിത വേഗതയിൽ കാറിനെ മറികടക്കാൻ ശ്രെമിച്ച അവനെ............
ഞാൻ കരയുകയാണ്... . ഒന്നും പറയാൻ ആവാതെ... മകന്റെ വരവ് നോക്കിനിൽക്കുന്ന അവളോട് ഇനിയും എനിക്ക് പറയാൻ ആവുന്നില്ല.. അവൻ... എന്റെ ജിത്തു... നമ്മളെ വിട്ട് പോയെന്ന്....... ഇന്നലെ എന്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞു... നിനക്കു പറയാമായിരുന്നു... നോ എന്ന്.. എങ്കിൽ... . ശരിയാണ് ഞാൻ പറയണമായിരുന്നു..... നാളെയുടെ സ്വാപ്നങ്ങൾ തല്ലിത്തകർത്താവാൻ ആണ് ഞാൻ.... ഇനി... ഇരുൾ ജീവിതമാണ് എനിക്ക്.... തകർന്ന ബൈക്കിന്റെ അവശിഷ്ടം ശേഖരിക്കുവാൻ ഞാൻ പോയില്ല.... അത് എന്റെ മകന്റെ കൊലക്കയർ ആണ്..... ഇനിയും ജീവിക്കുവാൻ ശ്രെമിക്കുകയാണ് .. അവന്റെ ഓർമകളിൽ ഞങ്ങൾ.. അവൾക് ഞാനും... എനിക്ക് അവളും. ......
രചന :ശരത്. എൻ. എസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo