Slider

കവിത കലികാല സൂര്യൻ

0

കവിത 
കലികാല സൂര്യൻ 
***************************
ഇലകൾ കൊഴിഞ്ഞു പോയ മരങ്ങളുണ്ട് ..
ഇതളെല്ലാം കരിഞ്ഞു വീണ പൂക്കളുമുണ്ട് ഇനി 
ഇവിടെ ഈ ഭൂമിയിൽ ..
ഈ വെയിൽ മൺകൂനയിൽ.
ആകാശം മുട്ടെ പറന്ന
പൂമ്പാറ്റകൾ ഇന്ന് കേഴുന്നു..
ഒരിറ്റു ജല കണത്തിനായ്..
പുഞ്ചിരിയോടെ സൂര്യൻ
ദാഹം അകറ്റാൻ തീനാളങ്ങൾ നൽകി
അനുഗ്രഹിച്ചു .
ഒരു മരം ഉണ്ടായിരുന്നെങ്കിൽ ?
അതിൻ തണലിൽ ഒന്നിരിക്കാമായിരുന്നു ..
അവസാന മരവും നമ്മൾ ഇന്നലെ മുറിച്ചു
വിറ്റു.
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo