നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുത്തശ്ശിയും കുഞ്ഞുണ്ണിയും


മുത്തശ്ശിയും കുഞ്ഞുണ്ണിയും
×××××××××××××××××××××
സ്കൂളിൽ നിന്നും വന്നപ്പോൾ മുത്തശ്ശിക്ക് രണ്ട് കാരയ്ക്കയും കൊണ്ടാണ് കുഞ്ഞുണ്ണി വന്നത്.
മുത്തശ്ശി ദാ കാരയ്ക്ക
കൈയ്യിലിരുന്ന കാരയ്ക്ക മുത്തശ്ശിക്ക് നീട്ടിക്കൊണ്ട്
അവൻ പറഞ്ഞു.( കുഞ്ഞുണ്ണി ഒന്നാം ക്ലാസിൽ പഠിക്കുന്നു)
(മുത്തശ്ശി പ്രായം 92 ആയി ആരോഗ്യം തീരെ ക്ഷയിച്ചിട്ടില്ല. )
"എനിക്ക് വേണ്ട മോനേ മുത്തശ്ശിക്ക് ചവക്കാൻ പല്ലില്ലല്ലോ. മോൻ കഴിച്ചോളു"
"മുത്തശ്ശി ടെ പല്ല് എവിടെ "
"അതെല്ലാം പൊഴിഞ്ഞില്ലെ മോനേ"
അതെന്താ മുത്തശ്ശി പൊഴിയുന്നേ. അവന്റെ സംശയം കൂടി.
"അതേ വയസാകുമ്പോൾ പല്ല് പൊഴിയും കുഞ്ഞൂ ."
അപ്പോ അച്ഛന്റെ പല്ല് എല്ലാം പൊഴിഞ്ഞല്ലോ. അതോ
അത് കുഞ്ഞൂ മുത്തശ്ശി യൊക്കെ പണ്ടേ പല്ല് തേക്കാൻ ഉമിക്കരി ഉപയോഗിക്കും,
"എന്താ മുത്തശ്ശി ഈ ഉമിക്കരി."
"നെല്ല് കുത്തി അതിൽ നിന്നും കിട്ടുന്ന ഉമി ചിരട്ടകത്തിച്ച് അതിലിട്ട് കരിച്ചെടുക്കും ആ കരിയും ഉപ്പും ചേർത്ത് പല്ല് തേച്ചിരുന്നു.
മോന്റെ അച്ഛനും മോനും ഒക്കെ പേസ്റ്റല്ലെ ഉപയോഗിക്കുന്നത് അത് കെമിക്കലാ കീടാണുക്കളെ തുരത്തും എന്ന് പരസ്യം ചെയ്ത് പല്ലെല്ലാം പൊഴിക്കും. "
ഇപ്പോൾ മോന്റെ അത്രയും ഉള്ള കുട്ടികൾ മുതൽ പല്ല് വേദനയല്ലെ. ആശുപത്രിയിൽ പോയി. എടുത്തുകളയും. മുത്തശ്ശിയുടെ കാലത്ത് പല്ല് വേദനയൊന്നും അങ്ങനില്ല' മോന്റെ
അച്ഛന്റെ പല്ലും അങ്ങനെ പൊഴിഞ്ഞതാ...
"ആണോ ........ അപ്പഴേ മുത്തശ്ശി പറഞ്ഞ നെല്ല് അതെന്താ..."
കുഞ്ഞൂ....... മോൻ ചോറ് കഴിക്കാറില്ലെ അത് ഉണ്ടാക്കുന്ന അരി കണ്ടിട്ടില്ലെ അത് നെല്ലിൽ നിന്നും കിട്ടുന്നതാണ്. നെല്ല് ക്രിഷി ചെയ്യാൻ വയലും( നെൽപ്പാടം എന്നും പറയും) നിറയെ കതിർ മണികളും , തോടും വരമ്പുകളും, പലതരം കിളികളും, തത്തകളും, ഞണ്ടും, മീനും ഒക്കെ ഉണ്ടായിരുന്നു ഇവിടൊക്കെ.
"അതൊക്കെ എവിടെ പോയി."
"അതോ അതെല്ലാം മണലെടുത്ത് കുളം തോണ്ടി,നികത്തി വീടുവച്ചു, ബാക്കി ഉള്ളത് ക്രിഷി ചെയ്യാതെ തരിശ്ശായി."
"അപ്പോ ഇനി അതൊന്നും ഉണ്ടാവൂല്ലേ"
ഉണ്ടാകും പക്ഷേ പ്രകൃതി കനിഞ്ഞ് തന്ന തൊന്നും അതുപോലെ ഉണ്ടാക്കാൻ പാടല്ലേ കുഞ്ഞൂ....
"നമ്മുടെ അധികാരികൾ വയലുകൾക്ക് മറ്റു ഭൂമിയേക്കാൾ കൂടുതൽ വിൽപ്പന വില പ്രഖ്യാപിച്ചാൽ ആരും നികത്തില്ല, കരഭൂമിയേക്കാൾ വില വയലു കൾക്ക് ഉണ്ടെങ്കിൽ നികത്തിയാൽ വില കുറയില്ലെ അത്യാഗ്രഹിയായ മനുഷ്യൻ അത് ചെയ്യില്ല കുഞ്ഞൂ."
"സത്യo എന്നാൽ ഞാൻ പഠിച്ച് വല്യാളായി മന്ത്രിയൊക്കെ ആയിട്ട്
അങ്ങനെ ചെയ്യാം കേട്ടോ......
അതേ മുത്തശ്ശി ഞാൻ അച്ഛനോട് പറയാം യൂടൂബിൽ അച്ഛൻ വയൽ കാണിച്ചു തരും.
"ഉം കാലം മാറി." മുത്തശ്ശി ചിന്തിച്ചു.
ഡാ കുഞ്ഞുണ്ണീ സ്കൂൾ വിട്ട് വന്നിട്ട് യൂണിഫോം പോലും മാറാതെ, ഷൂ അഴിക്കാതെയാണോ നിന്റെ കിന്നാരം
അമ്മയുടെ വിളി പിറകിൽ നിന്നും കേട്ട അവൻ മുത്തശ്ശി ഇപ്പോ വരാമേ.......
...........................
"മുത്തശ്ശീ ഞാൻ ഷൂ അഴിച്ച് ,യൂണിഫോം മാറി , ഹോം വർക്കും ചെയ്തു. "
മുത്തശ്ശിയുടെ അടുത്തേക്ക് വന്ന കുഞ്ഞുണ്ണി പറഞ്ഞു.
"മിടുക്കൻ വന്നുടൻ ഇതൊക്കെ ചെയ്യണം കേട്ടോ. ഷൂ ഒക്കെ പുറത്ത് ഊരി വയ്ക്കണം അങ്ങനാ നല്ല കുട്ടികൾ."
"അതേ മുത്തശ്ശി എന്താ ചെരിപ്പിടാത്തെ......?
"മുത്തശ്ശി ചെരിപ്പിട്ടിട്ടില്ല മേനേ....."
"അപ്പൊ മുത്തശ്ശി സ്കൂളിലൊക്കെ പോയപ്പോഴോ ."
ഇല്ല മുത്തശ്ശി മാത്രമല്ല അന്നത്തെ ഒട്ടുമിക്ക ആൾക്കാരും ചെരുപ്പിടാറില്ലായിരുന്നു. അത് കൊണ്ട് കുറേ ഗുണങ്ങൾ ഉണ്ട്
"അതെന്താ മുത്തശ്ശി."
മോന്റെ അച്ഛൻ എല്ലാ ആഴ്ചയും എവിടാ പോകുന്നത്.
അത്... തമിഴ്നാട്ടിലെ ഹോസ്പിറ്റലിൽ.
ഉം അവിടെ പോയി "അക്യൂപങ്ങ്ഞ്ചർ " ചെയ്യാനല്ലെ. കുറേ കാശ് കൊണ്ട് കൊടുക്കും ഡോക്ടർക്ക് . ചെരുപ്പിടാതെ നടന്നാൽ മതി. അതേ ചികിത്സ തന്നെയാണ് . ഇന്നാരും ചെരുപ്പിടാതെ മണ്ണിൽ ചവിട്ടി നടക്കില്ല. പണ്ടൊക്കെ ചെരുപ്പിടാതെ കല്ലും മണ്ണും ചവിട്ടി നടന്നവർക്ക് ആരോഗ്യം ഉണ്ട്. ക്ഷേത്രങ്ങളിലൊക്കെ ചെരുപ്പിടാതെ പോകാറില്ലെ, ഈ ഉരുൾ ഒക്കെ നടത്താറില്ല. ശരീരത്തിനുള്ള അക്യൂപങ്ങ്ഞ്ചർ ചികിത്സ ആണത്.
ഒരു ഡോക്ടറെയും കാണേണ്ടി വരില്ല.
"ആണോ മുത്തശ്ശി.
അപ്പോൾ ഞാൻ ഇനി എന്നും ചെരുപ്പിടാതെ ഇവിടെക്കെ നടക്കും."
കുഞ്ഞൂ വീണ്ടും പോയോ ട്യൂഷന് പോണ്ടേ
അമ്മയുടെ വിളി വീണ്ടും
മുത്തശ്ശി ഞാൻ ട്യൂഷന് പോയിട്ട് വരാം കേട്ടോ കുഞ്ഞുണ്ണി പുറത്തേക്ക് ഓടി.
സ്വന്തം
Sk Tvpm
NB: പഴയ തലമുറയോടും , ചിന്തകളോടും, രീതികളോടും പുച്ഛം ഉള്ള പുതു തലമുറ യ്ക്ക് സമർപ്പിക്കുന്നു.
മുത്തശ്ശിയും, കുഞ്ഞുണ്ണിയും വീണ്ടും വരും......


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot