ഹൃദയപൂർവ്വം (കഥ)
==================
പ്രഭാത സവാരിക്കായി
എഴുന്നേറ്റയുടനെ ഒന്നു തുമ്മി. രണ്ടു ചുമ ചുമച്ചു.
==================
പ്രഭാത സവാരിക്കായി
എഴുന്നേറ്റയുടനെ ഒന്നു തുമ്മി. രണ്ടു ചുമ ചുമച്ചു.
നടത്തം കഴിഞ്ഞു വന്നപ്പോൾ സുഹൃത്തിന്റെ വിളി വന്നു.മൂകാംബിക യാത്ര കഴിഞ്ഞു വീട്ടിൽ എത്തി എന്നറിയിക്കാനാണ് വിളിച്ചത്. ഒന്നോ രണ്ടോ വാക്കുകളിൽ സംഭാഷണം തീർത്തു ഫോൺ വെച്ചു. സംസാരിക്കുമ്പോൾ എന്തോ ചെറിയ കിതപ്പ് തോന്നി. ആവി പറക്കുന്ന ചായയുമായി സന്ധ്യ വന്നപ്പോൾ അതങ്ങ് മറന്നു.
അല്ലറ ചില്ലറ കുടുംബ കാര്യങ്ങൾ പറയുന്നതിനിടയിലും സ്വർണ വില അല്പം കുറഞ്ഞിട്ടുണ്ടെന്നു അവൾ ഓർമിപ്പിച്ചു. ഏഴു വർഷം പഴക്കമുള്ള താലിമാല ഒന്നു മാറ്റിയെടുക്കണമെന്നു അവൾ പറഞ്ഞു തുടങ്ങിയിട്ട് രണ്ടിലധികം വർഷങ്ങളായി. പതിനായിരം രൂപക്കും മീതെ അല്പം കൂടി പണമുണ്ടായാൽ നടക്കാവുന്ന കാര്യമേയുള്ളൂ. തികച്ചും ന്യായമായ ആ കാര്യം നടത്തി കൊടുക്കാമെന്നു ഞാൻ വാഗ്ദാനം നൽകിയപ്പോൾ മധുവിധു നാളുകളിലെ അതേ ഊഷ്മളതയോടെ അവളെന്നെ ആലിംഗനം ചെയ്തതും മകളുടെ അമ്മേ വിളിയിൽ ആ നിമിഷങ്ങൾ മുറിഞ്ഞു പോയതും അപ്രതീക്ഷിതമായായിരുന്നു..
പണത്തിന്റെ കാര്യങ്ങൾ ചിന്തിച്ചത് കൊണ്ടാകുമോ ആവോ... നെഞ്ചിൽ ഒരസ്വസ്ഥത.. പത്രം വായനയിൽ, ജോലിക്കു പോകാനുള്ള ഒരുക്കങ്ങളിൽ,ഫോണിലെത്തിയ good morning സന്ദേശങ്ങളിൽ അതങ്ങ് അലിഞ്ഞു പോയി... ഓഫീസിലെ പ്രഭാതത്തിരക്കുകൾ കഴിയാറായി. വീണ്ടും നെഞ്ചിൽ ഒരു വിഷമം. വേദനയാണോ.. അല്ല...
ഫയലുകളിൽ വീണ്ടും ശ്രദ്ധ തിരിച്ചപ്പോൾ വീണ്ടും വന്നു ആ വേദന. അതെ നേർത്ത വേദന തന്നെ . ആരോടെങ്കിലും പറയേണ്ടേ... പറഞ്ഞു. എല്ലാവരുടെയും സ്‌നേഹപൂർവ്വമായ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കുമിടയിൽ ആ വേദന ശക്തമായി...
ഭക്ഷണ സ്ഥലത്തെ ബഞ്ചിൽ പത്ത് മിനിറ്റോളം നീണ്ടു നിവർന്നു കിടന്നപ്പോൾ അതു കുറഞ്ഞു
കുറഞ്ഞു വരുന്നതും സുഖം തോന്നുന്നതും ഞാനറിഞ്ഞു. പതിയെ ഞാൻ കണ്ണടച്ചു. ദേവീ മന്ത്രമുരുവിട്ടു കിടന്നു.
കുറഞ്ഞു വരുന്നതും സുഖം തോന്നുന്നതും ഞാനറിഞ്ഞു. പതിയെ ഞാൻ കണ്ണടച്ചു. ദേവീ മന്ത്രമുരുവിട്ടു കിടന്നു.
അയ്യോ എന്ന പൊട്ടിക്കരച്ചിലും കവിളിലെ സ്പർശവും ഒരുമിച്ചാണുണ്ടായത്. കണ്ണു തുറന്നപ്പോൾ സന്ധ്യ തലക്കൽ നിലത്തു മുട്ടുകുത്തി നിൽക്കുന്നു. ചുറ്റിനും മുഴുവൻ സഹപ്രവർത്തകരും. അടുത്ത തെരുവിലെ ചായക്കടയിൽ വന്നവരും ഓട്ടോ പേട്ടയിലെ ഡ്രൈവർമാരും ഉണ്ട്.
താലിമാല മാറ്റി വാങ്ങാൻ പുതിയ സാരിയുടുത്തു സന്തോഷത്തോടെ ഓഫീസിൽ നിന്നു എന്നെയും കൂട്ടി ജ്വല്ലറി യിൽ പോകാനായി വന്ന അവളെ സഹപ്രവർത്തകർ ആനയിച്ചത് നെഞ്ചു വേദനയുമായി കിടക്കുന്ന എന്റെ അരികിലേക്കാണ്. അവൾ കണ്ട കാഴ്ചയോ കണ്ണടച്ചു കിടക്കുന്ന എന്നെയും...
ഒന്നു ചിരിക്കാനോ, എനിക്കൊന്നുമില്ലെന്നു പറയുവാനോ കഴിയും മുൻപ് ആംബുലൻസ് അതി ഭീകരമായി അലറിക്കൊണ്ട് ഓഫീസ് മുറ്റത്തെത്തിയിരുന്നു. അതിനേക്കാൾ ഉച്ചത്തിൽ സന്ധ്യയും കരയുന്നുണ്ടായിരുന്നു...
നേരെ അമൃതയിലേക്കു വിട്ടോ. ആംബുലൻസ് പാഞ്ഞു തുടങ്ങിയിരുന്നു.
സന്ധ്യേ എന്ത് വിഡ്ഢിത്തരമാണിതിക്കെ..
ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ആംബുലൻസിന്റെ സ്പെഷ്യൽ നേഴ്സ് എന്റെ വായ് മൂടി. Pls don't try to talk now.. Relax...Relax...

ഇപ്പോൾ ഞാൻ
അതി തീവ്ര ശ്രദ്ധാ മുറിയിൽ അനേകം ഉപകരണങ്ങൾക്കും അനേകം വയറുകൾക്കും ഇടയിൽ
കിടക്കുകയാണ്. ഒരുപാട് test കൾ കഴിഞ്ഞു. ഇനി ഒരു special Doctor കൂടി വരാനുണ്ട്. അദ്ദേഹത്തിന്റെ പരിശോധന കൂടി കഴിഞ്ഞാലെ രണ്ടിലൊന്ന് അറിയൂ... !!

സന്ധ്യയോടെ ഞാൻ പുറത്തിറങ്ങി..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സന്ധ്യയും..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സന്ധ്യയും..
അയ്യോ മോള് സ്കൂളിൽ നിന്നു വന്നിട്ടുണ്ടാകുമല്ലോ...
സാരമില്ല.
അയൽവക്കത്തെ കൃഷ്ണേച്ചിയുടെ വീട്ടിൽ അവൾ കളിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇപ്പൊ...
സാരമില്ല.
അയൽവക്കത്തെ കൃഷ്ണേച്ചിയുടെ വീട്ടിൽ അവൾ കളിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇപ്പൊ...
Specialist Doctor എന്തു പറഞ്ഞു സന്ധ്യേ ?
ഒന്നും പേടിക്കാനില്ല... Gas Trouble ന്റെയാണ് എന്നു പറഞ്ഞു...
ഒന്നും പേടിക്കാനില്ല... Gas Trouble ന്റെയാണ് എന്നു പറഞ്ഞു...
ഇന്നിനി നേരമില്ല. മാല നമുക്ക് നാളെ മാറ്റിയെടുക്കാം.
അതു പറഞ്ഞുകൊണ്ട് ഞാനവളുടെ മാറിലേക്ക് നോക്കി. താലിമാല അവിടെ ഉണ്ടായിരുന്നില്ല. കണ്ണീരിനിടയിലൂടെ ചിരി വരുത്തിക്കൊണ്ട് അവൾ പറഞ്ഞു. ചേട്ടനെ എനിക്കു തിരിച്ചു കിട്ടിയല്ലോ, ഒരു കുഴപ്പവും ഇല്ലാതെ...
അതു പറഞ്ഞുകൊണ്ട് ഞാനവളുടെ മാറിലേക്ക് നോക്കി. താലിമാല അവിടെ ഉണ്ടായിരുന്നില്ല. കണ്ണീരിനിടയിലൂടെ ചിരി വരുത്തിക്കൊണ്ട് അവൾ പറഞ്ഞു. ചേട്ടനെ എനിക്കു തിരിച്ചു കിട്ടിയല്ലോ, ഒരു കുഴപ്പവും ഇല്ലാതെ...
ചേട്ടാ auto stand എവിടെയാ... ഒരു വഴിപോക്കനോട് ഞാൻ ചോദിച്ചു. റോഡിനു മറുവശത്തേക്കു കൈ ചൂണ്ടി അയാൾ പറഞ്ഞു...
Finance എന്ന board കണ്ടോ... അതിനു മുന്നിൽ...
***************************************************
NB. നെഞ്ചു വേദന അവഗണിക്കരുത്... ഉടനെ വൈദ്യ സഹായം തേടുക.
Finance എന്ന board കണ്ടോ... അതിനു മുന്നിൽ...
***************************************************
NB. നെഞ്ചു വേദന അവഗണിക്കരുത്... ഉടനെ വൈദ്യ സഹായം തേടുക.
By
Sai Sankar.
Sai Sankar.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക